Image

വീണ്ടും ശ്രദ്ധ മുഴുവന്‍ ട്രംമ്പിലാണ്: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 24 August, 2020
വീണ്ടും ശ്രദ്ധ മുഴുവന്‍ ട്രംമ്പിലാണ്: ഏബ്രഹാം തോമസ്
നാല് ദിവസം നീണ്ടു നിന്ന ഡെമോക്രാറ്റിക് കണ്‍വെന്‍ഷന്‍ ഓരോ ദിവസവും രണ്ട് മണിക്കൂര്‍ വീതം മൊത്തം എട്ട് വെര്‍ച്വല്‍ മണിക്കൂറുകളാണ് ഉണ്ടായിരുന്നത്. ഈ സമയം ഓരോ പ്രസംഗകനും/ പ്രസംഗകയും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംമ്പിനെ നിശിതമായി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുവാനാണ് വിനിയോഗിച്ചത്. തങ്ങള്‍ക്ക് ലഭിച്ച അവസരം ഫലപ്രദമായി ഉപയോഗിച്ച് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളോ പദ്ധതികളോ മുന്നോട്ട് വയ്ക്കുവാന്‍ ഇവരാരും ശ്രമിച്ചില്ല.

നാല് ദിനങ്ങളുടെ മറ്റൊരു ഷോ ആരംഭിക്കുകയാണ് റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച ആരംഭിച്ച് വ്യാഴാഴ്ചവരെ തുടരും. ഇവിടെയും കേന്ദ്രകഥാപാത്രം ട്രംമ്പ് തന്നെയാണ്. ഇത് ഒരു പരിപൂര്‍ണ്ണ ട്രംമ്പ് ഷോ ആയിരിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. ഇത്തവണ ഷോ മുഴുവന്‍ ഈ ഷോമാന്‍രെ നിയന്ത്രണത്തില്‍ ആയിരിക്കും. ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ ഏറ്റവുമധികം കേട്ട പേര് ജോ ബൈഡന്‍ ആയിരുന്നില്ല, ഡോണാള്‍ഡ് ട്രംമ്പ് ആയിരുന്നു. ഈ കണ്‍വെന്‍ഷനിലും ഈ പേര് തന്നെയാവും ഏറ്റവുമധികം കേള്‍ക്കുക.

'പ്ലേഗ് (മഹാമാരി) വരുന്നതിന് മുന്‍പ്വരെ ഏത് മാനദണ്ഡം അനുസരിച്ചാലും രാജ്യത്തിന്റെ ഏറ്റവും മെച്ചപ്പെട്ട സമയം ഇതായിരുന്നു. അമേരിക്കന്‍ സ്വപ്‌നത്തിനും പരിപൂര്‍ണ അരാജകത്വത്തിനും ഭ്രാന്തിനും കലാപത്തിനും ഇടയില്‍ നില്‍ക്കുന്ന ഏകവ്യക്തി ഞാനാണ്'. ട്രംമ്പ് ഒരു യാഥാസ്ഥിതിക സംഘടനയ്ക്ക് നല്‍കിയ സന്ദ്ഷത്തില്‍ പറഞ്ഞു. തന്റെ മഹത്വവും രാജ്യത്തിന് വേണ്ടി താന്‍ ചെയ്ത മഹത്തായ കാര്യങ്ങളും നോമിനേഷന്‍ സ്വീകരിച്ച് സംസാരിക്കുമ്പോള്‍ ട്രംമ്പ് ഊന്നിപ്പറയാന്‍ മടിക്കുകയില്ല. ട്രംമ്പിന്റെ റെക്കോര്‍ഡ് ഇതിനകം ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ നെഗറ്റീവായി ചിത്രീകരിച്ചുകഴിഞ്ഞു. ഇത് എതിര്‍ക്കുകയും മോഹന സുന്ദരമായൊരു ചിത്രം വരച്ചുകാട്ടുകയുമായമ് റിപ്പബ്ലിക്കന്‍ നേതാക്കലുടെ ലക്ഷ്യം.

ഡി എന്‍ സിയില്‍ നിന്ന് വ്യത്യസ്തമായി ചില പരിപാടികള്‍ ഇന്‍ പേവ്‌സണായി നടത്താനാണ് റിപ്പബ്ലിക്കന്‍സ് ഉദ്ദേശിക്കുന്നത്. നോര്‍ത്ത് കരോലിനയിലെ ഷാര്‍ലെറ്റില്‍ (ഇവിടെയാണ് കണ്‍വെന്‍ഷന്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്) 300 നേതാക്കള്‍ സംബന്ധിച്ച ഒരു മീറ്റിംഗ് വീക്കെന്‍ഡില്‍ നടന്നു. തിങ്കളാഴ്ച രാത്രിയാണ് ട്രമ്പിനെയും മൈക്ക് പെന്‍സിനെയും നോമിനേറ്റ് ചെയ്യുക. ഇരുവരും തല്‍സമയം ഷാര്‍ലെറ്റില്‍ ഉണ്ടാവും. മറ്റ് കണ്‍വെന്‍ഷന്‍ പരിപാടികളുടെ വിശദവിവരങ്ങള്‍ അധികമൊന്നും നേതാക്കള്‍ വെളിപ്പെടുത്തിയില്ല. ചൊവ്വാഴ്ച റോസ് ഗാര്‍ഡനില്‍ നിന്ന് പ്രഥമ വനിത മെലനിയ ട്രംമ്പ് സംസാരിക്കും. മുമ്പൊരിക്കല്‍ എലികള്‍ നിറഞ്ഞ നഗരമായി ട്രംമ്പ് വിശേഷിപ്പിച്ച ബാള്‍ട്ടിമോറിലെ ഫോര്‍ട്ട് മക് ഹെന്റിയില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സ്ഥാനാര്‍ത്ഥിത്വം സ്വീകരിച്ച് സംസാരിക്കും. വ്യാഴാഴ്ച രാത്രി വൈറ്റ് ഹൗസിന്റെ സൗത്ത് ലോണില്‍ നോമിനേഷന്‍ പാര്‍ട്ടിയുടെ നിയമസഭാംഗങ്ങള്‍ക്ക് ക്ഷണമുണ്ട്. ആയിരത്തി അഞ്ഞൂറ് അതിഥികളെയാണ് പ്രതീക്ഷിക്കുന്നത്. ഇത് ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ അനുവദിച്ചിട്ടുള്ള പരിധിയില്‍ കൂടുതല്‍ ആണ്. എന്നാല്‍ വൈറ്റ് ഹൗസ് സമുച്ചയം ഫെഡറല്‍ സ്വത്താണ്. ഇതുവരെ ിത്രയും പ്രാധാന്യമുള്ള ഒരു രാഷ്ട്രീയ സംഘം ചേരല്‍ ഇവിടെ ഉണ്ടായിട്ടില്ല.

പ്രസംഗകരില്‍ മാര്‍ക്ക്- പട്രീഷ്യ മക്‌ളോസ്‌കി ദമ്പതികള്‍ ഉള്‍പ്പെടുന്നു. സെന്റ് ലൂയിസ്‌കാരായ ഇവര്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധക്കാര്‍ വീട് ആക്രമിച്ചപ്പോള്‍ തോക്കെടുത്ത് പ്രതികരിച്ചിരുന്നു.

കെന്റക്കിക്കാരനായ ഒരു ടീനേജര്‍ പക്ഷപാതപരമായ ന്യൂസ് കവറേജിനെതിരെ പ്രതികരിക്കുന്നത് വൈറല്‍ ആയിരുന്നു. ഇയാള്‍ക്കും പ്രസംഗിക്കുവാന്‍ അവസരം നല്‍കുന്നു.

ഫോര്‍ത്ത് ഓഫ് ജൂലൈ ഫയര്‍വര്‍ക്‌സ് സെലബ്രേഷനില്‍ ട്രംമ്പിന് ആതിഥേയത്വം നല്‍കിയ സൗത്ത് ഡക്കോട്ട ഗവര്‍ണര്‍ ക്രിസ്റ്റിയോയും സംസാരിക്കും. പാക്ക്‌ലാന്‍ഡ്, ഫ്‌ളോറിഡയില്‍ അക്രമിയുടെ വെടിയേറ്റ് മരിച്ച കുട്ടിയുടെ പിതാവിനും സംസാരിക്കുവാന്‍ അവസരം നല്‍കിയിട്ടുണ്ട്.

ടെക്‌സസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചെയര്‍മാന്‍ അലന്‍ വെസ്റ്റിന് ഏറെ പ്രിയപ്പെട്ട ഗാനം വീ ആര്‍ ദ സ്റ്റോം കണ്‍വെന്‍ഷനില്‍ പ്രാമുഖ്യ നേടാന്‍ സാധ്യതയുണ്ട്. ക്യൂ ആനണ്‍ പ്രസ്ഥാനത്തിന്റേതാണ് ഈ ഗാനം എന്നൊരു ആരോപണമുണ്ട്. ക്യൂ ആനണ്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നത് ഒരു റിപ്പബ്ലിക്കനായ ഡോണാള്‍ഡ് ട്രംമ്പ് ലോകത്തെ ഒരു സേറ്റനിക് പീഡോഫൈല്‍സ് കള്‍ട്ടില്‍ നിന്ന രക്ഷിക്കുവാന്‍ യുദ്ധം ചെയ്യുകയാണെന്നാണ്.

ഡാലസിലെ സലോണ്‍ ഉടമ ഷെല്ലി ലൂതരെ മറന്നിരിക്കുവാന്‍ ഡാലസ് കൗണ്ടിയില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന് മുന്‍പ് സലോണ്‍ തുറന്ന് പ്രവര്‍ത്തിച്ച ലൂതര്‍ അറസ്റ്റിലായി ജയിലിലുമായിരുന്നു. ടെക്‌സസ് ഗവര്‍ണര്‍ ലഫ് ഗവര്‍ണര്‍ എന്നിവര്‍ ഇടപെട്ട് ഇവരെ കുറ്റവിമുക്തയാക്കി. ഇപ്പോള്‍ ടെക്‌സസ് സ്‌റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്റ്റ് 30 ല്‍ ഒഴിവു വരുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഇവര്‍ പറയുന്നു. നിലവിലെ സെനറ്റര്‍ പാറ്റ് ഫാലന്‍ കോണ്‍ഗ്രസിലേക്ക് നീങ്ങുമ്പോള്‍ ഉണ്ടാകുന്ന ഒഴിവിലേക്കാണ് ഇവര്‍ മത്സരിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക