Image

നീലി (നോവൽ -ഭാഗം-6: ആർച്ച ആശ)

Published on 18 August, 2020
നീലി (നോവൽ -ഭാഗം-6: ആർച്ച ആശ)
നല്ല കുളിരുണ്ട്. ഷർട്ടും പാന്റും നനഞ്ഞു. കാറ്റ് കാതോരം മുളംതണ്ടുകളൂതി നാദം തന്നു പോയി.  മഴയേറെ കൊള്ളുമെങ്കിലും നനഞ്ഞതിടാനും ഉടുക്കാനും വല്യ മടിയാണ്. തിരിഞ്ഞ് നിന്ന് ഷർട്ട് ഊരി പിഴിഞ്ഞു സൈഡിലുള്ള കമ്പിൽ ഷർട്ടിന്റെ കൈകെട്ടി കാറ്റത്ത്‌ ഉണക്കാനിട്ടു. പതിയെ പാന്റിന്റെ ബട്ടൻസൂരി  പക്ഷെ നനഞ്ഞിരുന്നതിനാൽ  കാലിനെ സ്വതന്ത്ര്യമാക്കാൻ  ഇഷ്ടമില്ലാത്തതു പോലെ പാന്റ് ഒട്ടിപിടിച്ചുകിടന്നു. ഏറുമാടത്തിന്റെ സൈഡിൽ ചാരി നിന്ന് ഒരു കൈകൊണ്ട് പിടിച്ചു നിന്ന് പാന്റ് അഴിക്കുമ്പോൾ സാത്താൻ മീനുവിന്റെ നേരെ നോക്കി.

മീനു കൈയ്യിലിരുന്ന സഞ്ചി  താഴെ വെച്ചു പാവാടയുടെ അടിഭാഗം കൂട്ടുപിടിച്ചു വെള്ളം പിഴിഞ്ഞു കളയുന്നു. താഴെ നിന്നു മുകളിലേക്ക് തുടകൾ തെളിഞ്ഞ് കാണും വിധം  മുറുക്കിപിഴിഞ്ഞു കൊണ്ടിരുന്നു.
സാത്താൻ അവൾക്ക് നേരെ കണ്ണുകൾ തറപ്പിച്ചു. തന്നെയവൾ ശ്രദ്ധിക്കുന്നതേ ഇല്ല. 

ഇവളെ കൊള്ളാല്ലോ,  തുടുത്ത കാലുകൾ നല്ല കിളുന്തു പ്രായം. ഇതുപോലെ ഒരു പെണ്ണ് കാരണമാണെല്ലോ ഈ ഒളിച്ചോട്ടവും കാട് കയറലും. ആ പെണ്കൊച്ചിന്റെ  തള്ള പണം മേടിച്ചു ചതിച്ചത് കൊണ്ടാണ് ഈ പ്രശ്നങ്ങൾ. ആന്ദ്രോ എന്തോരം പൈസയാണ് കൊടുത്തത്. എന്നിട്ടും ആ ചെറ്റ ചതിച്ചു.
പല്ലുകൾ കടിച്ചമർത്തി മീനുവിനെ നോക്കുമ്പോൾ അവൾ തന്നെ നോക്കി നിൽക്കുന്നുണ്ട്. അവളുടെ കണ്ണുകൾ കുസൃതിയോടെ ചിരിച്ചുകൊണ്ടു തന്റെ ശരീരം ആകെ അളന്നെടുക്കുന്നത് പോലെ സാത്താനു തോന്നി, മീനു മെല്ലെ വാപൊത്തി മുഖം തിരിച്ചു നിന്നു.

സാത്താൻ തന്റെ ശരീരത്തിലേക്ക് നോക്കി. ഷർട്ടും പാന്റും ഇല്ല. ബർമുഡ മാത്രമേ ധരിച്ചിട്ടുള്ളൂ. ഓ അതാണ് അവൾ ചിരിച്ചത്. സാത്താൻ പുറത്തേക്ക് നോക്കി മഴ തുള്ളിവെക്കാതെ പെയ്ത് നിൽക്കുന്നു. നല്ല തണുപ്പുണ്ട്. പതിയെ മീനുവിന്റെ അടുത്തേക്ക് നീങ്ങി. 
"എന്തൊരു മഴയാണിത്". സാത്താന്റെ ശബ്ദം ശ്രവിച്ച മീനു തിരിഞ്ഞു നോക്കിചിരിച്ചു.

അപ്പോഴാണ്  മീനു കണ്ടത് സാത്താന്റെ കാലിൽ കൂടി ചോരയൊഴുകുന്നു.

"അയ്യോ ചോര".

"എവിടെ ?".

"ദേ... സാറിന്റെ കാലില്".
സാത്താൻ  കാലിലേക്ക് നോക്കി. വലുത് കാലിന്റെ കണ്ണക്ക് മുകളിൽനിന്നും ചോരയൊലിക്കുന്നുണ്ട്. വെറുതെയല്ല പാന്റ് ഊരുന്ന സമയത്തു എന്തോ വഴുക്കൽ പോലെ തോന്നിയിരുന്നു, എന്നാൽ ശ്രദ്ധിച്ചില്ല.

കൈകൊണ്ടു പറിച്ചെറിയാൻ നോക്കി, പക്ഷേ പോകുന്നില്ല.
കാലിലെ തൊലി തുളച്ചു  അട്ടയുടെ കൊമ്പുകൾ ചോര വലിച്ചെടുത്തു കൊണ്ടിരുന്നു.

"സർ, ഒന്നും ചെയ്യണ്ട. ഇത്തിരി കഴിഞ്ഞ അത് തനിയെ പൊക്കോളും. ഈ അട്ടകടി പതിവാ ഇവിടെ.പറിച്ചെറിയുമ്പോൾ അതിന്റെ കൊമ്പ് ഉള്ളിലിരിക്കും.കുഴപ്പമൊന്നുമില്ല ചിലപ്പോ ഒന്നു ചൊറിയാൻ തോന്നും".

"ഉം".
കാലിലെ അട്ടയിലേക്ക് ശ്രദ്ധ കൊടുത്തിരുന്നു. ചോര കുടിച്ചാശാൻ പൊട്ടിയ ബലൂണ് വീർപ്പിച്ചുണ്ടാകുന്ന കുഞ്ഞു ബലൂൺമൊട്ട പോലെ വീർത്തു തടിച്ചു. വെള്ളനിറത്തിൽ കൊഴുത്ത ഒരുദ്രാവകം കാണാം. ഇത്തിരി കഴിഞ്ഞപ്പോൾ അട്ടതന്നെ കാലിൽനിന്നു വിട്ട് താഴെ വീണു. മീനു ഒരു കമ്പ് കൊണ്ടു അട്ടയെ തട്ടി താഴേക്കിട്ടു. സാത്താൻ കുനിഞ്ഞു നിൽക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി.
*************************************************
"വേഗം വാ ഒന്നു കയറിനിൽക്കാൻ ഈടെയെങ്ങും ഒരു സ്ഥലമില്ല, പോരാഞ്ഞിട്ട് മിന്നലും".
മൂപ്പൻ നടപ്പിന്റെ വേഗത കൂട്ടി. ഈ കാട്ടിൽ ഉള്ളവരെല്ലാം കുതിരകളെ പോലെയാണോ. എന്താ കുതിപ്പ്. മനസില് പറഞ്ഞത് പുറത്തു വന്നോ. മൂപ്പനൊന്നു തിരിഞ്ഞു നോക്കി.

"സ്ഥലം അടുക്കാറായോ വൈദ്യരേ..അല്ല മൂപ്പാ..?".

"ദാ ഇപ്പോ എത്തും".

"കുറെ നേരമായി മൂപ്പൻ ഇതുതന്നെ പറയുന്നു". ഓജോ മുഷിഞ്ഞു.

"കഷ്ടിച്ച് ഒരു 40 ചോട് നടന്നാൽ മതി. ആ കൂരയെത്തും".

"ആ എത്തിയാൽ മതി".

ഒരു ഇരുപത് ചുവട് നടന്നപ്പോഴാണ് നിലവിളി കേൾക്കുന്നത്. കാട് മുഴുവൻ അതിന്റെ പ്രതിധ്വനികൾ അലയടിച്ചു.
ഓജോ ഞെട്ടിത്തരിച്ചുനിന്നു, ചുറ്റിനും നോക്കി.
മൂപ്പൻ തിരിഞ്ഞു നിന്നു,
"അതേ, ഇവിടെ ഇങ്ങനെ പല സൊരോ കേൾക്കും. ചുമ്മാ നോക്കി നിക്കണ്ട വെക്കം വരീന്ന്".

ഒന്നു മടിച്ചു നിന്ന ഓജോ മൂപ്പന്റെ കൂടെ നടന്നു. വേറെ എന്താ ചെയ്യാ. സാത്താന്റെ ശബ്ദമാണോ കേട്ടത്. നേരത്തെയും ഒന്നുകേട്ടതാണ്. ഇനി സാത്താൻ വല്ല മൃഗങ്ങളുടെ മുന്നിലും ചെന്നുപെട്ടോ. ഏയ് ,ആ മീനു കൂട്ടിനുണ്ടായിരുന്നെല്ലോ. മൂപ്പന്റെ  ഈ ബഡായി കേട്ട് തോന്നിയതായിരിക്കും.

"ദാ അതാണ് ". മൂപ്പൻ വിരൽ ചൂണ്ടിയിടത്തേക്ക്  ഓജോ നോക്കി.
ഹാവൂ! ഒടുവിൽ ആന്ദ്രോക്ക് അടുത്തെത്തി.
നല്ല സ്ഥലം. നല്ല സുഗന്ധം വഹിച്ചു കാറ്റതു വഴി കടന്നുപോയി.
ഓജോ മൂക്കുവിടർത്തി അതാസ്വദിച്ചു നിന്നു.

"അതേ വളരെയടുത്ത് പാല പൂത്തിട്ടുണ്ട്.അതാ ഇത്ര മണം."

"ഉം". രണ്ടാളും നടവാതിൽക്കലെത്തി.

വാതിൽ തുറന്നു കിടക്കുന്നുണ്ട്.
മൂപ്പൻ മുറ്റത്തു നിന്നു മുരുടനക്കി. അതുകേട്ടിട്ടാവണം ഗൗരി അകത്തു നിന്ന്  പുറത്തേക്ക് വന്നു.
"ആഹാ   മൂപ്പനെത്തിയോ...?,
നോക്കിയിരിക്കാരുന്നു".

"അറിയാം കുഞ്ഞേ അതല്ലേ ഈ പെയ്ത്തൊന്നും നോക്കാതെ മൂപ്പനിങ്ങു വന്നത്".

"കയറി വാ മൂപ്പാ...".
ഇതാരാ കൂടെ ഓജോയെ നോക്കി സംശയത്തോടെ ചോദിച്ചു.

ഓജോ അപ്പോഴും വാ തുറന്നു നിൽക്കുകയായിരുന്നു. മുന്നിൽ നിൽക്കുന്നത് ശരിക്കും മനുഷ്യ സ്ത്രീയാണോ അതോ അപ്സരസോ?. ഇത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ ഇതുവരെ കണ്ടിട്ടില്ലല്ലോ. അപ്പോ ആന്ദ്രോക്ക് ബോറടിച്ചു കാണില്ല. കള്ളൻ അതാ പതിവില്ലാതെ ഇവിടെ തന്നെ കുറ്റിയടിച്ചത്.

ആ പറയാൻ മറന്നു. ഇയാളുടെ കൂട്ടുകാരനെ തിരക്കി വന്നത്. കൂടെ ഒരുത്തനും കൂടിയുണ്ടായിരുന്നു. കാട്ടിൽ വെച്ചു വഴിതെറ്റിന്നു പറയുന്നു.

"ഓ, ഇവിടെ ആരാ?". എന്തോ ഓർത്തിട്ടെന്ന പോലെ
"മൂപ്പൻ കേറി വാ".

ആന്ദ്രോ കട്ടിലിൽ കിടക്കുകയായിരുന്നു.
"ദാ മൂപ്പാ ഇതാ ആള്".
മൂപ്പന്റെ പുറകിൽ ഓജോയെ കണ്ട ആന്ദ്രോ ചാടിയെഴുന്നേറ്റു.
"പയ്യെ", മൂപ്പൻ ആന്ദ്രോയെ കട്ടിലിൽ പിടിച്ചിരുത്തി.
എന്നിട്ട് തിരിഞ്ഞു ഓജോയെ നോക്കി.,

"ഇതാണോ ഇയാൾ പറഞ്ഞ കൂട്ടാരൻ?".

"അതേ..."
ഓജോ ആശ്വാസത്തോടെ ആന്ദ്രോയെ നോക്കിച്ചിരിച്ചു.
അവിടെമാകെ ഒന്നുനോക്കി.ഇല്ല ഓജോ ഇവിടെയെങ്ങുമില്ല. പിന്നെ ഗൗരിയുടെ വദനകുസുമത്തിലേക്കും ഒന്ന് കണ്ണെറിഞ്ഞു.
എന്താ ഫിഗർ! സിനിമാ നടികളു തോറ്റ് പോകും.
ആഴ്ന്നിറക്കിയ മിഴികൾ തിരിച്ചെടുക്കാനാവാതെ  വിഷമിച്ച് ഓജോ,
ഹോ! അവളുടെ കണ്ണുകളെന്താ,. കാന്തമാണോ അത്?.

ആന്ദ്രോ ഓജോ കടുപ്പിച്ചൊന്നു നോക്കി.
ഓജോ മുഖം കുനിച്ചു നിന്നു. ഇതുകണ്ട് നിന്ന ഗൗരി ഊറിചിരിച്ചു.

മൂപ്പൻ ആന്ദ്രോയുടെ കാല് പരിശോധിച്ചു.

"പൊട്ടലുണ്ട്.കൊറച്ചീസം കാല് അനക്കണ്ട". പച്ചിലക്കൂട്ടിന്റെ മണം അവിടെമാകെ പരന്നു. വിരലുകൾക്കിടയിൽ ഒരു കമ്പ് വെച്ചു, മീതെ പച്ചമരുന്നു തൂവി തുണികൊണ്ട് മുറുക്കി കെട്ടിവെച്ചു.

"അതേ കുഞ്ഞേ, ഈ മരുന്നു കെട്ടിനു മോളിൽ കൂടി ദിവസോം തൂവണം. അല്ല ഇയാൾ ചെയ്താലും മതി."ഓജോയെ നോക്കി പറഞ്ഞു.

"എന്നാല് മൂപ്പനിനി നാളെ കഴിഞ്ഞു വരാ....".

അപ്പോഴേക്കും അയാൾക്ക് കുടിക്കാൻ കാപ്പിയും കാ പുഴുങ്ങിയതുമായി ഗൗരി. അവർ തമ്മിൽ സംസാരിച്ചിരുന്നപ്പോൾ
ഓജോയും ആന്ദ്രോ കാപ്പികുടിച്ചുകൊണ്ടിരുന്നു.

"അല്ല ഓജോ സാത്താനെന്തേ....?".

"ഇവിടേക്ക് അടുക്കാറായപ്പോൾ എനിക്ക് മുള്ളാൻ തോന്നി ഞാനത് കഴിച്ചു വന്നപ്പോ അവനെ കാണാനില്ല".

"എന്തോന്ന് കാണാനില്ലന്നോ...നീയിതെന്താ ഓജോ പറയുന്നേ അവനെന്താ കൊച്ചു കുഞ്ഞാണോ കാണാതെ പോവാൻ?".

"അല്ല ആ മീനു സാത്താന്റെ കൂടെ ഉണ്ടായിരുന്നു. അവൾക്ക് ഈ വീട്  അറിയാമെന്ന് പറഞ്ഞു. അങ്ങനാ ഞങ്ങള് അവളുടെ കൂടെ പോന്നത്."

"മീനുവോ..?".

"അതേ., ആ കൊച്ചു ഇവിടെ പാല് കൊടുക്കാൻ വരാറുണ്ടെന്നു പറഞ്ഞു".

"ഓ ശരിയാണ്. ഗൗരി പറഞ്ഞ മീനു,.
എങ്കിൽ പിന്നിങ്ങു വരും". അല്പനിമിഷത്തെ ആലോചനയ്ക്ക് ശേഷം ആന്ദ്രോ,

"അല്ല ടാ  ഓജോ...ഇനീപ്പോ അവനാ കൊച്ചിനെയും കൊണ്ട്....".
ഓജോയും അത് ചിന്തിക്കാതിരുന്നില്ല.

"ചിലപ്പോ ഇനിയങ്ങനെ സംഭവിച്ചിട്ടാണ്ടാവോ ആന്ദ്രോ..?".

"ആവോ അറിയില്ല...നമ്മുക്ക് നോക്കാം.
അല്ലെങ്കിൽ...".

"ഉം".ഓജോയ്ക്ക് എന്തോ പന്തികേട് തോന്നി.

മീനുവിന്റെ കണ്ണുകളിൽ നോക്കി സാത്താൻ പതിയെ എഴുന്നേറ്റു,. അവളുടെ മുന്നിൽ നിന്നു. അവളുടെ നിഷ്ക്കളങ്കമായ മുഖത്തു നോക്കി. കൈകൾ അവളുടെ തോളിൽ വെച്ചു മെല്ലെ ചിരിച്ചു. മനം മയക്കുന്ന ചിരി.

തുടരും.


നീലി (നോവൽ -ഭാഗം-6: ആർച്ച ആശ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക