Image

ഇരുപതുവർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കേന്ദ്രകമ്മിറ്റിഅംഗം നഹാസിന് നവയുഗം യാത്രയയപ്പ് നൽകി

Published on 23 August, 2020
ഇരുപതുവർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കേന്ദ്രകമ്മിറ്റിഅംഗം നഹാസിന് നവയുഗം യാത്രയയപ്പ് നൽകി
ദമ്മാം: രണ്ടു പതിറ്റാണ്ടു നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, കലാവേദി കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ നഹാസിന് നവയുഗം ഹൃദ്യമായ യാത്രയയപ്പ് നൽകി.

നവയുഗം ദമ്മാം ഓഫിസിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ ചേർന്ന യാത്രയയപ്പ് യോഗത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ ജി അദ്ധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം യോഗം ഉത്‌ഘാടനം ചെയ്തു.

നഹാസിന് കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം  നവയുഗം ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറയും, ദല്ല മേഖല കമ്മിറ്റിയുടെ ഉപഹാരം നിസ്സാം കൊല്ലവും, കോദറിയ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം യൂണിറ്റ് സെക്രട്ടറി വർഗ്ഗീസും സമ്മാനിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ ഉണ്ണി പൂച്ചെടിയൽ, വിനീഷ്, അബ്ദുൾ സലാം എന്നിവർ ആശംസപ്രസംഗം നടത്തി.

സൗദി അറേബ്യയിൽ ഇരുപതു വർഷത്തിലധികം പ്രവാസിയായ, തിരുവനന്തപുരം കണിയാപുരം സ്വദേശിയായ നഹാസ് ദമ്മാമിൽ സ്വന്തമായി ബിസിനസ്സ് നടത്തി വരികയായിരുന്നു.  നവയുഗത്തിന്റെ  ഭാഗമായി ഒട്ടേറെ കലാസാംസ്ക്കാരിക  പരിപാടികളും, കായിക ടൂർണ്ണമെന്റുകളും സംഘടിപ്പിയ്ക്കാൻ  നേതൃത്വപരമായി ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള നഹാസ്, നല്ലൊരു കവിയും, മികച്ച കലാകാരനും, കായികതാരവും  കൂടിയാണ്. തൊഴിൽപരമായ പ്രശ്നങ്ങൾ കാരണമാണ് നാട്ടിലേയ്ക്ക് മടങ്ങുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക