Image

ഫോമാ സൺഷൈൻ റീജിയനെ ഒരുമയോടെ നയിക്കാൻ ഒരവസരം തേടി എബി ആനന്ദ്

ജോയിച്ചന്‍ പുതുക്കുളം Published on 26 August, 2020
ഫോമാ സൺഷൈൻ റീജിയനെ ഒരുമയോടെ നയിക്കാൻ ഒരവസരം തേടി എബി ആനന്ദ്
ഫോമയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള അംഗസംഘടനകളുടെ പിന്തുണയുള്ള   സൺഷൈൻ റീജിയനെ  ഒരുമയോടെ നയിക്കാൻ ഒരവസരം തേടി ആർ.വി.പി സ്ഥാനത്തേക്ക് എബി ആനന്ദ് മത്സരിക്കുന്നു..  കഴിഞ്ഞ കാലങ്ങളിൽ വൈവിധ്യമാർന്ന  പ്രവർത്തനങ്ങളിലൂടെ ഫോമായിലെ ഏറ്റവും കരുത്തുറ്റ റീജിയനായി സൺഷൈൻ റീജിയൻ വളർന്നു കഴിഞ്ഞു. താൻ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ദേശീയ തലത്തിൽ ഫോമക്ക് മുതൽകൂട്ടാവുന്ന പദ്ധതികളും , പരിപാടികളും സംഘടിപ്പിക്കാൻ പ്രയത്‌നിക്കുമെന്ന് എബി ആനന്ദ് പറഞ്ഞു.

സൺഷൈൻ റീജിയനിൽ 11 അസോസിയേഷൻ ആണുള്ളത്. ഈ 11 അസോസിയേഷനും ഒരു കുടക്കീഴിൽ ഏകോപിപ്പിക്കുകയും ഒന്നുചേർന്നുള്ള ഒരു പ്രവർത്തനം കാഴ്ചവക്കുകയും ചെയ്യുന്നതായിരിക്കും. മാത്രമല്ല,  കമ്മറ്റിയിൽ എല്ലാ അസോസിയേഷനും പ്രാതിനിധ്യം ഉറപ്പാക്കുകയും   ചെയ്യും. പ്രധാനമായും ഈ ഒരു കാൽവയ്‌പ്പ് സംഘടിതമായ ഒരു കൂട്ടായ്മയെ കാഴ്ചവക്കുന്നതായിരിക്കും . അസോസിയേഷനുകളുടെ ഏതു ആവശ്യങ്ങൾക്കും മുൻതുക്കം നൽകി പ്രവർത്തിക്കുന്നതായിരിക്കും.

ഒരു പക്ഷെ നാം ചിന്തിക്കേണ്ട മറ്റൊരു പ്രധാന വസ്തുത ഇവിടെ ജനിച്ചുവളരുന്ന നമ്മുടെ വരും തലമുറകളെയാണ്. അമേരിക്ക വൈവിധ്യ സംസ്കാരങ്ങളുടെ കേന്ദ്രമായതു കൊണ്ട്   അവിടെ നമ്മുടെ സംസ്കാരം എന്നത്തേക്കും ഭാഗഭാക്കാക്കേണ്ടത് നമ്മുടെ വരും തലമുറകളിലൂടെയാണ്. ഇവിടെ നമ്മുടെ ഭാഷക്ക് വളരെ പ്രാധാന്യമുണ്ട്. റീജിയനിൽ ഓൺലൈൻ മലയാളം ക്ലാസ് സംഘടിപ്പിക്കാൻ ശ്രമിക്കും. കൂടാതെ ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഓസ്റ്റിനുമായി
 സഹകരിച്ച്  കുട്ടികൾക്ക് യൂണിവേഴ്സിറ്റി പ്ലെയ്‌സ്‌മെന്റ് എക്‌സാം നടത്തുന്നതായിരിക്കും.

നാമെല്ലാം കലയെ അങ്ങേയറ്റം സ്നേഹിക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമാണ്. നമ്മുടെയിടയിൽ തന്നെ മിടുക്കരായ കലാകാരികളും കലാകാരന്മാരും ഉണ്ട്. അവർക്കായി മത്സര ഇനങ്ങൾ സംഘടിപ്പിക്കുകയും, യൂത്ത് ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നതായിരിക്കും. ഇതോടൊപ്പം സാഹിത്യ-സാംസ്‌കാരിക മേഖലകൾ പുഷ്ടിപ്പെടുത്തന്നതിലും ശ്രദ്ധചെലുത്തുന്നതായിരിക്കും.

മറ്റൊരു പ്രധാനകാര്യം, നമ്മുടെ ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരാണ്. അവർ സമൂഹത്തിനു നൽകുന്ന സംരക്ഷണം ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ഏറ്റവും പ്രശംസാപൂർണവും ആണെന്നതിൽ തർക്കമില്ല. അവർക്കായി ഒരു പ്രത്യേക forum രൂപീകരിക്കുക എന്നത് പ്രധാനലക്ഷ്യമാണ്. ഇതോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൂട്ടായുള്ള ഒരു പ്രവർത്തനം കാഴ്ചവെക്കുമെന്നുള്ളതിൽ സംശയമില്ല.

ഇതുകൂടാതെ ഇപ്പോൾ നാം തുടർന്നുപോരുന്ന കാര്യങ്ങൾ എല്ലാവരുമായി ചേർന്ന് ഒന്നിച്ചു നടപ്പിലാക്കാനായി യത്നിക്കുകയും ചെയ്യുമെന്ന് അറിയിക്കട്ടെ. നിങ്ങളുടെയെല്ലാവരുടെയും പൂർണ്ണ പിന്തുണ എനിക്കുണ്ടാകുമെന്നു ഞാൻ വളരെ പ്രതീക്ഷിക്കുന്നു.

2006 മുതൽ വിവിധ സാംസ്‌കാരിക-സാമൂഹിക സംഘടനകളിൽ   പ്രവർത്തിച്ചുവരുന്നു. ഫോമാ നാഷണൽ കമ്മറ്റിയിൽ പ്രവർത്തിക്കുകയും,ഫോമയുടെ മയാമി കൺവെൻഷനിൽ സജീവമായി പ്രവർത്തിച്ച് പ്രസ്തുത പരിപാടി വൻവിജയമാക്കുന്നതിൽ ഭാഗഭാക്കാകുയും ചെയ്തിട്ടുണ്ട് എന്ന് അഭിമാനപുരസ്കാരം പറഞ്ഞുകൊള്ളട്ടെ. നവകേരളയുടെ കമ്മിറ്റി മെമ്പർ, സെക്രട്ടറി , വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
Join WhatsApp News
UNNI 2020-09-15 03:20:10
വിജയാശംസകൾ ഈ റിജിയനിലെ എല്ലാ അസോസിയേഷനുകളെയും ഒന്നിച്ച് ഒരു കുടക്കീഴിൽ ഏകോപിപ്പിക്കാൻ സാധിക്കട്ടെ
Ashok Pillai 2020-09-15 03:23:08
ഫോമായുടെ ഒരു പരുപാടിക്ക് പോലും ഇതുവരെ കണ്ടിട്ടില്ല.... മൂന്ന് അസോസിയേഷൻ ആയി ചേർന്ന് ഒത്തുകളിച്ചു അന്നൊ... ഒരുമിപ്പിക്കുന്നത്.... എന്റെ എബി... സ്നേഹം കൊണ്ട് പറയുവാ... ഫോമായേ നാണംകെടുത്തരുത്..
COMMA 2020-09-24 16:26:36
Why don't we split FOMA so that more people can bear positions such as president secretary, treasurer and committee members etc. We malayalees follow the culture of kerala congress. Keep it up. I hereby suggest new name "comma."
Asok Pillai 2020-09-24 15:59:18
എൻ്റെ പേരിൽ മെസേജുകൾ പരത്തുന്നത് ആരാണെങ്കിലും ആ പരിപ്പ് ഈ റീജിയനിൽ എക്കത്തില്ല എബിക്കും എബിയെ സപ്പോർട്ടു ചെയ്യുവർക്കും അത് മനസിലാകും ഇതിൻ്റെ പിന്നിൽ. ആരാണെന്ന് അച്ചായൻ എന്ന അപരനാമത്തിൽ കളിക്കുന്നവൻ ഓർത്താൽ അത് നന്ന്
Boby Varghese 2020-09-24 16:24:44
This must be a conspiracy by Trump
Wilson 2020-09-24 17:45:25
Most of them are in comma . We need to inject disinfectent through their back door and wake them up. Americans are dying of COVID and these people act like Trump; think that COVID is a hoax. Oh boy ! Oh boy!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക