Image

കറുത്ത മുത്ത്‌ (കവിത: പ്രേമാനന്ദൻ കടങ്ങോട്)

Published on 23 August, 2020
കറുത്ത മുത്ത്‌ (കവിത: പ്രേമാനന്ദൻ കടങ്ങോട്)
കാർമേഘം
പോലെ
കറുത്തിരുണ്ട്
കാരിരുമ്പിന്റെ
കരുത്തുള്ളവൾ

കാണാമറയത്ത്
പ്രാണനെ പ്രാപിച്ചു
കാടും മലയും
കീഴടക്കി പോയി
മറഞ്ഞവൾ

ഒരിടത്തൊരിക്കലും
ഒന്നുറക്കാനാകാതെ
ഒറ്റക്കിരുന്നു
ഒരു കാറ്റായി
ഓടിയൊളിക്കുന്നവൾ

ഒന്നുമൊഴിയുവാനായി 
ഓടിയടുത്തിട്ടൊന്നും 
പറയാതെ
പകലന്തിയോളം 
വാനിലേക്ക് നോക്കി
പാഞ്ഞു പോയവൾ


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക