Image

മോളമ്മ വര്‍ഗീസ് (ലിസ്സി മോന്‍സി) ഫോമ എംപയര്‍ റീജിയന്‍ വൈസ്പ്രസിഡന്റായി മത്സരിക്കുന്നു

Published on 24 August, 2020
മോളമ്മ വര്‍ഗീസ് (ലിസ്സി മോന്‍സി) ഫോമ എംപയര്‍ റീജിയന്‍ വൈസ്പ്രസിഡന്റായി മത്സരിക്കുന്നു
ന്യു യോര്‍ക്ക്: നിശബ്ദ സേവനത്തിലൂടെ ഫോമാ എമ്പയര്‍ റീജിയനില്‍ഏവര്‍ക്കും സുപരിചിതയായമോളമ്മ വര്‍ഗീസ് (ലിസ്സി മോന്‍സി) എംപയര്‍റീജിയന്‍ വൈസ്പ്രസിഡന്റായി മത്സരിക്കുന്നു

സ്ഥാനാര്‍ഥി ആകുന്നത് ആദ്യമാണെങ്കിലും ഫോമായില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ഇലക്ഷനുകളില്‍ ഡെലിഗേറ്റ് ആയിരുന്നു

ഫോമയുടെ ചരിത്രത്തില്‍ ആദ്യമായാണുറീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത വരുന്നത്

മുഖ്യധാരയിലെ സംഘടാന രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ചുരുക്കം ചിലരിലൊരാളാണ്. വിവിധ തൊഴിലുകളിലുള്ളവരുടെ ഏറ്റവും വലിയ സംഘടനകളിലൊന്നായ 1199-ന്റെ ഡലിഗേറ്റ് ആയിരുന്നു.ചര്‍ച്ച് സമിതികളിലും സജീവമാണ്. മെഡിക്കല്‍ ഫീല്‍ഡില്‍ കഴിഞ്ഞ 33 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

ഫോമായുടെ തുടക്കം കുറിച്ചതില്‍ പ്രധാന പങ്കു വഹിക്കുകയും ആദ്യത്തെ ജോയിന്റ് ട്രഷററുമായ മോന്‍സി വര്‍ഗീസിന്റെ സഹധര്‍മ്മിണിയാണ്മോളമ്മ വര്‍ഗീസ്

ഈ ഇലക്ഷനില്‍തനിക്ക് ഒരവസരം തരണമെന്നും സംഘടനയുടെ പ്രവര്‍ത്തനനങ്ങള്‍ മികച്ച രീതിയില്‍ കൊണ്ടു പോകുമെന്നും മോളമ്മ വര്‍ഗീസ് വാഗ്ദാനം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക