Image

കോവിഡ് കാലത്തെ ആരോഗ്യപ്രവര്‍ത്തകര്‍ രാജ്യത്തിന്റെ നായകര്‍: ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

Published on 17 August, 2020
കോവിഡ് കാലത്തെ ആരോഗ്യപ്രവര്‍ത്തകര്‍ രാജ്യത്തിന്റെ നായകര്‍: ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം


അബുദാബി : കോവിഡ് കാലത്തെ ആരോഗ്യപ്രവര്‍ത്തകരാണ് രാജ്യത്തിന്റെ നായകരെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുഎഇ , കോവിഡ് കാലത്തെ മറികടക്കുന്നത് ലോകത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ബിന്‍ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന് ആന്‍ഡ് ഹെല്‍ത്ത് സയന്‍സ് കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ സംരക്ഷണ മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച ദുബായ് ഭരണാധികാരി, പ്രതിസന്ധി കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും പറഞ്ഞു. സഹകരണവും ത്യാഗവും അര്‍പ്പണബോധവും തുടര്‍ന്നും രാജ്യം പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു .

ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം യൂണിവേഴ്സിറ്റി ചാന്‍സലര്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗെര്‍ഗവി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക