Image

ബിയാങ്ക ഷാ മെരിലാന്‍ഡിന്റെ പിന്തുണ അറിയിച്ചു; ജോ ബൈഡന്‍ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

അജു വാരിക്കാട് Published on 19 August, 2020
ബിയാങ്ക ഷാ മെരിലാന്‍ഡിന്റെ പിന്തുണ അറിയിച്ചു; ജോ ബൈഡന്‍ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
മില്‍ വോക്കിയില്‍ നടക്കുന്ന വിര്‍ച്വല്‍ ഡമോക്രാറ്റിക് കണ്വന്‍ഷന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ജോ ബൈഡനെ നോമിനേറ്റ് ചെയ്തു.

ഗവര്‍ണര്‍മാരും മറ്റും അവരുടെ സ്റ്റേറ്റുകളിലെ പാര്‍ട്ടി വോട്ടുകള്‍ ബൈഡനു പ്രഖ്യാപിച്ചു. മെരിലാന്‍ഡിലെ വോട്ടുകള്‍ പ്രഖ്യാപിക്കുന്ന ചുമതല യൂത്ത് ഔട്ട്രീച്ച് ലീഡര്‍ ബിയാങ്ക ഷായ്ക്കാണു, 20, ലഭിച്ചത്. ഷായും അറ്റോര്‍ണീയായ പിതാവും ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ഡലിഗേറ്റുകളുമാണ്

നവംബര്‍ 3 ന് തിരഞ്ഞെടുപ്പിന് 76 ദിവസം മാത്രം ശേഷിക്കെ, കമല ഹാരിസിനെ മത്സര ജോഡിയാക്കി ട്രംപിനെ നേരിടാന്‍ പാര്‍ട്ടി ഔദ്യോഗികമായി ബൈഡന്റെ നാമനിര്‍ദ്ദേശം പ്രഖ്യാപിച്ചു.

സെനറ്റര്‍ സാണ്ടേഴ്സ് ബൈഡനെ നേറത്തെ തന്നെ എന്‍ഡോഴ്‌സ് ചെയ്തിരുന്നുവെങ്കിലും ബാലട്ടില്‍ ഇപ്പോഴും പേരുണ്ടായിരുന്നു. പക്ഷെ 3550-ല്‍ പരം പ്രതിനിധികളെ നേടി ബൈഡന്‍ സ്ഥാനാര്‍ഥിയായി.

ഡെലവെയറിലെ വീട്ടില്‍ കുടുംബത്തോടൊപ്പം ബൈഡന്‍ നോമിനേഷന്‍ സ്വീകരണം ആഘോഷമാക്കി. ഒരുപക്ഷെ ചരിത്രത്തില്‍ ആദ്യമായി കണ്‍വെന്‍ഷന്‍ സൈറ്റില്‍ പ്രതിനിധികളും പിന്തുണക്കാരും ഇല്ലാതെ ആഘോഷങ്ങളുടെ മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത വീഡിയോ രംഗങ്ങള്‍ കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേഷണം ടെലിവിഷനിലൂടെ കണ്ടുകൊണ്ടുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം.

മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജിമ്മി കാര്‍ട്ടര്‍, പ്രസിഡന്റ് ജോണ്‍ കെന്നഡിയുടെ മകളും മകളുടെ മകനും ബൈഡനെ പിന്തുണച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതിനു ശേഷമാണ് പ്രതിനിധികളുടെ എണ്ണം ഗവര്‍ണര്‍മാരും ബിയാങ്ക ഷായും സര്‍പ്പിച്ചത്. മുന്‍ കണ്‍വെന്‍ഷനുകളിലെ പോലെ റോള്‍ കോളിന് മുന്‍പ് കലാപരിപാടികളോ നാടകങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല.

'ആത്മാര്‍ത്ഥത' ഉള്ള ഒരാളാണ് ബൈഡന്‍ എന്ന് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ പറഞ്ഞു. ട്രമ്പ് ടെലിവിഷന്‍ കാണുന്നതിനും സോഷ്യല്‍ മീഡിയയിലുമാണ് സമയം ചിലവഴിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുകയും നയിക്കുകയും ചെയ്യുന്ന പ്രസിഡന്റായിരിക്കും ബൈഡന്‍ എന്ന് ബില്‍ ക്ലിന്റണ്‍ പറഞ്ഞു.

ബൈഡന്റെ ഭാര്യ ജില്‍ ആയിരുന്നു ഇന്നലത്തെ ഒരു മുഖ്യ പ്രഭാഷക.

ഒരു വാഹനാപകടത്തില്‍ ബൈഡന്റെ ആദ്യ ഭാര്യയുടെയും മകളുടെയും മരണം, പിന്നീട് ഒരു മുതിര്‍ന്ന മകന്റെ മരണം ഇങ്ങനെ രണ്ട് ദുരന്തങ്ങളാല്‍ കുടുംബം തകര്‍ന്ന ബൈഡന്‍ ഇപ്പോള്‍ പൂര്‍ണ്ണമായി ആ പ്രയാസത്തില്‍ നിന്നും മുക്തനായിരിക്കുന്നു. അതുപോലെ തന്നെ തകര്‍ന്ന ജനതയെ അദ്ദേഹം ഏറ്റവും സ്‌നേഹത്തോടും വിവേകത്തോടും കൂടി പുനഃസൃഷ്ടിക്കുമെന്നും അവര്‍ പറഞ്ഞു.

മുന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും പിന്നീട് സ്റ്റേറ്റ് സെക്രട്ടറിയുമായ ജോണ്‍ കെറിയും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും, സ്റ്റേറ്റ് സെക്രട്ടറിയുമായ കോളിന്‍ പവല്‍ എന്നിവരും ബൈഡന്റെ വിദേശ നയ ശേഷികളെ പ്രകീര്‍ത്തിച്ചു സംസാരിച്ചു. മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍ മക്കെയ്നിന്റെ വിധവ സിന്‍ഡി മക്കെയ്നും ബൈഡനെ തുണക്കുന്നു
ബിയാങ്ക ഷാ മെരിലാന്‍ഡിന്റെ പിന്തുണ അറിയിച്ചു; ജോ ബൈഡന്‍ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക