Image

ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 3 തെക്കേമുറി)

Published on 24 August, 2020
 ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 3 തെക്കേമുറി)
”എടോ ജോസുകുട്ടി! തന്റെ നാട്ടില്‍ പോക്ക് എത്തറ്റമായി?’’ ബിയര്‍ക്യാന്‍ ഒന്നുകൂടി പൊട്ടിച്ചതോടൊപ്പം സഖാവ് ചന്ദ്രന്‍ ചോദിച്ചു. പുന്നപ്രക്കാരന്‍ ചന്ദ്രന്‍ “സഖാവ് ഭ ആയി അമേരിക്കയിലും നിലകൊള്ളുന്നു. എല്ലാ പൊല്ലാപ്പുകളെയും നിര്‍വിഘ്‌നം  സ്വീകരിക്കുന്ന അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഇമിഗ്രേഷന്‍  ആന്‍റ് നാച്ചുറലൈസേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് പച്ചക്കൊടി കാട്ടാത്ത ഒരു ഭീകര വസ്തുവാണ് ഭകമ്മ്യൂണിസം’ എന്നിരിക്കലും ചന്ദ്രന്‍ ഇവിടെയും “സഖാവ് ഭതന്നെ. ചന്ദ്രന്‍ ഉള്‍ക്കൊള്ളുന്ന സമൂഹവും, ഉദ്യോഗമെന്ന കൂലിപ്പണിയില്‍ നിന്നും നേടിയ സുഹൃത്തുകളുമാകയാല്‍ സഖാവിന്റെ ഇസം ഇങ്ങനെ നി ലനില്‍ക്കുകയാണ് . കുപ്പികള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന സൗഹൃദവും അതിലെ വീര്യത്താല്‍ ഉളവാകുന്ന ധൈര്യവും അതില്‍ ഉള്‍ക്കൊണ്ട ിരിക്കുന്ന സര്‍വ്വജ്ഞാനത്താലും നിലനിന്നുപോരുന്ന ജീവിതങ്ങളുടെ ആകെത്തുകയില്‍ ഉള്‍പ്പെട്ടു നില്‍ക്കുന്ന ജോസ് ഉത്തരം പറഞ്ഞു.
 
“”ടിക്കറ്റ് ഓക്കേ . ആണോയെന്ന് സംശയമാണ്. ഇന്നലെയും ഞാന്‍  വിളിച്ചിരുന്നു. എന്തപ്പാ പുര വേകുമ്പോഴല്ലേ വാഴ വെട്ടാന്‍ പറ്റൂ? ഇവനൊക്കെ മനുഷ്യനെ കളിപ്പിക്കാന്‍ ട്രാവല്‍ ഏജന്‍സിയുമായി ഇരിക്കുന്നു .’’ ജോസ് സിഗരറ്റ് ഒന്നെടുത്ത് ചുണ്ട ില്‍ വച്ച് തീ കൊളുത്തി.
  “”ഇവന്റെയൊക്കെ കാലുപിടിച്ചിട്ടു് എന്തു കാര്യം? നേരെ എയര്‍ലൈന്‍സ്കാരെ വിളിച്ച് ബുക്ക് ചെയ്യരുതോ? ചെങ്ങന്നൂര്‍ക്കാരന്‍ ജോണ്‍ ചോദിച്ചു.
“”അതു ഞാന്‍ ഓര്‍ത്തതാ! പക്ഷേ ഒരു, മലയാളിക്ക് നാലു കാശു കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടെയെന്നു കരുതി ചെയ്തതാ. അതിപ്പം ഗുലുമാലുമായി. ഇന്നലെയും അച്ചായന്റെ കത്തുണ്ട ായിരുന്നു. “”മനോരമയില്‍ നമ്മുടെ പരസ്യം വിലസുകയാണ്, ഇഷ്ടം പോലെ ആലോചന വരുന്നുണ്ടെ ന്ന്. അതു കാരണം അച്ചായന്് കടയിലിരിക്കാന്‍ നേരമില്ലെന്നായി.’’
“”താന്‍ സൂപ്പര്‍ വൈസറോടു പറഞ്ഞോ? ലീവ് ന്റെ കാര്യം എങ്ങനെയാ? സഖാവ് ചോദിച്ചു.

“”അതിപ്പോള്‍ എന്തോ പറയാനാ? എന്തായാലും ഞാന്‍ പോകും. വരുമ്പോള്‍ ജോലിയില്ലെങ്കില്‍ വേറെ ജോലി നോക്കും.’’ ജോസ് ധൈര്യം സംഭരിച്ചു.
ഭരണഭാഷ മലയാളത്തിലാണെന്നു തോന്നുമാറ് പ്രവര്‍ത്തിക്കുന്ന സായിപ്പിന്റെ കമ്പനിയിലെ പെട്ടി ചുമക്കല്‍ തൊഴിലാളിയും വേറൊരു ജോലിയെപ്പറ്റി ബോധവാനായി. പുതുതായി  എത്തുന്ന മലയാളിക്ക് അറിയാവുന്ന ഭാഷ പറയുന്ന ഏകസ്ഥാപനമായി നിലനില്‍ക്കുന്ന കമ്പനിയിലെ “പരോപകാരമേ പൂണ്യം പാപമേ പരപീഡനം’ എന്നു വിശ്വസിക്കുന്ന മലയാളി ത്തൊഴിലാളികളാല്‍  നിലനിര്‍ത്തിപ്പോരുന്ന ഭാഷാസൗഹൃദം പലരുടെയും ജീവന്റെ നിലനില്‍പ്പാണ്. നവവധു മുതല്‍ അമ്മായിയമ്മയും മുത്തശ്ലിയുമായിട്ടുള്ളവര്‍വരെയും ഉള്‍ക്കൊണ്ട ു നില്‍ക്കുന്നതും പൂരിയും ചിക്കന്‍ കറിയും പരിപ്പുവടയും ഏത്തയ്ക്കാ അപ്പവും വരെ ലഞ്ചു സമയത്ത് സമ്മേളിക്കുന്നതും, മലയാളത്തിലെ കൗതുക വാര്‍ത്തകളും , കേരള രാഷ്ട്രീയവും കൂടാതെ രക്ഷയും സ്‌നാനവും എന്നിങ്ങനെ ആത്മീയ പരിജ്ഞാനങ്ങളും, പ്രേമവും പ്രേമനൈരാശ്യവും എല്ലാംകൂടി സമ്മേളിക്കുന്ന ഒരു ലളിത മനോഹരമായ ജോലിസ്ഥലം. അവിടെനിന്നും യാത്ര പറയുന്നത് പല ഹൃദയങ്ങള്‍ക്കും വേദനാജനകമാണ്.

  മലയാളീകൃതമായ ജോലിയും അതിന് ശേഷം വീട്ടിലെത്തിയാല്‍ മലയാളം മൂവിയും പച്ചക്കപ്പ വേവിച്ചതും “കിംഗ് ഫിഷ്’കറിയും പിന്നല്‍പ്പം വിസ്കിയും . “”ഇതില്‍പ്പരമെന്തു സുഖം ഈയുലകില്‍ ഭ. ഇങ്ങനെ ചിരകാലം പോക്കിവരുന്ന സിറ്റിസണ്‍ഷിപ്പിന്റെ മറവില്‍ അമേരിക്കയില്‍ വന്നെത്തിയിട്ടുള്ളവരുടെ സങ്കേതത്തില്‍ നിന്നും കേരളത്തിലേക്ക് ബി. എസി. നഴ്‌സിന്് തേടിയുള്ള ഒരു തീര്‍ത്ഥാടനത്തിനാണു് ജോസ് ഒരുങ്ങിയിരിക്കുന്നത്.
“”ടിക്കറ്റെങ്ങനയാ വാങ്ങുന്നത്? കാര്‍ഡ് പതിപ്പിച്ചോ, അതോ കാശ് കൊടുത്തോ?’’ ചെങ്ങന്നൂര്‍ക്കാരന്‍ ജോണ്‍ തിരക്കി.
“”തല്‍ക്കാലം കാര്‍ഡ് പതിപ്പിക്കാമെന്നു കരുതുന്നു.. അല്‍പ്പം കാശ് കയ്യിലുള്ളത് ചിലവഴിച്ചാല്‍ പിന്നെ വഴിയാത്രയ്ക്ക് ആര് തരും ?’’ ജോസ് സത്യം വെളിപ്പെടുത്തി..
“”അല്ല, തന്റെ പെങ്ങന്മാരും അളിയന്മാരും ചേട്ടന്മാരും എന്നിങ്ങനെ ഒരു ജാഥയ്ക്കുള്ള ആളുകളില്ലേ ഇവിടെ?’’ സഖാവ് ചന്ദ്രന്‍ തന്റെ സംഘടനാ മനോഭാവം വെളിപ്പെടുത്തി.

“”അതു ശരിയാ, ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ ചന്ദ്രാ? തനിക്കറിയാമോ? ഞാന്‍ ഈ ജോണിന്റെ കൂടെ ഇവിടെ താമസിക്കുവാന്‍ കാരണം? എന്റെ ജേഷ്ഠന്‍ എന്നു പറയുന്ന ആ നോട്ടറി പബ്ലിക്, അഥവാ റിയലേറ്റര്‍, കസ്റ്റം ഹോമും ബെന്‍സ് കാറുമായി വിലസുന്ന വിശുദ്ധന്‍, അയാളുടെ ലിവിംഗ് റൂമില്‍ കിടന്ന സോഫായില്‍ ഞാനൊന്നു കിടന്നു മയങ്ങി. ഇരിക്കുന്നതിന് മുന്‍പേ അന്യഭാഷപറയുന്ന എന്റെ ജേഷ്ഠത്തി, അതായത് അയാളുടെ ഭാര്യ വിശുദ്ധഗണത്തിലെ എണ്ണപ്പെട്ട  വ്യക്തി., അവളെന്നോട് ചോദിച്ചു. “”എടാ നിന്റെ തന്ത കണ്ട വകയാണോ ഇത്. 3800 ഡോളറിന്് ഞാന്‍ വാങ്ങിയിട്ടതാണ്. കുളിക്കാത്ത വൃത്തികെട്ട ജന്തു ആ ഗരാജില്‍ പോയി കിടന്ന് തുലയ്’’ അന്നേ ഞാന്‍ പെട്ടീം പ്രമാണവും പെറുക്കി ഇറങ്ങിയതാണ്. ഇനിയും എന്റെ കഴുത്തിന് ജീവന്ള്ളകാലം പണ്ട ് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതുപോലെ “”ബന്ധവുമില്ലൊരു സഖ്യവുമില്ല’’ ഈ പണ്ട ുള്ള മന്ഷ്യര്‍ പറഞ്ഞിരിക്കുന്നതൊന്നും ചുമ്മാതല്ല. കുടുഃബത്തീന് ബന്ധുത ചേരണം. ഭര്‍ത്താവിനെ അന്സരിക്കാതെ ഉപദേശിയുടെ മന്ത്രം കേട്ട് “”സ്‌നാനപ്പെട്ടവളാണ് അവളുടെ അമ്മ. അച്ഛന്‍ വരമ്പത്ത.് അമ്മ കൊമ്പത്ത്. അതാണവളുടെ പാരമ്പര്യം. ഫൊര്‍ഗെറ്റിറ്റ്.’’ ജോസ് മറ്റൊരു സിഗരറ്റിന്് തീ കൊളുത്തി.
അല്‍പ്പനേരത്തെ മൂകതയ്ക്കു ശേഷം ചന്ദ്രന്‍ ചോദ്യം ആവര്‍ത്തിച്ചു. “”തന്റെ മൂത്ത പെങ്ങളോ?’’
 
“”അതോ, അതൊന്നും പറയേണ്ട , ആ ചരിത്രമൊക്കെ ഞാന്‍ എന്തിനാവര്‍ത്തിക്കുന്നു. പലപ്പോഴും ചിന്തിക്കാറുണ്ട ്. എന്തിനീ നരകത്തിലേക്ക്  വന്നുവെന്ന് തനിക്കറിയാമല്ലോ നാട്ടില്‍ ആ കോളേജ് ജംഗ്ഷനിലിരിക്കുന്ന ഞങ്ങടെ സ്റ്റേഷനറിക്കട രാജകീയമായി ഞാന്‍ അവിടെ കഴിഞ്ഞതാ. അതിന്റെ തൊട്ടു പിറകിലാണല്ലോ ലേഡീസ് ഹോസ്റ്റല്‍. കേരളത്തിലുടനീളമുള്ള പണക്കാരുടെ മക്കള്‍ അന്തിയുറങ്ങുന്നതവിടെയാണല്ലോ. അതില്‍ പലരുടെയും ലഞ്ച് സമയം ചിലവഴിക്കുന്നതെന്റെ  കടയിലെ അകത്തേ മുറിയിലായിരുന്നു. എന്റെ അപ്പന്‍ സ്വന്ത അദ്ധ്വാനം കൊണ്ട ് ഉണ്ട ാക്കിയതാണ് ആ കട. അല്ലാതെ അമേരിക്കയില്‍ വന്ന മക്കള് തളത്തിയതൊന്നുമല്ല’’. ജോസിന്റെ മുഖം ക്രൂരമായി.
 “”തന്നെപ്പറ്റി ആരോ കഴിഞ്ഞ ദിവസം  ആ ഇന്‍ഡ്യന്‍ സ്റ്റോറില്‍ വച്ച് തന്റെ അളിയനോട് ചോദിക്കുന്നതു കേട്ടു. അപ്പോള്‍ അയാള്‍ പറയുകയാണ്. “”കാക്ക കുളിച്ചാല്‍ കൊക്കാകുമോ’’യെന്ന്’’. ചന്ദ്രന്‍ എരിതീയിലേക്ക് വീണ്ട ും എണ്ണ പകര്‍ന്നു.
  “”ഇല്ല, കാക്ക കുളിച്ചാല്‍ കൊക്കാകത്തില്ല. അവന്റെ തന്ത സായിപ്പായിരുന്നോ? ഫോര്‍ബഡ്‌റൂം വാങ്ങി ത്രീപീസും അണിഞ്ഞ് മന്ഷ്യനെ കളിപ്പിച്ച് ജീവിക്കുന്നു. എന്നെക്കാള്‍ പത്തുവര്‍ഷം മുമ്പ് അയാള്‍ ഇവിടെ വന്നുവെന്നതൊരു സത്യം . എന്നാല്‍ അവന്റെ പറച്ചിലു കേട്ടാല്‍ തോന്നും.”കൊളംബസ് അവന്റെ വല്യതന്തയാണെന്ന്’’ ജോസ് ഒന്നിളകിയിരുന്നു.
 
“”ജോസേ, ഞാന്‍ ഒരു കാര്യം പറയുന്നതില്‍ വിരോധം തോന്നരുത്. പത്താം ക്ലാസ്സും കഴിഞ്ഞ് നാട്ടില്‍കൂടി ലൊട്ടിലൊടുക്കടിച്ച് നടന്നവരെ പണം മുടക്കി ബുദ്ധിമുട്ടി ഇവിടെ കൊണ്ട ുവന്ന് കൂടെ താമസിപ്പിച്ച്  സ്വന്തം കാലില്‍ നില്‍ക്കാറായിയെന്നു തോന്നുമ്പോള്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞാല്‍ അത് തെറ്റാണോ ജോസേ? ഒരു കാര്യം നാം ചിന്തിക്കണം. പത്താം ക്ലാസ്സിന്റെ സര്‍ട്ടിഫിക്കറ്റുമായി ഒരു തകരപ്പെട്ടിയോടുകൂടി അന്യനാട്ടിലേക്ക് ട്രെയിന്‍ കയറി പരസ്യവും രഹസ്യവുമായ അനേക കദന കഥകളെ മനസില്‍ കൊണ്ട ുനടക്കുന്ന ജീവിതങ്ങളാണ് ഇവരെല്ലാം.. ആ സത്യം നാം വിസ്മരിക്കരുത്, ആ കഷ്ടതകളൊന്നും നമുക്ക് സഹിക്കേണ്ട ി വന്നിട്ടില്ല. തന്നതും ചെയ്തതുമൊക്കെ കുറഞ്ഞു പോയി എന്നു നാം പരാതി പറയുമ്പോള്‍ ഒരു കാര്യം നാം ഓര്‍ക്കണം. നാം എന്തു ചെയ്യുന്നു. നമ്മെക്കൊണ്ട ് എന്തു ചെയ്യുവാന്‍ കഴിയും ? ജോണിന്റെ ചിന്താഗതി ഇതായിരുന്നു.
 കാര്യങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളെ ഗ്രഹിക്കാന്‍ ശ്രമിക്കുന്ന ജോണിന്റെ അഭിപ്രായം പലപ്പോഴും അംഗീകരണ യോഗ്യമായിരുന്നു. കാരണം ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട ് ഖണ്ഡിക്കാം. എന്നാല്‍ അന്ഭവങ്ങളെ ആര്‍ക്കും ഖണ്ഡിക്കുവാന്‍ കഴിയുകയില്ലല്ലോ.

“”ഞാന്‍ ജനിച്ചത് വലിയ പേരും പെരുമയും ഉള്ള കുടുഃബത്തിലെ ഒരു പാവപ്പെട്ട വീട്ടിലായിരുന്നു. അഞ്ച് മക്കളെ തീറ്റിപ്പോറ്റി വളര്‍ത്താന്‍ നന്നേ പാടുപെട്ടു. കുടുഃബസ്വത്ത് വീതം വച്ചപ്പോള്‍ എന്റെ അപ്പന്് കിട്ടിയത് രണ്ട ് ഏക്കര്‍ തരിശ്ഭൂമിയും ഒരു കട്ടിലും ഒരു വിളക്കും അതു നിറയെ മണ്ണെണ്ണയും നാഴി അരിയും. യൗവ്വനപ്രായം ചിലവിട്ട് എന്റെ അപ്പന്‍ ഉണ്ട ാക്കിയതെല്ലാം കുടുഃബ സ്വത്തിനോട് ചേര്‍ന്നു. സൗന്ദര്യവതിയായ കൊച്ചമ്മയുടെ നാക്കിന്റെ നീളത്തിനൊപ്പിച്ച്  ഒത്താശക്കാര്‍ പെരുകി. എന്റെ വല്യപ്പന്‍ ഇളയ മരുമകളുടെ സൗന്ദര്യത്തില്‍ ലയിച്ചുവെന്നു പറയുന്നതാവും ശരി.
പക്ഷേ ഇന്ന് “”താരാന്ള്ളവര്‍ തരുമ്പോള്‍ ആര്‍ക്കും അതിനെ തടയാനാവില്ല കുഞ്ഞേ,  യെന്ന എന്റെ അമ്മയുടെ വാക്കുകള്‍ അതേപടി നിറവേറി. സ്വത്തുക്കള്‍ കൗശലത്താല്‍ സ്വായത്തമാക്കിയ ഉപായികളൊക്കെ ഇന്ന് ഞങ്ങളുടെ മുമ്പാകെ കൈകള്‍ നീട്ടുന്നു. നേട്ടങ്ങളല്ലാതെ നഷ്ടങ്ങളായിട്ടൊന്നും ഇല്ല.’’

പലപ്പോഴും ജോണ്‍ ആവര്‍ത്തിക്കാറുള്ള പല്ലവികളാണിത്.
“”ഇതാ സഹോദരന്മാര്‍ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും മനോഹരമാകുന്നു എന്നാണ് ബൈബിള്‍ പറയുന്നത്. അതുകൊണ്ട ു് തന്റെ സഹോദരങ്ങളോട് സഖിത്വം ആചരിപ്പാന്‍ കഴിയാത്തവന്‍ ആരായിരുന്നാലും ശരി, അവന്‍ നീചനാണ്.’’ ജോണ്‍ ഉപസംഹരിച്ചു.
 “”ഈ ഭൂമിയില്‍  എന്തായാലും എവിടെയാണെങ്കിലും സമ്പന്നന്ം ദരിദ്രന്ം തമ്മിലുള്ള അന്തരം നിഴലിച്ചു കാണും. ജോണേ. മാര്‍ക്‌സ് പറഞ്ഞതുപോലെ ഇതൊന്നുമില്ലാത്ത ഒരു സാമൂഹ്യവ്യവസ്ഥിതി നിലവില്‍ വന്നെങ്കിലെ ഇതൊക്കെ മാറുകയുള്ളു’’ സഖാവ് തന്റെ ഇസം ആവര്‍ത്തിച്ചു.
  “” ഇതൊക്കെയാണെങ്കിലും ഒരു നല്ല കാര്യത്തിന് പോകുമ്പോള്‍ എല്ലാവരെയുമൊക്കെ പ്രത്യേകം ക്ഷണിച്ച്ിട്ടുവേണം പോകാന്‍’’ ജോണ്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തി..

“”എന്തിന്് ? സ്വന്തം തള്ള അന്ത്യശ്വാസം വലിച്ചു കിടക്കുന്നുവെന്നു കേട്ടാല്‍പ്പോലും , കേള്‍ക്കാത്ത ഭാവം നടിച്ച് ഡോളറിനെ തഴുകി കഴിയുന്നവര്‍, കല്യാണം കൂടാന്‍ വരുകയോ ? എന്തത്ഭുതം ചത്തെന്നു കേട്ടാല്‍ പള്ളിക്കാരെ വിളിച്ച് ഒരു പ്രാര്‍ത്ഥന നടത്തും ചിലപ്പോള്‍ പൊതുജനത്തെ ബോധിപ്പിക്കാന്‍ വേണ്ട ി ഒരാഴ്ചത്തേക്കൊരു നാട്ടില്‍പ്പോക്കും. എല്ലാം കടമകളും കടപ്പാടുകളും ഇങ്ങനെയൊക്കെയങ്ങ് അവസാനിപ്പിക്കും. എനിക്കൊരുത്തന്റെയും ഗുണോം വേണ്ട  ദോഷം വേണ്ട .’’ തുറന്നിട്ടിരിക്കുന്ന ജനാലയില്‍ കൂടി നടുറോഡിലേക്കു നോക്കി താടിക്ക് കൈയ്യും കൊടുത്ത് ജോസ് ഇരുന്നു.

“”അവശ്യമില്ലാത്ത കാര്യങ്ങളെപ്പറ്റി ചിന്തിച്ച് സമയം ചിലവഴിക്കുന്നത് ഭോഷത്വമാണ് ജോസ്! ആര്? എപ്പോള്‍? എന്ത്? എങ്ങനെ? എന്നിങ്ങനെയുള്ള ചിന്തകള്‍ മന്ഷ്യന്റെ കൂടുപ്പിറപ്പുകളാണ്. അതുകൊണ്ട ് നല്ലൊരു കാര്യത്തിന്് പോകുമ്പോള്‍ ഡോണ്ട ് വറി ബി ഹാപ്പി. അടിച്ചെടുക്കാവുന്നതില്‍ വച്ച് ഏറ്റവും നല്ലതുതന്നെ നോക്കിപ്പിടിക്കണം. ഈ പെണ്ണുങ്ങളുടെ സൈക്കോളജി പറഞ്ഞാല്‍ കാട്ടാനയുടെ കഴുത്തില്‍ വക്ക കെട്ടികഴിഞ്ഞാല്‍ ഉണ്ട ല്ലോ പിന്നത് വളറിന്ം തോട്ടിക്കും കീഴ്‌പെട്ടേ മതിയാകൂ എന്നു പറഞ്ഞാല്‍ താലി കഴുത്തില്‍ മുറുകിയോ , നോ പ്രോബ്‌ളം അതുകൊണ്ട ് കൈയ്യെത്തിപ്പിടിക്കാവുന്നതിന്റെ മാക്‌സിമം എത്തി പിടിക്കണം. കേട്ടോ? പിന്നെയൊരു കാര്യം സ്ത്രീയെ സ്‌നേഹിക്കരുത്. സകല ഭാഷാസാഹിത്യത്തിന്റെയും  അടിസ്ഥാനഘടകം അതാണ്. ആര് സ്ത്രീയെ സ്‌നേഹിച്ചിട്ടുണ്ടേ ാ ? അവന് പറുദീസ നഷ്ടം ഫലം. മാര്‍ക്‌സ് വിഭാവന ചെയ്ത ക്ലാസ്സ്‌ലെസ്സ് സൊസൈറ്റി അതായത് ഏദന്‍ തോട്ടത്തിലെഅന്ഭവം “പ്രമീറ്റീവ് കമ്മ്യൂണിസം ഭ’എന്ന് മാര്‍ക്‌സ് വിശേഷിപ്പിച്ച ആ അവസ്ഥയില്‍ നിന്നും ആദത്തെ വീഴ്ത്തിയതും സ്ത്രീയായിരുന്നു.’’ സഖാവ് ചന്ദ്രന്‍ തന്റെ കുറ്റി മീശയില്‍ തലോടി രാജന്റെ മുഖത്തോട്ട് സൂഷ്മമായി നോക്കി.
 
“”ശരിയാണ് ചന്ദ്രാ! അറിവിന്റെ അളവുകോല്‍ കൊണ്ട ് അളന്നുനോക്കിയാല്‍ സ്‌നേഹത്തിന്റെ പര്യായങ്ങള്‍ വഞ്ചനയുള്‍ക്കൊള്ളുന്ന കാപട്യങ്ങള്‍ മാത്രം.’’ ജോസ് അതു ശരിവച്ചു.
  “”അല്ല, ശരിയല്ല, ജോണ്‍ വാചാലനായി “”പരിമിതിക്കുള്ളിലെ പരിജ്ഞാനം കൊണ്ട ് അഖിലാണ്ഡത്തെ അളക്കരുത്. സഖാവേ, താങ്കളുടെ ഭാര്യ പുഷ്പലതയെവിടെ? അന്യന്റെ വിഴുപ്പിന്് സ്വന്ത സംതൃപ്തിക്കു വേണ്ട ി ഏറ്റുവാങ്ങി, സ്വന്ത ഭര്‍ത്താവിനോടുള്ള പകവീട്ടലില്‍ സംതൃപ്തി കണ്ടെ ത്തിപ്പോയ ഒരഭിസാരികയെ സൃഷ്ടിച്ചത് നിങ്ങളുടെ ഈ ഇസമാണ്. അജ്ഞതയുടെ വിഴുപ്പുഭാണ്ഡം മസ്തിക്ഷത്തിലേറ്റിയ നിങ്ങളുടെ ശരീരത്തിന്റെ പുരുഷ്വ്വത്വം നഷ്ടപ്പെട്ടു പോയത് നിങ്ങളറിഞ്ഞില്ല. യൗവ്വനയുക്തയായ സ്ത്രീയ്ക്ക് ആവശ്യം അന്തസ്സും തേജസുമുള്ള പുരുഷത്വമാണ്. അല്ലാതെ തത്വജ്ഞാനം വിളമ്പുന്ന നാവുകളല്ല. സ്ഥാനമാനങ്ങളുമല്ല. പണവും പ്രതാപവുമല്ല. ഉത്തമസ്ത്രീ ആഗ്രഹിക്കുന്നത്, പുരുഷന്റെ ലാളനയും സ്‌നേഹവും അധികാരസ്വരത്താലുള്ള കീഴ്‌പ്പെടുത്തലും അതോടൊപ്പം സ്ത്രീത്വത്തിന്റെ നിര്‍വൃതിയെ പ്രാപിക്കാന്‍ ഉതകുന്ന ഉണര്‍വ്വുള്ള  പുരുഷ്വത്വവുമാണ്. അതില്ലാത്ത നിങ്ങള്‍ റഷ്യയുടെ സാമ്പത്തീക വ്യവസ്ഥിതിയും കേരളത്തില്‍ നായനാരുടെ പരാക്രമങ്ങളും ചൈനയുടെ ഫാമിലിപ്‌ളാനിംഗും,  വിശകലനം ചെയ്തുകൊണ്ട ിരിക്കുന്നതില്‍ ഉത്‌സുകനായിരിക്കും.’’

 “ യൂ ഷട്ട് അപ്പ് ജോണ്‍. അല്‍പ്പം മദ്യപിച്ചതുകൊണ്ട ് എന്തും പറയാമെന്ന് വിചാരിക്കരുത്. എന്റെ സ്വകാര്യ ജീവിതത്തിലേക്ക് നിങ്ങള്‍ കൈ കടത്തേണ്ട  ആവശ്യമില്ല. എനിക്ക് അറിയാം. ഞാന്‍ ആരാണെന്നു്!’’ ചന്ദ്രന്് ദേഷ്യം വന്നു.
“”പുഷ്പലത എന്ന എന്റെ ഭാര്യക്കും അവളുടെ അച്ഛന്ം വേണ്ട ുന്നത് പണം മാത്രമായിരുന്നു. തനിക്കറിയാമോ ഈ കഥകളൊക്കെ? ഹെല്‍ത്ത് മിനിസ്റ്ററുടെ അനന്തിരവന്ം അമേരിക്കക്കാരന്മായ ഞാന്‍ അവളെ താലികെട്ടിയത് പണം മോഹിച്ചിട്ടല്ല, പക്ഷേ    ഇവിടെയെത്തി ഏറെക്കഴിയുന്നതിന് മുമ്പേ, എന്നെ തഴയുകയെന്നത് അവളുടെ ലക്ഷ്യമാണെന്ന് ഞാന്‍ മനസിലാക്കി. ആര്‍. എന്‍ പാസായതോടുകൂടി അവള്‍ക്ക് കിടപ്പറയില്‍ രഹസ്യബന്ധങ്ങള്‍.  എല്ലാം മനസ്സിലായതോടെ അവളുടെ സ്വാതന്ത്രത്തിന് ഞാന്‍ വഴിമാറിക്കൊടുത്തു. അത്രമാത്രം.” ചന്ദ്രന്‍ ഉപസംഹരിച്ചു.
       
 “മിസ്റ്റര്‍ ചന്ദ്രന്‍, നിങ്ങളെന്തിന്് എന്നോടു് ദ്വേഷ്യപ്പെടുന്നു. യൗവനയുക്തയായ ഒരു പെണ്ണു്.തന്നേക്കാള്‍ വിദ്യാഭ്യാസവുമുള്ളവള്‍. പുരുഷനെപ്പോലെതന്നെ സ്ത്രീക്കും ജീവിതത്തെപ്പറ്റി ചില കാഴ്ചപ്പാടുകളുണ്ട ാവും.. ചിലരൊക്കെ അല്‍പ്പം ഫോര്‍വേര്‍ഡ് ആയിരിക്കും. അതു മനസിലാക്കി പ്രവര്‍ത്തിക്കേണ്ട തിന് പകരം “ഭഭാര്യ അടിമ’’യാണെന്ന് ചിന്തിക്കുന്നത് മന്ഷ്യത്വത്തിന് യോജിച്ചതാണോ? ജോണ്‍ ചോദിച്ചു.

“ എനിക്കറിയില്ല മിസ്റ്റര്‍ ജോണ്‍, മലയാളിക്കെന്തറിയാം? എനിക്കല്പം മദ്യപിക്കയും ഡാന്‍സ് ചെയ്യുകയും ഒക്കെ വേണം! എന്നു ശഠിക്കുന്നവളെ ഭാര്യയായി വച്ചുകൊണ്ട ിരിക്കാന്‍ എനിക്കാവില്ല. അത്രമാത്രം”. ചന്ദ്രന്‍ താന്‍ ചെയ്ത തീരുമാനത്തെ ജോണിനെ ബോധിപ്പിച്ചു.
 “”നിങ്ങളെന്തിന് വെറുതെ വഴക്കടിച്ചിരുന്നു നേരം കളയുന്നു. പോയി കിടന്ന് ഉറങ്ങ്. രാവിലെ ജോലി യുണ്ടെ ന്നറിയാമല്ലോ’’ ജോസ് മദ്ധ്യസ്ഥനായി എഴുന്നേറ്റു.
  പുലരുമ്പോള്‍ പതിവുള്ള ജോലി ഉറക്കത്തെപ്പറ്റി എല്ലാവരെയും ബോധവാന്മാരാക്കി. ഒറ്റയ്ക്ക് ഉറങ്ങേണ്ട ുന്ന ഹതഭാഗ്യര്‍ക്ക്  പെട്ടെന്നുറങ്ങാന്‍ ഉതകുന്ന ഒരു സ്‌മോള്‍ സ്‌ട്രെയിറ്റ് അടിച്ചേച്ച് ഓരോരുത്തരും കിടക്കയില്‍ കയറി.
 
ജോണിന്് ഉറക്കം വരുന്നില്ല. സഖാവിന്റെ വാക്കുകള്‍ മനസിനെ മഥിക്കുന്നു. അല്‍പ്പം മദ്യപിക്കാന്ം ഡാന്‍സ് ചെയ്യാന്മാഗ്രഹിക്കുന്ന സ്ത്രീ ഹൃദയം. ആ ആഗ്രഹങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്ന ഭര്‍ത്താവ്. ഇരുവരും ലഹരിയുടെയും നിര്‍വൃതിയുടെയും ലോകമായ അമേരിക്കയില്‍ കുടുംബജീവിതം നയിക്കാന്‍ ഒരിക്കല്‍ കച്ചകെട്ടി. ഒരു ഏകാങ്കനാടകത്തിലെ നായികയേപ്പോലെ പുഷ്പലത ഇന്നു മാറ്റപ്പെട്ടിരിക്കുന്നു
ഭഅമേരിക്കന്‍ വീസ’ ഇന്ത്യന്‍ബിരുദത്തെ സ്വയംവരം ചെയ്ത നാടകത്തിലെ നായിക.
  
അമേരിക്കന്‍ ജീവിതത്തിന്റെ ആദ്യകാല ഏകാന്തതയില്‍  പലതും മണത്തറിഞ്ഞും അന്ഭവിച്ചറിഞ്ഞും മനസ്സിലാക്കിയ ഹൃദയങ്ങളെ മനസ്സിലാക്കാന്‍ കെല്പില്ലാത്ത ശുഷ്കിച്ച ചിന്താഗതിയുള്ളവരുടെ  ആഗമനത്തോടെ അമേരിക്കയില്‍ കേരളം സ്ഥാപിക്കാമെന്ന വ്യാമോഹത്താല്‍ ഇറങ്ങിത്തിരിച്ചവര്‍  പരാജയം ഏറ്റുവാങ്ങുകയല്ലാതെ മറ്റു മാര്‍ക്ഷങ്ങളില്ലല്ലോ!.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക