Image

ഓണം (ഓണക്കവിതകൾ-1: ഡോ.എസ്.രമ )

Published on 24 August, 2020
ഓണം (ഓണക്കവിതകൾ-1: ഡോ.എസ്.രമ )
മഴയൊഴിഞ്ഞു..
മാനത്തിന്റെ
തെളിമയിൽ വീണ്ടും  ചിങ്ങമെത്തി...
വെയിലൊരു പൊന്നിൻ കസവു പാകി....
കറ്റക്കതിരുകൾ  കോലായിലും തിങ്ങി....
കുറ്റിക്കാട്ടിലും ചിരിച്ചു  പൂക്കൾ..
പല കുറി ഉരുവിട്ടതിങ്ങനെ..
അത്തം പത്തിനു പൊന്നോണം...
                                        
ശലഭങ്ങൾ പാറിയ വെയിലിൽ..
 സൗരഭ്യമായി പൂക്കൾ....
പൂവായ പൂവത്രയും കൈക്കലാക്കി
മുറ്റത്തു പൂക്കളം തീർത്തു ഞങ്ങൾ...
തിരുവോണത്തപ്പനടയുമായി
മുത്തശ്ശിയുമൊപ്പം കൂടി....
                                        
വഴിക്കണ്ണുമായി കാത്തിരുന്നു..
കള്ളവും ചതിയും മറവിയാക്കിയാ
മാമലനാടിന്റെ മാവേലിയെ...
മാനവരെല്ലാം തുല്യരെന്നു
വീണ്ടുമോർപ്പിച്ചോരോണസദ്യ.
മാവേലി മന്നനും  ഞങ്ങൾക്കൊപ്പം...
                                            
ഗ്രാമത്തിലെല്ലാം നടന്നു നീങ്ങും..
പുലിക്കളിക്കാരും  കൗതുകമായി..
പുത്തനണിഞ്ഞു  തുമ്പിതുള്ളൽ..
ഉല്ലാസമാക്കി
തലപന്ത്കളി......
അതിശയമായി
കുമ്മാട്ടിക്കളി....
ഓണകാറ്റിനൊപ്പമൂഞ്ഞാലയാടി 
തിമിർത്തു ഞങ്ങൾ.....
ദുഃഖങ്ങളെങ്ങോ പോയ്‌മറഞ്ഞു....
വീണ്ടും വരുമെന്നു  വാഗ്ദാനമേകി
മാവേലിമന്നനും  യാത്ര ചൊല്ലി..
ദേശഭേദമില്ല..
മലയാളിക്കോണമെന്നും..  പൊന്നോണം...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക