Image

അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണത്തെ പൊളിച്ചടുക്കി സതീശൻ, മുനയൊടിച്ച് മുഖ്യൻ (കുര്യൻ പാമ്പാടി)

Published on 24 August, 2020
അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണത്തെ പൊളിച്ചടുക്കി സതീശൻ, മുനയൊടിച്ച്  മുഖ്യൻ (കുര്യൻ പാമ്പാടി)
സ്പ്രിങ്ക്ലർ മുതൽ സ്വർണക്കടത്തും ലൈഫ് മിഷൻ കൈക്കൂലിയും വരെ  അഴിമതിയിൽ  കുളിച്ച് നിൽക്കുന്ന  സർക്കാരിനെ പൊളിച്ചടുക്കി കോൺഗ്രസ് എംഎൽഎ വിഡി സതീശൻ  കൊണ്ടു വന്ന അവിശ്വാസപ്രമേയം  ഏഴുമാസം കഴിഞ്ഞു വീണ്ടും ജനവിധി നേടാനുറച്ച  പിണറായി സർക്കാരിന് ഉഗ്രശാസനമായി.

അന്തരിച്ച മുൻ മന്ത്രി എംപി വീരേന്ദ്രകുമാറിനു ആദരാഞ്ജലി അർപ്പിച്ച ദിവസം അദ്ദേഹത്തിന്റെ മകൻ എംവി ശ്രേയാംസ്‌ കുമാറിനെ  രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തതാണ് പതിനാലാം സഭയുടെ ഇരുപതാം സമ്മേളനത്തിന്റെ സവിഷേത. . തൊണ്ണൂറ്റഞ്ചു പേരടങ്ങിയ ഭരണകക്ഷി  ഒന്നിച്ച് നിന്നപ്പോൾ കേരളാകോൺഗ്രസ് ഭിന്നിപ്പ് മൂലം 45 പേരടങ്ങിയ സ്വന്തം  അണിയെ ഒന്നിച്ച് നിർത്താൻ പ്രതിപക്ഷത്തിനു കഴിയാതെ പോയി.

"ആർക്കാണ് അവിശ്വാസം എന്തിനാണ് അവിശ്വാസം എന്ന ചിന്താകുഴപ്പം   പ്രതിപക്ഷത്തെ ബാധിച്ചിരിക്കയാണെന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി, വിശ്വസനീയമായ ആരോപണങ്ങൾ ഉന്നയിക്കാൻ അവർ പരാജയപ്പെട്ടുവെന്ന് തിരിച്ചടിച്ചു.

"ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിൽ അണികൾക്ക് വിശ്വാസം  ഇല്ലെന്നു പ്രഖ്യാപിച്ച ദിവസമാണ് ഇന്ന്. ഭിന്നസ്വരം പ്രകടിപ്പിച്ചവർ ബിജെപിയുമായി കൂട്ടുചേർന്നതായി ഉന്നത നേതാക്കൾ ആരോപി ച്ചിരിക്കുന്നു. വലിയ പാരമ്പര്യം ഉള്ള ഒരു പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥയായി."

വീടുനഷ്ട്ടപെട്ടവർക്ക് ഫ്ലാറ്റ് പണിയാൻ യുഎഇയിൽ നിന്ന് കൊണ്ടുവന്ന 20 കോടി രൂപയിൽ നാലേകാൽ അല്ല ഒമ്പതേകാൽ കോടി കൈക്കൂലിയായി കൈമറിഞ്ഞിട്ടുണ്ടെന്ന പുതിയ ആരോപണവും പ്രമേയം അവതരി
പ്പിച്ചുകൊണ്ട് സതീശൻ ഉന്നയിച്ചു.   ബവ്‌കോ  ആപ് ഉണ്ടാക്കിയ കമ്പനിയുടെ സഖാവും കൈക്കൂലിയുടെ പങ്കു പറ്റി.

തിരുവനന്തപുരം എയർപോർട്‌  നിയന്ത്രണം ഏറ്റെടുക്കാൻ കൊടുത്ത കേരളത്തിന്റെ ക്വട്ടേഷൻ തുക എത്രയെന്നു എതിർകക്ഷിയായ അദാനിയുടെ മകളുടെ കമ്പനിയെ കൺസൽട്ടൻറ് ആയി വച്ച് ചോർത്തിക്കൊടുത്തതായും സതീശൻ ആരോപിച്ചു.അദാനിക്ക് എയർപോർട് വിട്ടുകൊടുത്തതിനെ പ്രതിഷേധിച്ച് സഭ പ്രമേയം പാസാക്കിയ ശേഷമായിരുന്നു ഈ ആരോപണം.

ഒന്നു മാറിയില്ലെന്നു ആദ്യന്തം പറഞ്ഞുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഇപ്പോൾ എല്ലാം തന്റെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എൻ. ശിവശങ്കറിൽ കെട്ടിവച്ച് തടിതപ്പാൻ ശ്രമിക്കുകയാണ്. ഷേക്‌സ്പീയർ ചിത്രീകരിച്ചതു  പോലെ കുറുക്കനും കൂളനും തലയറ്റ  സിംഹവും അലഞ്ഞു തിരിയുന്ന പ്രേത നഗരമായി കേരളത്തെ ഈ സർക്കാർ അധഃപതിപ്പിച്ചു.

കടമെടുപ്പ് കലയാക്കിയ ധനമന്ത്രി എല്ലാം അറിഞ്ഞിട്ടും മൗനം ഭൂഷണമാക്കി വച്ചിരിക്കുന്നു. അനുമതി കിട്ടിയിരുന്നെങ്കിൽ ഈ സെക്രട്ടറിയേറ്റും നിയമസഭയും അതിലെ അംഗങ്ങളെയും അദ്ദേഹം പണയം വയ്‌ ക്കുമായിരുന്നു. വായ്തുറയ്ക്കണം ചോദ്യം ചെയ്യണം എന്ന ഐവർ ജെന്നിങ്‌സിന്റെ ജനാധിപത്യ സിദ്ധാന്തം മറന്നു പേടിച്ചിരിക്കയാണ് ഇവിടെ മന്ത്രിമാർ.

മാർക് ആന്റണിയെ ഉദ്ധരിച്ച സതീശൻ മുഖ്യമന്ത്രി പിണറായി വിജയൻ ആദരീയണൻ, എന്നാൽ ഭരണത്തിൽ നിയന്ത്രണമില്ല. മുഖ്യമന്ത്രിയുടെ ഓഫിസ്‍ കള്ളക്കടത്ത് സംഘം ഹൈജാക്ക് ചെയ്തു.

"കേരളത്തിൽ അവതാരങ്ങളുടെ കാലമാണ്. സ്വപ്ന സുരേഷ് അത്തരത്തിൽ ഒരു അവതാരമാണ്. മാധ്യമപ്രവർത്തകരെ അപകീർത്തിപ്പെടുത്താൻ ആസൂത്രിത ശ്രമം നടക്കുന്നു. അധിക്ഷേപിക്കാൻ പ്രസ് സെക്രട്ടറി നേതൃത്വം നൽകുന്നു"– അവിശ്വാസ പ്രമേയത്തെ പിന്താങ്ങിക്കൊണ്ടു തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫിസല്ല മുഖ്യമന്ത്രി തന്നെയാണ് പ്രതിയെന്ന് കെ.എം. ഷാജി അവിശ്വാസത്തെ അനുകൂലിച്ച് പറഞ്ഞു. പത്തുലക്ഷം മലയാളികൾക്ക് അഭയം നൽകുന്ന യുഎഇയെ തന്നെ അപമാനിക്കുന്ന നിലപാടാണ് ഗവ. സ്വീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക് അല്ല സീനിയർ മാന്ഡ്രേക്കാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് അല്ല മുഖ്യമന്ത്രി തന്നെയാണ് പ്രതി.

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധിച്ച ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ നിയമസഭാമന്ദിരത്തിനു മുമ്പാകെ സത്യഗ്രഹം നടത്തി. സുരേന്ദ്രനെയും  കൂട്ടരെയും അറസ്റ് ചെയ്തു നീക്കി. പിണറായി രാജി വയ്ക്കും വരെ സമരം തുടരുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

കേരളനിയമസഭ നിലവിൽ വന്ന ശേഷം അവതരിപ്പിക്കുന്ന   പതിനാറാമത്തെ  അവിശ്വാസമാണ് തികളാഴ്ച പുറംതള്ളപ്പെട്ടത്. ഇതുവരെ ഒന്നേ പാസായിട്ടുള്ളു. 1964ൽ ആർ ശങ്കർ മന്ത്രി സഭക്കെതിരെ പി കെ കുഞ്ഞു കൊണ്ട് വന്ന പ്രമേയം 73-50 വോട്ടിനു പാസായി ഗവർമെന്റ് നിലം പതിച്ചു.

അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണത്തെ പൊളിച്ചടുക്കി സതീശൻ, മുനയൊടിച്ച്  മുഖ്യൻ (കുര്യൻ പാമ്പാടി)
കടകൻ, പൂഴിക്കടകൻ--പിണറായി, വിഡി സതീശൻ
അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണത്തെ പൊളിച്ചടുക്കി സതീശൻ, മുനയൊടിച്ച്  മുഖ്യൻ (കുര്യൻ പാമ്പാടി)
ശീലം വച്ച് മറ്റുള്ളവരെ അളക്കേണ്ട-പിണറായി
അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണത്തെ പൊളിച്ചടുക്കി സതീശൻ, മുനയൊടിച്ച്  മുഖ്യൻ (കുര്യൻ പാമ്പാടി)
തെരഞ്ഞെടുപ്പ് യുദ്ധത്തിന്റെ കേളികൊട്ട്--ചെന്നിത്തല
അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണത്തെ പൊളിച്ചടുക്കി സതീശൻ, മുനയൊടിച്ച്  മുഖ്യൻ (കുര്യൻ പാമ്പാടി)
ഇറങ്ങിപ്പോവുക--സഭയിൽ പ്രതിപക്ഷ ബാനർ
അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണത്തെ പൊളിച്ചടുക്കി സതീശൻ, മുനയൊടിച്ച്  മുഖ്യൻ (കുര്യൻ പാമ്പാടി)
അഞ്ചു പൈസയുടെ അഴിമതിയില്ല--കെ.കെ.ശൈലജ
അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണത്തെ പൊളിച്ചടുക്കി സതീശൻ, മുനയൊടിച്ച്  മുഖ്യൻ (കുര്യൻ പാമ്പാടി)
പിപിഇ കിറ്റിന് പത്തിരട്ടി വില: എംകെ മുനീർ
അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണത്തെ പൊളിച്ചടുക്കി സതീശൻ, മുനയൊടിച്ച്  മുഖ്യൻ (കുര്യൻ പാമ്പാടി)
അന്ന് സ്വർണം കടത്തിയത് നിങ്ങളല്ലേ--എം സ്വരാജ്
അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണത്തെ പൊളിച്ചടുക്കി സതീശൻ, മുനയൊടിച്ച്  മുഖ്യൻ (കുര്യൻ പാമ്പാടി)
മുഖം മൂടി ധരിച്ച സഭാതലം
അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണത്തെ പൊളിച്ചടുക്കി സതീശൻ, മുനയൊടിച്ച്  മുഖ്യൻ (കുര്യൻ പാമ്പാടി)
രാജിവെക്കും വരെ സമരം--കെ. സുരേന്ദ്രൻ
അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണത്തെ പൊളിച്ചടുക്കി സതീശൻ, മുനയൊടിച്ച്  മുഖ്യൻ (കുര്യൻ പാമ്പാടി)
പൂക്കൾ ഇറക്കുമതി നിരോധിച്ചതിനെതിരെ പൂവിട്ടു സമരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക