Image

മാഗിന്റെ അര്‍ദ്ധ വാര്‍ഷിക പൊതുയോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ

അജു വാരിക്കാട് Published on 24 August, 2020
മാഗിന്റെ അര്‍ദ്ധ വാര്‍ഷിക പൊതുയോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെറ്റര്‍ ഹ്യുസ്റ്റന്റെ അര്‍ദ്ധ വാര്‍ഷിക പൊതുയോഗം ആഗസ്റ്റ് 22 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കേരളാ ഹൗസില്‍ എല്ലാവിധ കോവിഡ് പ്രോട്ടോകോളുകളും പാലിച്ചു നടത്തപ്പെട്ടു. ട്രഷറര്‍ ജോസ് കെ ജോണ്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.

ബോര്‍ഡ് മെമ്പര്‍ ബാബു ചാക്കോയുടെ മാതാവ് കേരളത്തില്‍ മരണമടഞ്ഞതിലും സ്റ്റഫോര്‍ഡ് സിറ്റി മേയര്‍ ലിയോനാര്‍ഡ് സ്‌കാര്‍സെല്ലയുടെ മരണത്തിലും അനുശോചനം രേഖപ്പെടുത്തി. അതോടൊപ്പം കോവിഡ് പ്രതിസന്ധിയില്‍ കേരളത്തിലും അമേരിക്കയിലും ജീവന്‍ പൊലിഞ്ഞ എല്ലാ മലയാളികളോടുമുള്ള ആദരസൂചകമായി എല്ലാവരും എഴുന്നേറ്റു നിന്ന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

അതിനു ശേഷം ആറു മാസത്തെ റിപ്പോര്‍ട്ട് സെക്രട്ടറി മാത്യൂസ് മുണ്ടക്കലും കണക്ക് ട്രസ്റ്റി ജോസ് കെ ജോണും അവതരിപ്പിച്ചു. പ്രസിഡന്റ് ഡോ. സാം ജോസഫ് നവംബര്‍ 3ന് നടക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ മലയാളികള്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും വിജയാശംസകള്‍ നേര്‍ന്നു. പൊതു രംഗത്തു പ്രവര്‍ത്തിക്കുന്ന മലയാളികളെ തേജോവധം ചെയ്യുന്ന പ്രവണതകള്‍ അവസാനിപ്പിക്കണം എന്നും ക്രിയാത്മകമായ വിമര്‍ശനങ്ങളിലൂടെ തിരുത്തലുകള്‍ ആവശ്യമുള്ളടത്ത് ഇടപെടാന്‍ ശ്രമിക്കണം എന്നും ഉദ്‌ബോധിപ്പിച്ചു.

മാഗിന്റെ വസ്തുവിന്മേലുള്ള തര്‍ക്കങ്ങതീരുമാനിച്ചു. മാഗിന്റെ ചാരിറ്റി ഫണ്ടിലൂടെ കേരളത്തിലോ അമ്മേരിക്കയിലോ ഉള്ള അര്‍ഹതപ്പെട്ട വ്യക്തികള്‍ക്കോ കുടുംബങ്ങള്‍ക്കോ സഹായം നല്‍കുന്നതിനായി അപേക്ഷകള്‍ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചതായി അറിയിച്ചു. ഇതിനായി പുതിയൊരു കമ്മറ്റിയെ യോഗം ചുമതലപ്പെടുത്തി.

പുതിയ ഇന്‍ഡോര്‍ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, ബാഡ്മിന്റണ്‍ കോര്‍ട്ട് എന്നിവ നിര്‍മ്മിക്കുന്നതിനായി ഫണ്ട് റെയ്‌സിങ്ങ് നടത്തും. അതിനായി റാഫിള്‍ നടത്താനുമുള്ള കമ്മറ്റിയുടെ തീരുമാനം അംഗികരിച്ചു. ഒന്നാം സമ്മാനം ടൊയോട്ടാ കോറോളാ നല്‍കുമെന്നും പൊതുയോഗം അറിയിച്ചു.

കോവിഡ് പ്രതിസന്ധി ഇന്നും നിലനില്‍ക്കുന്നതിനാല്‍ ഇപ്പോഴുള്ള ഭാരസമിതിക്കു ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കണം എന്ന അഭിപ്രായം അംഗങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഈ വിഷയം അജണ്ടയില്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും പ്രസിഡന്റ് ഡോ. സാം ജോസഫ് പറഞ്ഞു. ആവശ്യമെങ്കില്‍ കമ്മറ്റിയുടെ അംഗീകാരത്തോടെ മറ്റൊരു പൊതുയോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാമെന്നും പ്രസിഡന്റ് കൂട്ടി ചേര്‍ത്തു.

കേരളാ ഹൗസിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്ന പായ്ക്കര്‍ റോഡ് ഇന്‍ഡിപെന്‍ഡന്‍സ് റോഡുമായി യോജിപ്പിക്കണം എന്നു 2017ല്‍ സാം ജോസഫ് കൗണ്ടിക്കു നല്‍കിയ അപേക്ഷയിന്മേല്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയും മിസ്സോറി സിറ്റിയും അനുകൂലമായ തീരുമാനം എടുത്തതിലുള്ള നന്ദി മാഗ് ഔദ്യോഗികമായി രേഖപ്പെടുത്തി. ഇതോടൊപ്പം തന്നെ മാഗിന്റെ വെബ് സൈറ്റ് അപ്ഡേറ്റ് ചെയ്തതായി പ്രസിഡന്റ് അറിയിച്ചു .

സെക്രട്ടറി മാത്യൂസ് മുണ്ടക്കല്‍ നന്ദി രേഖപ്പെടുത്തി
Join WhatsApp News
2020-08-24 22:27:15
ചില ഫോകാനക്കാരെപോലെ അധികാരത്തിൽ കൊറോണ മറവിൽ കടിച്ചു തൂങ്ങാൻ നോക്കല്ലേ മക്കളേ. എലെക്ഷൻ കോവിഡ് നിയമം പാലിച്ചു ഓരോരുത്തരായി വന്നു വോട്ട് ചെയ്‌തിട്ടു പോകും. അതുമല്ലെങ്കിൽ ഓൺലൈനിൽ, പോസ്റ്റിൽ ഒക്കെ നടത്താം . കൊറോണ മറവിൽ വാഴവെട്ടാൻ നോക്കരുത്. US presidential എലെക്ഷൻ കൂടെ നടത്തുന്നു, പിന്നെയാണോ ഒരുമാഗ്‌ എലെക്ഷൻ? എത്ര യുവതി യുവാക്കൾ സ്ഥാന മാനത്തിനായി കാത്തിരിക്കുന്നു എന്നറിയാമോ ? പിന്നെ കാർ സമ്മാനമായി വച്ചാൽ കാറുവാങ്ങാൻ തന്നെ ഒരുനല്ല തുക വേണ്ടിവരും. അതിനാൽ വല്ല ലാപ്ടോപ്പും വായ്ക്ക് . പിരിക്കുന്ന തുക ഏതാണ്ട് മുഴുവനും കളിക്കളം കെട്ടാനും, കെട്ടിടത്തിനും, പിന്നെ കുറച്ചു പിണറായി സ്റ്റൈൽ പുട്ടടിക്കാനും വിനിയോഗിക്കാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക