Image

കുവൈറ്റിൽ കുടുംബ വിസയിലേക്ക് വിസ കൈമാറ്റം അനുവദിക്കില്ലെന്ന് സർക്കാർ

Published on 20 August, 2020
കുവൈറ്റിൽ കുടുംബ വിസയിലേക്ക് വിസ കൈമാറ്റം അനുവദിക്കില്ലെന്ന് സർക്കാർ


കുവൈറ്റ് സിറ്റി : വിസാ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി കുവൈറ്റ് സർക്കാർ. രാജ്യത്ത് ജനുവരി മുതൽ പ്രവേശിച്ച എല്ലാത്തരം സന്ദർശന വിസക്കാർക്കും വർക്ക് വിസയിലേക്ക് മാറ്റുവാൻ അനുവദിക്കുകയില്ലെന്ന് റെസിഡൻസി അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് സന്ദർശന വിസയിൽ രാജ്യത്ത് എത്തിയവർക്ക് ഓഗസ്റ്റ് 31 വരെ കാലാവധി നീട്ടി നൽകിയിരുന്നു. നേരത്തെ നിബന്ധനകൾക്ക് വിധേയമായി വിദേശികൾക്ക് തങ്ങളുടെ കുടുംബങ്ങളെ സന്ദർശന വിസയിൽ കൊണ്ടു വരികയും ആശ്രിത വിസയിലേക്ക് മാറ്റി സ്ഥിര താമസത്തിനുള്ള അനുമതി നൽകിയിരുന്നു. പുതുക്കിയത് വിസ നിയമം നടപ്പിലാക്കുന്‌പോഴും ഏതൊക്കെ വിഭാഗത്തിൽ പെട്ടവർക്കാണ് വിസ മാറ്റം അനുവദിക്കുക എന്നത് താമസ കുടിയേറ്റ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

റിപ്പോർട്ട്: സലിം കോട്ടയിൽ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക