Image

സീതാദേവി വെറും സ്ത്രീയായിരുന്നില്ല. എന്നിട്ടും!!....(മായ ബാലകൃഷ്ണൻ)

Published on 19 August, 2020
സീതാദേവി വെറും സ്ത്രീയായിരുന്നില്ല. എന്നിട്ടും!!....(മായ ബാലകൃഷ്ണൻ)
ആദ്യമായി ഉത്തരരാമായണം വായിച്ചതിന്റെ സന്തോഷത്തോടെയാണ് ഇക്കുറി കർക്കടകം കടന്നുപോയത്.അച്ഛനുശേഷമാണ് ഞാൻ രാമായണവായന ഏറ്റെടുത്തത്. ആദ്യ ഒന്നു രണ്ടു വർഷങ്ങൾ തട്ടിയും തടഞ്ഞും തിരുത്തിയും പ്രയാസ വായനയായിരുന്നു.
കൃത്യമായ ധാരണയില്ലാതെ യുദ്ധകാണ്ഡം, പട്ടാഭിഷേകം വരെ ഒരു മാസത്തിനകം കൊണ്ട്‌ തീർക്കാനാവാതെ കഷ്ടപ്പെട്ടു. അവസാന അദ്ധ്യായം ആവുമ്പോൾ എല്ലാ പേജിൽനിന്നും എട്ടും പത്തും ശ്ലോകങ്ങൾവീതം റിലെ വായനയായിരുന്നു.
സത്യംപറഞ്ഞാൽ എന്നെ സംബന്ധിച്ച് ഭക്തിയിലുപരി
 ഭാഷാസ്വാധീനം ലഭിക്കുമെന്ന ആശയംതന്നെ യായിരുന്നു മുന്നിട്ടു നിന്നിരുന്നത്. അതുകൊണ്ട്‌ തുടർന്നുപോവാൻ പ്രേരണയായി.
 എന്നാൽ ആദ്യ ഒന്നുരണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ
നാവ്, വരികളിൽ തട്ടിവീഴൽ നീങ്ങിക്കിട്ടി. ആയാസ വായനക്ക് കഴിഞ്ഞു. കഥയെക്കുറിച്ചും വരികളെക്കു റിച്ചും പേജ് സംബന്ധിച്ചും ധാരണ വന്നുകഴിഞ്ഞു. വായനയിൽ ആവേശം കണ്ടെത്താൻ സാധിച്ചു.
ചില ദിവസങ്ങളിൽ, വായനക്ക് കഴിയാത്ത സാഹചര്യം വരാനും സാധ്യതയുണ്ട്. അതു മുന്നിൽക്കണ്ട്‌ പരമാവധി മറ്റു പ്രവർത്തനങ്ങളൊക്കെ മാറ്റിവെച്ച് കൂടുതൽ സമയം വായനക്ക് കൊടുത്തു.
കഴിഞ്ഞ പ്രാവശ്യം കർക്കടകം കടക്കും മുൻപ് വളരെ ദിവസങ്ങൾ ബാക്കി. ഇക്കുറിയും അതുപോലെതന്നെ.
എങ്കിൽ ഉത്തരരാമായണം അതുംകൂടി അറിയാമെന്നു വിചാരിച്ചു വായിച്ചുതുടങ്ങി . തീർക്കാൻ 'ക്ഷ' കഷ്ടപ്പെട്ടു. ചില ഭാഗങ്ങൾ തൊട്ടുതടവി വായിച്ചുവിട്ടു.
താരതമ്യേന വായിക്കാൻ എളുപ്പമാണ് ആ 3 അദ്ധ്യായവും.
ഓരോ തവണയും വായിക്കുമ്പോൾ പുതിയ പുതിയ കാര്യങ്ങൾ ചിന്തിക്കാനും അറിയാനും കഴിയുന്നുണ്ട്‌.
വായിച്ചു വായിച്ചു ഞാനും രാമന്റെയും രാമായണത്തി ന്റെയും ആരാധികയായി.
അപ്പോഴും ചില തല്ലുകൊള്ളി ചിന്തകൾ പൊങ്ങി വരുന്നു. ആരണ്യകാണ്ഡത്തിൽ മായാവേഷധാരിയായ മാരീചന്റെ കരച്ചിൽ കേട്ടു അത് രാമനല്ല, സഹോദരന്റെ ശബ്ദം അങ്ങനെയല്ലാ എന്ന് ലക്ഷ്മണൻ പറയുമ്പോൾ
സീത 
"ലക്ഷ്മണൻതന്നെ നോക്കിച്ചൊല്ലിനാളതുനേരം
രക്ഷോജാതിയിലത്രേ നീയുമുണ്ടായി നൂനം
"ഭ്രാതൃനാശത്തിനത്രേ കാംക്ഷയാകുന്നു തവ
 ചേതസീ ദുഷ്ടാത്മാവേ! ഞാനതോർത്തീലയല്ലോ"!
രാമനാശാകാംക്ഷിതനാകിയ ഭരതന്റെ
കാമസിദ്ധ്യർത്ഥമവൻ തന്നുടെ  നിയോഗത്താൽ
കൂടെപ്പോന്നിതു നീയും "രാമനുനാശം വന്നാൽ ഗൂഢമായെന്നെയും കൊണ്ടങ്ങു ചെല്ലുവാൻ" നൂനം എന്നുമേ നിനക്കെന്നെ കിട്ടുകയില്ലതാനുമെന്നു
മൽ പ്രാണത്യാഗം ചെയ് വൻ ഞാനറിഞ്ഞാലും.
ചേതസീ ഭാര്യാഹരണോദ്യതനായ നിന്നെ
സോദരബുദ്ധ്യാ ധരിച്ചിലാ രാഘവനേതും രാമനൊഴിഞ്ഞു ....
ഇത്തരംവാക്കു കേട്ടു സൗമിത്രി ചെവി രണ്ടും
സത്വരം പൊത്തി പുനരവളോടുര ചെയ്താൻ.
നിനക്കു നാശം അടുത്തിരിക്കുന്നിതുപാരം
എനിക്കു നിരൂപിച്ചാൽ തടുത്തുകൂടാതാനും
ഇത്തരം ചൊല്ലിടാൻ തോന്നിയതെന്തേ ചണ്ഡീ!
ധിക്ധ്വികത്യന്തം ക്രൂരചിത്തം നാരികൾക്കെല്ലാം?
രാമനില്ലാതെ വന്നാൽ ലക്ഷ്മണന് സീതയെ തട്ടിയെ ടുക്കാൻവേണ്ടിയാത്രേ!!... രാമന്വേഷണത്തിന് പോവാൻ ലക്ഷ്മണൻ മടിക്കുന്നത്.
 സീതയെന്തിനാണ് ഇത്രയും പരുഷമായ വാക്കുകൾ ലക്ഷ്മണനു നേരെ പ്രയോഗിച്ചത്? എന്ന് എത്ര ചിന്തിച്ചിട്ടും ഒരുത്തരം മാത്രമേ എനിക്ക് തെളിയുന്നുള്ളൂ...
വാല്മീകിയുടെ രചനാസങ്കേത പാടവം! അല്ലാതെ ആ സമയം സീതയെ ആ കാട്ടിൽ തനിച്ചാക്കി ലക്ഷ്മണൻ പോവില്ല. ലക്ഷ്മണനെ അകറ്റി മാറ്റാൻ മറ്റു മാർഗ്ഗമൊന്നും രചയിതാവിന് ഉണ്ടായില്ലെന്നുവേണം കരുതാൻ.
സ്വന്തം പത്നിയെപ്പോലും ഉപേക്ഷിച്ച് സഹോദരനൊപ്പം വനവാസത്തിനു പുറപ്പെട്ട ലക്ഷ്മണന്റെ ഭ്രാതൃ ഭക്തിയും സ്നേഹവും മനസ്സിലാകായ്കയല്ല ....
സീതാദേവി വെറും സ്ത്രീയല്ല. എന്നിട്ടും കോപംപൂണ്ടാൽ ഇങ്ങനെയും മൂഢയാവുമോ.. ?
അപ്പൊ വാല്മീകിക്ക് അവിടെ വേറെ മാർഗ്ഗമൊന്നും തെളിഞ്ഞില്ലേ... ?
സീതയെ അതിക്രൂരയായി, പുരുഷ വിദ്വേഷിയാക്കി തീർക്കാമോ!!!??......
ഇപ്പൊ പെട്ടെന്ന് ഓർത്തത്, പത്രത്തിൽ 
ഇന്ന് വായിച്ച ചിന്താശകലം:-
കോപം അഗ്നിയാണ് , അതിൽ വീണാൽ നാശം മാത്രം ഫലം! എല്ലാം കത്തി ചാമ്പലാകും.
അപ്പോഴും ചിന്തിച്ചത്
 സീതാദേവി വെറും സ്ത്രീയല്ല. എന്നിട്ടും!!!.....
കോപംപൂണ്ടാൽ ഇങ്ങനെയും മൂഢയാവുമോ?...
എന്തായാലും അവിടെ തുടങ്ങി സീതയുടെ  നം
"ഭ്രാതൃനാശത്തിനത്രേ കാംക്ഷയാകുന്നു ചേതസീ ദുഷ്ടാത്മാവേ ഞാനതോർത്തീലയല്ലോ"!
രാമനാശാ കാംക്ഷിതനാകിയ.....
....... കൂടെപ്പോന്നിത്തു നീയും
"രാമനുനാശംവന്നാൽ ഗൂഢമായെന്നെയും
കൊണ്ടങ്ങു ചെല്ലുവാൻ നൂനം എന്നുമേ നിനക്കെന്നെ കിട്ടുകയില്ലതാനുമെന്നു ....മൽ പ്രാണത്യാഗം...
ചേതസീ ഭാര്യാഹരണോദ്യതനായ നിന്നെ
സോദരബുദ്ധ്യാ ധരിച്ചിലാ രാഘവനും ...
....
ഇത്തരംകേട്ടു സൗമിത്രി ചെവി രണ്ടും പൊത്തി
അവളോടുര ചെയ്താൻ.
നിനക്കു നാശം അടുത്തിരിക്കുന്നിതുപാരം
എനിക്കു നിരൂപിച്ചാൽ തടുത്തുകൂടാ താനും
...ഇത്തരം ചൊല്ലിടാൻ തോന്നിയതെന്തൂ...
 ....    ക്രൂരചിത്തം നാരികൾക്കെല്ലാം ?
രാമനില്ലാതെ വന്നാൽ ലക്ഷ്മണന് സീതയെ തട്ടിയെ ടുക്കാൻവേണ്ടിയാത്രേ...!!.
 സീതയെന്തിനാണ് ഇത്രയും പരുഷമായ വാക്കുകൾ ലക്ഷ്മണനു നേരെ പ്രയോഗിച്ചത്.? എന്ന് എത്ര ചിന്തിച്ചിട്ടും ഒരുത്തരം മാത്രമേ എനിക്ക് തെളിയുന്നുള്ളൂ...
വാല്മീകിയുടെ രചനാ സാങ്കേത പാടവം ! അല്ലാതെ ആ സമയം സീതയെ ആ കാട്ടിൽ തനിച്ചാക്കി,
 ലക്ഷ്മണനെ അകറ്റി മാറ്റാൻ മറ്റു മാർഗ്ഗമൊന്നും രചയിതാവിന് ഉണ്ടായില്ലെന്നുവേണം കരുതാൻ.
സ്വന്തം പത്നിയെപ്പോലും ഉപേക്ഷിച്ച് സഹോദരനൊപ്പം വനവാസത്തിനു പുറപ്പെട്ട ലക്ഷ്മണന്റെ ഭ്രാതൃ ഭക്തിയും സ്നേഹവും മനസ്സിലാകായ്കയല്ല ....
സീതാദേവി വെറും സ്ത്രീയല്ല. എന്നിട്ടും കോപംപൂണ്ടാൽ  ഇങ്ങനെയും മൂഢയാവുമോ.. ?
അപ്പൊ വാല്മീകിക്ക് അവിടെ വേറെ മാർഗ്ഗമൊന്നും തെളിഞ്ഞില്ലേ... ?
സീതയെ അതിക്രൂരയായി , പുരുഷ വിദ്വേഷിയാക്കി തീർക്കാമോ!!!??......
സംവാദങ്ങൾ ഇഷ്ടമാണ്... പക്ഷേ
എന്റെ മേല് ആരും മേടാൻ വരണ്ട ട്ടൊ ...
ഇപ്പൊ പെട്ടെന്ന് ഓർത്തത് , പത്രത്തിൽ 
ഇന്ന് വായിച്ച ചിന്താശകലം:-
കോപം അഗ്നിയാണ് , അതിൽ വീണാൽ നാശം മാത്രം ഫലം!
അപ്പോഴും ചിന്തിച്ചത്
 സീതാദേവി വെറും സ്ത്രീയല്ല. എന്നിട്ടും!!!.....
  കോപംപൂണ്ടാൽ  ഇങ്ങനെയും മൂഢയാവുമോ.. ?
എന്തായാലും അവിടെ തുടങ്ങി സീതയുടെ സർവ്വനാശം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക