Image

മലയാളിയെ റിയാദില്‍ കാണാതായതായി പരാതി

ഷക്കീബ്‌ കൊളക്കാടന്‍ Published on 04 June, 2012
മലയാളിയെ റിയാദില്‍ കാണാതായതായി പരാതി
റിയാദ്‌: മലപ്പുറം ജില്ലയിലെ മങ്കട പള്ളിപ്പുറം സ്വദേശി കൂരിമണ്ണില്‍ വി.പി അബ്‌ദുല്‍ ഫസലിനെ കഴിഞ്ഞ ബുധനാഴ്‌ച മുതല്‍ കാണാതായതായി പരാതി. റിയാദിലെ അല്‍ നഹ്‌ദ കമ്പനിയില്‍ ഇലക്‌ട്രീഷ്യനാണ്‌. ബുധനാഴ്‌ച വൈകുന്നേരം ജോലി കഴിഞ്ഞു കമ്പനിയുടെ ഇസുസു പിക്കപ്പ്‌ വണ്ടിയില്‍ നസീം ഭാഗത്തു കൂടെ സഞ്ചരിച്ചിരുന്നു. പിന്നീട്‌ യാതൊരു വിവരവുമില്ലെന്ന്‌ കൂടെ ജോലി ചെയ്യുന്നവര്‍ പറഞ്ഞു. കയ്യിലുണ്ടായിരുന്ന രണ്ട്‌ മൊബൈലും സ്വിച്ച്‌ ഓഫ്‌ ആണ്‌. ഫസലിനെക്കുറിച്ചോ അദ്ദേഹത്തിന്‍െറ എ.ബി.ബി 7217 പിക്കപ്പ്‌ വാഹനത്തെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0563074033 എന്ന നമ്പറില്‍ വിവരമറിയിക്കേണ്ടതാണ്‌.
മലയാളിയെ റിയാദില്‍ കാണാതായതായി പരാതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക