Image

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും പഠന ക്ലാസും സംഘടിപ്പിച്ചു

Published on 24 August, 2020
ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും പഠന ക്ലാസും സംഘടിപ്പിച്ചു


കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും 'ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി പഠന ക്ലാസും സംഘടിപ്പിച്ചു.

ഓഗസ്റ്റ് 21 നു സൂം മീറ്റിംഗിലൂടെ കൂടിയ നടന്ന യോഗത്തില്‍ പ്രസിഡന്റ് വിപിന്‍ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം ആലപ്പുഴ മുന്‍ ഡിസിസി പ്രസിഡന്റും യുഡിഫ് ചെയര്‍മാനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന അഡ്വ. സി.ആര്‍. ജയപ്രകാശ് നിര്‍വഹിച്ചു.

രാജ്യം ഭരിക്കുന്ന ബിജെപി ഗവണ്‍മെന്റ് ജനാധിപത്യത്തേയും മതേതരത്വത്തേയും ദുര്‍ബലപ്പെടുത്തിയെന്നും വര്‍ഗീയശക്തികളെ താലോലിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും അതേപോലെ കേരളം ഭരിക്കുന്ന സര്‍ക്കാര്‍ മാഫിയാസംഘങ്ങളുടെ തടവറയില്‍ അന്തിയുറങ്ങുന്ന സര്‍ക്കാരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു.

തുടര്‍ന്ന് 'ഇന്ത്യന്‍ ജനാധിപധ്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി മുന്‍ കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായിരുന്ന അഡ്വ. ജി. പ്രതാപവര്‍മ്മ തമ്പാന്‍ നയിച്ച പഠന ക്ലാസ് ശ്രദ്ധേയമായി.
യോഗത്തില്‍ ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി.

ഒഐസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ എബി വാരികാട്,സാമുവേല്‍ ചാക്കോ, നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ബി.എസ്. പിള്ള,വര്‍ഗീസ് ജോസഫ് മാരാമണ്‍,ബിനു ചെമ്പാലയം,പ്രേംസണ്‍ കായംകുളം,നാഷണല്‍ കമ്മിറ്റി ട്രഷറര്‍ രാജീവ് നടുവിലേമുറി, സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ മാത്യു ചെന്നിത്തല, ജില്ലാ കമ്മിറ്റിയുടെ കള്‍ച്ചറല്‍ സെക്രട്ടറി ഷിബു ചെറിയാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.ജോണ്‍ വര്‍ഗീസ്,ജോണ്‍സി സാമുവല്‍,തോമസ് പള്ളിക്കല്‍,സാബു തോമസ്,സാബു കൊച്ചുകുഞ്ഞു,കലേഷ് ബി. പിള്ള,ബിജി പള്ളിക്കല്‍,കുര്യന്‍ തോമസ്,ജോസ് ജോര്‍ജ്,ഹരി പത്തിയൂര്‍, അനില്‍ ജോര്‍ജ്,അബ്ദുല്‍ റഹ്മാന്‍ പുഞ്ചിരി,രവീന്ദ്രനാഥന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ അലക്‌സാണ്ടര്‍ ദാസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: വിപിന്‍ മാങ്ങാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക