image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ഫൊക്കാനയെ ഓക്കാനിപ്പിക്കുന്നവരേ....(പി ഡി ജോര്‍ജ് നടവയല്‍)

fokana 25-Aug-2020
fokana 25-Aug-2020
Share
image
കറുകനാമ്പുകളോ, ജോര്‍ജിയാനയോ, ലീലാവിലാസങ്ങളോ, നായര് പിടിച്ച പുലിവാലുകളോ അല്ല, ഫൊക്കാന എന്ന അക്ഷരക്കൂട്ട് നശിപ്പിന്റെ ആവര്‍ത്തന വായനയായി വേഷം മാറിയാല്‍ അപമാനിതരാകുന്നത്. ഫൊക്കാന എന്ന അക്ഷരക്കൂട്ട് വിലപേശപ്പെടുമ്പോള്‍ അപമാനിതരാകുന്നത്, ഒരു ജനതയുടെ സംഘബോദ്ധ്യങ്ങളാണ്.

ഫൊക്കാന എന്നത് കേവലം ഇരു വര്‍ഷാന്ത്യങ്ങളില്‍ ഉളവാകുന്ന ഒരു കണ്‍വെന്‍ഷന്‍ ബഹളമേളത്തെയല്ല പ്രതിബിംബിച്ചു പോരുന്നത്. രണ്ടായ നിന്നെയിഹ ഒന്നെന്നു കാണുക എന്ന ഒരുമ പങ്കു വയ്ക്കുന്നതായിരുന്നു ഫൊക്കാനാ. ഓര്‍മ്മകളുടെ ചെപ്പു തുറന്ന് ഗൃഹാതുരത്വം തലോടുന്ന നഷ്ടവസന്ത സ്മൃതികളുടെ നീലക്കുറിഞ്ഞിപ്പൂക്കാലങ്ങളായിരുന്നു ഫൊക്കാനാ. ആദ്യകാല അമേരിക്കന്‍ മലയാളികളുടെ സാമൂഹ്യ ബോധത്തിന്റെയും ബോധനത്തിന്റെയും ബോദ്ധ്യങ്ങളുടെയും ആവിഷ്‌കാര ചലച്ചിത്രങ്ങളായിരുന്നു ഫൊക്കാനാ.

അമേരിക്കന്‍ മലയാളിയുടെ വിഭിന്നാഭിരുചികളുടെയും പ്രകടനാത്മകതകളുടെയും അറിയപ്പെടാനുള്ള അഭിലാഷങ്ങളുടെയും പരിമിതികളെ മറികടക്കാനുള്ള ചായം പുരട്ടലുകളുടെയും പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളില്‍ നിന്നുള്ള ഇളവേല്‍പ്പുകളുടെയും കേരളത്തില്‍ ശീലിച്ച് തഴക്കം വന്നുപോയ സാമൂഹ്യ സ്വഭാവങ്ങളുടെയും അരങ്ങുകള്‍ക്കുള്ള കൂട്ടുസങ്കേത മഹാവേദികളായിരുന്നു ഫൊക്കാന. അമേരിക്കന്‍ മലയാളിയുടെ അന്യവത്ക്കരണം, ഐഡന്റിറ്റി ക്രൈസിസ് (സ്വത്വ സംഘര്‍ഷം), സ്വയം പ്രകാശനത്തിനും ഉല്ലാസത്തിനുമുള്ള അവസരപോരായ്മകള്‍ , തലമുറകള്‍ തമ്മിലുള്ള അഭിരുചി ഗര്‍ത്തം, നിരന്തരമായ ജോലികള്‍ വരുത്തിവയ്ക്കുന്ന രസരാഹിത്യം എന്നിങ്ങനെ അസംഖ്യം ന്യൂനതകള്‍ക്കുള്ള കര്‍ക്കിടക ഔഷധ കഞ്ഞിക്കൂട്ടാണ് ഫൊക്കാന.

ഡോ. അനിരുദ്ധന്റെ പ്രസരിപ്പിന്റെ കാലത്ത്, ഡോ . കെ ആര്‍. നാരായണന്റെ പ്രഭാകാന്ത പരിരക്ഷണയില്‍ രൂപം കൈവരിച്ച ഫൊക്കാന അത്യഭിമാനകരമായ ആത്മസാക്ഷാത്കാരത്തിന്റെ ജ്ഞാനപീഠം നേടുവാന്‍ കുതിക്കുകയായിരുന്നൂ ആദ്യ കാലങ്ങളില്‍. പ്രതിഭാധനന്മാരായ ഒട്ടനവധി മലയാള മഹത്തുക്കളെ അമേരിക്കയിലേക്ക് വിരുന്നു വരുത്താനും അവര്‍ക്കൊപ്പം വേദികളും അരങ്ങുകളും സംവാദങ്ങളും സൗഹൃദങ്ങളും സജീവമാക്കാനും ഫൊക്കാന വിരിച്ച പരവതാനികള്‍ ലോകമലയാളികള്‍ക്ക് തെല്ലൊന്നുമല്ല പൂമാനമൊരുക്കിയത്.

പിന്നെപ്പിന്നെ വന്നു വന്ന്, അത്, തനി കന്നുകാലിക്കച്ചവടക്കാര്‍ കയറ്റുകാണക്കൂലിക്ക് വിലപേശുന്നതു പോലെ, തെരുവു വ്യാപരം പോലെ വിലകെട്ടു പോയി. കേരളത്തിലെ വിദ്യഭ്യാസ്സ വിഞ്ജാനപ്പരീക്ഷളില്‍ പോലും ചോദിക്കുമായിരുന്ന ഫൊക്കാനാനാമം, നിന്ദനം ഏറ്റുവാങ്ങാന്‍ പേരുദോഷപ്പതനത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടു.

കാരണം മറ്റൊന്നുമല്ല: പൊള്ളമനസാക്ഷി ഒളിപ്പിച്ചു വച്ച്, മേനി നടിച്ച്, സാമൂഹ്യ സേവനജീവിതരംഗരംഗങ്ങളെ വിലപേശി, കൈയിലൊതുക്കുന്ന, കള്ളക്കുറുക്കന്മാര്‍, ഫൊക്കാനയുടെ ബ്രാന്റ് നെയിം വച്ച്, ഉന്നത സൗഹൃദങ്ങള്‍ കേരളത്തില്‍ പണിതുയര്‍ത്താം എന്ന കുറുക്കു വഴി മുതലാക്കാന്‍, ഇറങ്ങിപ്പുറപ്പെട്ടതാണ് ഫൊക്കാനയുടെ അധ:പതനത്തിന് കാരണമായത്.

അതിന് ഒരു പരിഹാരമേയുള്ളൂ; പണക്കാരായി മാറിയ അമേരിക്കന്‍ മലയാളികള്‍, അവര്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരാകട്ടേ, ഇന്‍ഷൂറന്‍സ് ബിസിനസ്സുകാരാകട്ടേ, നേഴ്‌സിങ്‌ഹോം മുതലാളിമാരാകട്ടേ, വ്യാപാരി-വ്യവസ്സായികളാകട്ടേ, കണക്കെഴുത്തുപിള്ളക്കര്‍ത്താക്കളാകട്ടെ, അവരോരോരുത്തര്‍ക്കും സ്വന്ത സംഘടന ഉണ്ടാക്കുകയും, ആ ലേബലില്‍ പ്രശസ്തി നേടാന്‍ തന്ത്രം മെനയുകയുമാണ് വേണ്ടത്.

അങ്ങനെ, ഓരോ അമേരിക്കന്‍ മലയാളിപ്പണക്കാരനും ഓരോ സംഘടന ഉണ്ടാക്കുമ്പോള്‍ ക്യാപിറ്റലിസത്തിന്റെ മേന്മയായ ഗുണമേന്മയ്ക്കുള്ള മത്സരവും നവീകരണങ്ങള്‍ക്കുള്ള പ്രചോദനങ്ങളും അമേരിക്കന്‍ മലയാളികള്‍ക്ക് സ്വന്ത തട്ടകത്തില്‍ ഏറും. കൂടുതല്‍ വ്യക്തിമേന്മകളെ പ്രക്ഷേപിക്കാനുമാവും. അറിയപ്പെടുന്നവര്‍ ആകുവാനുള്ള സാധാരണ മലയാളിയുടെ വിങ്ങലുകള്‍ക്ക്( തേങ്ങലുകള്‍ക്ക്) തൊങ്ങലുകള്‍ ലഭിക്കും. പക്ഷേ, അവര്‍ (റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരാകട്ടേ, ഇന്‍ഷൂറന്‍സ് ബിസിനസ്സുകാരാകട്ടേ, നേഴ്‌സിങ്‌ഹോം മുതലാളിമാരാകട്ടേ, വ്യാപാരി-വ്യവസ്സായികളാകട്ടേ, കണക്കെഴുത്തുപിള്ളക്കര്‍ത്താക്കളാകട്ടെ), ഫൊക്കാനയെ ഓക്കാനിപ്പിക്കാതെ വെറുതേ വിട്ടേക്കണം.

ഫൊക്കാനയിലൂടെ അധികാരക്കസ്സേര പങ്കിട്ടവര്‍ (മുന്‍ പ്രസിഡന്റുമാരും, അവശ്യമെങ്കില്‍ മുന്‍ സെക്രട്ടറിമാരും), ഫൊക്കാനയോട് അധികാരവൈരാഗം പാലിക്കുക. മുന്‍ പ്രസിഡന്റുമാര്‍ ഒരു കാരണവശാലും ഫൊക്കാനാ ഭരണ - ഗോഡ് ഫാദര്‍ തലങ്ങളില്‍ ഇടപെടാതിരിക്കുക. കണ്ടിടത്തോളം മുന്‍ പ്രസിഡ്ന്റുമാരുടെയും മുന്‍ സെക്രട്ട്രിമാരുടെയും കുടികിടപ്പവകാശമന:സ്ഥിതിയാണ് ഫൊക്കാനയിലെ ഓക്കാനങ്ങള്‍ക്ക് കാരണം.

ഫൊക്കാനയിലെ നിയമാവലി കാലോചിതമായി പരിഷ്‌ക്കരിക്കുക. ഭരണ സമിതിയുടെ ഭരണ കാലാവധി അര വര്‍ഷമെന്ന് ക്‌ളിപ്തപ്പെടുത്തുക. ഫൊക്കാനാ കണ്‍വെന്‍ഷന്‍ നടത്താന്‍ അടിയന്തിര പ്രശ്‌നങ്ങള്‍ തടസ്സമായാല്‍, ബന്ധപ്പെട്ട ഭരണ സമിതിയ്ക്ക് കണ്‍വെന്‍ഷന്‍ നടത്താനുള്ള സാവകശസമയം കണക്കാക്കി, ഭരണ കാലവധി ദീര്‍ഘിപ്പിക്കാം എന്ന് ഭരണഘടനയില്‍ ഉള്‍പ്പെടുത്തുക.

അമേരിക്കന്‍ ഘടനയുടെ സവിശേഷതയായ, 'ഇവാലുവേഷന്‍, റീ-ഇവാലുവേഷന്‍, മോഡിഫിക്കേഷന്‍, റി-മോഡിഫിക്കേഷന്‍' എന്ന പരിഷ്‌ക്കരണ യജ്ഞം സ്വീകരിക്കാതെ ഫൊക്കാനയ്ക്കും കാലിക പ്രസക്തി നിലനിര്‍ത്താനാവുകയില്ല. ക്വാളിറ്റി അഷ്വറന്‍സ് കമ്മിറ്റിയുടെ ചുമതലയില്‍ ഇക്കാര്യം എല്‍പ്പിക്കണം. ക്വാളിറ്റി അഷ്വറന്‍സ് കമ്മിറ്റിയില്‍, ഇത്തരം കാര്യങ്ങളില്‍ വിദ്യഭ്യാസം സിദ്ധിച്ചിട്ടുള്ള വിദഗ്ദ്ധരാണ് അംഗങ്ങളാകേണ്ടത്.

ഭാരതസംസ്‌കാരത്തിന്റെ വൈശിഷ്ട്യമായിരുന്നത് പരസ്പരാശ്രയവും സഹവര്‍ത്തിത്വമായിരുന്നു (ഇന്റര്‍ ഡിപ്പന്‍ഡെന്‍സ്, നോട്ട് ഇന്‍ഡിപെന്‍ഡെന്‍സ്). പൊയ്‌പോയ അക്കാലത്ത് സ്മാര്‍ട്ട് ഫോണില്ലായിരുന്നു. ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും വരുത്തിയ വിപ്‌ളവത്തിന്റെ വലിയ ഒരു ന്യൂനതയാണ് പരസ്പരാശ്രയം എന്ന മൂല്യം മാറിയത്. സ്വന്തം കാര്യം സിന്ദാബാദിലേക്ക് ചുരുങ്ങി എന്നത്തേക്കളും മാനവര്‍. ഈ ദുരവസ്ഥ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ഒട്ടനവധി സങ്കീര്‍ണ്ണ ഭ്രംശങ്ങള്‍ വരുത്തി വയ്ക്കുന്നു.

മൂല്യ ശോഷണവും സന്മാര്‍ഗ വ്യതിചലനവും നിരാശയും ഒറ്റപ്പെടലും ഉള്‍വലിയലും ഉള്‍പ്പെടെ, ഭീഷണമായ പെരുമാറ്റ വൈകല്യങ്ങള്‍ നിറഞ്ഞ സമൂഹമായി മലയാളികളും മെല്ലെ മെല്ലെ മാറിക്കൊണ്ടിരിക്കുന്നു. സാമൂഹ്യ ജീവിതത്തിലേക്ക് അമേരിക്കന്‍മലയാളി തിരിച്ചു വരിക എന്നതാണ് ഈ ദുരവസ്ഥയ്ക്ക് ഒരു മറുമരുന്ന്. ആ നിലയ്ക്ക് അമേരിക്കന്‍ മലയാളിയ്ക്ക് സഹായകമാകേണ്ട ഒരു പ്രസ്ഥാനമാണ് ഫൊക്കാനാ. അതുകൊണ്ടു തന്നേ, ഫൊക്കാനയെ ഹൈജാക്കു ചെയ്യുന്ന കുറുക്കന്മാരെ നിലയ്ക്കു നിര്‍ത്തുവാന്‍ പൊതുശബ്ദം ഉയരണം.

അഹമഹമികാധിയാ എന്ന ഒരു ചൊല്ലുണ്ടല്ലോ- ഞാന്‍ മുന്നേ ഞാന്‍ മുന്നേ എന്ന തീക്കളി; എനിക്കാളാകണം, ഞാന്‍ മാത്രമാകണം കേമന്‍ എന്ന കിരാത നീതി; 'ഞാന്‍ ചെയ്യുമ്പോള്‍ മാത്രമാകുന്ന ശരികള്‍, നീ ചെയ്യുമ്പോള്‍ മാത്രമാകുന്ന തെറ്റ്' എന്ന കുറുക്കന്‍ മനോഭാവം, അതാണ് ഫൊക്കാനയെ ബാധിച്ച കാര്‍ക്കോടക വിഷം. ഈ മനോ വൈകല്യമുള്ള വ്യക്തികളുടെ അധീശത്തത്തില്‍ നിന്ന് വഴുതിമാറാന്‍ ഒരു മാര്‍ഗമുണ്ട്.

ഓരോ അമേരിക്കന്‍ മലയാളിപ്പണക്കാരനും ഫൊക്കാനാ എന്ന പേരിലല്ലാതെ സംഘടന തുടങ്ങുക, പ്രശസ്തിക്കുള്ള കാര്യപരിപാടികളിടുക. തിളങ്ങുക. ഫൊക്കാനയെ ഉപദ്രവിക്കാതിരിക്കുക.

ഫൊക്കാനാ ഭാരവാഹിത്വം ആറു മാസത്തേക്ക് വീതമാക്കുക. ഓരോ ആറു മാസവും മുഖ്യ കണ്‍വെന്‍ഷന്‍, കൃത്യമായ കാര്യ പരിപാടികളോടെയും, തിളങ്ങുന്ന കാമ്പുള്ള കര്‍മപദ്ധതികളോടെയും, ഘോഷങ്ങളോടെയും നടപ്പാക്കാന്‍ ദ്രുതകര്‍മ്മികളായിരികുക ആ ഭാരവാഹികള്‍. ഇതുവഴി ഞാനും ജീവിച്ചിരുന്നൂ എന്ന് , ഞാനും സമൂഹത്തിനു വേണ്ടപ്പെട്ടവനാണ് എന്ന് ആലേഖനം ചെയ്യാനായി എന്ന തോന്നലോടെ തുടര്‍ജീവിതമാകാന്‍ അമേരിക്കന്‍മലയാളി മന:ശാസ്ത്രവാഹകര്‍ക്കു അവസരമാകും.

ഫൊക്കാനയിലെ അംഗസംഘടനകള്‍ക്ക് എല്ലാറ്റിനും ഫൊക്കാനാ പ്രസിഡന്റ് പദം നേടാനാകും വിധം നിയമാവലിയും തിരഞ്ഞെടുപ്പു കാലാവധിയും ആറാറു മാസം എന്നാക്കുക.

അമേരിക്കന്‍ മലയാളികളുടെ ഭാവി തലമുറകള്‍ ഇന്നത്തെ മദ്ധ്യ വയസ്‌ക്കത്തലമുറയുടെ യാതൊരു രീതികളും ഗൗരവതരമായി പരിഗണിക്കുന്നവരല്ലാത്തതിനാല്‍ അവരിലുള്ള പ്രതീക്ഷ ഫൊക്കാനാ അധികമൊന്നും പുലര്‍ത്തേണ്ടതുമില്ല. അതല്ലെങ്കില്‍ അത്ഭുതങ്ങള്‍ നടക്കണം. അക്ഷരം എന്നാല്‍ നഷ്ടമാകാത്തത് അല്ലെങ്കില്‍ 'അനശ്വരം' എന്നാണല്ലോ



image
image
Facebook Comments
Share
Comments.
image
പുറമ്പോക്ക്
2020-09-14 21:38:47
സത്യ സുന്ദരാ, സത്യം പറയണം. താങ്കളും അടുക്കളയിലെ രാജാക്കൻമാർ കൊണ്ടുവരുന്നത് വെട്ടി വെട്ടി വിഴുങ്ങിയിട്ടില്ലേ? അടുക്കളയിൽ പാചകം ചെയ്യാനും, വീട്ടിൽ കുട്ടികളെ നോക്കാനും ആരെങ്കിലും വേണ്ടേ? തറയും തെറിയും മാത്രമറിയാവുമെന്ന ഹൗസ് ഹസ്ബൻഡ്ഉം ജീവിച്ചു പോട്ടെ
image
സത്യം സുന്ദരം
2020-09-14 14:59:13
പദവിയിൽ അള്ളിപിടിച്ചിരിക്കുന്ന സ്ഥിരം ഞണ്ടുകളെ മാറ്റി, സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ളവർ നേതൃനിരയിൽ വന്നാൽ സംഘടനകൾ രക്ഷപ്പെടും. അമേരിക്കയിലേക്ക് ബിരുദവും ബിരുദാനന്ദര ബിരുദവും നേടാനായി വന്ന്, ഇവിടെ കാലുറപ്പിച്ച മലയാളികളെ സംഘടനയിലേക്ക് കൊണ്ടുവന്നാൽ‌, അവർ മലയാളികൾക്കായി എന്തെങ്കിലും ചെയ്യും. അല്ലെങ്കിൽ തൊഴുത്ത് മാറ്റി കെട്ടൽ മാത്രമേ ഉണ്ടാകൂ, ശങ്കരൻ എഗൈൻ ഓൺ കോക്കനട്ട് ട്രീ!! ആത്മാർത്ഥത തൊട്ടു തീണ്ടിയിട്ടില്ലാത്ത നേതാക്കളാണ് സംഘടനകളുടെ ശാപം. ഭാര്യയുടെ ജോലിവിസയിൽ വന്ന പലർക്കും അടുക്കളപ്പണിയിൽ നിന്നുള്ള മോചനം തേടി, പുറത്തിറങ്ങി രണ്ടെണ്ണം വീശാനുള്ള അവസരമാണ് പൊതു സേവനവും ഞായറാഴ്ചയും
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഫൊക്കാനാ വിമന്‍സ് ഫോറം ഉദ്ഘാടനം ഇന്ന്: ടാലന്റ് ഹണ്ടും, സ്‌നേഹ സ്പര്‍ശവുമായി ഡോ. കലാ ഷാഹി
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
ഫൊക്കാനയുടെ ഈ ദശകത്തിലെ മികച്ച മനുഷ്യസ്‌നേഹിയായ സംരംഭകനുള്ള അവാര്‍ഡ് സാബു എം. ജേക്കബിന്
കേരളത്തിലെ യുവജനങ്ങള്‍ സമഗ്ര മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു: സാബു എം. ജേക്കബ്
ഫൊക്കാനയുടെ ബിസിനസ് മീറ്റ് ഇന്ന് രാവിലെ 10 മുതൽ
മറിയാമ്മ പിള്ള, ഏബ്രഹാം ഈപ്പന്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍; ഡോ. രഞ്ജിത്ത് പിള്ള ടെക്‌സസ് ആര്‍.വി.പി
സംഘടനകള്‍ തോറും കൂടുമാറ്റം നടത്തുന്നവരെ തിരിച്ചറിയണം : ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസ്
ഇന്ത്യൻ ഫ്ലാഗ് ദുരുപയോഗിച്ചതിൽ ഫൊക്കാന ഉത്കണ്ഠ രേഖപ്പെടുത്തി
ഫൊക്കാന വിമൻസ് ഫോറം കമ്മിറ്റികൾ വിപുലീകരിച്ചു; ഇന്റർനാഷണൽ- എക്സിക്യൂട്ടീവ് - നാഷണൽ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു
ഫൊക്കാനയുടെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ജനുവരി 23, ശനിയാഴ്ച
ലീല മാരേട്ട് ഫൊക്കാന കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ; ജോയി ചാക്കപ്പൻ നാഷണൽ കൺവീനർ
നവവത്സരാശംസകളുമായി ഫൊക്കാന
നല്ല നാളുകൾക്കായി ഫൊക്കാനയുടെ പുതുവത്സരാശംസകൾ
ഫൊക്കാനയുടെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
സ്നേഹത്തോടെ ഒരു ക്രിസ്മസ് ദിനം കൂടി: ജോർജി വർഗീസ് (ഫൊക്കാന പ്രസിഡന്റ്)
ഈ വർഷം ജീവിച്ചിരുന്നുവെന്നു പറയുന്നതു തന്നെ മഹത്തായ കാര്യം: മജീഷ്യൻ മുതുകാട്
സുഗതകുമാരി ടീച്ചർ ഭാഷയ്ക്കൊരു ഡോളറിൻ്റെ സഹയാത്രിക: ജോർജി വർഗ്ഗീസ്, ഫൊക്കാനാ പ്രസിഡന്റ്
നവ ജീവിതരീതികൾ ചിട്ടപ്പെടുത്തണം: ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത
ഫൊക്കാന 2022 കൺവെൻഷൻ ഒർലാൻഡോയിൽ; ചാക്കോ കുര്യൻ കൺവെൻഷൻ ചെയർ
ഫൊക്കാന പ്രവർത്തനോദ്ഘാടനം ഡിസംബർ 19 നു ഡോ. ശശി തരൂർ എംപി നിർവഹിക്കും

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut