Image

ഫോമാ കൺവെൻഷൻ ആദ്യമായി നയാഗ്രാ ഫാൾസിൽ!

Published on 24 August, 2020
ഫോമാ കൺവെൻഷൻ ആദ്യമായി  നയാഗ്രാ ഫാൾസിൽ!

2022 ഫോമാ കൺവെൻഷൻ കാനഡയിലെ നയാഗ്രാ ഫാൾസിൽ  നടത്തണമെന്ന്  നോർത്ത് അമേരിക്കൻമലയാളികളുടെ ശക്തമായ ആവശ്യം!

ടൊറോന്റോ : സെപ്റ്റംബർ 5- ന്  ഫെഡറേഷൻ ഓഫ്  മലയാളി അസോസിയേഷൻസ്  ഓഫ്  അമേരിക്കാസ്  (ഫോമാ)യുടെ  ജനറൽ ബോഡി കൂടാനിരിക്കെ , അടുത്ത കൺവെൻഷൻ  കാനഡയിലെ നയാഗ്രാ ഫാൾസിൽ  വച്ച് നടത്തണമെന്ന  അമേരിക്കയിലെയും  കാനഡയിലെയും  മലയാളികളുടെ ആവശ്യം ശക്തമായി.
പ്രസിഡണ്ട്  സ്ഥാനത്തേക്ക്  കാനഡായിൽ നിന്നുള്ള  ഡോ.തോമസ് തോമസ്  മത്സരിക്കാൻ  രംഗത്തെത്തിയതോടെ  വളരെ ആവേശത്തോടെയാണ് കനേഡിയൻ മലയാളികൾ  അടുത്ത തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.

" 2022 -ൽ  നയാഗ്രാ ഫാൾസിൽ  ഫോമാ കൺവെൻഷൻ നടത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കോവിഡ്  നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഓൺലൈനിലൂടെയും ഫോണിലൂടെയുമാണ്  പ്രധാനമായും ഡെലിഗേറ്റസുമായി ബന്ധപ്പെടുന്നത്. അമേരിക്കയിലെയും കാനഡയിലെയും ബന്ധപ്പെട്ടവരിൽനിന്നെല്ലാം ആവേശകരമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്; എല്ലാവർക്കും നയാഗ്രാ ഫാൾസിൽ  അടുത്ത കൺവെൻഷൻ  നടത്തുന്നതിനോടാണ്  താല്പര്യം. " പ്രസിഡണ്ട് സ്ഥാനാർത്ഥി ഡോ.തോമസ്  പറഞ്ഞു.
 
"അത് ഫോമായുടെ ചരിത്രത്തിലെ എല്ലാംകൊണ്ടും ഏറ്റവും വലിയ കൺവെൻഷനായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. കാനഡയോട് ചേർന്ന് കിടക്കുന്ന അമേരിക്കൻ സ്റ്റേറ്റുകളിൽ നിന്ന്  ഡ്രൈവ് ചെയ്തു വരാനുള്ള ദൂരമേയുള്ളൂ. മാത്രമല്ല,  അമേരിക്കയിലെ ഏതു സ്റ്റേറ്റിൽ വെച്ച് നടത്തുന്നതിലും കുറഞ്ഞ ചെലവിൽ നയാഗ്രയിൽ കൺവെൻഷൻ നടത്താനാവും." തോമസിനെ അനുകൂലിച്ചുകൊണ്ട് നിരവധിപേരാണ്  രംഗത്തെത്തിയിരിക്കുന്നത്.
 
കേരളത്തിൽ നിന്നും  രാഷ്ട്രീയക്കാരുൾപ്പെടെയുള്ള  വിശിഷ്ടാതിഥികളെയും   കലാ - സാഹിത്യ രംഗത്തെ പ്രമുഖരെയും കൺവെൻഷനിൽ  പങ്കെടുപ്പിക്കാൻ  വിസ തയ്യാറാക്കുന്നതുൾപ്പെടെ  ഗവണ്മെന്റ് തല  പിന്തുണ  ഇപ്പോഴത്തെ സാഹചര്യത്തിൽ  കിട്ടാൻ  എളുപ്പമാണ് .

അമേരിക്കൻ മലയാളികൾക്ക്  ഈ കൺവെൻഷൻ ഒരു രാജ്യാന്തര ടൂറിനും കനേഡിയൻ കാഴ്ചകൾ കാണാനുമുള്ള  ഒഴിവുകാല ഉല്ലാസത്തിനും അവസരവുമാകും. അതിനാൽ കൂടുതൽ അംഗങ്ങൾ അമേരിക്കയിൽ  നിന്ന് തന്നെ ഈ കൺവെൻഷനിൽ പങ്കെടുക്കാൻ സാധ്യതയേറെയാണ്.

ഒരു വിജയകരമായ കൺവെൻഷൻ  നടത്താനുള്ള എല്ലാ അനുകൂല കാലാവസ്ഥയാണ്  ഇന്ന് കാനഡായിലുള്ളത്. ഫെഡറൽ, പ്രൊവിൻഷ്യൽ ഗവണ്മെന്റുകളുടെ  പിന്തുണ, കലാ സാംസ്കാരിക സംഘടനകളുടെയും  കലാകാരന്മാരുടെയും പിന്തുണ, സുരക്ഷിതത്വം, ഹോട്ടൽ-സുഖ സൗകര്യങ്ങൾ തുടങ്ങിയവ  എല്ലാം അനുകൂല ഘടകങ്ങളാണ്." - ഈ കഴിഞ്ഞ ആഗസ്റ്റ്  15 -ന്  സ്വാതന്ത്ര്യ ദിനത്തിൽ  ഇന്ത്യയോട് ഐക്യദാർഢ്യം  പ്രഖ്യാപിച്ചുകൊണ്ട്   ത്രിവർണ്ണ  നിറമണിഞ്ഞ നയാഗ്രാ ഫാൾസിന്റെ  ചിത്രം ചൂണ്ടി കാട്ടി  അവർ  പറഞ്ഞു.
 
"കാനഡയിലെ ഫെഡറൽ, പ്രൊവിൻഷ്യൽ തലങ്ങളിലുള്ള മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യം ഫോമാ കൺവെൻഷനിൽ ഉറപ്പിക്കാൻ ഞങ്ങൾക്കാകും. ഫോമായുടെ  ഉദ്ദേശ്യ ലക്ഷ്യങ്ങൾ  നേടിയെടുക്കുന്നതിനും  സംഘടനയെ പരിപോഷിപ്പിക്കുന്നതിനും ഒട്ടനവധി പ്ലാനുകളും പദ്ധതികളും എന്റെ മനസ്സിലുണ്ട്.  കാനഡായിലെയും അമേരിക്കയിലെയും യുവതലമുറക്ക്  കൂടുതൽ പങ്കാളിത്തം കൊടുത്തുകൊണ്ടാവും പരിപാടികൾ സംഘടിപ്പിക്കുക. സ്ത്രീകളെയും മുൻനിരയിലേക്ക്  കൊണ്ടുവരാൻ ശ്രമിക്കും. കേരളത്തിന്റെ സാമൂഹ്യ -സാംസ്കാരിക -കുടുംബ മൂല്യങ്ങൾ കൈമോശം വരാതെ വരുംതലമുറയ്ക്ക് കൈമാറാനും പരിപോഷിപ്പിക്കാനുമാവും ഞാൻ ഫോമായിലൂടെ  പ്രധാനമായും ശ്രമിക്കുക." - തെരഞ്ഞെടുപ്പിനെ നേരിടുന്ന ഡോ.തോമസ്  തന്റെ നയം വ്യക്തമാക്കി.
 
ദിനം പ്രതി നൂറുകണക്കിന്  മലയാളികൾ   കുടിയേറിക്കൊണ്ടിരിക്കുന്ന  കാനഡയിൽ  മലയാളിസംഘടനകളുടെ  എണ്ണവും വർഷം തോറും  വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് .  ഇപ്പോൾ ഫോമാ നന്നായി കരുക്കൾ നീക്കി,  കാനഡായിലൊരു കൺവെൻഷൻ നടത്തിയാൽ  ബഹുഭൂരിപക്ഷം  മലയാളി സംഘടനകളും   ഫോമായോടൊപ്പം ചേരാൻ തയ്യാറാകും .എന്നാൽ, ഫോമായിൽ നിന്നും കാനഡയ്ക്ക്  വേണ്ടത്ര പരിഗണന കിട്ടിയില്ലെങ്കിൽ  നിലവിലുള്ളവർ കൂടി  മറുകണ്ടം ചാടാൻ സാധ്യതയുണ്ട്.
 
അതിനാൽ ഫോമായുടെ വളർച്ചയും അംഗബലവുമാണ്  ലക്‌ഷ്യം വെക്കുന്നതെങ്കിൽ   ഫോമാ കൺവെൻഷൻ  നയാഗ്രയിൽ  നടത്തേണ്ടത്  ഫോമായുടെ  തന്നെ ആവശ്യമായി കരുതി  എല്ലാ അമേരിക്കൻ മലയാളി സംഘടനകളും പിന്തുണക്കണമെന്നും  ഫോമായുടെ  അമരത്തേക്ക്   ഡോ.തോമസ് തോമസിനെ  വിജയിപ്പിക്കണമെന്നും  ആവശ്യപ്പെട്ടുകൊണ്ടുള്ള  വീഡിയോ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ്.
Join WhatsApp News
JackDaniel 2020-08-25 15:52:27
സംഗതി വെള്ളത്തിലായി . Jack Dan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക