Image

കൗതുകം വിജ്ഞാനോത്സവം ശ്രദ്ധേയമായി

Published on 17 August, 2020
 കൗതുകം വിജ്ഞാനോത്സവം ശ്രദ്ധേയമായി


ദോഹ: ഇന്ത്യയുടെ 74 -ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കെജി തലം മുതല്‍ ഏഴാം തരം വരെയുളള ഖത്തറിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ സ്റ്റുഡന്റ്‌സ് വിംഗ് സംഘടിപ്പിച്ച ബാലവേദി 'കൗതുകം വിജ്ഞാനോത്സവം' കുട്ടികളുടെ പങ്കാളിത്തം കൊണ്ടും മികച്ച പ്രകടനം കൊണ്ടും ശ്രദ്ധേയമായി.

ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച മത്സരം ഇന്ത്യന്‍ സ്വാതന്ത്ര്യസമരം, ജനറല്‍നോളജ്, ഇസ് ലാമിക വിജ്ഞാനം എന്നീ വിഷയങ്ങളില്‍ നിന്നായി ഇംഗ്ലീഷ് , മലയാളം ഭാഷകളില്‍ വീഡിയോ ഓഡിയോ, ടെക്സ്റ്റ് രൂപത്തിലുള്ള 20 ചോദ്യങ്ങള്‍ ഉള്‍കൊള്ളുന്നതായിരുന്നു. നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ നിസ്മ റഫീക് ഒന്നാം സ്ഥാനം കരസ്ഥമാക്കി.ആമിന ഷെറിന്‍,ആയിഷ മുഹമ്മദ് രണ്ടും മൂന്നും സ്ഥാനവും നേടി.

ജൂണിയര്‍ വിഭാഗത്തില്‍ അബ്ദുല്ല ഉമര്‍ ഒന്നാം സ്ഥാനവും ഹംദ സിവി രണ്ടാം സ്ഥാനവും നുഹ ബിന്‍ത് നിയാസ് ,തൂബ ഫാത്തിന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക