Image

കേളി യാത്രയയപ്പ് നല്‍കി

Published on 17 August, 2020
 കേളി യാത്രയയപ്പ് നല്‍കി


റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി സുലൈ ഏരിയ, സുലൈ വെസ്റ്റ് യൂണിറ്റ് നിര്‍വാഹക സമിതി അംഗം എം.എസ്.തമ്പിക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ തന്പി, കഴിഞ്ഞ 25 വര്‍ഷമായി സുലൈയിലെ അത്താള കമ്പനിയില്‍ പെയിന്റിംഗ് ജോലി ചെയ്തു വരികയായിരുന്നു.

യാത്രയയപ്പ് യോഗത്തില്‍ സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ലത്തീഫ് അധ്യക്ഷത വഹിച്ചു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് അംഗങ്ങള്‍ ചേര്‍ന്ന് കൈമാറി. ദാവൂദ് ഷാജി, ബാബു എന്നി സഹപ്രവര്‍ത്തകരും ആശംസകള്‍ നേര്‍ന്നു. തമ്പി നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക