Image

പൊടിക്കാറ്റ്‌: കുവൈറ്റില്‍ തുറമുഖങ്ങള്‍ അടച്ചു

സലീം കോട്ടയില്‍ Published on 04 June, 2012
പൊടിക്കാറ്റ്‌: കുവൈറ്റില്‍ തുറമുഖങ്ങള്‍ അടച്ചു
കുവൈറ്റ്‌: രാജ്യത്തു തുടര്‍ച്ചയായ മുന്നാം ദിവസവും പൊടി കാറ്റ്‌. വ്യാഴാഴ്‌ച രാത്രി മുതല്‍ തുടങ്ങിയ പൊടി കാറ്റ്‌ വൈകിയും നീങ്ങിയിട്ടില്ല. പൊടി നിറിഞ്ഞ കാലാവസ്ഥ തിങ്കളാഴ്‌ച വരെ തുടരുമെന്ന്‌ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ശക്തമായ പൊടിയില്‍ നിന്നും രക്ഷ നേടുവാന്‍ തുറുമുഖങ്ങള്‍ താല്‍ക്കാലികമായി അടിച്ചിട്ടു. മണിക്കൂറില്‍ 60-70 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ്‌ ആയിരുന്നു രണ്ടു ദിവസമായി വീശികൊണ്ടിരുന്നത്‌. ദൂരകാഴ്‌ച പരിധി നൂറു മീറ്ററിലും താഴയായിരുന്നു. പൊടിയില്‍ നിന്നും രക്ഷ നേടുവാന്‍ മിക്കവരും ഫ്‌ളാറ്റിനുള്ളില്‍ തന്നെ കഴിച്ചു കൂട്ടുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ ഇറങ്ങേണ്ട ചില വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടതായി എയര്‍പോര്‍ട്ട്‌ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പൊടി നിറിഞ്ഞ കാറ്റ്‌ ശ്വസിച്ചാല്‍ ശ്വാസ തടസ്സം ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ മാസ്‌ക്‌ ധരിക്കുവാന്‍ ആരോഗ്യ മന്ത്രായലം ഒരു അറിയിപ്പിലൂടെ അഭ്യര്‍ഥിച്ചു.
പൊടിക്കാറ്റ്‌: കുവൈറ്റില്‍ തുറമുഖങ്ങള്‍ അടച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക