Image

ഒക്‌ലഹോമ തൊഴിൽ രഹിതവേതനം ലഭിക്കുന്നവർക്ക് ആഴ്ചയിൽ 300 ഡോളർ കൂടി

പി.പി.ചെറിയാൻ Published on 20 August, 2020
ഒക്‌ലഹോമ തൊഴിൽ രഹിതവേതനം ലഭിക്കുന്നവർക്ക് ആഴ്ചയിൽ 300 ഡോളർ കൂടി
ഒക്‌ലഹോമ ∙ ഒക‌്‌ലഹോമ സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട തൊഴിൽ രഹിതവേതനം ലഭിക്കുന്നവർക്ക് ആഴ്ചയിൽ 300 ഡോളർ കൂടി  ലഭിക്കുമെന്ന് ഗവർണർ കെവിൻ സ്റ്റിറ്റ് ഓഗസ്റ്റ് 19 ബുധനാഴ്ച വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു. 
ലോസ്റ്റ് വേജസ് അസിസ്റ്റൻസ് (എഡബ്ല്യുഎ) പ്രോഗ്രാമിന്റെ ഭാഗമായി ഫെഡറൽ മാനേജ്മെന്റ് ഏജൻസിയാണ് ഇതു സംബന്ധിച്ച അപേക്ഷ അംഗീകരിച്ചതെന്ന് ഗവർണർ പറഞ്ഞു.
ഈ പ്രോഗ്രാമിന്റെ ഗുണം ലഭിക്കുന്ന ഒമ്പതാമത്തെ സംസ്ഥാനമാണ് ഒക‌്‌ലഹോമ. 2020 ഓഗസ്റ്റ് 1 മുതൽ ആരംഭിക്കുന്ന ആഴ്ച മുതൽ ഡിസംബർ 27 ന് അവസാനിക്കുന്ന ആഴ്ചവരെയാണ് ഇപ്പോൾ വാങ്ങുന്ന തൊഴിൽ തൊഴിൽ രഹിത വേതനത്തിനു പുറമെ 300 ഡോളർ  ലഭിക്കുക.ഏറ്റവും കുറഞ്ഞതു 1000 ഡോളറെങ്കിലും തൊഴിൽ രഹിതവേതനം ലഭിക്കുന്നവർക്കായിരിക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ടാകുക എന്നും ഗവർണർ പറഞ്ഞു.
ഒക്‌ലഹോമയിൽ തൊഴിൽ രഹിതരുടെ ശതമാനം ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ടനുസരിച്ച് 6.6% ശതമാനമാണ്. പ്രതിവാരം 600 ഡോളറാണ് തൊഴിലില്ലായ്മ വേതനം ലഭിച്ചുകൊണ്ടിരുന്നത്. തുടർന്ന് വേതനം ലഭിക്കുന്ന കാര്യത്തിൽ കാര്യത്തിൽ ഫെഡറൽ ഗവൺമെന്റിൽ നിന്നും വ്യക്തത ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ തീരുമാനം അൽപമെങ്കിലും ആശ്വാസം നൽകുമെന്നു ഗവർണർ കൂട്ടിച്ചേർത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക