Image

നീലി (നോവൽ -ഭാഗം-7: ആർച്ച ആശ)

Published on 24 August, 2020
നീലി (നോവൽ -ഭാഗം-7: ആർച്ച ആശ)
അവളുടെ മിഴികളിൽ നിഷ്‌ക്കളങ്കതയ്ക്കപ്പുറമൊരു കനലുണ്ടായിരുന്നു.  മുന്നിൽ നിൽക്കുന്ന കുട്ടിയെ പോലും ആസക്തിയോടെ സമീപിക്കുന്ന ഒരു മനസിന്റെ ഉടമയായ സാത്താനെ പോലെയുള്ള ഒരുവനു മീനുവിന്റെ കണ്ണാഴങ്ങളിൽ വികാരങ്ങളുടെ വേലിയേറ്റം  മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ.

മീനുവിന്റെ ചുമലിൽ മെല്ലെ ഒന്നമർത്തി. നല്ല മഴക്കുളിർ, മീനു പുഞ്ചിരിച്ചുകൊണ്ട് സാത്താന്റെ മുഖത്തേക്ക് നോക്കി നിന്നു. സാത്താന്റെ കൈകൾ അവളുടെ ചുമലിൽ നിന്നു കൈകളിലേക്കിഴഞ്ഞു. മീനുവിന്റെ വിരലുകൾ ഞൊടിച്ചു സാത്താൻ അവളിലേക്ക് കൂടുതൽ ചേർന്ന് നിന്നു. അവളുടെ ശരീരത്തിന് നല്ല ചൂടുണ്ട്. മീനുവിനെ ചേർത്തുപിടിച്ചു അവളുടെ മുഖം അയാളുടെ നെഞ്ചിലമർത്തി.

ഇവൾ കൊള്ളാല്ലോ ഒരെതിർപ്പും ഇല്ലാതെ നിൽക്കുന്നുണ്ടെല്ലോ.?സാത്താൻ ഓർത്തു ചിരിച്ചു.

അവളുടെ കവിളിൽ തടിച്ച മീശയമർത്തി ഉമ്മ വെച്ചു. അവളയാളുടെ കൈകളിൽ മുറുക്കിപിടിച്ചു. സാത്താൻ അൽപം കുനിഞ്ഞുനിന്നു മീനുവിന്റെ കഴുത്തിൽ ചുണ്ടുകൾ ചേർത്തു. അവളുടെ മേൽക്കുപ്പായത്തിന്റെ കൊളുത്തുകളിലേക്ക് സാത്താന്റെ കൈകൾ നീണ്ടു.

മീനു അയാളുടെ കൈകളിൽ പിടിച്ചു. ഏറുമാടത്തിലേക്ക് പിടിച്ചുകയറ്റിയ നേരത്തെ പോലെ  ആ കൈകൾക്ക് വല്ലാത്ത ബലമുണ്ടായിരുന്നു.
സാത്താന് വേദനിച്ചു തുടങ്ങി. കൈ സ്വതന്ത്രമാക്കാൻ പെടപ്പാടുപ്പെട്ടു. പക്ഷേ, അവളുടെ വിരലുകൾ ചലിച്ചതേ ഇല്ല. മീനുവിന്റെ നഖങ്ങൾകൊണ്ടു സാത്താന് കയ്യിൽ നീറ്റലനുഭപ്പെട്ടു.

ഇതെന്താ തുളച്ചു കയറുന്നത്. കൈ അനക്കാനും  പറ്റുന്നില്ല. തന്നെപ്പോലെ ഒത്തൊരാണിനെക്കാളും ശക്തിയോ ഈ കിളുന്തു പെണ്ണിന്.

"ഡി കൊച്ചേ കയ്യീന്ന് വിട്ടേ.." സാത്താന്റെ വാക്കുകൾ മീനു കേട്ടതായി ഭാവിച്ചില്ല. അവൾ വിരലുകളിലേക്ക് തന്റെ ബലം മുഴുവൻ ആവാഹിച്ചതുപോലെ.

ആന്ദ്രോയും ഓജോയും അടുത്തിരുന്നിട്ടും  ഒന്നും മിണ്ടുന്നില്ല. മൂപ്പനോട് കുശലം പറഞ്ഞിരുന്ന ഗൗരിയത് കാണുന്നുണ്ടായിരുന്നു.

എന്താണ് കൂട്ടുകാരെ കാണാഞ്ഞിട്ടു വിഷമിച്ച ആളാണെല്ലോ എന്നിട്ടും അവരടുത്തുവന്നിട്ടും ഒരു ഉഷാറില്ല.
ഗൗരിയുടെ ശ്രദ്ധ അവരിലേക്ക് പോയതായി കണ്ട മൂപ്പൻ
"എന്താ കുഞ്ഞേ....?".

"ഒന്നുല്ല മൂപ്പാ... ഇന്നലെ വരെ കൂട്ടുകാരെ കാണാത്തതിന്റെ പേരിൽ  ചിന്തിച്ചുകൂനിയിരുന്നാളാ, ഇപ്പോൾ ചെങ്ങാതി ഒന്ന് അടുത്തു വന്നപ്പോ വിഷണ്ണനായി".

'അത് കുഞ്ഞേ, കൂടെ ഒരുത്തനും കൂടിയില്ലേ അവനെ കാണാഞ്ഞിട്ടാവും".

"ആ...അതും ശരിയാ. അതാവും. അതിനു വിഷമിക്കണ്ട കാര്യമുണ്ടോ..?, നമ്മുടെ  മീനൂന്റെ കൂടെയല്ലേ പോയിരിക്കുന്നത്, അവൾ പൊന്നുപോലെ നോക്കിക്കോളും".

"അതാണ്...അതിവർക്ക് അറിയില്ലല്ലോ, ഇവിടെ എത്തുന്നതിലും നല്ലത് അതാണെന്ന്".
മൂപ്പൻ ഉറക്കെചിരിച്ചു. ഗൗരിയും അതിൽ പങ്കുകൊണ്ടു.

അവരുടെ ചിരി കേട്ട് ആന്ദ്രോയും ഓജോയും അങ്ങോട്ട് നോക്കി.
കിഴവന്റെ തമാശ ഗൗരി നന്നായി ആസ്വദിക്കുന്നുണ്ടെല്ലോ. മനസു തുറന്നു ചിരിക്കുന്നുണ്ടവൾ. ഗൗരിയുടെ അത്രയുമടുത്തയാൾ ഇരിക്കുന്നതിൽ ആന്ദ്രോക്ക് മൂപ്പനോട് കലിപ്പ് തോന്നി.

ഇതെന്തേ ഇങ്ങനെ അയാൾ ആരായാൽ എനിക്കെന്താ..?,ആന്ദ്രോയുടെ ചിന്തകൾ കാട് പുതച്ചു നീങ്ങി.
ഓജോയും ആന്ദ്രോയുടെ മാറ്റം കണ്ടറിയുന്നുണ്ടായിരുന്നു. എന്തുകൊണ്ടോ തന്നെനോക്കുന്ന ഓജോയുടെ കണ്ണികളിലേക്ക് നോക്കാൻ ആന്ദ്രോക്ക് കഴിഞ്ഞില്ല.

ഒന്ന് നിർത്തിയ പെയ്‌ത്ത്‌ കാടിളക്കി കുലുങ്ങിമറിഞ്ഞു വന്നു. മുളംതണ്ടുകൾ ഉടലുരസി വളഞ്ഞുചാഞ്ഞു നിന്നു.  തടിച്ചുടല് തുളയ്ക്കാൻ പാകത്തിൽ മഴനൂലുകൾ വീണു തുടങ്ങി. വിജനതയിൽ നനയുന്ന കാട്.

ചുഴലിക്കാറ്റിൽ വലിയൊരുമരം ഏറുമാടത്തിന്റെ മുകളിലേക്ക്  ചാഞ്ഞു. ഒന്നു ചുറ്റിയ കാറ്റിൽ വലിയൊരു മരക്കൊമ്പടർന്നു  സാത്താന്റെ ഉള്ളുകിടുക്കി താഴേക്ക്  പതിച്ചു. താഴേക്ക് പോകുന്നതിനിടയിൽ ചുറ്റുമുള്ള മരങ്ങളുടെ കൊമ്പുകളിലുടക്കി ചില്ലകളൊടിഞ്ഞും ഇലകൾ കാറ്റത്തു പറക്കുകയും ചെയ്തു.

സാത്താന്റെ കയ്യിലുള്ള മീനുവിന്റെ പിടുത്തം മുറുകികൊണ്ടിരുന്നു. എങ്ങനെയൊക്കെ നോക്കിയിട്ടും തലപൊന്തിക്കാനോ കൈ സ്വതന്ത്രമാക്കാനോ പറ്റുന്നില്ല.
ഇതെന്താ ഇങ്ങനെ, കഴുത്തിൽ ആരും പിടിച്ചിട്ടില്ല എന്നിട്ടും.കൈ തുളച്ചു അവളുടെ നഖങ്ങൾ ഉള്ളിലേക്ക് എല്ലോളം കയറിയോ?.
ആ ഭാഗത്ത്‌ ഒരു മരവിപ്പ്. അലറി വിളിക്കാൻ ആഗ്രഹിച്ചിട്ടും സ്വരം നഷ്ടമായവന്റെ ശബ്ദം ആര് കേൾക്കാൻ. താഴേക്ക് നോക്കിയ സാത്താന്റെ കണ്ണുകളിൽ  ഒരു ചോരച്ചാല് ഏറുമാടത്തിന്റെ ഒരു വശത്തേക്ക് തിടുക്കത്തിൽ പോകുന്നതായി കണ്ടു.

അസഹയനീയമായ വേദന.
"കൊച്ചേ നീ ആരാണ്..?, പക്ഷെ പുറത്തേക്ക് വരാതെ തൊണ്ടക്കുഴിയിൽ ശബ്ദം ഞെരിഞ്ഞമർന്നു.

"സാറിനറിയില്ലേ ഞാൻ ആരാണെന്ന്..?,മീനു".

"അല്ല നീ മീനുവല്ല, മറ്റാരോ ആണ്".

"ആഹാ അങ്ങനെയാണോ,  അപ്പൊ ഒടുപാട് പേരെ അറിയാം ല്ലേ...?".

സഹിക്കാൻ കഴിയുന്നില്ലല്ലോ. സാത്താൻ പുളഞ്ഞു.
അവളുടെ വിരലുകൾ കയ്യിൽ നിമിനേരം കൊണ്ടു കുഴിമാന്തി തുടങ്ങി. വിരലുകൾ എല്ലിൽ മുട്ടുന്നതറിയുന്നുണ്ട്.

എല്ലിൽ വിരലുകൾ കയറ്റി ഒറ്റവലി അയ്യോ....സാത്താന് വാ പിളർന്നുപോയി. ചോര സാത്താന്റെ ദേഹത്ത് ചെഞ്ചായം പൂശി.
വലിച്ചൂരിയ എല്ല് അവൾ കൈകളിൽ വെച്ചു ഞെരിച്ചമർത്തിപ്പൊടിച്ചു.

സാത്താനെ പിടിച്ചു തള്ളി. വാടിയ തണ്ടുപോലെ വലതു എല്ലില്ലാതെ തളർന്നു തൂങ്ങി. സാത്താന് ബോധം മറയുന്നപോലെ.

"ആഹാ കിടക്കാൻ പോവാണോ..?, പാടില്ല പാടില്ല  
സാത്താന് സാറേ."
അമർഷത്തോടെ പരിഹസിച്ചു
അവളുടെ കണ്ണുകൾ കത്തിജ്വലിച്ചു.

ഓർക്കുന്നുണ്ടോ വട്ടപ്പാറയിലെ ബംഗ്ലാവിൽ നിങ്ങൾ നാലുപേരും ചേർന്ന് മൂന്നു  പകലും രാത്രിയും മാറിമാറി ഉപദ്രവിച്ച ഒരു രഹനയെ.
തിരൂർക്കാരി മുസ്ലിംകുട്ടിയെ.

പകുതി ബോധത്തിൽ സാത്താൻ രഹന എന്നപേരു കേട്ട് ഞെട്ടി. കണ്ണുകൾ വലിച്ചു തുറന്നു. അതേ മുന്നിൽ അവളാണ്.
ഏയ് അങ്ങനെയാവാൻ വഴിയില്ല. വട്ടപ്പാറയിലേക്ക്  വരുന്ന വഴിയിലെ അഗാധമായ കൊക്കയിലേക്ക് കത്തിച്ചു വലിച്ചെറിഞ്ഞതല്ലേ അന്ന്.

"നീ മരിച്ചതല്ലേ..? ഇടറിയ ശബ്ദത്തിൽ സാത്താന് ചോദിച്ചു.

"ഇല്ല, ഞാൻ മരിച്ചിട്ടില്ല. നിങ്ങളൊക്കെയില്ലാതെ ഞാനെങ്ങനെ ഇവിടം വിട്ടുപോകും, എന്റെ അവസാന കൂട്ട് നീയായിരുന്നില്ലേ?".

'അല്ല നീ കള്ളം പറയാണ്. അവസാനം ഞാനായിരുന്നു നിന്റെ അടുക്കൽ വന്നത്. അപ്പോഴാണ്....."സാത്താൻ ബാക്കി പറഞ്ഞില്ല.

അതേ അപ്പോഴാണ് നീയെന്റെ യോനിയിലേക്ക് കാൽ വിരലുകൾ ചുരുട്ടി കയറ്റിയത്. രഹസ്യഭാഗങ്ങളിലൊക്കെ  മെഴുകിറ്റിച്ചത്, അതിന്റെ പൊള്ളലിൽ നിലവിളിക്കുമ്പോൾ വായിൽ നിന്റെ ഉടുമുണ്ട് തിരുകി വെച്ചത്. എന്റെ സ്തനങ്ങളിൽ ക്ലിപ്പുകൾ സ്ഥാനം പിടിച്ചത്. എന്നിട്ടത് ഇടയ്ക്കിടെ വലിച്ചു, ഞാൻ വേദനകൊണ്ട് പുളയുമ്പോൾ നീ ഉറക്കെചിരിച്ചത്.  
നിന്റെ കിതപ്പുകൾക്കൊടുവിൽ  തളർന്നു ഞാനൊന്നു കണ്ണടയ്ക്കുമ്പോൾ ഈ എന്റെ ഇരുകരണത്തും ആഞ്ഞടിച്ച് എന്നെയുണർത്തി  നിശ്ശബ്ദയാക്കിയത്.  

ചോര വാർന്ന് സാത്താൻ തളർന്ന് തുടങ്ങി.
അതുകൊണ്ടാണ് ആ കൈ ഞാനാദ്യമിങ്ങെടുത്തത്.

ആരെങ്കിലും ഒന്നുവന്നിരുന്നെങ്കില്. വേദനകൊണ്ട് നിവർന്ന് നിൽക്കാനാവാതെ സാത്താൻ അലറി വിളിച്ചു
"ഓജോ....ഓടിവാടാ....ഓജോ"

രഹന അട്ടഹസിച്ചു
"ഇല്ലട ആരും വരില്ല നിന്റെ സമയം ദാ ഇപ്പോ തീരും. അവന്റെ കാര്യം വേറെ ആള് നോക്കിക്കൊള്ളും. പിന്നെ അവനെന്നെ തൊട്ടിട്ടില്ല. അവന്റെ ഒരുമ്മയിൽ എന്റെ കണ്ണീരുപ്പ് അവന്റെ ചുണ്ടിൽ പതിഞ്ഞപ്പോൾ അവനെന്നെ വിട്ടുമാറി. പിന്നെ നിന്നെയൊക്കെ ബോധിപ്പിക്കാൻ മാത്രമാണ് ഇടയ്ക്ക് എന്റെയരികിലെത്തിയത്"

അതുകേട്ട് സാത്താൻ അന്തംവിട്ടു. അവനെന്തൊക്കെയാ ഇവളെ കുറിച്ചന്നു വർണ്ണിച്ചത്.

ഒന്നുറങ്ങാൻ പോലും അനുവദിക്കാതെ നിന്റെയൊക്കെ വികാരത്തള്ളിച്ചയിൽ കുലുങ്ങിതെറിക്കുന്ന ഒരുടലിൽ ഞാനും ഇതുപോലെ ഒന്നുമയങ്ങാൻ കൊതിച്ചിരുന്നു .

സമ്മതിച്ചോ നിങ്ങൾ?.
നിന്റെ കൂട്ടുകാരന്റെ എക്‌സ്പോർട്ടിങ് കമ്പനിയിൽ ഇന്റർവ്യൂനു വന്ന എനിക്ക് ജോലിതന്ന് ഔദാര്യം കാട്ടിയത് ഇതിനായിരുന്നുവെന്നറിയാതെ പോയി. പിന്നെ നടന്നത് ഇനി ഞാൻ പറഞ്ഞു തരണോ.?എന്റെ അച്ഛൻ ഒരു സാധാരണക്കാരനായത് കൊണ്ടു എന്റെ മിസ്സിങ് കേസിനു വല്യ ബലവും ഉണ്ടായില്ല, നീയിതൊന്നും ആരും അറിയില്ലെന്ന് കരുതിയോ".

സാത്താൻ പകുത്തിയടഞ്ഞ കണ്ണുകളുമായി കൂനിഞെരുങ്ങിനിന്നു.

കൂട്ടത്തിൽ നീയാണ് എന്നെ മൃഗീയമായി ഉപദ്രവിച്ചത്. ക്രൂരതയുടെ ഉസ്താദായ നിന്റെ ആന്ദ്രോ പോലും അത്രയും അതിക്രമം എന്നോട് ചെയ്തില്ല. നിന്റെ കാലുകളുടെ സർക്കസിൽ തകർന്ന്  രക്തവാർന്ന് മരിക്കാറായി കിടന്നിട്ടും നീയാണ് ഒരു തലയണയുടെ മറയ്ക്കുള്ളിൽ എന്റെ മരണത്തെ എത്തിച്ചത്.

നിനക്ക് പോകാനുള്ള സമയമായി, എനിക്കും. നിന്റെ ഈ കണ്ണുകൾ കൊണ്ടല്ലേ നീയെന്റെ ശരീരത്തിലരങ്ങേറിയ ക്രൂരതകൾ കണ്ടു രസിച്ചത്. അതുകൊണ്ടു ചത്തു ചീയുമ്പോൾ നീ പൊട്ടക്കണ്ണനായി കിടന്നാൽ മതി.  

അർധബോധാവസ്ഥയിൽ  അതു കേട്ട സാത്താൻ അവസാനമുറപ്പിച്ചു.
സാത്താൻ ഭയമെന്ന വികാരത്തെ ആദ്യമായി തിരിച്ചറിയുകയായിരുന്നു, രക്ഷപെടാനുള്ള വിഫലശ്രമം എന്നപോലെ പുറകിലേക്ക് നടന്നു  ഏറുമാടത്തിന്റെ വശങ്ങളിൽ മുട്ടിനിന്നു. ചോരയിറ്റുന്ന കൈയ്യങ്ങനെ  തൂങ്ങിയാടി.

രഹന ഉറക്കെ ചിരിച്ചു അവളുടെ നഖങ്ങൾ സാത്താന്റെ കണ്ണിലേക്ക് വെച്ചു ഒരു മുല്ലപ്പൂവിനെ പറിച്ചെടുക്കുന്ന ലാഘവത്തോടെ കണ്ണുകൾ ചൂഴ്ന്നെടുത്തു.

ആ...ആ
സാത്താന്റെ അലർച്ച കാടെങ്ങും അലയടിച്ചു.

ഇല്ല നീ വിഷമിക്കേണ്ട ഇനി വൈകിക്കില്ല രഹനയുടെ പരിഹാസച്ചുവയുള്ള ശബ്ദം വിദൂരതയിലെന്നപോലെ കേൾക്കാം. അവന്റെ കാൽപാദത്തിലേക്ക് അവൾ കയറിനിന്ന് പതിയെ അമർത്തി. പാദം പൊടിഞ്ഞു തവിടുപൊടിയായി.
കരയാൻ പോലും ആവതില്ലാതെ സാത്താൻ ഞെരുങ്ങി.

"എന്നാപ്പിന്നെ നരകത്തിലേക്ക് പൊക്കോ
അവിടെ നിനക്ക് കൂട്ടിനു നിന്റെ കൂട്ടുകാരും ഉടനെയെത്തും. ദുഷ്ടന്മാരുടെ പറുദീസയിൽ നീ സുഖിമാനായിരിക്കുക".

പൂർണ്ണമായി ബോധം നഷ്ടമാകാത്ത സാത്താനെ രഹന പുറത്തേക്ക് വലിച്ചെറിഞ്ഞു അടുത്തു നിന്ന മരത്തിൽ തലയിടിച്ച സാത്താന് തലക്കുള്ളിലെ സ്ഫോടനം സമനിലതെറ്റിച്ചു.

താഴേക്ക് പതിച്ച സാത്താൻ  അടർന്ന് വീണ മരക്കൊമ്പിലേക്കാണ് വീണത്. ഒടിഞ്ഞു കൂർത്തു നിന്നൊരു കമ്പ് സാത്താന്റെ ഹൃദയം തുളച്ചു പുറത്തുവന്നു. സാത്താന്റെ  ഭാരം  ഏറ്റുവാങ്ങാൻ മടിച്ചു ഭൂമിയും, ഒരു ക്രൂരമൃഗത്തിന്റെ അന്ത്യത്തിൽ പ്രകൃതിയും രഹനക്ക് കൂട്ടുനിന്നു.

അയാളിൽ നിന്ന് ജീവൻ വിട്ട് ആ ശരീരത്തിന്റെ ചൂടാറും വരേക്കും നിർത്താതെ രഹന സാത്താനു ചുറ്റും നടന്നു.

അലറിയാർത്തു ശാന്തമായൊരുലകടൽ പോലെ
അവളുടെ തെളിഞ്ഞ വദനത്തിൽ വിരിഞ്ഞ ചിരിയിൽ മഴയും കാറ്റും പോയി പ്രകൃതിപോലും  ശാന്തമായി.

മഴയൊഴിഞ്ഞ മാനം നോക്കി മൂപ്പൻ യാത്ര പറഞ്ഞിറങ്ങി. ആന്ദ്രോയേയും ഓജോയെയും  നോക്കിയൊന്നു ചിരിച്ചുകൊണ്ടു അയാൾ നടന്നകന്നു.
"ആന്ദ്രോ അയാൾ ആക്കി ചിരിച്ചതു പോലെ.."..

"ഏയ്, അല്ലട നിനക്ക് തോന്നിയത്". ഓജോയ്ക്ക് മറുപടി കൊടുത്ത ആന്ദ്രോ കിളിവാതിലിലൂടെ അയാൾക്കു പോകുന്നത് നോക്കിയിരുന്നു. വിദൂരകാഴ്ചയിലേക്ക് മൂപ്പനടുക്കവേ അവിടെനിന്നും സാത്താന്റെ വരവും പ്രതീക്ഷിച്ച് അവരിരുന്നു.

തുടരും
നീലി (നോവൽ -ഭാഗം-7: ആർച്ച ആശ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക