Image

കോവിഡ് 19 നമ്മെ പഠിപ്പിക്കുന്ന പാഠങ്ങള്‍: ജയിംസ് ചാക്കൊ മുട്ടുങ്കല്‍

ജയിംസ് ചാക്കൊ മുട്ടുങ്കല്‍ Published on 25 August, 2020
കോവിഡ് 19 നമ്മെ പഠിപ്പിക്കുന്ന പാഠങ്ങള്‍: ജയിംസ് ചാക്കൊ മുട്ടുങ്കല്‍
കോവിഡ് മഹാമാരി ദുരന്തം ലോകത്തെ രണ്ടായി പകുത്തത് പോലെയായി. കോവിഡിന് മുമ്പുള്ള ലോകവും, കോവിഡിന് ശേഷമുള്ള ലോകവും എന്ന നിലയില്‍ ലോകത്ത് ഇത് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നു.

കൊറോണ വൈറസ് നമ്മുടെ സാംസ്‌ക്കാരിക, സാമൂഹിക മേഖലകളില്‍ വളരെ മാറ്റങ്ങള്‍  സൃഷ്ടിച്ചു എല്ലാവരും പുതിയ ജീവിത ശേലി അവലംബിച്ചു. നമുക്ക് പരിചിതമല്ലാതിരുന്ന മാസ്‌കും ഹാന്‍ഡ് സാനിറ്റൈസര്‍ എന്നുവേണ്ട മറ്റു ഉപകരണങ്ങളൊക്കെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാരി. സാമൂഹിക അകലം എന്താണെന്ന് നാം പടിച്ചു.

ആവശ്യം, അത്യാവശ്യം എന്താണെന്ന് നമ്മല്‍ തിരിച്ചറിഞ്ഞു. നമ്മുടെ പല ആവശ്യങ്ങളും നാം പരിമിതപ്പെടുത്തി. മനുഷ്യര്‍ എത്ര നിസ്സാരരാണെന്നും (നിസ്സഹായര്‍) ഇത് നമ്മെ പഠിപ്പിച്ചു. കൊറോണ (Covid 19) ലോകത്ത് പ്രത്യക്ഷപ്പെട്ടിട്ട് 6 മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ ഫലപ്രദമായ Vaccine കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

മനുഷ്യര്‍ എത്ര നിസ്സാരന്മാരാണെന്നുള്ള കാര്യം ഇത് നമ്മെ പഠിപ്പിച്ചു. മരണഭയം സമൂഹത്തെ വേട്ടയാടാന്‍ തുടങ്ങി. മനുഷ്യര്‍ പരസ്പരം കാണുമ്പോള്‍ ഓടി അകലുന്ന ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്.

കൊറോണ ലോകത്ത് ദുരന്തം വിതച്ചതിനൊപ്പം, പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇത് നമ്മെ പഠിപ്പിക്കുകയും ചെയ്തു. പ്രധാനമായും മനുഷ്യരുടെ അഹങ്കാരത്തിന് ഏറ്ര ഒരു കനത്ത പ്രഹരമായി ഈ മഹാമാരി മാറി. മുമ്പ് ആയിരക്കണക്കിന് ആളുകളെ വിളിച്ച കൂട്ടിയുള്ള ധൂര്‍ത്തും ആഡംബരങ്ങളും നിറച്ച് പൊങ്ങച്ചം കാണിക്കുന്ന വേദികളായിരുന്നു വിവാഹങ്ങള്‍. ശവസംസ്‌ക്കാര ശുശ്രൂഷകള്‍ പോലും വളരെ ധൂര്‍ത്തിലായിരുന്നു ചെയ്തിരുന്നത്. ഇന്ന് അത് 100 പേര്‍ക്ക് മാത്രം പങ്കെടുക്കാവുന്ന ചടങ്ങായി മാറി.

അമേരിക്കയിലും, യൂറോപ്പിലുമൊക്കെ ഒരു വിവാഹത്തിന് 1 ലക്ഷം ഡോളര്‍ ചെലവ് ചെയ്തു നടത്തിയിരുന്നവര്‍ ഇന്ന് അത് വളരെ ചുരുക്കി. അമേരിക്ക പോലെയുള്ള രാജ്യത്തില്‍ വിവാഹ ചെലവ് വളരെ വലുതാണ്. ഈ സമയത്ത് വിവാഹം നടത്തിയവര്‍ക്ക് വളരെ ചെലവ് കുറയ്ക്കാന്‍ സാധിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതികളെ വിവാഹം ചെയ്ത് അയയ്ക്കാന്‍ ആളുകള്‍ വിശമിക്കുന്ന സമയത്താണ് ഈ ധൂര്‍ത്തും, ആഡംബരങ്ങളും എന്ന് ഓര്‍ക്കണം. ഇതിനൊക്കെ തല്‍ക്കാലത്തേക്ക് അറുതി വരുത്തുവാന്‍ കോവിഡ് കൊണ്ട് സാധിച്ചു. 

അതു പോലെ ദൈവത്തെ ആരാധിക്കുന്നതിന് പകരം വലിയ ആഘോഷങ്ങളും ചടങ്ങുകളും നടത്തി ദൈവത്തെ പ്രീതിപ്പെടുത്തികൊണ്ടിരുന്ന ദേവാലയങ്ങള്‍ അടച്ചുപൂട്ടിയതോടെ Facebook, Zoom meeting ലും മാത്രമായി ചര്‍ച്ച് പരിപാടികള്‍ മാറി. എന്നാല്‍ നല്ല ആത്മീയ കൂട്ടായ്മകള്‍ നിന്നു പോയത് സമൂഹത്തിന് ദോഷം ചെയ്ത് കോടികള്‍ മുടക്കി നിര്‍മ്മിച്ച പള്ളികള്‍ ലോകമെമ്പാടും ആര്‍ക്കും പ്രവേശനമില്ലാതെ അടഞ്ഞു കിടക്കുന്നു. സാധാരണ വിശ്വാസികളില്‍ നിന്നും പണം പിരിച്ച് നിര്‍മ്മിച്ച ദേവാലയങ്ങളില്‍ ആര്‍ക്കും പോകാന്‍ പറ്റാത്ത അവസ്ഥയിലായി. ഇത് ദൈവം അറിയാതെ സംഭവിക്കുന്നില്ലല്ലേ? മില്ല്യണ്‍ ഡോളര്‍ മുടക്കി നടത്തിയിരുന്ന വലിയ മെഗാ ചര്‍ച്ചുകളുടെ അവസ്ഥ കണ്ടാല്‍ വളരെ പരിതാപകരമാണ്. വിശ്വാസത്തെ വാണിജ്യവല്‍ക്കരിച്ചവര്‍ക്ക് ദൈവം നല്‍കുന്ന ഒരു താക്കീതായി ചിലര്‍ ഇതിനെ കാണുന്നു. അമേരിക്ക പോലുള്ള രാജ്യത്തില്‍ സഭാ വ്യത്യാസം കൂടാതെ ഈ മാസത്തില്‍ ജനിച്ച മെഗാ കണ്‍വെന്‍ഷ്യനുകളുടെ കാലമാണ്. ലക്ഷകണക്കിന് ഡോളര്‍ മുടക്കിയാണ് പലരും സംഘടിപ്പിക്കുന്നത്. ചിലര്‍ ഇതുകൊണ്ട് പണം ഉണ്ടാക്കുന്നു. എന്നുള്ളത് ഒരു ദുഃഖമാണ്. എന്നാല്‍ നല്ല ഉദ്ദേശത്തോടെയുള്ള ആത്മീയ കൂട്ടായ്മകള്‍ ഉണ്ടെന്നുള്ള കാര്യം ഇവിടെ മറച്ചുവെയ്ക്കുന്നില്ല.

മിക്ക കണ്‍വെന്‍ഷനുകളും പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ ആണ് സംഘടിപ്പിക്കുന്നത്.

കാലിത്തൊഴുത്തില്‍ പിറന്ന യേശു ദേവന്‍ ലാളിത്യത്തിന്‍രെ മകുട ഉദാഹരണമാമ് എന്നാല്‍ കര്‍ത്താവിന്റെ പേരില്‍ പലരും പല വന്‍കിട ബിസിനസ്സുകള്‍ നടത്തുന്നു. ദരിദ്രനെയും, വിധവെയും, പീഡിതരെയും സഹായിക്കാന്‍ ഈ പഞ്ച നക്ഷത്ര സഭകള്‍ തയ്യാറാണെന്ന് തോന്നുന്നില്ല. ഇങ്ങനെ എല്ലാ രംഗത്തും അരാജകത്വം തുടരുന്നതുകൊണ്ടായിരിക്കും ഈ മഹാമാരിയെ ദൈവം അയച്ചത് എന്ന് ചില വിശ്വാസികള്‍ ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.

ജനനം മുതല്‍ മരണം വരെ ലളിത ജീവിതം നയിച്ച യേശു കര്‍ത്താവിന്റെ ജീവിത പാത പിന്തുടരാതെ ആഡംബര ജീവിതം നയിക്കുന്ന ചില മതനേതാക്കന്മാര്‍ക്കുള്ള ഒരു താക്കീതായി മാരി ഈ കൊറോണ.

ലോകത്ത് ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ അനേകര്‍ ജീവിക്കുമ്പോള്‍ ആഡംബര ജീവിതത്തിനായി ലക്ഷങ്ങള്‍ മുടക്കുന്നവരെ നമ്മുടെ ചുറ്റിലും കാണാം. ലോകത്ത് ഒരു നേരം വേസ്റ്റ് ആകുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മതി അനേകരെ തീറ്റിപ്പോറ്റാന്‍.

കോവിഡിന് മുമ്പ് നടന്നിരുന്ന വലിയ ആഘോഷങ്ങളും പാര്‍ട്ടികളും ഇന്ന് കാണാനില്ല. നിശാ ക്ലാസുകള്‍, ചൂതാട്ട കേന്ദ്രങ്ങള്‍, വലിയ കാര്‍ണിവല്‍ ഇവയൊക്കെ താല്‍ക്കാലികമായി നിഷേധിക്കേണ്ടി വന്നു.

നമുക്ക് ഒരു തിരിച്ചു പോക്കിന് സമയമായിരിക്കുന്നു. ഇന്ന് വനങ്ങള്‍ തന്നെ ദേവാലയങ്ങളായി മാറിക്കൊണ്ടിരിക്കയാണ്. എന്റെ നാമത്തില്‍ രണ്ടോ, മൂന്നോ പേര്‍ ഒന്നിച്ചുകൂടിയാല്‍ അവരുടെ മദ്ധ്യേ ഞാന്‍ ഉണ്ടാകും എന്ന യേശു കര്‍ത്താവിന്റെ വചനങ്ങള്‍ ക്രൈസ്തവ വിശ്വാസികള്‍ ഇപ്പോള്‍ പാലിച്ചു കൊണ്ടിരിക്കയാണ്. എന്നാല്‍ ചിലര്‍ക്ക് ആത്മീയതയിലൊന്നും വല്ല്യ താല്‍പര്യമില്ലാതായും വന്നിരിക്കുകയാണ്.

ഓരോ വ്യക്തിയുടെയും ആത്മീയത അവരവരെ ആശ്രയിച്ചിരിക്കും. പ്രാര്ഡത്ഥിക്കുവാന്‍ ഫൈവ്സ്റ്റാര്‍ സൗകര്യങ്ങളോടുകൂടിയ പള്ളികള്‍ വേണ്ട എന്ന ഒരു തിരിച്ചറിവ് കൂടിയാണ് കൊറോണ ഉണ്ടാക്കിയത്.

ഇപ്പോള്‍ ആള്‍ ദൈവങ്ങള്‍ പലരും അത്ര സജീവമല്ല. ഭൂതത്തെ പിടിക്കുക ബാധ ഒഴിപ്പിക്കുക തുടങ്ങിയ കലാ പരിപാടികള്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ കോവിഡ് കാലത്ത് പല വിശ്വാസികള്‍ക്കും ദൈവത്തോട് കൂടുതല്‍ അടുക്കാനും സാധിച്ചിട്ടുമ്ട്. മനുഷ്യന്‍ എത്ര ക്ഷണികനും നിസ്സാരനും ആണെന്നുള്ള സത്യം ഇന്നു പലരും മനസ്സിലാക്കിയിരികുന്നു. മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടിയാണെന്നും ഏത് സമയവും ദൈവത്തിന് മനുഷ്യ ജീവന്‍ തിരിച്ചെടുക്കാം എന്നുള്ള യാതാര്‍ത്ഥ്യം ഇന്ന് നാം കൂടുതല്‍ മനസ്സിലാക്കുന്നു.

മനുഷ്യന്‍ അവനവനെ അറിയുന്നത് ലോകത്തെ അറിയുന്ന അത്രമാത്രം അളവിലാണ്. ഒരു മനുഷ്യന്‍ സജീവമായി നിലനില്‍ക്കണമെങ്കില്‍ ദൈവത്തിന്റെ കാരുണ്യം ആവശ്യമാണ്. ഓരോരുത്തരും ഓജസ്സോടെ ഇരിക്കുന്നത് എത്രമാത്രം ഉല്‍പ്പാദന ക്ഷമമാണോ തന്‍രെ പ്ര്‌ത്യേകമായ കഴിവുകള്‍ പ്രകാശിപ്പിച്ച്, പുറം ലോകത്തെ അവന്‍ എത്രമാത്രം മനസ്സിലാകുന്നോ അത്രമാത്രമാണ്.

തങ്ങളെകുറിച്ച്, തങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചുള്ള ആനന്ദകരമായ അജ്ഞതയില്‍ ഈ കോവിഡ് കാലത്ത് ചില യുവതലമുറ ജീവിക്കുന്നത്. പുറത്ത് അധികം ഇടപെടാന്‍ ഉള്ള സാഹചര്യമുല്ലാത്തതിനാല്‍ മിക്കവരും വീടിനുള്ളില്‍ തന്നെ മിക്ക കുട്ടികളും മുറിക്കുള്ളില്‍ ഇന്റര്‍നെറ്റിന്റെ ലോകത്താണ്. ചിലര്‍ തങ്ങളുടെ ഭാവിയെ കുരിച്ച് ആശങ്കാകുലരും ജിജ്ഞാസയുള്ളവരും ആണെങ്കിലും എങ്ങനെയാണ് ഇപ്പോഴത്തെ സാഹചര്യം കൈകാര്യം ചെയ്യുക എന്ന് പലര്‍ക്കും അറിയില്ല. യുദ്ധ സമാനമായ അന്തരീക്ഷത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. ലോകവ്യാപകമായി  മിക്ക രാജ്യങ്ങളിലുമുള്ള ലോക്ക്ഡൗണ്‍ സമസ്ത മേഖലകളിലും വരുമാന നഷ്ടവും തൊഴില്‍ നഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്. 

ഇന്ത്യയില്‍ ബീഹാറിലെ മുസാപൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നുള്ള വാര്‍ത്തയില്‍ സ്റ്റേഷന്റെ തറയില്‍ മരിച്ചു കിടക്കുന്ന അമ്മയുടെ മുഖത്തു നിന്നും സ്വന്തം കുട്ടി പുതപ്പ് വലിച്ചു നീക്കുന്ന കാഴ്ച ഏതൊരു വ്യക്തിയുടേയും കരളലിയിക്കുന്ന സംഭവമായിരുന്നു. ഇന്ത്യയിലെ കോടിക്കണക്കിന് അതിഥി തൊഴിലാളികളുടെ വേദനിക്കുന്ന മുഖമായിരുന്നു അത്. രെയില്‍വെ  പാളത്തില്‍ ഉറങ്ങി കിടന്നപ്പോള്‍ 16 തൊഴിലാളികളാണ് മരിച്ചത്. ഇന്ത്യയില്‍ കോവിഡ് കാലത്തെ ഏറ്റവും വലിയ മാനുഷിക ദുരന്തങ്ങളില്‍ ഓന്നായിരുന്നു ഈ കുടിയേറ്റ തൊഴിലാളികളുടെ പലായനം.

നമ്മുടെ സ്വന്തം നാട്ടില്‍ എത്താന്‍ പെടാതെ പല പ്രവാസികളും പലയിടങ്ങളിലായി കഷ്ടത അനുഭവിച്ചു. ഇനി നമുക്ക് പുതിയ രീതികളിലേക്ക് മാറാതെ കോവിഡിന് ശേഷമുള്ള ജീവിതം ദുഷ്‌കരമായിരിക്കും. ഈ ലേഖകന്‍ ജീവിക്കുന്ന അമേരിക്കയില്‍ പല വ്യത്യാസങ്ങളും വന്നു കഴിഞ്ഞു. മുക്ക ആളുകളുടേയും ജോലി നഷ്ടപ്പെട്ടു. ചില സ്‌കൂളുകള്‍ തുറന്നിട്ടുണ്ടെങ്കിലും മിക്കതും ഓണ്‍ലൈന്‍ വഴി മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. മിക്ക സംസ്ഥാനങ്ങളും സ്‌കൂള്‍ തുറക്കാനുള്ള ശ്രമത്തിലാണ്. സ്‌കൂള്‍ തുറക്കാത്തത് മൂലം പല ചെറുപ്പക്കാരിലും അരക്ഷിതാവസ്ഥയാണ്. എങ്ങനെ ഒരു ദിനം ചെലവിടണമെന്നറിയാതെ മിക്കവാറും പരക്കം പായുകയാണ്. മിക്ക കുട്ടികളും സൂം, മൈക്രോസോഫ്റ്റ് ടീം, വെബെക്‌സ് തുടഹ്ങിയ പ്ലാറ്റ്‌ഫോം കളാണ് പഠനത്തിനായി ഉപയോഗിക്കുന്നത്. വീടുകളിലിരുന്ന് ഓണ്‍ലൈനായി പഠനം നടത്തുന്ന ആളുകളുടെ എണ്ണം ലോകമെമ്പാടും ഇനി വളരെ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

കോവിഡിന്റെ രൂക്ഷത ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് പരക്കുമ്പോള്‍ ജീവിത ശൈലിയില്‍ മാറ്റം വരുത്താമെന്ന് നാം പഠിച്ചു കഴിഞ്ഞു. 

കോവിഡിന് വാക്‌സിന്‍ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജീവിക്കുക അല്ലാതെ വേറെ ഒരു പോംവഴിയും നമ്മുടെ ഇടയില്‍ ഇല്ല. കോവിഡ് വന്നത് കൊണ്ട് നമ്മുടെ തിരക്കേറിയ ജീവിതത്തിന് ഒരല്‍പം ശമനമായി. വീട്ടില്‍ സ്വസ്ഥമായി കുട്ടികളോടൊപ്പം ചിലവഴിക്കാന്‍ ഏവര്‍ക്കും അവസരം ലഭിച്ചു. കുടുംബ ബന്ധങ്ങളുടെ തീവ്രത മുമ്പത്തേതിനേക്കാള്‍ വളരെ വര്‍ദ്ധിച്ചു. കോവിഡ് വന്നത്‌കൊണ്ട് ഇങ്ങനെയുള്ള ചില ഗുണങ്ങളും ഉണ്ടായി എന്നുള്ളത് പറയാതിരിക്കാനാവില്ല. അതോടൊപ്പം നമ്മുടെ ജീവിതം എത്ര നിസ്സാരവും ക്ഷണഭംഗവുമാണ് എന്ന സത്യം ഒന്നു കൂടി മനസ്സിലാക്കാന്‍ ഈ കോവിഡ് കാലത്തിന് സാധിച്ചു.
Join WhatsApp News
2020-08-26 03:50:15
രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടുംമുഷ സ്സെങ്ങും പ്രകാശിച്ചിടും ദേവൻ സൂര്യനുദിക്കുമക്കമലവും കാലേ വിടർന്നീടുയമേ ഏവം മോട്ടിനകത്തിരുന്നളി മനോ - രാജ്യം തുടർന്നീടവേ ദൈവത്തിൻ മനമാരു കണ്ടു ! പിഴുതാൻ ദന്തീന്ദ്രനാപത്മിനീം (എ . ആർ . രാജരാജവർമ്മ ) വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക