Image

കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സ് വിതരണത്തിന് രണ്ട് കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ചു

Published on 24 August, 2020
കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സ് വിതരണത്തിന് രണ്ട് കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ചു


കുവൈറ്റ് സിറ്റി : രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ചെയ്യുന്നതിനായി രണ്ട് പുതിയ കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ചു. ജഹ്റയിലെ അല്‍ ഖൈമ മാളിലും കുവൈറ്റ് സിറ്റിയിലെ സൂക്ക് ഷര്‍ക്കിലുമാണ് പുതിയ ഓട്ടോമേറ്റഡ് മെഷീനുകള്‍ സ്ഥാപിച്ചത്. നിലവില്‍ അവന്യൂസ് മാള്‍ , മറീന മാള്‍, അല്‍ ഖൂത്ത് മാള്‍ എന്നിവിടങ്ങളിലാണ് ഉപയോക്താക്കള്‍ക്കായി ഇലക്ട്രോണിക് കിയോസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നത്.

അതിനിടെ അല്‍ നാസര്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ നിന്നും താല്‍ക്കാലികമായി വിതരണം ചെയ്തുവന്നിരുന്ന ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള സേവനങ്ങള്‍ ഓഗസ്റ്റ് 23 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സ്മാര്‍ട്ട് ചിപ്പ് ഘടിപ്പിച്ച ഹൈടെക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആണ് കുവൈത്തില്‍ വിതരണം ചെയ്യുന്നത്. പതിനാറര ലക്ഷം വിദേശികള്‍ക്കും എട്ടുലക്ഷം സ്വദേശികള്‍ക്കും ആണ് രാജ്യത്തു ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളതായി കണക്കാക്കപ്പെടുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക