Image

ചിങ്ങപ്പുലരി (കവിത: രേഖാ ഷാജി)

Published on 22 August, 2020
ചിങ്ങപ്പുലരി (കവിത: രേഖാ ഷാജി)
തുമ്പപ്പൂക്കൾ  മിഴികൾ  തുറന്നു. 
തൂവാനത്തുമ്പികൾ  പറന്നുയർന്നു. 
തൊടിയിലെ  ചെടിയെല്ലാം  പൂവിട്ടു
സൗരഭ്യം  പകർന്നു  തന്നു. 

തുളസിയും  ചെത്തിയും മന്ദാരവും 
തേനൂറും  മധുരം  പകർന്നു  തന്നു. 
നാലുമണിപ്പൂക്കളോ  നിഴലുപോൽ  നാണം കുണുങ്ങി  നിന്നു. 
വാതിൽക്കൽ  നിൽക്കുന്ന  വാടാമല്ലിയും വശ്യമായി  പുഞ്ചിരി ച്ചു. 

പൂത്തുമ്പി പെണ്ണും  പൂവാലനണ്ണാനും ആനന്ദ  സൗഹൃദം  പങ്കു  വെച്ചു. 
കുഞ്ഞു  കിടാങ്ങൾ  തൻ  സാനന്ദ സാമിപ്യം  
അകന്നുപോയി  മുഖമൊക്കെ  മാസ്ക്കിനുള്ളിലാക്കി 
ചുണ്ടിലെ  പുഞ്ചിരിപ്പൂക്കൾ  മറച്ചു വെച്ചു. 

ഓണക്കാല  നിറവിന്റെ  
വസന്ത  മാധുര്യം 
മറഞ്ഞുപോയി. 
എന്നിനി  എത്തുമാ  
മാലോകർ വാഴ്ത്തുന്ന വസന്തകാലം. 
മാവേലി  മന്നന്റെ  സുവർണകാലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക