Image

പന്തളം,കുളനട സ്വദേശി ഒമാനിലെ സലാലയിൽ നിര്യാതനായി

ബിജു വെണ്ണിക്കുളം Published on 21 August, 2020
പന്തളം,കുളനട സ്വദേശി ഒമാനിലെ സലാലയിൽ  നിര്യാതനായി
സലാല. യാക്കോബായ സുറിയാനി സഭയുടെ കമാണ്ടറും, സലാല സെൻ്റ്.ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ സ്ഥാപക അംഗവും, പള്ളിയുടെ വൈസ് പ്രസിഡൻ്റുമായ  പന്തളം,  കുളനട  പുത്തൻപുര തെക്കേതിൽ  കമാണ്ടർ  പി.ജി വർഗീസ്  (68) സലാലയിൽ  നിര്യാതനായി. 

സലാലയിലെ. ഗൾഫ് ട്രേഡിങ് കോൺട്രാക്ടിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയിരുന്നു.  

കഴിഞ്ഞ നാല്പതു വർഷത്തിനു മുകളിലായി സലാലയിൽ പ്രവാസി ജീവിതം നയിച്ചു വന്നിരുന്ന പി. ജി. വർഗീസ് സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ. വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.  സലാല മലയാളികളുടെ ഇടയിൽ   നിറസാന്നിധ്യമായിരുന്നു പി. ജി.  വർഗീസ്  

മലങ്കര യാക്കോബായ സുറിയാനി സഭയ്ക്കു നൽകിയ സേവനത്തെ മാനിച്ച്  കാലം ചെയ്ത പരിശുദ്ധനായ. മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ. കമാൻഡർ സ്ഥാനം നൽകി ആദരിക്കുകയുണ്ടായി.

സലാലയിലെ വിവിധ സാമൂഹീക ,സാംസ്കാരിക രംഗങ്ങളിൽ അദ്ദേഹത്തിൽ സംഭാവനകൾ വലുതാണ്.
.
ഭാര്യ പരേതയായ ലിസി വർഗീസ്, ഏകമകൻ ഡോക്ടർ മിഥുൻ വർഗീസ് , മരുമകൾ ഡോ.സാറ മിഥുൻ , കൊച്ചുമകൻ റയാൻ മിഥുൻ 

മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക