Image

എഴുതണം "ഒരു കവിത.." : രമണി അമ്മാൾ

Published on 18 August, 2020
എഴുതണം "ഒരു കവിത.." : രമണി അമ്മാൾ
എഴുതണം:
"ഒരു കവിത..."
പ്രേമവിരഹങ്ങളേക്കുറിച്ചല്ല; 
ഉളളിലുറയും 
ഭീതി, വ്യഥകളേക്കുറിച്ചല്ല;
ഹൃദയം പുകയ്ക്കും 
നൊമ്പരത്തെക്കുറിച്ചല്ല;
മിഴിയിൽ തുളുമ്പും
കണ്ണീരിനെക്കുറിച്ചല്ല;
ഉറക്കം ഹനിക്കുന്ന 
സ്വപ്നത്തെക്കുറിച്ചല്ല;

പരാതിയെഴാത്ത, പരിഭവ-
മോരാത്ത 
കവിതയാവണം..

നല്ല സ്വപ്നങ്ങൾ, 
സ്നേഹ 
മോഹങ്ങളേപ്പറ്റി...!

തെളിവാനത്തു 
കനലെറിഞ്ഞു ചായും 
സൂര്യകോപം തണുപ്പിക്കും
മൂവന്തിയേപ്പറ്റി..,

രാവുണരുമ്പോൾ
മേഘക്കീറിലൊളിച്ചു 
കളിക്കും 
നക്ഷത്രങ്ങളേപ്പറ്റി..,.

ചന്ദ്രക്കലത്തോണി തീരത്തടുപ്പിക്കുമേകാന്ത
യാമങ്ങളേപ്പറ്റി....,

എഴുതിമുഴുമിക്കണം 
ഒരു കവിത..!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക