Image

മല്‍സ്യ മാംസാദികളില്‍ മൂന്നാഴ്ച വരെ വൈറസ് സജീവം; ഒരാഴ്ച വരെ വൈറസ് വരാത്ത ക്ലീനിംഗ് ഉല്പന്നം വിപണിയില്‍

Published on 24 August, 2020
മല്‍സ്യ മാംസാദികളില്‍ മൂന്നാഴ്ച വരെ വൈറസ് സജീവം; ഒരാഴ്ച വരെ വൈറസ് വരാത്ത ക്ലീനിംഗ് ഉല്പന്നം വിപണിയില്‍
ശീതീകരിച്ച മല്‍സ്യ മാംസാദികളില്‍ മൂന്നാഴ്ച വരെ കൊറോണ വൈറസ് സജീവമായിരിക്കുമെന്ന പഠനം ഭീതിയുണര്‍ത്തുന്നു.

സിംഗപ്പൂരിലാണു ഇത് സംബധിച്ച് പഠനം നടന്നത്. മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ സാല്മന്‍, ചിക്കന്‍, പോര്‍ക്ക് എന്നിവയില്‍ കൊറോണ വൈറസ് കയറ്റി. എന്നിട്ട് സാധാരണ പോലെ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. ഇത് ചിലപ്പോള്‍ ഫ്രിഡ്ജിലെ സാധാരണ ടെമ്പറേച്ചറിലും (39.2 ഡിഗ്രി ഫാറന്‍ഹൈറ്റ്) ഫ്രീസറിലും (മൈന്‍സ് 4 ഡിഗ്രി) സൂക്ഷിച്ചാണു ഇവ വിതരണത്തിനെത്തിയത്.

ഇതു മൂലം വലിയ തോതില്‍ രോഗവ്യാപനം ഉണ്ടാവണമെന്നില്ല. എന്നാല്‍ രോഗം എത്താത്ത സ്ഥലങ്ങളില്‍ രോഗം എത്താന്‍ ഇവ കാരണമാകാം.

ഇതേ സമയം ഒരിക്കല്‍ ക്ലീന്‍ ചെയ്താല്‍ ഒരാഴ്ച വരെ കൊറോണ വൈറസ് ബാധിക്കില്ലാത്ത സര്‍ഫസ് വൈസ് 2 എന്ന നൂതന ഉല്പന്നത്തിനു എന്വയണ്‍ മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അടിയന്തര അംഗീകാരം നല്കി. ടെക്‌സസിലെ അലൈഡ് ബയോസയന്‍സ് ആണ് ഇത് നിര്‍മ്മിക്കുന്നത്.

ഇതുപയോഗിച്ച് ക്ലീന്‍ ചെയ്താല്‍ പാര്‍ശ്വഫലമൊന്നുമില്ല. ഒരഴ്ചത്തേക്ക് കോവിഡ് അവിടെ വരില്ല. അമേരിക്കന്‍ എയര്‍ലൈന്‍സ്, ടെക്‌സസ് മെതഡിസ്റ്റ് ഹെല്ത്ത് ഗ്രൂപ്പ് എന്നിവ ഇവ ഉപയോഗിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക