Image

വേള്‍ഡ് മലയാളി ഗ്ലോബല്‍ കോണ്‍ഫ്രന്‍സ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു.

പി.പി.ചെറിയാന്‍ Published on 04 June, 2012
വേള്‍ഡ് മലയാളി ഗ്ലോബല്‍ കോണ്‍ഫ്രന്‍സ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു.
ഡാലസ് : ലോകമെമ്പാടുമുള്ള മലയാളികളുടെ ആഗോളസംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നാലുദിവസം നീണുനിന്ന ഗ്ലോബല്‍ കോണ്‍ഫ്രറന്‍സിന് പ്ലാനോ മാരിയറ്റ് ഹോട്ടലിന്റെ ഓഡിറ്റോറിയം വേദിയായി.

മെയ് 26-ന് നടന്ന കോണ്‍ഫ്രന്‍സ് പൊതുസമ്മേളനത്തില്‍ വെച്ച് സമ്മേളത്തിന്റെ ഔപചാരിക ഉദ്ഘാടനം കോണ്‍ഗ്രസ് നേതാവും എം.പി.യുമായ ശ്രീ.കൊടുക്കുന്നില്‍ സുരേഷ് നിര്‍വ്വഹിച്ചു. ഉത്ഘാടന പ്രസംഗത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എല്ലാ ജനസേവന പ്രവര്‍ത്തനങ്ങളെയും ശ്രീ.കൊടികുന്നില്‍ സുരേഷ് എം.പി. പ്രശംസിച്ചു. ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ. സോമന്‍ ബേബി അദ്ധ്യക്ഷത വഹിച്ചു.

പ്രസിഡന്റ് വി.സി. പ്രവീണ്‍, കണ്‍വീനര്‍ ഏലിയാസ്‌കുട്ടി പത്രോസ്, പത്മശ്രീ. കെ.ജെ.യേശുദാസ്, ആന്‍ഡ്രൂസ് പാപ്പച്ചന്‍, ഗോപാലപിള്ള, ജോളി തടത്തില്‍, ഏ.എസ്.ജോസ്, പോളി മാത്യൂ, ഗോകുലം ഗോപാലന്‍, ജോര്‍ജ് കാക്കനാട്, സിസിലി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. വികാസ് നെടുമ്പള്ളില്‍, തോമസ് ഏബ്രഹാം, പ്രമോദ് നായര്‍ , ജോണ്‍ കടവില്‍ , സജി നായര്‍, അനില്‍ മാത്യൂ, ജോണ്‍സന്‍ തലച്ചെല്ലൂര്‍, ഫിലിപ്പ് ശാമുവേല്‍, ഫ്രാന്‍സിസ് ജോര്‍ജ്, ഫിലിപ്പോസ് തോമസ്, ഷൈലാ പത്രോസ്, രമ്യാ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വേള്‍ഡ് മലയാളി ഗ്ലോബല്‍ കോണ്‍ഫ്രന്‍സ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക