Image

ആർട്സ് ലവേഴ്സ് ഓഫ് അമേരിക്ക അംഗത്വ റജിസ്ട്രേഷൻ കിക്ക് ഓഫ് നടത്തി

അജു വാരിക്കാട് Published on 25 August, 2020
ആർട്സ് ലവേഴ്സ് ഓഫ് അമേരിക്ക അംഗത്വ റജിസ്ട്രേഷൻ കിക്ക് ഓഫ് നടത്തി
ആർട്സ് ലവേഴ്സ് ഓഫ് അമേരിക്കയുടെ (ALA) അല എന്നറിയപ്പെടുന്ന സാഹിത്യ സാംസ്കാരിക സംഘടനയുടെ അംഗത്വ റജിസ്ട്രേഷൻ കിക്ക് ഓഫ് 2020 ആഗസ്റ്റ് 23ന് രാവിലെ 10 മണിക്ക് വെർച്ച്വൽ പ്ലാറ്റ് ഫൊമിൽ എൽ ഡി എഫ് കൺവീനറും മുൻ പാർലമെന്റ് അംഗവുമായ എം വിജയരാഘവൻ ഉൽഘാടനം നിർവഹിച്ചു. പുരോഗമന ആശയവുമായി അമേരിക്കയുടെ മണ്ണിൽ, ചിന്താഗതികൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും കലാ സാഹിത്യ വേദിക്കു നവ്യാനുഭവം നൽകുന്ന അല എന്ന സംഘടന 2013 മുതലാണ് പ്രവർത്തനം ആരംഭിച്ചത്.

മനുഷ്യത്വമുള്ള ഇടങ്ങൾ സൃഷ്ടിച്ചുകൊണ്ട് മാതൃ ദേശമായ കേരളത്തിലേയും ഇപ്പോഴായിരിക്കുന്ന അമേരിക്കയിലെയും പ്രവർത്തനങ്ങൾ ഏകീകരിക്കുവാനായും  അലയ്ക്കാകട്ടെ എന്ന്  ആശംസിച്ചുകൊണ്ട് എം വിജയരാഘവൻ അംഗത്വ റജിസ്ട്രേഷൻ കിക്ക് ഓഫ് നിർവഹിച്ചു.

തുടർന്ന് നടന്ന ചോദ്യോത്തരവേളയിൽ ഇപ്പോഴത്തെ രാഷ്ട്രീയ സാംസ്‌കാരിക സാഹചര്യത്തെ പറ്റി അംഗങ്ങൾ ചോദിച്ച ചോദ്യങ്ങൾക്കു വിജയരാഘവൻ മറുപടി നൽകി.

സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 31 വരെ നടത്തപ്പെടുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിൽ അംഗത്വമെടുക്കാൻ താല്പര്യമുള്ളവർ അലയുടെ വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് എന്ന് അലയുടെ മാധ്യമവിഭാഗം കൺവീനർ ഐപ്പ് സി വർഗ്ഗിസ് പരിമണം അറിയിച്ചു.  ഫോൺ # 1(224)200-5771

കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് ഷിജി അലക്സ് ഫോൺ # 1(224)436-9371, സെക്രട്ടറി കിരൺ ചന്ദ്രൻ ഫോൺ # 1(313)693-3336, ട്രസ്റ്റി അശോക് പിള്ള ഫോൺ # 1(239)357-8815
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക