Image

രാജ്യ സുരക്ഷയ്ക്കും ജന നന്മയ്ക്കും ട്രംപ് പെന്‍സ് 2020-2024 ഈ കാലഘട്ടത്തിന്റെ ആവശ്യം: ജോജോ തോമസ്

ജോജോ തോമസ് (പാലത്ര ന്യൂയോര്‍ക്ക്) Published on 25 August, 2020
രാജ്യ സുരക്ഷയ്ക്കും ജന നന്മയ്ക്കും ട്രംപ് പെന്‍സ് 2020-2024 ഈ കാലഘട്ടത്തിന്റെ ആവശ്യം: ജോജോ തോമസ്
ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ വനിതയെ സ്വപ്‌നം കണ്ടിരുന്ന ഡെമോക്രാറ്റിക് അണികള്‍ക്ക് ആവേശം പകരാന്‍ ജമയ്ക്കന്‍- ഇന്ത്യന്‍ അമേരിക്കന്‍ വനിത കമലാ ദേവി ഹാരീസിന് ആവുമോ എന്നുള്ള ആശയ കുഴപ്പത്തിലായിരിക്കുകയാണ് ഡെമോക്രാറ്റിക് അണികളേവരും (പുറത്ത് പ്രകടിപ്പിക്കുന്നില്ലെങ്കിലും) ഒരു വനിത VP നോമിനേഷന്‍ ആവുന്നത് ഇത് 3-ാം തവണയാണ്.

ജോ ബൈഡന്‍ എടുത്ത തീരുമാനമായ കമല ഹാരിസ് VP നോമിനേഷനില്‍ BLM സംഘാടകര്‍ സന്തോഷം പ്രകടിപ്പിച്ചുവെങ്കിലും അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ എത്രമാത്രം സംതൃപ്തരാണെന്ന് കണ്ടറിയണമെന്നും BLM കൂട്ടിച്ചേര്‍ത്തു.

ഡോണാള്‍ഡ് ട്രംമ്പിന്റെ രാഷട്രീയ പ്രവേശനം
ഒരേ നാണയത്തിന്റെ ഇരുവശങ്ങളിലുമായുള്ള രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ കാലാ കാലാങ്ങളായുള്ള നേതൃത്വ മത്സരങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്ന നികുതി ദായകരുടെ വ്യത്യസ്ത പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാനാവാതെ ഇരുന്ന സമയം 2016 ല്‍ ഒരു നവസൂര്യോദയം എന്ന പോലെ ഡൊണാള്‍ഡ് ട്രംമ്പ് രാഷ്ട്രീയ രംഗപ്രവേശനം ചെയ്തു അക്കാലമത്രയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും, ഡെമോക്രാറ്റിക് പാര്‍ട്ടിക്കും അകമഴിഞ്ഞ് സംഭാവന നല്‍കി അവരെ സന്തോഷിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു ഡൊണാള്‍ഡ് ട്രംമ്പ്.

പാരമ്പര്യമായി പിതാവില്‍ നിന്നും ലഭിച്ച പിതൃ സ്വത്തുക്കള്‍ അമേരിക്കന്‍ ഭരണഘടന അനുശാസിക്കും വിധം ബിസിനസ്സ് രംഗത്ത് ചിലവഴിച്ച് പ്രശോഭിക്കുകയും, സാമൂഹ്യ, രാഷ്ട്രീയ- സാംസ്‌ക്കാരിക- കലാരംഗങ്ങളിലും, ദേശീയ മീഡിയാകളിലും നിറഞ്ഞു നിന്ന് പേരും പെരുമയും സ്വയം വന്നുചേരുകയും ചെയ്തു.

എന്നാല്‍ ഡൊണാള്‍ഡ് ട്രംമ്പിന്റെ രാഷ്ട്രീയ പ്രവേശനം സാധാരണ രാഷ്ട്രീയ ഉദ്ദേശങ്ങള്‍ക്കുമപ്പുറമായിരുന്നു. രാജ്യ നന്മയ്ക്കും, ജനങ്ങളുടെ സുരക്ഷയ്ക്കുമായി പഴകിദ്രവിച്ച രാഷ്ട്രീയ നൂലാമാലകള്‍ക്ക് വിരാമം ഇടുന്നതിനും, ഗവണ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കുരുങ്ങിക്കിടന്നിരുന്ന ലോബികളുടെ കൂമ്പുവിലങ്ങില്‍ നിന്നും കുരുക്ക് അഴിക്കുന്നതിനുമായിരുന്നു.

അമേരിക്കന്‍ ഭരണതലത്തില്‍ മാറിമാറി വന്നിരുന്ന രാഷ്ട്രീയ തേരോട്ടത്തിന് അറുതി വരുത്തുവാനും, 8 വര്‍ഷക്കാലത്തെ ഒബാമ- ബൈഡന്‍ ഭരണ കാലത്ത് വരുത്തിവച്ച എക്കോണമി- ഡിപ്രഷനില്‍ നിന്നും വിമുക്തമാക്കി ഡൊണാള്‍ഡ് ട്രംമ്പ്- പെന്‍സ് 2016 അധികാരത്തില്‍ കഴിഞ്ഞ 3 1/2 വര്‍ഷക്കാലം ചെയ്ത സേവനങ്ങലെ എത്ര പ്രശംസിച്ചാലും മതിവരുകയില്ല. പ്രതിനിധാനം ചെയ്യുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും, ദേശീയ മീഡിയകളായ ടി വി -പത്രമാധ്യമങ്ങളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ടാണ് ഈ നേട്ടങ്ങള്‍ കൈവരിച്ചു എന്നുള്ളതും പ്രത്യേകം പ്രസ്താവ്യമാണ്. ആ നേട്ടങ്ങളെ വാനോളം പുകഴ്ത്തുകയല്ല ഈ ചെറുലേഖനത്തിലൂടെ. ഞാന്‍ വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നത് ഈ രാജ്യം ഇന്ന് കടന്ന് പോയ്‌ക്കൊണ്ടിരിക്കുന്ന മഹാമാരിയായ കോവിഡ് 19 ന്റെ ഉത്തരവാദിത്വം  ഡൊണാല്‍ഡ് ട്രംമ്പ്- പെന്‍സ് ടീമിന്റെ തലയില്‍ കൊട്ടിവെച്ച്, ഞങ്ങളായിരുന്നു എങ്കില്‍ ഇതില്‍ നിന്നും വ്യത്യസ്തമായി, വിഭിന്നമായി ഈ മഹാമാരിയെ ഒഴിപ്പിക്കുവാന്‍ ചെയ്യുമായിരുന്നു എന്ന് വീമ്പ് ഇളക്കുന്ന രാഷ്ട്രീയ വെല്ലുവിളിയിലെ ആത്മാര്‍ത്ഥത ഇല്ലായ്മയെ കണ്ണടച്ച് ഇരുട്ടാക്കുവാന്‍ നിഷ്പക്ഷനായ ഒരു അമേരിക്കന്‍ പൗരനും കഴിയുമെന്ന് തോന്നുന്നില്ലാ.

78 വയസ്സിന്റെ പ്രായം ജോ ബൈഡനെ എത്രമാത്രം ദുര്‍ബലനാക്കുന്നുവെന്ന് നാം എന്നും കണ്ടുകൊണ്ടിരിക്കുന്നു. ഓര്‍മ്മക്കുറവും, മീഡിയായുടെ ചോദ്യങ്ങളുടെ ഉത്തരത്തിനായി തപ്പുന്ന എത്രയെത്ര നിസ്സഹായ അവസ്ഥ നാം കണ്ട്‌കൊണ്ടിരിക്കുന്നു.

കൊറോണ എന്ന മഹാമാരി വന്ന കാലം മുതല്‍ ബെയ്‌സ്‌മെന്റില്‍ ഇരുന്നു പുറം ലോകം കാണുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനെ സങ്കല്‍പിക്കുക പോലും സ്വപ്‌ന തുല്യമാവുന്നില്ലാ.

ട്രംമ്പ്- പെന്‍സ് ടീം 2016ല്‍ തിരഞ്ഞെടുപ്പു വേളയില്‍ വാഗ്ദാനം ചെയ്ത ജനനന്മ നിറഞ്ഞ നേട്ടങ്ങളെ വിസ്മരിക്കുക അത്ര എളുപ്പമല്ല. അവയെല്ലാം നീട്ടി വിളമ്പി വീമ്പിളക്കുവാന്‍ ഈ താളുകള്‍ ഉപയോഗിക്കുന്നില്ലാ അവ എന്നും അമേരിക്കന്‍ മണ്ണില്‍ ജീവിക്കുന്ന നാം കണ്ടുകൊണ്ടിരിക്കുന്നു. പ്രധാനമായും അമേരിക്കന്‍ എക്കണോമി അതിന്റെ അത്യുച്ച കോടിയില്‍ എത്തിക്കൊണ്ടിരുന്ന കാലത്താണ് കോവിഡ് 19 എന്ന മഹാമാരി അമേരിക്കയെ  ഗ്രസിച്ചത്‌.

ആ സമയം ഡെമോക്രാറ്റികാര്‍ 100% സമയവും ചിലവഴിച്ചിരുന്നത് ട്രംമ്പിനെ താഴെ ഇറക്കുവാനുള്ള ഇംപീച്ച്‌മെന്റ് നടപടിയിലായിരുന്നുവെന്ന് നാം കണ്ടിരുന്നു. അതില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തു.

ട്രംമ്പ്- പെന്‍സ് പദ്ധതികള്‍ക്കെന്നും വിലങ്ങുതടിയായി നിന്നിരുന്നത് പുരോഗമന ഇടതു ചിന്താഗതിക്ക് വഴിപ്പെടുന്ന ഭൂരിഭാഗ ഡെമോക്രാറ്റ് കോണ്‍ഗ്രസ്സ് വിഭാഗമാണ്.

ഇപ്പോള്‍ പോര്‍ട്ട്‌ലാന്റിലും, സിയാറ്റിലും ചിക്കാഗോയിലും നടമാടുന്ന അക്രമ- അഴിഞ്ഞാട്ട നശീകരണ പ്രകോപനങ്ങളെ അപലപിക്കുവാനൊ, അവയെ ശമിപ്പിക്കുവാന്‍ പര്യാപ്തമായ പ്രസ്താവനകളൊ എന്തുകൊണ്ട് ജോ ബൈഡന്‍ മുന്നോട്ട് വരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഈ 13 ാം മണിക്കൂറില്‍ ദേശീയ പ്രൈമറിയില്‍ വെറും 2% മാത്രം ഡെമോക്രാറ്റിക് ജനസമ്മതി നേടി 2019 ഡിസംബറില്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയ കമലാ ദേവി ഹാരിസിനെ വി പി സ്ഥാനാര്‍ത്ഥിയായി ജൊ ബൈഡന്‍ തിരഞ്ഞെടുത്തതിലെ അസ്വഭാവീകത ഇന്നും അവ്യക്തമാണ്. നിറവും, പ്രായചെറുപ്പവുമാണോ അല്ലെങ്കില്‍ പ്രായാധിക്യത്താല്‍ ഉണര്‍വും ഊര്‍ജസ്വലതയും കുറഞ്ഞുകൊണ്ടിരിക്കുന്ന തനിക്ക് ഹാരിസ് വാദം പ്രയോജനപ്രദമാകുമെന്ന് കരുതിയോ?

55 വയസ്സ് പ്രായമുള്ള കമലാ ദേവി ഹാരിസിന്റെ നോമിനേഷനില്‍ ഒരു വിഭാഗം ഇന്ത്യന്‍ സമൂഹം ആവേശം കൊള്ളുന്നതിന്റെ പൊരുള്‍ ഒട്ടും മനസ്സിലാവുന്നില്ല. ഇന്നേ വരെ താന്‍ ഒരു ഇന്ത്യന്‍ അമേരിക്കന്‍ വംശജയാണെന്ന് ആവേശം കൊണ്ിട്ടില്ലാത്ത ഈ കമലാ ദേവിയെ ഈ ഇന്ത്യന്‍ സമൂഹം വാനോളം പുകഴ്ത്തുന്നതെന്തിന്? കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ കമല ശബ്ദമുയര്‍ത്തിയത് മറക്കാനാവില്ല.

ഇടത് ചിന്താഗതി ഡെമോക്രാറ്റുകള്‍ രൂപകല്‍പന ചെയ്തിട്ടുള്ള പാതയിലൂടെ ചരിക്കുവാന്‍ നിര്‍ബ്ബന്ധിതനാകുന്ന ജോ ബൈഡനും ലിബറല്‍ പ്രോഗ്രസ്സീവ് നയവും, ജോ ബൈഡനെതിരെ ഉയര്‍ന്നു വന്ന സെക്ഷ്വല്‍ അലിഗേഷനില്‍ അക്യൂസറുടെ വശത്തു നിന്ന് ജോ ബൈഡനെ മുള്‍ മുനയില്‍ നിറുത്തിയ കമലാ ദേവി ഹാരിസിനെ തന്നെ വി പി സ്ഥാനാര്‍ത്ഥി ആക്കുവാന്‍ ജോ ബൈഡന്‍ എടുത്ത തീരുമാനം 'കടിച്ച പാമ്പിനെ കൊണ്ടുതന്നെ വിഷം വലിച്ചെടുപ്പിക്കുക' എന്ന തന്ത്രമാണെന്ന് കൂടി തെളിയുന്നു.

കാലിഫോര്‍ണിയാ എന്നും ഒരു നീല സംസ്ഥാനമായി ഡെമോക്രാറ്റുകള്‍ക്ക് കൂടി നില്‍ക്കുന്നതിനാല്‍ ഈ കമലാ ദേവി ഹാരിസ് വി പി ടിക്കറ്റ്, കാലിഫോര്‍ണിയ- ഡെലവയര്‍ ടീമിന് ദേശീയ ലെവലില്‍ എത്രമാത്രം നിര്‍ണ്ണായകമായി തീരുമെന്ന് കണ്ടുതന്നെ അരിയേണ്ടിയിരിക്കുന്നു.

നവംബര്‍ 3 ന് നടക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുക 40ല്‍ പരം വര്‍ഷങ്ങളിലൂടെ രാഷ്ട്രീയ വേഷധാരിയായ സെനറ്ററും ഒബാമ വി പി സ്ഥാനമാനങ്ങളും അലങ്കറിച്ചിട്ടുള്ള ജോ ബൈഡന് ചെയ്യുവാന്‍ കഴിയാതിരുന്ന 3 1/2 വര്‍ഷങ്ങളിലൂടെ അമേരിക്കയുടെ മുഖഛായ മാറ്റിയ ഡൊണാള്‍ഡ് ട്രംമ്പ്- പെന്‍സ് ടീമിന് അുത്ത നാല് വര്‍ഷത്തേക്ക് അമേരിക്കന്‍ ജനതയുടെ സമ്മതിദാനം ലഭിക്കുമോ എന്നതുള്ളതാണ്. അടുത്ത 4 വ്ര്#ഷം കൂടി ട്രംമ്പ് - പെന്‍സ് ഭരണം അമേരിക്കന്‍ ജനയത്ക്ക് അഭിമാനിക്കീനാവും വിധം നേട്ടങ്ങളുടെ പാത കൂടുതല്‍ പ്രശോഭനമാക്കുവാനും, അമേരിക്കയ്ക്ക് വെളിയിലേയ്ക്ക് പോയ ബിസിനസ്സുകള്‍ തിരികെ കൊണ്ടുവന്ന് 'Made in America' 'Greater America', 'Better America' ആക്കി മാറ്റുവാനും, Police Defund ഒഴിവാക്കുവാനും രാജ്യ സുരക്ഷയ്ക്കായി അതിര്‍ത്തിയില്‍ കെട്ടിപ്പൊക്കുന്ന മതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും VM Employment ശതമാനം കുറയ്ക്കുവാനും, ജോലി ചെയ്തുവലയുന്ന നികുതി ദായകരുടെ ചിലവില്‍ വീട്ടിലിരുന്ന് Food Stamp ഉം Government Allowence ഉം വാങ്ങുന്ന മടിയന്മാരെ സൃഷ്ടിക്കാതിരിക്കാനും 'രാജ്യനന്മ', 'ജനസുരക്ഷ' ഉറപ്പുവരുത്താവാനും ട്രംമ്പ് പെന്‍സ് ടീം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു- ആഗ്രഹിക്കുന്നു.
Join WhatsApp News
jacob 2020-08-25 10:59:00
Biden: Blame America first. Trump: Keep America first.
Oommen 2020-08-25 13:55:31
Very nice observation Jojo. Kamala's position disappoints Indian Americans. We must support a President who stands for law and order. Biden is not speaking against the destruction of American cities. Indian American community is always for law and order and against destruction of public properties. We love America and our hard work helped us to be successful in this land of opportunities.
NinanMathulla 2020-08-25 16:37:59
What is expressed here is opinion only and is subjective. Our opinions are intertwined with our on security feelings. Some count on others for their security. It arise from their own insecurity.
GeorgePuthenkurish 2020-08-25 20:10:28
I'm Billy Graham's granddaughter. Evangelical support of Donald Trump spits on his legacy. By supporting Donald Trump, evangelical leaders are failing us and failing the gospel. Christian women must step up where our church leaders won't. Jerushah DufordOpinion contributor As the proud granddaughter of the man largely credited for beginning the evangelical movement, the late Billy Graham, the last few years have led me to reflect on how much has changed within that movement in America. I have spent my entire life in the church, with every big decision guided by my faith. But now, I feel homeless. Like so many others, I feel disoriented as I watch the church I have always served turn their eyes away from everything it teaches. I hear from Christian women on a daily basis who all describe the same thing: a tug at their spirit. Most of these women walked into a voting booth in 2016 believing they were choosing between two difficult options. They held their breath, closed their eyes, and cast a vote for Donald Trump, whom many of us then believed to be “the lesser of two evils,” all the while feeling that tug. I feel it every time our president talks abouhaving no place in America’s suburbs. Jesus said repeatedly to defend the poor and show kindness and compassion to those in need. Our president continues to perpetuate an us-versus-them narrative, yet almost all of our church leaders say nothing.I feel this tug every time our president or his followers speak about the wall, designed to keep out the very people scripture tells us to welcome. In Trump’s America, refugees are not treated a Instead, families are separated, held in inconceivable conditions and cast aside as less then. The church honors Trump before GodTrump went so far as to brag about his accomplishments and unholy actions towards the marginalized communities I saw my grandfather love and serve I now see, through the silence of church leaders, that these communities are no longer valued by individuals claiming to uphold the values my grandfather taught. A false gospel:Trump and the 'prosperity gospel' sell false promises to credulous evangelical Christians The gentle tug became an aggressive yank, for me, earlier this year, when our country experienced division in the form of riots, incited in great part by this president’s divisive rhetoric. I watched our president walk through Lafayette Square in Washington, D.C., after the tear gassing of peaceful protestersfor a photo op He held a Bible, something so sacred to all of us, yet he treated that Bible with a callousness that would offend anyone intimately familiar with the words inside it. He believed that action would honor him and only him. However, the church, designed to honor God, said nothing. It seems that the only evangelical leaders to speak up praised the president, with no mention of his behavior that is antithetical to the Jesus we serve. The entire world has watched the term “evangelical” become synonymous with hypocrisy and disingenuousness. My faith and my church have become a laughing stock, and any attempt by its members to defend the actions of Trump at this time sound hallow and insincere. One of my grandfather’s favorite verses was Micah 6: , in which we are told that the Lord requires of his people to do justly, to love kindness and mercy, and to walk humbly. These are the attributes of our faith we should present to the world. We can no longer allow our church leaders to represent our faith so erroneously. Women of faith know betterI have given myself permission to lean into that tug in my spirit and speak out. I may be against the tide, but I am firm in my faith that this step is most consistent with my church and its teachings.At a recent large family event, I was pulled aside by many female family members thanking me for speaking out against an administration that they, too, had been uncomfortable with. With tears in their eyes, they used a hushed tone, out of fear that they were alone or at risk of undeserved retribution. How did we get here? How did we, as God-fearing women, find ourselves ignoring the disrespect and misogyny being shown from our president? Why do we feel we must express our discomfort in hushed whispers in quiet corners? Are we not allowed to stand up when it feels everyone else around us is sitting down? The God we serve empowers us as women to represent Him before our churches. We represent God before we represented any political party or leader. When we fail to remember this, we are minimizing the role He created for us to fill. Jesus loved women; He served women; He valued women and we need to give ourselves permission to stand up and do the same. Think of the vulnerable:Kellyanne Conway can quit because she has resources to care for her family. Many of us don't. If a plane gets even slightly off course, the plane will never reach its destination without a course correction. Perhaps this journey for us women looks similar. Perhaps you cringe at the president suggesting that America’s “suburban housewife” cares more about her status than those in need, but try to dismiss comments on women’s appearance as fake news. When we look at our daughters, our nieces, our female students, and even ourselves, we feel the need to lean into that tug in our spirit. You may not have felt it four years ago; we do the best with what we know at the time. However, if we continue to ignore the tug we now feel, how will we ever be able to identify what is truly important to us? I chose to listen to my spirit and speak out. Not because doing so feels comfortable, but because it feels like the right way to leverage the voice God has empowered me with. Now I am asking all of you that feel as I do, to embrace your inner tug, and allow it to lead you to use the power of your God-given voice and not allow Trump to lead this country for another four years. Jerushah Duford is an evangelical author, speaker and member of Lincoln Women, a coalition of women in the Lincoln Project. Follow her on Twitter: @jerushahruth (posted by G. Puthenkurish)
2020-08-26 02:41:03
എഴുത്തിനകത്ത് ആദർശം കാര്യത്തോട് അടുക്കുമ്പോൾ പെണ്ണുകേസ് , ജപ്തി, പത്തിലധികം കുറ്റവാളികൾ, തുണിയില്ലാതെ നിൽക്കുന്ന ജെറിഫ്ളവേൽ, മതില് കെട്ടിന് കാശ് പിരിച്ചു ജനങ്ങളെ വഞ്ചിച്ച സ്റ്റീവൻ തുടങ്ങിയവരുടെ സന്തത സഹചാരിയായ തമ്പ്രാന്റെ മൂഡ് താങ്ങുന്നവർ . ഇവനൊക്കെയാണ് സാമൂഹ്യ പ്രതിബന്ധതയുള്ള എഴുത്തുകാർ . കഷ്ടം . അമേരിക്കൻ മലയാള സാഹിത്യത്തിലെ വൃത്തികെട്ട ജന്മങ്ങൾ -അഴിക്കോട്
JosephNambimadam 2020-08-26 19:19:23
സ്വന്തം പേരുവെച്ചു എഴുതാൻ ധൈര്യമില്ലാത്ത പാഴ് ജന്മങ്ങൾ എന്തിനു മറ്റുള്ളവരെ അങ്ങിനെ വിളിക്കുന്നു? അരാജകവാദികളെയും, ചരിത്ര സ്മാരകങ്ങൾ നശ്ശിപ്പിക്കുന്നവരെയും, കൊള്ളയ്‌ക്കും കൊലയ്‌ക്കും അക്രമ രാഷ്ട്രീയത്തിനും കൂട്ടുനിൽക്കുന്നവരെയും, അമേരിക്കയേ തന്നെ ചൈനക്ക് അടിയറവെപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്ന തീവ്ര സോഷ്യലിസ്റ്റുകളെയും താങ്ങേണ്ട ചുമതല അമേരിക്കയിലെ മലയാളി എഴുത്തുകാർക്ക് ഇല്ല. ഞാൻ ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ എന്റേത് മാത്രമാണ്. മറുപടി വേണ്ടവർ സ്വന്തം പേര് വെച്ച് എഴുതുക.
Palakkaran 2020-08-27 12:21:24
അല്ല, ഈ വാചകമടിക്കുന്ന എത്ര മലയാളികൾ വോട്ട് ചെയ്യാറുണ്ട്? പിന്നെ ആരു ഭരിച്ചാലും അവർക്കും കുട്ടാളികൾക്കും കൊള്ളാം. അല്ലാതെ ഇവിടെ തമ്മിലടിക്കുന്ന മലയാളിക്ക് ഒരു പ്രയോജനവുമില്ല. ഇൻഡ്യയിൽ മോദി വന്നിട്ട് എന്തായി? അംബാനിക്കും അദാനിക്കും ഗുണം കിട്ടി. അതു തന്നെ ഇവിടേയും.
Mariamma Ninan, Wisconsin 2020-08-27 23:09:33
Wisconsin Lutheran College said Thursday that “after further review with careful consideration of the escalating events in Kenosha,” it decided to not have Pence deliver the speech. What triggered them was his abuse of scripture.
Grace V 2020-08-27 23:13:20
So far hearing from the RNC, we can conclude that -The Trump re-election strategy seems to be to argue that only Donald Trump can save America from Donald Trump’s America.
Vincent Immanuvel.CA 2020-08-27 23:17:16
SAN DIEGO — California Rep. Duncan Hunter said he plans to plead guilty to misusing campaign funds and is prepared to go to jail, a stunning turn of events for the six-term Republican who had steadfastly denied wrongdoing and claimed he was the victim of a political witch hunt by federal prosecutors. All republications are corrupt, Vote them out
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക