Image

വന്ദേ ഭാരത് ദൗത്യം; ഇന്‍ഡിഗോ കേരളത്തിലേക്ക് 16 സര്‍വീസുകള്‍ നടത്തും

Published on 17 August, 2020
വന്ദേ ഭാരത് ദൗത്യം; ഇന്‍ഡിഗോ കേരളത്തിലേക്ക് 16 സര്‍വീസുകള്‍ നടത്തും


കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേ ഭാരത് മിഷന്റെ അഞ്ചാം ഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 18 മുതല്‍ 31 വരെ കുവൈറ്റില്‍ നിന്ന് 33 വിമാനങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു.

മുംബൈ, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ആറ് സര്‍വീസുകള്‍ നടത്തും. അഞ്ച് വിമാനങ്ങള്‍ ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും നാല് സര്‍വീസുകളും വിജയവാഡയിലേക്കും നിശ്ചയിച്ചിട്ടുണ്ട്. ഒരു വിമാനം മാത്രമാണ് കൊച്ചിയിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എയര്‍ ഇന്ത്യയാണ് എല്ലാ സര്‍വീസുകളും നടത്തുന്നത്.

അതിനിടെ കേരളത്തിലേക്ക് വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്‍ഡിഗൊ എയര്‍ ലൈന്‍സ് 16 സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ കണ്ണൂര്‍ ഒഴിച്ചുള്ള മൂന്ന് എയര്‍പോര്‍ട്ടുകളിലേക്കാണ് സര്‍വീസുകള്‍ നടത്തുക. ഓഗസ്ത് 19,21,22,24,25,28,30,31 തീയതികളില്‍ കൊച്ചിയിലേക്കും ഓഗസ്റ്റ് 19,21,23,25,27,31 തീയതികളില്‍ കോഴിക്കോട്ടേക്കും ഓഗസ്റ്റ് 23,30 തീയതികളില്‍ തിരുവനന്തപുരത്തേക്കും സര്‍വീസുകള്‍ നടത്തും. കൊച്ചിയിലേക്ക് ഉച്ചക്ക് 1.55 നും കോഴിക്കോട്ടേക്ക് രാവിലെ 11.55 നും തിരുവനന്തപുരത്തേക്ക് 10.45 നുമാണ് സര്‍വീസ്.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സംഘടനകളും സ്ഥാപനങ്ങളും നേതൃത്വം നല്‍കുന്ന നിരവധി ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകള്‍ക്കും സര്‍വീസ് നടത്തുവാന്‍ അനുമതി നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

വന്ദേ ഭാരത് ഷെഡ്യൂളുകള്‍

ഓഗസ്റ്റ് 18 : 11.25 - വിജയവാഡ, ഹൈദരാബാദ് - എഐ 1976
ഓഗസ്റ്റ് 18: 17.15 - മുംബൈ - AI 0990
ഓഗസ്റ്റ് 19: 11.25 - വിജയവാഡ, ഹൈദരാബാദ് - എഐ 1976
ഓഗസ്റ്റ് 19: 17.15 - ബെംഗളൂരു എ.ഐ 1968
ഓഗസ്റ്റ് 20: 11.25 - വിജയവാഡ, ഹൈദരാബാദ് - എഐ 1976
ഓഗസ്റ്റ് 20: 17.15 - ദില്ലി - AI 1962
ഓഗസ്റ്റ് 21: 11.25 - വിജയവാഡ, ഹൈദരാബാദ് - എ.ഐ 1976
ഓഗസ്റ്റ് 21: 17.15 - മുംബൈ - AI 0990
ഓഗസ്റ്റ് 22: 10.55 - കൊച്ചി, മുംബൈ - AI 1990
ഓഗസ്റ്റ് 22: 17.15 - ദില്ലി - AI 1962
ഓഗസ്റ്റ് 23: 17.15 - ദില്ലി - AI 1962
ഓഗസ്റ്റ് 23: 17.15 - ബെംഗളൂരു - എഐ 1968
ഓഗസ്റ്റ് 24: 17.15 - ദില്ലി - AI 1962
ഓഗസ്റ്റ് 24: 20.25 - ചെന്നൈ - എഐ 1966
ഓഗസ്റ്റ് 25: 17.15 - മുംബൈ - AI 0990
ഓഗസ്റ്റ് 25: 20.25 - ഹൈദരാബാദ് - എഐ 0988
ഓഗസ്റ്റ് 26: 17.15 - മുംബൈ - AI 0990
ഓഗസ്റ്റ് 26: 20.25 - ബംഗളൂരു - എഐ 1968
ഓഗസ്റ്റ് 27: 17.15 - ദില്ലി - AI 1962
ഓഗസ്റ്റ് 27: 20.25 - ചെന്നൈ - എഐ 1966
ഓഗസ്റ്റ് 28: 17.15 - ബംഗളൂരു - എഐ 1968
ഓഗസ്റ്റ് 28: 20.25 - ചെന്നൈ - AI 1966
ഓഗസ്റ്റ് 29: 17.15 - മുംബൈ - എഐ 0990
ഓഗസ്റ്റ് 29: 20.25 - ഹൈദരാബാദ് - എഐ 0988
ഓഗസ്റ്റ് 30: 17.15 - ബംഗളൂരു - എ.ഐ 1968
ഓഗസ്റ്റ് 30: 20.25 - ചെന്നൈ - എഐ 1966
ഓഗസ്റ്റ് 31: 17.15 - ദില്ലി - AI 1962
ഓഗസ്റ്റ് 31: 20.25 - ചെന്നൈ - എഐ 1966

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക