കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കല്‍; പഠനത്തില്‍ പിന്നോട്ട്
Health
24-Aug-2020
Health
24-Aug-2020

കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിച്ച ശേഷമുള്ള മണിക്കൂറുകള്‍ കുട്ടികള്‍ക്ക് ഏകാഗ്രത കുറവായിരിക്കും എന്നാണ്. മുതിര്‍ന്നവരുടെ കാര്യത്തിലും ഇതേ പ്രശ്‌നമുണ്ട്. ദ് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധപ്പെടുത്തിയത്. സസ്യ എണ്ണയില്‍നിന്നും മാംസത്തില്‍നിന്നുമുള്ള കൊഴുപ്പിനേക്കാള്‍ സാറ്റുറേറ്റഡ് ഫാറ്റ് അഥവാ പൂരിത കൊഴുപ്പ് ആണ് പ്രധാനമായും വില്ലന്‍. സാറ്റുറേറ്റഡ് ഫാറ്റിന്റെ അമിത ഉപയോഗം ഹൃദയസംബന്ധമായ തകരാറുകള്‍ക്ക് കാരണമാകുമെന്ന് മുന്‍പേ തെളിയിക്കപ്പെട്ടതാണ്.
മനുഷ്യന്റെ കുടലും തലച്ചോറും തമ്മില്‍ പ്രത്യേക തരത്തില്‍ പാരസ്പര്യം നിലനില്‍ക്കുന്നതായാണ് ആധുനിക പഠനം അവകാശപ്പെടുന്നത്. ഗട്ട് ബ്രെയിന്‍ ആക്‌സിസ് എന്നാണ് ഡോക്ടര്‍മാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഒരു സംഘം ആളുകളുടെ ഭക്ഷണക്രമം പഠിച്ചുകൊണ്ടാണ് ഗവേഷകര്‍ ഇതുസംബന്ധിച്ച നിഗമനത്തില്‍ എത്തിയത്. ഇവരില്‍ ഒരു സംഘം ആളുകള്‍ക്ക് ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണവും രണ്ടാമത്തെ സംഘത്തില്‍ പെട്ടവര്‍ക്ക് കൊഴുപ്പ് തീരെ കുറഞ്ഞ അളവിലുള്ള ഭക്ഷണവും നല്‍കി. ഭക്ഷണം കഴിച്ച ശേഷമുള്ള ഏതാനും മണിക്കൂര്‍ നേരത്തേക്ക് ഇവരുടെ ശ്രദ്ധ, ഏകാഗ്രത, തുടങ്ങിയവയും പഠനത്തിനു വിധേയമാക്കി.

.jpg)
ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഏകാഗ്രത കുറഞ്ഞതായി കണ്ടെത്തി. ഇവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ (കൊഗ്‌നിറ്റീവ് സ്കില്‍സ്) ഉയര്‍ന്ന തോതില്‍ കൊഴുപ്പടങ്ങിയ ഭക്ഷണം തല്‍ക്കാലത്തേക്കു മന്ദീഭവിപ്പിച്ചതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ക്ക് ഉയര്‍ന്ന അളവിലുള്ള ഭക്ഷണം അമിതമായി കൊടുക്കുന്നത് അവരുടെ പഠനത്തിലുള്ള ഏകാഗ്രതയെ ബാധിക്കുമെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments