Image

ഫോക്കാന കണ്‍വെന്‍ഷനിലേക്ക് റജിസ്ട്രെഷന്‍ പുരോഗമിയ്ക്കുന്നു

ചാര്‍ളി പടനിലം Published on 04 June, 2012
ഫോക്കാന കണ്‍വെന്‍ഷനിലേക്ക് റജിസ്ട്രെഷന്‍ പുരോഗമിയ്ക്കുന്നു
ഹൂസ്റ്റണ്‍ : ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ നടക്കുന്ന ഫോക്കാന കണ്‍വെന്‍ഷ‍ന്‍റെ ജനറല്‍ കമ്മിറ്റി ഡിസ്കൌണ്ട് ഗ്രോസേര്‍സ് ഹാളില്‍ ഫോക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ളയുടെ അധ്യക്ഷതയില്‍ കൂടി വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. യുവജനങ്ങള്‍ക്കായി നടത്തുന്ന കലാ-കായിക മത്സര പരിപാടികളെപറ്റി കണ്‍വീനര്‍മാര്‍ ജയ്‌സണ്‍, രാജീവ് എന്നിവരും വിശദീകരിച്ചു.

കെ.എസ് പ്രസാദ്, കോട്ടയം നസീര്‍, മുതുകാട് എന്നിവരുടെ നേത്ര്വത്ത്വത്തില്‍ എത്തിച്ചേരുന്ന വിവിധ ട്രൂപ്പുകളെപറ്റിയും മറ്റു കലാ പരിപാടികളെ പറ്റിയും ഏബ്രഹാം ഈപ്പനും, കലാ മത്സരങ്ങളെ പറ്റി അനില്‍ ആറന്മുളയും, റജിസ്ട്രേഷന്‍ വിവരങ്ങളെ പറ്റി ഷാജി ജോണും, ചാക്കോ തോമസ്സും വിശദീകരിച്ചു. സ്ത്രീകള്‍ക്കായി ഒരുക്കിയിട്ടുള്ള വിവിധ സെമിനാറുകളെപ്പറ്റി പൊന്നുപിള്ള വിശദീകരിച്ചു.

രജിസ്ട്രെഷന്‍ ഉദ്ദേശിക്കുന്നതിലും കവിയുന്നതിനാല്‍ കൂടുതല്‍ താമസ സൗകരിയ്യങ്ങള്‍ ഒരുക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുന്നും ശ്രീ ജി.കെ. പിള്ള അറിയിച്ചു. സമ്മേളന നഗരിയായ ക്രൌണ്‍ പ്ലാസ ഹോട്ടല്‍ (അനന്തപുരി) കൊട്ടാര തുല്യമായി അലങ്കരിയ്ക്കുന്നതിനായി തിരുവല്ല ബേബിയെ ഫൊക്കാനയുടെ ആര്‍ട്ട് ഡയറക്ടര്‍ ആയി നിയമിച്ചതായും പണികള്‍ തുടങ്ങിയതായും അറിയിച്ചു. വി.എന്‍.രാജന്‍, സാമുവേല്‍, കെ.സി. ജോര്‍ജ്, ജോര്‍ജ് മണ്ണിക്കരോട്ടു, മാത്യു പന്നപ്പാറ, തോമസ്‌ മാത്യു, ഫിലിപ്പ് ഏബ്രഹാം,തോമസ്‌ വൈക്കതുശ്ശേരില്‍, ജിനു മസ്‌ തുടങ്ങിയവരും വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെ പറ്റി വിശദീകരിച്ചു.
 

ഫോക്കാന കണ്‍വെന്‍ഷനിലേക്ക് റജിസ്ട്രെഷന്‍ പുരോഗമിയ്ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക