Image

റിപ്പബ്ളിക്കൻ കൺവൻഷൻ ആദ്യദിന സന്ദേശം ; അമേരിക്കയുടെ നല്ല നാളുകൾ വരാനിരിക്കുന്നതേയുള്ളു

ജോജോ തോമസ് പാലത്ര , ന്യൂയോർക്ക് Published on 26 August, 2020
റിപ്പബ്ളിക്കൻ കൺവൻഷൻ ആദ്യദിന സന്ദേശം ; അമേരിക്കയുടെ നല്ല നാളുകൾ വരാനിരിക്കുന്നതേയുള്ളു
ന്യൂയോർക്ക്:- റിപ്പബ്ളിക്കൻ കൺവൻഷന്റെ ആദ്യ രാത്രിയിൽ അമേരിക്കൻ ജനതയോട് സംവദിച്ച ഏവരും ഏകസ്വരത്തിൽ ശക്തമായി പ്രേക്ഷകരുടെ മനസ്സിൽ ചിന്തയ്ക്ക് നിക്ഷേപിച്ച ഏകവാക്യം ജന സുരക്ഷയും കുടുംബമൂല്യങ്ങളും ഹൃദയ ഭേദകമായ ആത്മ നൊമ്പരങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയായിരുന്നു.
അമേരിക്കയെ ഇഷ്ടപ്പെടുന്നവർ അമേരിക്ക ഭരിക്കുന്ന ഡൊണാൾഡ് ട്രമ്പിനെ ഇഷ്ടപ്പെടും എന്നുള്ളത് ഊട്ടി ഉറപ്പിക്കുന വിധം കഴിഞ്ഞ 4 വർഷക്കാലത്തെ ഭരണ നേട്ടങ്ങൾ ഒന്നൊന്നൊയി വിവരിച്ചപ്പോൾ കഴിഞ്ഞ ആഴ്ച സെമോക്രാറ്റിക്ക് കൺവൻഷനിൽ ഇരുളു നിറഞ്ഞ അമേരിക്കയെന്ന് വിശേഷിപ്പിച്ച് ജോ ബൈഡനും സംഘവും അമേരിക്കയെ ഒരു സോഷ്യലിസ്റ്റ് രാജ്യമായ ഉടോപ്യയെ ആക്കി മാറ്റുമെന്നുള്ള മുന്നറിയിപ്പ് തരികയായിരുന്നു.

ജീവിതത്തിന്റെ വ്യത്യസ്ത തുറകളിൽ കഴിയുന്നവരുടെ അനുഭവസമ്പത്തിലൂടെ ഇന്ന് നേത്യ നിരയിലെത്തിയ സുഹൃത്ത് കരോലിനാ ഗവർണ്ണറും യു എന്നിൽ അമേരിക്കൻ അംബാസിഡറുമായിരുന്ന ഇന്ത്യൻ വംശജ നിക്കി ഹെയ്ലി പങ്കു വച്ച നഗ്ന സത്യങ്ങൾ - ഒബാമ -ബൈ ഡൻ ഭരണകാലത്ത് ഇറാനു നൽകിയ കോടികളുടെ ഡോളർ ഇടപാട് , ചൈനക്ക് അനുകൂലമായി ബിസിനസ് വ്യാപാരങ്ങൾ, കയറ്റുമതിയും ഇസ്രായേൽ വിരോധവും . എക്കോണമി ഡിപ്രഷനിൽ അമേരിക്ക തകർന്നിരുന്ന സമയം ട്രമ്പിന്റെ ഭരണ കാലയളവിൽ ഇറാൻ ഉപരോധവും ചൈനയുടെ മേൽ ചുമത്തിയ താരിഫ് നിയന്ത്രണവും. 47 ൽ പരം വർഷങ്ങളായി വാഷിങ്ങ്ടണിൽ രാഷ്ട്രീയ വേഷധാരിയായി കഴിഞ്ഞിരുന്ന ബൈഡന്റെ പരാജയം വെളിവാക്കുന്നതായിരുന്നു. BIDEN G00D FOR ISIS, CHINA + IRAN - Not For USA.

ആവേശം അലയടിച്ച ശക്തമായി തന്റെ പിതാവിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി വിശദീകരിച്ച ഡൊണാൾഡ് ട്രമ്പിന്റെ വാക്കുകൾ.

അമേരിക്ക അതിന്റെ എക്കോണമി അത്യുച്ചകോടിയിൽ നിന്ന സമയം, തൊഴിലില്ലായ്മയുടെ ശതമാനം എല്ലാക്കാലത്തെയും കുറവിൽ എത്തിയ നേരം . അമേരിക്ക വിട്ടു പോയ വ്യവസായ മേഖലകൾ തിരികെ കൊണ്ടുവന്നിരുന്ന കാലം - ആരും പ്രതീക്ഷിക്കാതെ വന്നു ചേർന്ന മഹാമാരി - കോവിഡ് അമേരിക്കയെ ഗ്രസിച്ചപ്പോൾ പുറം രാജ്യങ്ങളിൽ നിന്നുള്ള കോവിസ് രോഗം ഇവിടെ പരക്കാതിരിക്കാൻ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ അതിനെ റേസിസ്റ്റ് എന്നു പറഞ്ഞ് വിമർശിച്ച ബൈഡൻ, അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും വെന്റിലേറ്ററുകളും PPE യും ഫ്രണ്ട്ലൈൻ ജോലിക്കാർക്ക് എത്തിക്കുകയും ഡെമോക്രാറ്റിക്ക് ഗവർണർമാർ പോലും ട്രമ്പിനെ പുകഴ്ത്തിയതും വിസ്മരിക്കാനാവില്ല.
സൗത്ത് കരോലിന സെനറ്റർ ടീം സ്കോട്ടിന്റെ ഹൃദയസ്പൃക്കായ ജീവിതാനുഭവം പങ്കു വച്ചപ്പോൾ ഒരു കറുത്ത വർഗക്കാരനു പോലും ഏത് ഉയർന്ന നിലയിലും എത്തിച്ചേരുവാൻ കഴിയുന്ന വിദ്യാഭ്യാസ നയത്തിന് മാതാപിതാക്കൾക്ക് സ്കൂളുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം ട്രമ്പ് നടപ്പാക്കിയതും 75 ബില്യൺ ഡോളിന്റെ പ്രൈവറ്റ് സെക്ടർ ഇൻവെസ്റ്റ്മെൻഡ് പദ്ധതി ട്രമ്പ് നടപ്പാക്കിയത് സിസ്ട്രസ്സ്ഡ് കമ്യൂണിറ്റിക്കുവേണ്ടി എന്നത് എടുത്തു പറഞ്ഞു. കോവിഡിനു മുൻപ് 7 മില്യൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ ട്രമ്പിനു കഴിഞ്ഞു. ഇതിൽ മൂന്നിൽ രണ്ടും കറുത്തവർഗ്ഗക്കാർക്കും, ഹിസ്പാനിക്കിനും സ്ത്രീ ജനങ്ങൾക്കുമായിരുന്നു.
അമേരിക്കൻ ജനതയ്ക്ക് സുപരിചിതനായ കറുത്ത നിറമുള്ള ഫുട്ബോൾ കളിക്കാരൻ ഹെർഷൽ വാക്കർ പങ്കു വച്ച ട്രംപുമായുള്ള സുഹൃദ് സ്നേഹ ബന്ധം - കുടുംബ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കുന്ന വ്യക്തിയെന്നും ട്രംപിനെ റേയ്സിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നവർ അറിയണം. 37 വർഷമായി തനിക്കുള്ള അഭേദ്യമായ അടുപ്പം എന്തെന്ന് .

സോഷ്യൽ ജസ്റ്റിസിനും കറുത്ത വർഗ്ഗ കമ്യൂണിറ്റിക്കും വേണ്ടി ട്രമ്പ് ചെയ്യുന്ന സേവനങ്ങൾ വിസ്മരിക്കാവുന്നതല്ല.

ട്രമ്പിനെ ഇഷ്ടമില്ലാത്തവർക്ക് ട്രമ്പ് ചെയ്യുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാനാവില്ല. അവരെ വകവെയ്ക്കാതെ രാജ്യനന്മയ്ക്കായി ട്രമ്പ് സേവനമനുഷ്ഠിക്കുന്നു. അടുത്ത നാല് വർഷം കൂടി ട്രമ്പിനു നൽകുവാൻ ഹെർഷൽ വാക്കർ അഭ്യർത്ഥിച്ചു. ദേശീയ മീഡിയയുടെ എതിർപ്പ അവഗണിച്ചു കൊണ്ട് ചെയ്തു തീർക്കാനുള്ള കൂടുതൽ പുരോഗമന ഭരണത്തിനായി ട്രമ്പിന് അവസരം കൊടുക്കുവാൻ അദ്ദേഹം അഭ്യർത്ഥിച്ചു.
Join WhatsApp News
BobyVarghese 2020-08-26 11:39:42
No Mr. President. Our President Obama told us that the best days of America is over. According to Obama, the manufacturing jobs we lost are gone for ever. No one can bring those jobs back. May be his wishful thinking.
truthandjustice 2020-08-26 13:30:09
I dont think Democrats created any job opportunity rather trillions of dollars in bankruptcy.I dont remember Obama created any job opportunity
Drknow 2020-08-26 13:42:59
Have a dose of disinfectant. All the confusion will be cleared.
LOL 2020-08-26 15:36:04
They are drinking too much disinfectant and thinks America was found by Trump. -LOL
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക