Image

കൊറോണ അതിജീവിച്ചെങ്കിലും ഒന്നും പഴയതുപോലെ അല്ല

Published on 21 August, 2020
കൊറോണ അതിജീവിച്ചെങ്കിലും ഒന്നും പഴയതുപോലെ അല്ല

കൊറോണ സ്ഥിരീകരിക്കപ്പെട്ടവരുടെ കണക്കുകൾ കാണുമ്പോൾ ഉണ്ടാകുന്ന നടുക്കത്തിനൊപ്പം ആശ്വാസമായി തോന്നാറുള്ളത് രോഗമോചിതരുടെ എണ്ണമാണ്. എന്നാൽ, കോവിഡ് -19 നെ അതിജീവിച്ചവരിൽ നടത്തിയ സർവ്വേ സൂചിപ്പിക്കുന്നത് പഴയ ജീവിതത്തിലേക്ക് അവർക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും അത് സാധ്യമാകുമോ എന്ന് ആശങ്കപ്പെടുന്നതായും ആണ്. 

ഏപ്രിലിലാണ് ഇരുപതുകാരനായ ജെയ്ക്ക് ഗോൾഡൻസ്റ്റീന് കൊറോണ പിടിപ്പെട്ടത്. മറ്റു രോഗങ്ങളൊന്നും അലട്ടാതിരുന്ന ജെയ്ക്ക് രോഗത്തെ ഗൗരവമായി കാണാത്ത സാധാരണ ചെറുപ്പക്കാരുടെ പ്രതിനിധിയായിരുന്നു. ഉത്സുകനായ ഹൈക്കറും ബെയ്‌സ്ബോൾ കളിക്കാരനും ആയ ഒരാളിൽ പ്രതിരോധശക്തി ഉണ്ടായിരിക്കും എന്ന അഹന്തയും ഉണ്ടായിരുന്നു. ജോലിയുടെ ഭാഗമായി ഫെഡക്സിൽ പതിവുപോലെ പാർസൽ കൈകാര്യം ചെയ്യുന്നതിനിടയിൽ വല്ലാത്ത തലവേദന അനുഭവപ്പെട്ടതാണ്‌ തുടക്കം. അന്ന് ഏപ്രിൽ 3. രണ്ട് ദിവസത്തിന് ശേഷമാണ് കോവിഡ് പോസിറ്റീവ് എന്ന് സ്ഥിരീകരിക്കപ്പെടുന്നത്. ശ്വാസം കിട്ടാതെ വന്നപ്പോൾ നെബുലൈസറും ഇൻഹേലറും ഒക്കെ ഉപയോഗിച്ചു. പ്രതിവിധി എന്ന് തോന്നുന്നതൊക്കെ ശരീരത്തിൽ പരീക്ഷിച്ച് , രോഗം ഭേദമായെന്ന ആശ്വാസ വാർത്തയെത്തി. മനസിനത് കുളിർമ പകർന്നെങ്കിലും ശരീരം പഴയതുപോലെ വഴങ്ങിയില്ല. എപ്പോഴും ക്ഷീണവും തലവേദനയും ദഹനപ്രശ്നങ്ങളും അനിയന്ത്രിതമായ ഹൃദയമിടിപ്പും അലട്ടി. മറ്റൊരാളുടെ ശരീരത്തിൽ കയറിക്കൂടിയതുപോലെ തോന്നി എന്നാണ് ജെയ്ക്ക് തന്റെ അവസ്ഥയെ ഉപമിച്ചത്.
മുപ്പത്തിരണ്ടുകാരിയായ ഡെനിസ് ഫെഡറികോ എന്ന നഴ്സിന്റെ അനുഭവവും വിഭിന്നമല്ല. രോഗത്തെ അതിജീവിച്ചു എന്ന് പറയുമ്പോഴും തലവേദനയും നെഞ്ചുവേദനയും തളർച്ചയും ഒപ്പം കൂടിയിട്ട് മാസം അഞ്ചുകഴിഞ്ഞെന്നാണ് അവർ പറയുന്നത്. മുടി വല്ലാതെ കൊഴിയുന്നു മുഖത്തെ തൊലിയും പോകുന്നുണ്ട്. ഇനിയെന്തൊക്കെ അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വരും എന്നോർക്കുമ്പോൾ തന്നെ ഭയമാണ്.മാർച്ച് 25 നു മുൻപ് തന്റെ ശരീരം ഇങ്ങനെ ആയിരുന്നില്ലെന്ന് ഡെനിസ് ആണയിടുന്നു.
നാല്പത്തിയാറുകാരിയായ ഹെലന്റേത് കുറച്ചുകൂടി സങ്കീർണമായ അവസ്ഥയാണ്. 
നാല്പത്തിയാറുകാരിയായ ഹെലന്റേത് കുറച്ചുകൂടി സങ്കീർണമായ അവസ്ഥയാണ്. 
മാർച്ച് 25 നു തന്റെ ശരീരം ഇങ്ങനെ ആയിരുന്നില്ലെന്ന് വ്യസനത്തോടെ അവർ ആണയിടുന്നു. രണ്ടു മക്കളെയും ഒരമ്മയെന്ന നിലയിൽ പഴയതുപോലെ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും ശ്വാസതടസ്സവും ഓർമ്മക്കുറവും അലട്ടുന്നെന്നും അവർ പറയുന്നു. മുൻപ് പതിവില്ലാത്ത രീതിയിൽ പച്ചക്കറി മുറിക്കുമ്പോൾ ആവർത്തിച്ച് കൈമുറിയുന്നത് ശ്രദ്ധ നിൽക്കാത്തതുകൊണ്ടാണെന്നും രോഗം ഞരമ്പുകളെ ബാധിച്ചിരിക്കാമെന്നും അവർ പറയുന്നു. 
 
സെന്റർസ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രീവെൻഷൻ നടത്തിയ സർവേയിൽ രോഗമുക്തരായ 292 പേർ പങ്കെടുത്തു. മുപ്പത്തിയഞ്ച് ശതമാനം ആളുകൾക്കും പഴയ ജീവിതത്തിലേക്ക് ഇനിയും മടങ്ങാനായിട്ടില്ല. ഇതിൽ ഇരുപതുശതമാനവും 18 നും 34 നും ഇടയിൽ പ്രായമുള്ളവരാണ്.എന്തുതന്നെ ആയാലും കോവിഡ് പിടിപ്പെടാതെ സൂക്ഷിക്കുന്നതായിരിക്കും ഏറ്റവും നല്ലത് .

US Covid-19 cases surpass 5.6 million

New York, Aug 22 (IANS) The total number of Covid-19 cases in the US surpassed 5.6 million on Friday, according to the Center for Systems Science and Engineering (CSSE) at Johns Hopkins University.

The national case count rose to 5,607,993, with the death toll in the country reaching 174,924, according to the CSSE, Xinhua reported.

The hardest-hit US state of California reported 655,374 cases, followed by Florida with 593,286 cases, Texas with 580,448 cases, and New York with 428,512 cases, the tally showed.

Other states with over 180,000 cases include Georgia, Illinois, Arizona and New Jersey, according to the CSSE.

By far, the US remains the worst-hit nation, with the highest caseload and death toll around the world.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക