Image

ട്രംപിന്റെ വിജയം പ്രവചിച്ച് ഓസ്ട്രേലിയായിൽ നിന്നുള്ള പാസ്റ്റർ

പി.പി.ചെറിയാൻ Published on 25 August, 2020
ട്രംപിന്റെ വിജയം പ്രവചിച്ച് ഓസ്ട്രേലിയായിൽ നിന്നുള്ള പാസ്റ്റർ
ന്യുയോർക്ക് ∙  പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയം ആവർത്തിക്കുമെന്ന് പ്രവചനവുമായി ഓസ്ട്രേലിയായിൽ നിന്നുള്ള പാസ്റ്ററാ ഡോ. റെഗ്‌ മൊറെയ്സും. ലിവിങ്ങ് ഫെയ്ത്ത് കമ്മ്യൂണിറ്റി ചർച്ചിന്റെ സ്ഥാപക പാസ്റ്ററാണ് ഡോ. റെഗ്. 2020 ന്റെ ആദ്യമാണ് തനിക്ക് ഇങ്ങനെയൊരു പ്രവചനം ലഭിച്ചതെന്ന് ഡോക്ടർ വെളിപ്പെടുത്തി. സെപ്റ്റംബർ 12ന് ഒരു പ്രത്യേക പ്രാർത്ഥന നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ട്രംപ് വിജയിക്കുമെന്ന് പ്രവചിച്ച ഡോക്ടറുടെ മുൻകാലങ്ങളിലുള്ള പല പ്രവചനങ്ങളും ശരിയാണെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്.
2017ൽ ഓസ്ട്രേലിയൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് മാൽക്കം ടേൺ ബോൾ പരാജയപ്പെടുമെന്നും എതിർഥാനാർഥി സ്ക്കോട്ട് മോറിസൺ വിജയിക്കുമെന്നും പ്രഖ്യാപിച്ചപ്പോൾ അതൊരിക്കലും സാധ്യമാകയില്ലെന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാൽ ഡോക്ടറുടെ  പ്രവചനം ശരിവെക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം.
സ്ക്കോട്ട് മോറിസന് തുല്യമായാണ് ട്രംപിനെ ഡോ. റെഗ് വിശേഷിപ്പിച്ചത്. അമേരിക്കയ്ക്ക് ഇന്നാവശ്യം ട്രംപിനെ പോലെയുള്ള ഒരു പ്രസിഡന്റിനെയാണ് റെഗ് പറഞ്ഞു.
ബൈഡനും ഹാരിസനും കുറെ പണം സംമ്പാദിക്കുമെന്നും എന്നാൽ വിജയം അവർക്ക് അപ്രാപ്യമായിരിക്കുമെന്നും റെഗ് പറഞ്ഞു.
ട്രംപിന്റെ വിജയം പ്രവചിച്ച് ഓസ്ട്രേലിയായിൽ നിന്നുള്ള പാസ്റ്റർ
Join WhatsApp News
2020-08-25 12:22:16
മണ്ടത്തരങ്ങൾ മുഖമുദ്രയാക്കിയവർക്ക് ഏതു കാലം എന്ന നോട്ടം ഉണ്ടാവില്ല. പുര കത്തുമ്പോൾ വാഴ നടുന്ന തിരക്കിലായിരിക്കും അവർ. പല തരത്തിലുള്ള മണ്ടത്തരങ്ങളുമായി മത വ്യഖ്യാന രംഗത്തുള്ളവരും ആൾദൈവ രംഗത്തുള്ളവരും കപട - ആശാസ്ത്രിയ ചികിൽസാ വിഭാഗത്തിലുള്ളവരും രംഗത്തു വരും. അന്ധ വിശ്വാസികളും ശാസ്ത്ര അജ്ഞാനികളുമായ രാഷ്ട്രീയക്കാർ വരെ രംഗത്തുണ്ടാവും. കിണ്ണം മുട്ടലിനും ടോർച്ചടിക്കലിനും ദീപം തെളിയിക്കുന്നതിനുമായിരിക്കും അവർ പ്രാധാന്യം കൊടുക്കുക. യഥാർത്ഥ പ്രശ്നങ്ങളെ പരിഹരിക്കാൻ വലിയ ശ്രദ്ധ കാണില്ല. ആൾ ദൈവങ്ങളും മതപ്രഭാഷകരും കപട വൈദ്യക്കാരും പരാഹാരം തങ്ങളുടെ കൈയ്യിൽ ഉണ്ടെന്ന് അവകാശവാദം പറഞ്ഞു കൊണ്ടിരിക്കും. ആന മണ്ടത്തരങ്ങ വിളമ്പുകളും പരിഹാസ്യമായ പരിഹാരമാർഗ്ഗങ്ങൾ അവതരിപ്പിച്ചു കൊണ്ട് മണ്ടൻമ്മാരെ വിശ്വസിപ്പിച്ചു കൂടെ നിർത്തും. പക്ഷേ ശാസ്ത്രബോധമുള്ളവർക്ക് ഇത്തരക്കാരുടെ സുവിശേഷങ്ങൾ കൊറോണക്കാലത്തെ കോമഡികൾ ആയി മാത്രമെ തോനുകയുള്ളൂ..
ProfGFNPhd 2020-08-25 15:12:54
Very true. Trump will win. Donald Trump all the way!
JackDaniel 2020-08-25 15:45:57
ഒരു വലിയ പ്രവാചകനെ പാന്റീസിന്റെ സിപ് ഇടാതെ കയ്യിൽ കള്ളും അരികിൽ ഒരു പെണ്ണുമായി പിടികൂടി. ഹോളി സ്പിരിറ്റ് ദേഹത്ത് കേറാൻ പറ്റിയ സമയം . അന്യ സ്ത്രീയുമായി വ്യഭിചാരിക്കുന്നതും, സ്വന്തം ഭാര്യയെ കൂട്ടി കൊടുക്കുന്നതും രാത്രിയിൽ അൽപ്പം കള്ള് അടിക്കുന്നതും ശരിയെന്നു വിശ്വസിക്കുന്ന പാസ്റ്ററിൻമാരും ട്രംപിന് വോട്ട് ചെയ്തിരിക്കണം. ഇതിൽ കള്ളിന്റെ കാര്യത്തിൽ മാത്രമേ ഞാൻ കൂട്ടുള്ളു. ബാക്കി കാര്യത്തിൽ കള്ളു കുടിയനാണെങ്കിലും ശരിയല്ലെന്ന് വിശ്വസിക്കുന്ന ഒരു ക്രിസ്തു ഭക്തനാണ് ഞാൻ . നിങ്ങളുടെ കയ്യിൽ , കാനാവിലെ കല്യാണത്തിന് കർത്താവ് വാട്ടിയ ആ സ്വയമ്പൻ സാധനം ഉണ്ടെങ്കിൽ ഞാൻ വാങ്ങിക്കൊള്ളാം . -jack Daniel
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക