Image

മലങ്കര എക്‌സാര്‍ക്കേറ്റ്‌ വൈദീക വിദ്യാര്‍ഥി റോക്ക്‌ വില്‍ സെമിനാരിയില്‍ പഠനം പൂര്‍ത്തിയാക്കി

മോഹന്‍ പി. വര്‍ഗീസ്‌ Published on 03 June, 2012
മലങ്കര എക്‌സാര്‍ക്കേറ്റ്‌ വൈദീക വിദ്യാര്‍ഥി റോക്ക്‌ വില്‍ സെമിനാരിയില്‍ പഠനം പൂര്‍ത്തിയാക്കി
ന്യൂയോര്‍ക്ക്‌: മലങ്കര കത്തോലിക്കാ സഭയിലെ നോര്‍ത്ത്‌ അമേരിക്കന്‍ എക്‌സാര്‍ക്കേറ്റിലെ പ്രഥമ സെമിനാരി വിദ്യാര്‍ത്ഥിയായി ബ്ര. ലിന്റു മര്‍ക്കോസ്‌ സെമിനാരി പഠനം പൂര്‍ത്തിയാക്കി. മെയ്‌ 17-ന്‌ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിവസം ഹണ്ടിംഗ്‌ടണ്‍ സെമിനാരിയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ റോക്ക്‌ വില്‍ സെന്റര്‍ രൂപതാ മെത്രാന്‍ അഭിവന്ദ്യ വില്യം മര്‍ഫി പിതാവിന്റെ കൈകളില്‍ നിന്ന്‌ മാസ്റ്റര്‍ ഓഫ്‌ ഡിവിനിറ്റി ഡിഗ്രി ഏറ്റുവാങ്ങി.

സെമിനാരി റെക്‌ടര്‍ മോണ്‍. പീറ്റര്‍ വക്കാരി മലങ്കര കത്തോലിക്കാ സഭയുടെ സാന്നിധ്യത്തെ അഭിനന്ദിക്കുകയും അഭിവന്ദ്യ യൗസേബിയോസ്‌ പിതാവിന്‌ പ്രത്യേകം നന്ദി അര്‍പ്പിക്കുകയും ചെയ്‌തു.

എക്‌സാര്‍ക്കേറ്റിനേയും അഭിവന്ദ്യ പിതാവിനേയും പ്രതിനിധീകരിച്ച്‌ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ പീറ്റര്‍ കോച്ചേരി, പിതാവിന്റെ സെക്രട്ടറി ഫാ. ഏബ്രഹാം ലൂക്കോസ്‌ എന്നിവരും ലിജുവിന്റെ മാതാപിതാക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.

ഷിക്കാഗോ സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്കാ ഇടവകാംഗമായ മാത്യു മര്‍ക്കോസിന്റേയും ഷേര്‍ളി മാര്‍ക്കോസിന്റേയും മകനാണ്‌ ബ്ര. ലിന്റു മാര്‍ക്കോസ്‌. സ്റ്റീവ്‌ മാര്‍ക്കോസ്‌ സഹോദരനാണ്‌.
മലങ്കര എക്‌സാര്‍ക്കേറ്റ്‌ വൈദീക വിദ്യാര്‍ഥി റോക്ക്‌ വില്‍ സെമിനാരിയില്‍ പഠനം പൂര്‍ത്തിയാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക