Image

ലാലോണം നല്ലോണം: വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ്

Published on 20 August, 2020
ലാലോണം നല്ലോണം: വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ്

അനുദിനം വളരുന്ന ആത്മബന്ധവുമായി വൈവിധ്യമാർന്ന  ഓണപരിപാടികളുടെ  ദൃശ്യവിരുന്നൊരുക്കി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു..പ്രശസ്തതാരങ്ങളുടെ അഭിമുഖങ്ങൾ നടനവിസ്മയം മോഹൻലാലിൻറെ കലാപ്രകടനങ്ങൾ , ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്കിറ്റുകൾ , ഓണം കുക്കറി  ഷോ , ഓണം സ്പെഷ്യൽ കോമഡി സ്റ്റാർസ് , ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ തുടങ്ങി നിരവധി പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്കൊപ്പം ഓണം ആഘോഷിക്കാനെത്തുന്നു . 

കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ വിവിധപരിപാടികളുമായി എത്തുന്ന "ലാലോണം നല്ലോണംഏഷ്യാനെറ്റ് പ്രേക്ഷകർക്ക് നൽകുന്ന ഓണസമ്മാനമാണ് . രാവണനും കുംഭകര്ണനും വിഭീഷണനുമായി വേഷപ്പകര്ച്ച  നടത്തുന്ന നാടകം " ലങ്കാലക്ഷ്മിയും "പ്രശസ്തഗായകരായ സിതാര , സച്ചിൻ വാരിയർ , നജിം അർഷാദ് , നേഹ വേണുഗോപാൽ , നിഷാദ് , രേഷ്മ എന്നിവർക്കൊപ്പം മോഹൻലാലും , പ്രയാഗ മാർട്ടിനും , മധുരഗാനങ്ങളാൽ സാക്ഷാൽ അമിതാബ് ബച്ചനെപ്പോലും വിസ്മയിപ്പിച്ച ആര്യ ദയാലും ചേർന്നൊരുക്കുന്ന " അന്താക്ഷരിയും " , മോഹൻലാൽ , ഹണി റോസ് , പ്രയാഗ മാർട്ടിൻ , അനുശ്രീ , ദുര്ഗ , നിഖില വിമൽ , രചന  നാരായണൻകുട്ടി എന്നിവർ ഒന്നിക്കുന്ന ഡാന്സുകളും വള്ളപ്പാട്ടും വള്ളസദ്യയും പ്രശസ്ത മെന്റലിസ്റ് ആദിയും മോഹൻലാലും ചേർന്ന് അവതരിപ്പിക്കുന്ന ഷോയും നിത്യഹരിതഗാനങ്ങളാൽ ഒരുക്കിയ സംഗീതവിരുന്നുമായി മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള " ലാലോണം നല്ലോണം " പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും

ജനപ്രിയടെലിവിഷൻതാരങ്ങളും ചലച്ചിത്രതാരങ്ങളായ സുധീർ കരമനയും കൈലാഷും കഥാപാത്രങ്ങളായി എത്തുന്ന കുറ്റാന്വേഷണ ടെലിഫിലിം " അവരോടൊപ്പം അലിയും അച്ചായനും " സീരിയൽ താരങ്ങളുടെ ഓണവിശേഷങ്ങളും ഓണക്കളികളുമായി " ഓണപ്പൂരവും " കോമഡി സ്പെഷ്യൽ പ്രോഗ്രാം " കോറോണവും " സൂപ്പർ ഹിറ്റ്  പരമ്പരകളുടെ മെഗാ എപ്പിസോഡുകളും ഓണം സ്പെഷ്യൽ കോമഡി സ്റ്റേഴ്സും സംപ്രേക്ഷണം ചെയ്യുന്നു . 

മലയാളസിനിമ  ചരിത്രത്തിൽ ടെലിവിഷനിൽ  റിലീസിനൊരുങ്ങുന്ന ആദ്യചിത്രമായി  ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചലച്ചിത്രം " കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്  " ഏഷ്യാനെറ്റിൽ  പ്രേക്ഷകർക്കുമുന്നിൽ എത്തുന്നു.. വേൾഡ്  ടെലിവിഷൻ പ്രീമിയർ ഷോയിൽ ജയസൂര്യ മുഖ്യകഥാപാത്രമായി എത്തുന്നസൂഫിയും സുജാതയും “ , ദുൽഖർ സൽമാൻ നായകനാകുന്നകണ്ണും കണ്ണും കൊള്ളയടിതാൾ “ ,  കപ്പേള , പെട്രോമാസ് , പെൻഗിനും പൊന്മകൾ വന്താലും സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ഫോറൻസിക് , ഗീതാഗോവിന്ദം , ട്രാൻസ് എന്നിവയും ഓണക്കാലത്ത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. 

അത്തം മുതൽ തിരുവോണം വരെ ചലച്ചിത്ര താരങ്ങൾ അതിഥികളായി എത്തുന്ന ഓണം കുക്കറി ഷോ " ഓണരുചിമേളവും "പാഷാണം ഷാജിയും നോബിയും ചിരിപ്പിക്കാൻ എത്തുന്ന " ഓണം ഉപ്പേരിയും " , പ്രശസ്തതാരങ്ങളുടെ അഭിമുഖങ്ങളും ഇവെന്റുകളും സംപ്രേക്ഷണം ചെയ്യുന്നു . 

ഏഷ്യാനെറ്റ് പ്ലസിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം  മലയാളം മൊഴിമാറ്റ ചിത്രങ്ങളായ അരുവിയും ജോക്കറും വേൾഡ് വൈഡ് പ്രീമിയർ റിലീസായും ഏഷ്യാനെറ്റ് മൂവിസിൽ ജനപ്രീയചിത്രങ്ങളുടെ പെരുമഴക്കാലവും ഈ ഓണക്കാലത്തു പ്രേക്ഷകരെ രസിപ്പിക്കാനെത്തുന്നു.

ലാലോണം നല്ലോണം: വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ്
ലാലോണം നല്ലോണം: വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ്
ലാലോണം നല്ലോണം: വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ്
ലാലോണം നല്ലോണം: വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ്
ലാലോണം നല്ലോണം: വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ്
ലാലോണം നല്ലോണം: വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ്
ലാലോണം നല്ലോണം: വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ്
ലാലോണം നല്ലോണം: വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ്
ലാലോണം നല്ലോണം: വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ്
Join WhatsApp News
josecheripuram 2020-08-20 19:05:37
This is the best time for "AVATHARAGAL".I believe that VAVA SURESH Is an AVATHARAM" of Lord SHIVA.The way he handle snakes is divine.No human do it.So I have evidence he is the incarnation of Mighty Lord Shiva.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക