Image

കഷ്ടത കാണുമ്പോള്‍ എനിക്ക് വേദനിക്കുന്നു, ഇതല്ല അമേരിക്ക; നമുക്ക് യോജിച്ച പ്രസിഡന്റല്ല ട്രമ്പ്: മിഷേല്‍ ഒബാമ

സി. ആൻഡ്രുസ് Published on 18 August, 2020
കഷ്ടത കാണുമ്പോള്‍ എനിക്ക് വേദനിക്കുന്നു, ഇതല്ല അമേരിക്ക; നമുക്ക് യോജിച്ച പ്രസിഡന്റല്ല ട്രമ്പ്: മിഷേല്‍ ഒബാമ

ഓഗസ്റ്റ് 17-നു ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ മിഷേല്‍ ഒബാമ നടത്തിയ പ്രസംഗത്തിന്റെ സ്വതന്ത്ര തര്‍ജിമ (സി. ആൻഡ്രുസ് )

എല്ലാവര്‍ക്കും ഗുഡ് ഈവനിംഗ്!
വളരെ വിഷമകരമായ കാലങ്ങളാണ് ഇപ്പോള്‍. എല്ലാവരും അത് സഹിക്കുന്നത് വ്യത്യസ്ത അവസ്ഥകളില്‍ ആണ്. ഇപ്പോള്‍ ഒരു രാഷ്ട്രീയ കണ്‍വെന്‍ഷനില്‍ പങ്കുചേരാനോ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുവാനോ പൊതുവെ പലരും വൈമനസ്യം കാണിക്കുന്നു. അത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ ഞാന്‍ ഇന്ന് ഇവിടെ വന്നതിന്റെ കാരണം; ഞാന്‍ ഹ്രുദയംഗമമായി ഈ രാജ്യത്തെ സ്‌നേഹിക്കുന്നു, അനേകര്‍ ഇപ്പോള്‍ അനുഭവിക്കുന്ന കഷ്ടത കാണുമ്പോള്‍ എനിക്ക് വേദനിക്കുന്നു. 

നിങ്ങള്‍ പലരെയും ഞാന്‍ കണ്ടു, നിങ്ങളുടെ വേദനകളുടെ കഥകള്‍ കേട്ടു, നിങ്ങള്‍ ഇ രാജ്യത്തിന്റെ വാഗ്ദാനം ആണ്. നിങ്ങളുടെ രക്തം വിയര്‍പ്പാക്കിയ കഠിന അധ്വാനം, ഈ രാജ്യത്തിന്റെ പ്രത്യാശ ആണ്. എന്റെ ജീവിതവും നിങ്ങളുടേതു പോലെയാണ്, നിങ്ങള്‍ക്ക് നന്ദി. അതാണ് അമേരിക്കന്‍ ജീവിതം.

അനേകര്‍ സ്വന്തം ജീവിതം ബലികഴിച്ച് തടസങ്ങളെ തരണം ചെയ്തു. കാരണം അവര്‍ക്കും അവരുടെ കുട്ടികള്‍ക്കും നല്ല ഒരു ഭാവി അവര്‍ പ്രതീക്ഷിച്ചു. നമ്മളുടെ അമേരിക്കന്‍ ജീവിത കഥകളില്‍ സൗന്ദര്യം ഉണ്ട്, വേദനകള്‍ ഉണ്ട്, കഷ്ടപ്പാടുകള്‍ ഉണ്ട്, അനീതി ഉണ്ട്, ചെയ്തു തീര്‍ക്കാന്‍ അനേകം ജോലികളും ഉണ്ട്. അനേകര്‍ അനുഭവിച്ച കഷ്ടപ്പാടുകളെ നമ്മള്‍ ബഹുമാനിക്കുന്നുവോ, അനീതിക്കെതിരെ നമ്മള്‍ പോരാടുന്നുവോ, തീരാത്ത ജോലികള്‍ നമ്മള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നുവോ; എങ്കില്‍ അടുത്ത പ്രസിഡണ്ടായി നിങ്ങള്‍ ആരെ തിരഞ്ഞെടുക്കുന്നു എന്നത് നിര്‍ണ്ണായകമാണ്.

അമേരിക്കയുടെ പ്രസിഡണ്ടിന് എത്രമാത്രം ശക്തിയും സ്വാധീനവും മഹത്വവും ഉണ്ടെന്ന് നേരിട്ട് അറിയാവുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. പ്രസിഡണ്ടിന്റെ ജോലി വളരെ കഠിനമാണ്, വളരെ വ്യക്തമായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവ്, സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളെ വിശകലനം ചെയ്തു നേരിടുവാന്‍ ഉള്ള നിപുണത, സത്യത്തോടും ചരിത്രത്തോടും ഉള്ള ആദരവ്, ധാര്‍മ്മിക ലക്ഷ്യം, മറ്റുള്ളവരെ ശ്രദ്ധിക്കുവാനുള്ള സഹിഷ്ണത, അമേരിക്കയിലെ 330,000,000 ല്‍ അധികം വരുന്ന ഓരോ ജീവനും വിലപ്പെട്ടതാണു എന്നുള്ള ആത്മബോധം; ഇവയൊക്കെ ഉണ്ടായിരിക്കണം പ്രസിഡണ്ടിന്. പ്രസിഡണ്ടിന്റെ വാക്കുകള്‍ മതി സ്റ്റോക് മാര്‍ക്കറ്റില്‍ മാറ്റങ്ങള്‍ ഉണ്ടാവാന്‍, അവയ്ക്ക് യുദ്ധങ്ങള്‍ ഉണ്ടാക്കാം, സമാധാനം ഉണ്ടാക്കാം, നമ്മുടെ ഉള്ളിലെ നന്മകള്‍ പുറത്തു കൊണ്ടുവരുവാന്‍ അവര്‍ക്കു സാധിക്കും, അതുപോലെ നമ്മളിലെ തിന്‍മ്മയും. വെറും കാപട്യ പ്രഹസനം അല്ല ഈ ജോലി.

പ്രസിഡണ്ട് സ്ഥാനം ഒരുവന്റെ വെക്തിതത്തെ മാറ്റുന്നില്ല, നിങ്ങള്‍ ആരാണ് എന്നത് വെളിവാകുന്നു എന്നുമാത്രം. നാലു വര്‍ഷം മുന്‍പ് നമ്മളില്‍ പലരും നമ്മുടെ വോട്ടില്‍ കാര്യമില്ല എന്ന് കരുതി. അതിനുള്ള കാരണങ്ങള്‍ പലതുണ്ട്. പക്ഷെ അനന്തര ഫലമോ; എതിരാളിയെക്കാള്‍ 3,000,000 ല്‍ പരം കുറച്ചു വോട്ടുകള്‍ ലഭിച്ചയാള്‍ ഓവല്‍ ഓഫീസില്‍ കയറിപ്പറ്റി. ഇന്ന് നമ്മള്‍ അനുഭവിക്കുന്ന അവസ്ഥക്കു കാരണം വെറും രണ്ട് വോട്ടുകളുടെ വ്യത്യാസം മാത്രം കൊണ്ട് ഉണ്ടായത് ആണ്. ഇലക്ഷന്റെ ഫലത്തെ നിര്‍ണ്ണയിച്ച ഒരു സ്റ്റേറ്റില്‍ ചില വാര്‍ഡുകളില്‍ വെറും രണ്ടു വോട്ടിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു.

പ്രസിഡണ്ട് ഒബാമയും , ജോ ബയിഡനും ഓഫീസില്‍ നിന്ന് വിരമിച്ചപ്പോള്‍ പുതു ജോലികളുടെ വര്‍ദ്ധനവ് മുന്‍ കാലങ്ങളിലെ റിക്കോര്‍ഡില്‍ വളരെ അധികം ആയിരുന്നു. 20,000,000 ല്‍ അധികം പേര്‍ക്ക് പുതിയ ഹെല്‍ത് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നു. ലോകം നമ്മെ ബഹുമാനിച്ചിരുന്നു, കാലവസ്ഥ നിയന്ത്രണത്തിനു മറ്റു ലോക രാജ്യങ്ങള്‍ നമ്മോടു സഹകരിച്ചിരുന്നു, എബോളയെ നേരിടുവാന്‍ നമ്മള്‍ ശാസ്ത്രഞ്ഞന്‍മ്മാരോട് കൂടെ ചേര്‍ന്നു സഹകരിച്ചു, എബോള ലോകമെമ്പാടും പടരാതെ നിയന്ത്രിക്കുവാനും നമ്മുടെ നേതാക്കള്‍ക്ക് സാധിച്ചു.

എന്നാല്‍ കേവലം നാല് വര്‍ഷങ്ങള്‍ കൊണ്ട് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ പരിതാപകരമാണ്. 150,000 ല്‍ ഏറെ ആള്‍ക്കാര്‍ മരിച്ചു. ഇ പ്രസിഡണ്ട് വേണ്ടവിധത്തില്‍ പ്രതികരിച്ചില്ല, തന്‍ നിമിത്തം ഒരു വൈറസ് ബാധ നമ്മുടെ ഇക്കോണമി തകര്‍ത്തു, കൂടാതെ അനേകം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു, അനേകര്‍ക്ക് ഹെല്‍ത് കെയര്‍ നഷ്ടമായി, അടിസ്ഥാന ആവശ്യങ്ങള്‍ ആയ ആഹാരം, പാര്‍പ്പിട വാടക എന്നിവക്ക് വേണ്ടി അനേകര്‍ കഷ്ടപ്പെടുന്നു. സ്‌കൂളുകള്‍ തുറക്കണോ അടച്ചിടണോ എന്ന് അനേകം കമ്മ്യൂണിറ്റികള്‍ ആശങ്കയില്‍ കഴിയുന്നു, മറ്റു ലോക ജനതയെ നമ്മള്‍ അവഗണിച്ചു എന്നുമാത്രമല്ല, എന്റെ ഭര്‍ത്താവ് ഉണ്ടാക്കിയ കരാറുകളില്‍ നിന്ന് മാത്രമല്ല, റീഗന്‍, ഐസന്‍ഹോവര്‍ തുടങ്ങിയ പ്രസിഡന്റുമാര്‍ ഉണ്ടാക്കിയ അന്തര്‍ദേശീയ സഖ്യങ്ങളില്‍ നിന്നും ഇ ഭരണകൂടം പിന്‍മാറി.

ബ്രിയോന്ന റെയിലര്‍, ജോര്‍ജ് ഫ്‌ലോയിഡ് എന്നിങ്ങനെ അനേകം കറുത്തവര്‍ വധിക്കപ്പെടുമ്പോള്‍ ബ്ലാക്ക് ലയിഫ് മാറ്റര്‍ എന്ന സത്യത്തെ പരിഹാസത്തോടെ വീക്ഷിക്കുന്നു രാജ്യത്തെ പരമോന്നത ഓഫീസ്. കാരണം, എപ്പോളൊക്കെ നമ്മള്‍ നേതിര്‍ത്തത്തിനു വേണ്ടി, സഹാനുഭൂതിക്കുവേണ്ടി, സമാന സ്ഥിരതക്കുവേണ്ടി വയിറ്റ് ഹൗസിനെ സമീപിച്ചപ്പോള്‍ ഒക്കെയും നമുക്ക് തിരികെ ലഭിച്ചത് കൂടുതല്‍ കുഴപ്പങ്ങള്‍ ആണ്, ജന ങ്ങളില്‍ പരസ്പ്പര സഹാനുഭൂതി വളര്‍ത്തുന്നതിന് പകരം നമ്മളെ അവര്‍ തമ്മില്‍ അകത്തി.

അതേ! സഹാനുഭൂതിയെപ്പറ്റി ഞാന്‍ അടുത്തിടെ വളരെയേറെ ചിന്തിച്ചു. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്ന മനോഭാവം, അവരുടെ ജീവിതത്തോട് നമ്മള്‍ കാണിക്കുന്ന ബഹുമാനം; കഷ്ടതയും പ്രയാസങ്ങളും അനുഭിക്കുന്നവരെ വിധിക്കാതെ, കൂടുതല്‍ ഒന്നും നോക്കാതെ, അവരെ സഹായിക്കാനുള്ള മനോഭാവം, ദൈവ കൃപയാല്‍ നമുക്ക് വളരെ ആയാസം ഇല്ലാതെ സാധിക്കും. അതാണ് നമ്മള്‍ കുട്ടികളെ പരിശീലിപ്പിക്കേണ്ടതും. നിങ്ങള്‍ പലരും ചെയ്യുന്നതുപോലെ; നമ്മുടെ പൂര്‍വികര്‍ നമുക്ക് പകര്‍ന്ന ധാര്‍മ്മിക അടിസ്ഥാനം; ഞങ്ങളുടെ പെണ്‍കുട്ടികളില്‍ അടിയുറച്ചു വളരുവാന്‍ ഞാനും ബറാക്കും ആവുന്നത്രയും ശ്രമിച്ചു. എന്നാല്‍ ഇന്ന് നമുക്കുചുറ്റും സംഭവിക്കുന്ന സഹാനുഭൂതി ഇല്ലായ്മ; കുട്ടികള്‍ കാണുമ്പോള്‍, അവര്‍ ആശങ്കപ്പെടുന്നു; നമ്മള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്, എന്താണ് നമ്മുടെ മൂല്യങ്ങള്‍, ഇത്രകാലവും നമ്മള്‍ അവരോടു പറഞ്ഞതൊക്കെ കള്ളം ആണോ!

കാരണം സഹാനുഭൂതിക്കു പകരം അവര്‍ കാണുന്നത്; പരസ്പ്പര ആരോഗ്യ സംരക്ഷണത്തിനുവേണ്ടി മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചു ഗ്രോസറി സ്റ്റോറില്‍ അലറുന്നവരെയാണ്, അവനവന്റെ പണി നോക്കി നടക്കുന്ന കറുത്ത തൊലിയുള്ളവനെ കാണുമ്പോള്‍ പോലീസിനെ വിളിക്കുന്നവരെയാണ്. ചില പ്രതേക ആള്‍ക്കാര്‍ക്ക് ലഭിക്കുന്ന പരിഗണന ആണ്, അതേ ഞങ്ങള്‍ ആണ് എല്ലാം, എല്ലാം ഞങ്ങള്‍ക്കു വേണ്ടിയുള്ളത് ആണ്. മറ്റുള്ളവര്‍ക്കു എന്ത് സംഭവിച്ചാലും അത് ഞങ്ങളുടെ പ്രശ്‌നവും അല്ല എന്ന പ്രവണത ആണ് കുട്ടികള്‍ അവര്‍ക്ക് ചുറ്റും കാണുന്നത്. രാജ്യത്തിലെ കുറെ പൗരന്‍മാരെ രാജ്യദ്രോഹികള്‍ എന്ന് വിളിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ തന്നെ; തീപന്തങ്ങള്‍ വഹിച്ചു പ്രകടനം നടത്തുന്ന വെളുത്ത മേധാവിത്വവാദികള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നത് ആണ് കുട്ടികള്‍ കാണുന്നത്.

കുഞ്ഞു കുട്ടികളെ അവരുടെ കുടുംബങ്ങളില്‍ നിന്നും പിടിച്ചുമാറ്റി കൂട്ടില്‍ അടക്കുന്നത് അവര്‍ വിറയലോടെ കാണുന്നു. പള്ളിയുടെ മുന്നില്‍നിന്നു ഫോട്ടോ എടുക്കാന്‍ വേണ്ടി സമാധാനപരമായി ജാഥ നടത്തിയവരെ റബര്‍ ബുള്ളറ്റുകളും മുളക് സ്‌പ്രേയും കൊണ്ട് ഓടിച്ചു അകറ്റുന്നത് ആണ് കുട്ടികള്‍ കണ്ടത്.

അതേ, ശോചനീയമായ ഇ അവസ്ഥയാണ് അടുത്ത തലമുറക്ക് കാണുവാന്‍ ഉണ്ടാക്കിവച്ചിരിക്കുന്നതു. പോളിസികളില്‍ അധഃപതിച്ച അമേരിക്ക മാത്രം അല്ല, നശിച്ച സ്വഭാവം ഉള്ള അമേരിക്ക. ഇത് നിരാശ്ശജനകം മാത്രമല്ല, രോഷാകുലമാണ്, പ്രകോപനപരമാണ്. കാരണം ഇതല്ല യഥാര്‍ത്ഥ അമേരിക്ക; എനിക്ക് അറിയാം നമ്മുടെ കുടുംബങ്ങളിലും, ചുറ്റുപാടിലും, രാജ്യമൊട്ടാകെയും നന്‍മ്മയും കരുണയും ഇപ്പോഴും ഉണ്ട്. അതേ! നമ്മുടെ ചുറ്റുപാടും കേള്‍ക്കുന്ന അപശബ്ധങ്ങളില്‍നിന്നും, പേടിപ്പെടുത്തുന്ന ഭീകരതയില്‍നിന്നും അകന്നു നമ്മുടെ വര്‍ണ്ണം, ജാതി, മതം, പ്രായം, രാഷ്ട്രീയം ഇവക്കുപരി നമ്മുടെ ഹിര്‍ദയങ്ങളെ തുറന്നാല്‍; ഇന്ന് ഇ രാജ്യത്തു നടക്കുന്നത് നീതി,ന്യായം എന്നിവയല്ല എന്ന് മനസ്സിലാകും. ഇതല്ല നമുക്ക് വേണ്ട അമേരിക്ക.

അതിനാല്‍ നമുക്ക് എന്തുചെയ്യുവാന്‍ സാധിക്കും, എന്താണ് നമ്മുടെ കര്‍മ്മപരിപാടി? കഴിഞ്ഞ നാലുവര്‍ഷമായി പലരും എന്നോട് ചോദിച്ചു; മറ്റു പലരും ഹീനമായി താഴുമ്പോള്‍ നമ്മള്‍ മാത്രം ഉയര്‍ന്ന നിലവാരം കാണിക്കണമോ, അത് വിജയപ്രദം ആണോ?. ഞാന്‍ പറഞ്ഞു; നമ്മള്‍ ഇപ്പോഴും ഉന്നതമായതു തേടണം, ഒരിക്കലും അവരുടെ നിവാരത്തിലേക്കു താഴരുത്, നമ്മള്‍ അവരെപ്പോലെ ആയാല്‍ നമ്മള്‍ ഇന്നേവരെ എന്തിനുവേണ്ടി പോരാടിയോ; അതിനെതിരെ പോരാടുന്നവര്‍ ആയി മാറും നമ്മളും. അതിനാല്‍ നമ്മള്‍ ഉത്തമരും ഉന്നതിയുള്ളവരും ആയിരിക്കണം.

എന്നാല്‍ ഒരുകാര്യം വ്യക്തമാക്കട്ടെ!, നമ്മുടെ മുന്നില്‍ നീചതയും ക്രൂരതയും കാണുമ്പോള്‍, അവരോട് ചിരിച്ചുംകൊണ്ടു ശാലീനമായി സംസാരിക്കുന്നതു അല്ല ഉന്നത നിലവാരം. പകരം നമ്മള്‍ ശക്തമായി പ്രതികരിക്കണം, അത് കഠിന പാതകള്‍ ആണ്, വലിഞ്ഞിഴഞ്ഞു മലമുകളിലേക്ക് നമ്മള്‍ കയറണം, നമ്മള്‍ ദൈവത്തിന്‍ കീഴില്‍ ഒരുരാജ്യം എന്നത് ഓര്‍ത്തു; നമ്മള്‍ നിലനില്‍ക്കണം എങ്കില്‍, മറ്റുള്ളവരുമായി സമാധാനപരമായി, അവരുടെ വെത്യസങ്ങളെ അംഗീകരിച്ചു മുന്നോട്ടു പോകുവാനുള്ള പാതകള്‍ തേടണം. സത്യം തണുത്തു കട്ടിപിടിച്ചതു എങ്കിലും സത്യത്തിനു മാത്രമേ നുണകളുടെയും പരസ്പ്പര വിശ്വസമില്ലായ്മ്മയുടെയും ചങ്ങലകളെ പൊട്ടിച്ചെറിയുവാനുള്ള ശക്തിയുള്ളു. അതിനാല്‍ സത്യസന്തമായും വ്യക്തമായും ഞാന്‍ പറയുന്നു; ഇ രാജ്യത്തിനു യോചിച്ച പ്രസിഡണ്ട് അല്ല ഡൊണാള്‍ഡ് ട്രമ്പ്. പ്രസിഡണ്ട് എന്ന നിലക്കുള്ള ജോലികള്‍ ചെയ്യുവാന്‍ ആവശ്യത്തില്‍ അധികം സമയം ഉണ്ടായിരുന്നിട്ടും ഇ ജോലി ചെയ്യുവാന്‍ പ്രാപ്തന്‍ അല്ല എന്ന് ട്രമ്പ് തെളിയിച്ചു, അമേരിക്കക്കു വേണ്ടിയ പ്രസിഡണ്ട് അല്ല ട്രമ്പ്, അമേരിക്കയുടെ ആവശ്യങ്ങളെ പരിഹരിക്കാന്‍ ഉള്ള കഴിവുകള്‍ ഇദ്ദേഹത്തിന് ഇല്ല. അതാണ് സത്യം.

എന്റെ ഇ സന്ദേശത്തെ അംഗീകരിക്കാത്തവര്‍ ഉണ്ടെന്ന് എനിക്കറിയാം. കാരണം, ഇന്ന് അമേരിക്ക വളരെ ആഴത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു, ഒരു കറുത്ത വര്‍ഗക്കാരിയായ ഞാന്‍ സംസാരിക്കുന്നതതോ ഡെമോക്രാറ്റുകളുടെ കണ്‍വെന്‍ഷനില്‍. നിങ്ങള്‍ക്ക് എന്നെ അറിയാം, ഞാന്‍ സത്യം തുറന്നു പറയുന്നവളാണ്, എനിക്ക് രാഷ്ട്രീയത്തില്‍ താല്പര്യം ഇല്ല, എന്നാല്‍ ഞാന്‍ ഇവിടെ ഇങ്ങനെ പറയുന്നത്, നമ്മുടെ രാജ്യത്തിന്റെയും, നമ്മുടെ കുട്ടികളുടെയും സുരക്ഷതയെ കരുതിയാണ്.

എന്റെ സന്ദേശത്തെ നിങ്ങള്‍ക്ക് മനസ്സില്‍ ആയി എങ്കില്‍, നിങ്ങള്‍ കൂടുതല്‍ ചിന്തിക്കുക. അമേരിക്ക ഇനിയും ഇതിലും തരം താഴുമോ എന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ല എങ്കില്‍; നിങ്ങള്‍ക്ക് തെറ്റുപറ്റി. അമേരിക്ക ഇനിയും ഇതില്‍ പരം അക്രമവും ഹീനതയും കാണിക്കും. അതിനാല്‍ അടുത്ത തിരഞ്ഞെടുപ്പ് വളരെയധികം നിര്‍ണ്ണായകം ആണ്. നമ്മുടെ മുന്നോട്ടുള്ള ജീവിതം ഇ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ഇന്ന് കാണുന്ന അധഃപതനം അവസാനിപ്പിക്കാന്‍ നമ്മള്‍ ജോ ബയിഡനു വോട്ട് ചെയ്യുക.

എനിക്ക് ജോയെ നല്ലവണ്ണം അറിയാം, ദൈവ -വിശ്വാസം നയിക്കുന്ന ഒരു നല്ല ഡീസന്റ് വ്യക്തിയാണദ്ദേഹം. അദ്ദേഹം സമര്‍ദ്ധനായ വൈസ് പ്രസിഡണ്ട് ആയിരുന്നു. ഇപ്പോള്‍ തകരുന്ന എക്കോണമിയെ പുനരുദ്ധരിക്കാനും, ഇ മഹാമാരിക്ക് എതിരെ പോരാടുവാനും, ഇ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുവാനും ഉള്ള കഴിവ് ജോയിക്ക് ഉണ്ട്. അദ്ദേഹം മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കുന്നവനാണ്, സത്യം പറയുന്നവനും, സയന്‍സിനെ ട്രസ്റ്റ് ചെയ്യുന്നവനും ആണ്. ബുദ്ധിപൂര്‍വമായ നല്ല പ്ലാനുകളും സ്റ്റാഫും അദ്ദേഹത്തിന് കൂട്ട് ഉണ്ട്. നമുക്കൊക്കെയും ആദരവുകളോടെ ഓര്‍ത്തിരിക്കാന്‍ ശ്രെഷ്ടമായ ഭരണം അദ്ദേഹം നമുക്ക് നല്‍കും.

ചെറുപ്പം മുതല്‍ തന്നെ ബന്ധപ്പെട്ടവരുടെ വേര്‍പാടിന്റെ വേദന അനുഭവിച്ച ജോ, ഇപ്പോള്‍ മരിച്ച അനേകായിരം പേരുടെ ബന്ധുക്കളുടെ വേദന അറിയുന്നവന്‍ ആണ്. വീഴ്ച്ചകളെ തരണം ചെയ്തു ഉയര്‍ച്ചയിലേക്കു നീങ്ങിയതിന്റെ സാക്ഷിയാണ് ജോ. നമ്മെയും ഉയര്‍ച്ചയിലേക്കു നയിക്കുവാന്‍ അദ്ദേഹത്തിന് സാധിക്കും. ജോ, പരിപൂര്‍ണ്ണന്‍ അല്ല, അദ്ദേഹം തന്നെ അത് നിങ്ങളോടു പറയും. പരിപൂര്‍ണ്ണനായ സ്ഥാനാര്‍ഥിയോ പ്രസിഡണ്ടോ ഇല്ല. കൂടുതല്‍ പഠിക്കുവാനുള്ള കഴിവ്, എളിമ, പക്വ്വത; ഒക്കെ ഉള്ള ജോ; രാജ്യത്തെ ഒന്നായി കണ്ട് ദീര്‍ഘ വീക്ഷണത്തോടെ മുന്നോട്ട് നയിക്കും.

നമ്മുടെ കുട്ടികള്‍ എല്ലാം നല്ല സ്‌കൂളുകളില്‍ പഠിക്കണം, രോഗം ഉള്ളവര്‍ക്ക് ഡോക്ട്ടര്‍ വേണം, എല്ലാവര്‍ക്കും ആരോഗ്യ സംരക്ഷണം വേണം, എല്ലാവരും മലിനീകരണം ഇല്ലാത്ത ഭൂമിയില്‍ ജീവിക്കണം, ഇതൊക്കെ പ്രായോഗികം ആക്കുവാന്‍ ഉള്ള പ്ലാനുകള്‍ അദ്ദേഹത്തിന് ഉണ്ട്. നമ്മുടെ കുട്ടികള്‍ വീടിനു വെളിയില്‍ സുരഷിതര്‍ ആയിരിക്കണം, തോക്കിനെ പേടിച്ചു ജീവിക്കേണ്ട ഗതികേട് അവര്‍ക്ക് ഉണ്ടാവരുത്.

തിരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിക്കാന്‍ രാജ്യമൊട്ടാകെ അനേകം തന്ത്രങ്ങള്‍ ഇപ്പോള്‍ ഉണ്ട്. വോട്ടര്‍മാരെക്കൊണ്ട് വോട്ട് ചെയ്യിക്കാതിരിക്കാന്‍ അവര്‍ പല പണികളും ആസൂത്രണം ചെയ്യുന്നു. അതിനാല്‍ എല്ലാവരും വോട്ട് ചെയ്യുവാന്‍ ഉള്ള നടപടികള്‍ ചെയ്യണം, ഓരോ വോട്ടും വിലയേറിയതു ആണ്. വോട്ടുകള്‍ ചെയ്യാതിരിക്കരുതു. ഒരിക്കലും ജയിക്കില്ലാത്തവര്‍ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ നില്‍ക്കുന്നവര്‍ ആണ്, അവര്‍ക്കുവേണ്ടി വോട്ടുകള്‍ നഷ്ടപ്പെടുത്തരുത്. 2008 ലും, 2012 ലും അനേകര്‍ വോട്ട് ചെയിതതുപോലെ ഇ പ്രാവശ്യവും നിങ്ങള്‍ ആവേശം കാണിക്കണം. മെയില്‍ ഇന്‍ ബാലറ്റുകള്‍ക്കുള്ള അപേക്ഷ ഉടനെ കൊടുക്കുക. ബാലറ്റുകള്‍ കിട്ടിയാലുടന്‍ വോട്ടുകള്‍ അയക്കുക. ഇലക്ഷന്‍ ഓഫീസില്‍ വോട്ടുകള്‍ ലഭിച്ചോ എന്ന് അനേഷിക്കുക. സുഹൃത്തുക്കളെയും ബന്ധുക്കളെയും വോട്ടുകള്‍ നേരത്തെ ചെയ്യുവാന്‍ ഉത്തേജിപ്പിക്കുക.

വര്‍ണ്ണവെറിയുടെ ഭീകരത ഇ രാജ്യത്തു പടയോട്ടം നടത്തിയപ്പോള്‍, അതിനെതിരെ; ജാതി,വര്‍ണ്ണങ്ങളെ ഒക്കെ മാറ്റി നിര്‍ത്തി, പരസ്പരം ഒന്നിച്ചു നമ്മള്‍ പോരാടി. നമ്മള്‍ ഇപ്പോഴും സഹാനുഭൂതി ഉള്ളവര്‍ ആണ്, അനേകം നല്ല മനുഷരും നമ്മുടെ ഇടയില്‍ ഉണ്ട്. നമ്മള്‍ക്ക് ഒറ്റക്ക് നില്‍ക്കുവാന്‍ സാധിക്കില്ല, പരസ്പരമായി നമ്മള്‍ ബന്ധിക്കപ്പെട്ടവര്‍ ആണ്. നമ്മുടെ വോട്ടുകള്‍ ഭാവിയുടെ ചരിത്രം കുറിക്കുന്നവ ആണ്. ജോണ്‍ ലെവിസ് പറഞ്ഞത് നിങ്ങളില്‍ മാറ്റൊലി കൊള്ളട്ടെ,' ശരി അല്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നവ കാണുമ്പോള്‍ പ്രതികരിക്കണം. അതാണ് ശരിക്കുള്ള സഹാനുഭൂതി. നമ്മോടും, നമ്മുടെ കുട്ടികളോടും മാത്രം അല്ല, എല്ലാ; എല്ലാവരോടും തോന്നുന്ന കരുണയും കരുതലും അതാണ് നമുക്ക് വേണ്ടത്.

ഇ രാജ്യത്തു പുരോഗതി ഉണ്ടാകുവാന്‍, ഇ ഇലക്ഷനുശേഷം നമ്മുടെ കുട്ടികളുടെ മുഖത്തു നോക്കാന്‍ നമുക്ക് സാധിക്കണം എങ്കില്‍, അമേരിക്കയുടെ മഹത്വം നിലനിര്‍ത്താന്‍; ജോ ബയിഡനെ അമേരിക്കയുടെ അടുത്ത പ്രസിഡെന്‍ഡ് ആയി തിരഞ്ഞെടുക്കുവാന്‍ നിങ്ങളാല്‍ ആവുന്നത് എല്ലാം ചെയ്യുക.
എല്ലാവര്‍ക്കും നന്ദി, ദൈവം അനുഗ്രഹിക്കട്ടെ!

Join WhatsApp News
HemaLathaNJ 2020-08-18 23:12:20
എൻ്റെ മുത്തശ്ശി ഒബാമ ഫാൻ ആണ്. കേരളത്തിലെ ഒരു യാഥാസ്ഥിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു, എങ്കിലും ഇ എം സ് ഫാനും ആയിരുന്നു. അമേരിക്കൻ ഇഗ്ലീഷ് അത്ര പിടിക്കുന്നില്ല എങ്കിലും ഉണർന്നിരുന്നു മിഷേൽ ഒബാമയുടെ സ്പീച് മുഴുവൻ കേട്ട് ഇടക്കിടെ കയ്യ് അടിക്കുന്നുമുണ്ടായിരുന്നു. ഇടക്കിടെ കരയുകയും ചെയിതു. മിഷേലിന്റെ സ്പീച് ലളിതമായി തർജിമ ചെയ്ത് താങ്കളും നന്ദി അർഹിക്കുന്നു. മുത്തശ്ശിക്ക് നന്നേ പിടിച്ചു നിങ്ങളെ. നിങ്ങൾ ഉപയോഗിക്കുന്ന ലളിത ഭാഷ സ്റ്റയിൽ തുടരുക. എല്ലാ മലയാളികളും മനം മാറി ഡെമോക്രാറ്റുകൾക്കു വോട്ട് ചെയ്യുക, മിഷേൽ പറഞ്ഞതുപോലെ നിങ്ങളുടെ മക്കൾക്ക്‌ വേണ്ടി.
Francis 2020-08-18 23:26:14
Michelle Obama one of the greatest first ladies ever. She cares about us and our children God bless
truthandjustice 2020-08-19 00:39:02
I like both obama and Michele but I dont like their liberal policy.There should be some discipline in this country and Gods trust. Immorality rampant in this country God dont like that and God hates Sin
SudhirPanikkaveetil 2020-08-19 01:02:34
സ്വന്തം ഭാഷയിൽ കേൾക്കുമ്പോൾ അതിന്റെ സ്വാധീനം ഒന്ന് വേറെ. ശ്രീ ആൻഡ്രുസ് ഈ പരിഭാഷയിലൂടെ കാര്യങ്ങൾ കൂടുതൽ സുതാര്യമാക്കി. അഭിനന്ദനം ശ്രീ ആൻഡ്രുസ്,
Satheesan 2020-08-19 01:58:52
പച്ച കഞ്ചാവിൻ മണമുള്ള പീരുമേടിൻ കാറ്റും, മുല്ലപ്പൂ ചൂടിയ പെണ്ണും, അമൃതിൻ രുചിയുള്ള ഇളംകള്ളും മലയാളവും എനിക്ക് ഉൻമാദം. ഇന്നലെ മിഷേലിന്റെ സ്പീച് കേട്ടു എങ്കിലും വീണ്ടും വായിച്ചപ്പോൾ നല്ല സുഖം.
AbrahamGeorge 2020-08-19 02:25:27
At least 20 states plan to sue the Postal Service over service delays, threat to election (Washington Post link): At least 20 states plan to file lawsuits this week against the U.S. Postal Service and its new postmaster, Louis DeJoy, seeking to reverse service changes that have prompted widespread reports of delays and accusations of an intentional effort to thwart voters from mailing their ballots this fall.
Korason 2020-08-19 11:46:31
മിഷേലിന്റെ പ്രസംഗത്തിൽ കമല ഹാരിസിനെ പരമശിച്ചില്ല എന്ന് ട്രംപ് പറയുന്നതിൽ കഴമ്പുണ്ടോ ? ബ്ലാക്ക് ലൈഫ് മാറ്റർ എന്ന മൂവ്മെന്റ് ഡെമോക്രാറ്റിക്‌ പാർട്ടിക്ക് പാര ആയിത്തീരുമോ? ക്രൈം ഇൻഫെസ്റ്റഡ് ന്യൂ യോർക്ക് സിറ്റി ഇപ്പോൾ ജീവിക്കാൻ കൊള്ളാത്ത നഗരമായി മാറുന്നു, എന്ത് നിലവാരമാണ് ഡെമോക്രാറ്റിക്‌ പാർട്ടിക്ക് ഇപ്പോൾ ഉയർത്താനാവുന്നത്‌ ? പാർട്ടി അംഗങ്ങളെ ആകെ ആശങ്കയിൽ നിറുത്തുന്ന നേതൃത്വം പാർട്ടിയുടെ ദിശ പരിശോധിക്കണം. ശ്രീ.ആൻഡ്രൂവിന്റെ പരിഭാഷ കേമം എന്ന് പറയാതെ വയ്യ. കോരസൺ
LindseyGrahamquote 2020-08-19 12:20:10
Lindsey Graham in 2015 said - If we nominate trump, we will get destroyed.......and we will deserve it. Thanks to Graham for an accurate Prediction
jacob 2020-08-19 13:34:59
Michelle did not mention that her husband tried to destroy the candidacy of Trump before the election. Then when Trump was elected, Obama did everything to hurt Trump presidency. All such actions were illegal. She is a liar of first degree. Classless woman who was never proud of America. The only card she plays is the race card.
VimalaPanikkarCT 2020-08-19 14:12:40
Michell's speech was recorded way before the VP was chosen. Ie why she said the Covid death as 150000, trump corrected her to announce his foolishness of admitting the death toll is above 170000. Make America think again people. Vote for Democrats. Trump’s Attack On Michell Obama Backfires As He Gets Trolled For Burning Himself. Trump tried to undermine former First Lady Michelle Obama over her Democratic National Convention speech, but it didn’t go well for the president. Trump claimed that Michelle Obama was “over her head” for recording her speech instead of doing it live. While attacking her, Trump appeared to brag that the death rate is actually higher than she stated on her speech. “She taped it and it was not only taped, it was taped a long time ago because she had the wrong [COVID-19] deaths,” said Trump, during an event celebrating women’s rights. Either Trump is too dumb to realize that he made himself look bad or he’s actually proud that the United States is the country with the most COVID-19 deaths. Either way, Trump was trolled over his self-burning attack.
Rajanmarkose 2020-08-19 21:27:25
Very good Translation.
Anthappan 2020-08-20 03:53:59
What is the big deal on this number 150000 when more than 1000 people are dying on a daily basis. Add the number and update it and read. Trump is scared of strong women and his knee tremples when he sees them and pee in his under wear, if there is one. He could not get up when Speaker Pelosy stood up and talked to him pointing her finger. Trump, for sure did not understand what Michelle Obama said. Becuse his attention span and logical thinking capability is short lived. He is an empty vessel. Only some illiterate Malayalies pay attention to him and jump up and down. Vote this virus out of White House and end the agony of America.
Mathew 2020-08-21 01:48:07
Trump never listened to science and America had more deaths, though we had the best experts in the world. The only interest he has is to be elected again and do favors to himself and his allies.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക