Image

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സംഭാവന; ഒരു തിരിഞ്ഞു നോട്ടം (അജു വാരിക്കാട്)

അജു വാരിക്കാട് Published on 17 August, 2020
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സംഭാവന; ഒരു തിരിഞ്ഞു നോട്ടം (അജു വാരിക്കാട്)
ഡെമോക്രറ്റുകളെ രാജ്യദ്രോഹികളായി ചിത്രികരിക്കുന്ന നിരവധി പുതുതലമുറ മലയാളികള്‍ ഈ അടുത്ത കാലത്തു വലിയ മാറ്റമുണ്ടാക്കും എന്ന മുദ്രാവാക്യവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. അവരെ കുറച്ചുകാണുകയല്ല ഞാന്‍ ഇവിടെ. ഏതു മനുഷ്യനും അവരുടേതായ രാഷ്ട്രീയമുണ്ട്. എന്നാല്‍ തന്റെ രാഷ്ട്രീയമാണ് ശരി എന്ന് ചിന്തിക്കുന്ന അത്തരക്കാരോട് ഒന്നേ പറയാനുള്ളു. നിങ്ങള്‍ വര്‍ഗ്ഗിയവാദികളേക്കാള്‍ ഭീകരരാണ്. അത് ഡെമോക്രറ്റുകള്‍ ആണെങ്കിലും ശരി.

ഞാന്‍ ഇതൊക്കെ പറയുമ്പോഴും ഡെമോക്രറ്റുകള്‍ അന്ന് എങ്ങനെ ആയിരുന്നു എന്നതിലല്ല ഇന്ന് എങ്ങനെ ആയിരിക്കുന്നു എന്നതിലാണ് കാര്യം. പഴയതിന്റെ ഒരു കണികപോലും ഇന്നുള്ള നേതൃത്വനിരയില്‍ ഉള്ളവരുടെ അടുത്തു കാണുവാന്‍ സാധിക്കില്ല. പാരമ്പര്യ വാദം അതുകൊണ്ടുതന്നെ ഇന്ന് വിലപ്പോവില്ല.

അമേരിക്കയില്‍ രണ്ടു പ്രമുഖ പാര്‍ട്ടികളും അവരുടേതായ സംഭാവനകള്‍ അമേരിക്കയുടെ വികസനത്തിനും വളര്‍ച്ചക്കും നല്‍കിയിട്ടുണ്ട്. ഡെമോക്രറ്റുകള്‍ നല്‍കിയ ചില സംഭാവനകള്‍ നമുക്കൊന്ന് പരിശോധിക്കാം.

അത് പറയുമ്പോള്‍ തന്നെ ഇന്ന് നാം കാണുന്ന ലിബറല്‍ കണ്‍സര്‍വേറ്റീവ് സ്പെക്ട്രത്തിലെ രണ്ട് പാര്‍ട്ടികളുടെയും സ്വഭാവം പണ്ടത്തേതില്‍ നിന്നും എത്രയോ മാറിയിരിക്കുന്നു എന്നും ഓര്‍ക്കണം.

ആഭ്യന്തരയുദ്ധാനന്തര സമയത്തെ ഡെമോക്രറ്റുകള്‍ക്ക് ഇന്നുള്ള ഡെമോക്രാറ്റുകളുമായി ഒരല്പം പോലും സാമ്യമില്ല. അത് പോലെ തന്നെ യഥാര്‍ത്ഥ റിപ്പബ്ലിക്കന്‍സ് എന്ന് വിശേഷിപ്പിച്ചിരുന്ന 'പാര്‍ട്ടി ഓഫ് ലിങ്കണ്‍' അഥവാ 'ലിങ്കന്റെ പാര്‍ട്ടി' ഇന്നത്തെ റിപ്പബ്ലിക്കന്‍മാര്‍ക്ക് തികച്ചും അന്യം.

അമേരിക്കന്‍ രാഷ്ട്രീയ ചരിത്രം എപ്പോഴും മാറ്റവും, പരിണാമവും കൊണ്ട് നിറഞ്ഞിരിക്കുന്നു. അതില്‍ അതിശയിക്കപ്പെടാനൊന്നുമില്ല, കാരണം നമ്മുടെ രാഷ്ട്രം വലുപ്പത്തിലും ജനസംഖ്യയിലും വളര്‍ന്നു. അതുകൊണ്ടുതന്നെ അതിനെ നിയന്ത്രിക്കുന്ന ഘടനകളും മാറേണ്ടതുണ്ട്. ഡെമോക്രറ്റിക് പാര്‍ട്ടി കൂടുതല്‍ പുരോഗമന മൂല്യങ്ങളുമായി യോജിക്കാന്‍ തുടങ്ങിയ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ആണ് അവരുടെ സംഭാവനകള്‍ കൂടുതല്‍ രാജ്യത്തിനു ലഭിച്ചു തുടങ്ങിയത്.

അമേരിക്കയുടെ മികച്ച പ്രസിഡന്റുമാരില്‍ ഒരാള്‍ എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച ഡെമോക്രറ്റുകാരനായ വുഡ്രോ വില്‍സണ്‍ 1912 മുതല്‍ 1920 വരെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.

ജനാധിപത്യത്തിനും ലോകസമാധാനത്തിനും വേണ്ടി വുഡ്രോ വില്‍സണ്‍ അക്കാലത്തു ശക്തിയുക്തം വാദിച്ചിരുന്നു. സ്ത്രികള്‍ക്ക് വോട്ടവകാശം ഇല്ലാതിരുന്ന അക്കാലത്തു അവര്‍ക്കു വോട്ടവകാശം നല്‍കികൊണ്ട് 19ാം ഭേദഗതി നിയമത്തില്‍ അദ്ദേഹം ഒപ്പുവച്ചു. തൊഴില്‍ അസമത്വം നിലനിന്നിരുന്ന ആ കാലഘട്ടത്തില്‍ കാബിനറ്റില്‍ ആദ്യമായി ഒരു തൊഴില്‍ വകുപ്പ് സൃഷ്ടിക്കുകയും തൊഴിലാളികള്‍ക്ക് നീതി ലഭിക്കേണ്ടതിനു തൊഴിലാളികളുടെ നഷ്ടപരിഹാര പദ്ധതിയും കൊണ്ടുവന്നു. അതെ കാലഘട്ടത്തില്‍ തന്നെ വുഡ്രോ വില്‍സന്റെ നേതൃത്വത്തില്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് സ്ഥാപിച്ചതിന്റെ ബഹുമതിയും ഡെമോക്രറ്റുകള്‍ക്കു അവകാശപ്പെട്ടതാണ്.

യുഎസിനെ ആറ് വര്‍ഷത്തെ ഡിപ്രെഷന്‍ കാലഘട്ടത്തില്‍ നിന്നും നിരവധി തൊഴിലവസങ്ങള്‍ സൃഷ്ടിച്ചു കരകയറ്റിയ ഡെമോക്രാറ്റിക് പ്രസിഡന്റുമാരില്‍ ഏറ്റവും പ്രശസ്തന്‍ ഫ്രാങ്ക്ലിന്‍ ഡി. റൂസ്വെല്റ്റ്. അമേരിക്കയുടെ തൊഴില്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളായ മിനിമം വേതനം ഉറപ്പാക്കിയതും തൊഴിലില്ലായ്മ നഷ്ടപരിഹാര നിയമം (അണ്‍ എംപ്ലോയ്മെന്റ്) കൊണ്ടുവന്നതും. പ്രായമായ അമേരിക്കക്കാര്‍ക്ക് വരുമാന സുരക്ഷ അനുവദിച്ചുകൊണ്ട് അദ്ദേഹം സാമൂഹ്യ സുരക്ഷാ നിയമത്തില്‍ (സോഷ്യല്‍ സെക്യൂരിറ്റി) ഒപ്പുവെച്ചു. അമേരിക്കയുടെ എല്ലാ വീടുകളിലും വൈദ്യുതി എന്ന വിപ്ലവം സാക്ഷാത്കരിക്കുന്നതിനായി റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ അഡ്മിനിസ്ട്രേഷനും റൂസ്വെല്റ്റ് സ്ഥാപിച്ചു. കുറഞ്ഞ പലിശയിലുള്ള ഭവനവായ്പ പദ്ധതികളും വെറ്ററന്‍മാര്‍ക്ക് കോളേജ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനു ജിഐ ബില്ലില്‍ ഒപ്പു വച്ചതും ഈ സമയത്താണ്.

1945 മുതല്‍ 1953 വരെ അമേരിക്കയുടെ 33ാമത്തെ പ്രസിഡന്റായിരുന്നു ഡെമോക്രറ്റുകാരനായ ഹാരി എസ്. ട്രൂമാന്റെ സമയത്ത്, ഗ്രാമീണ ടെലിഫോണ്‍ നിയമത്തില്‍ ഒപ്പുവച്ചു, ഇത് രാജ്യമെമ്പാടുമുള്ള അമേരിക്കക്കാര്‍ക്ക് ടെലിഫോണ്‍ ലഭ്യമാകുന്നെന്നു ഉറപ്പുവരുത്തി.

1961 ജനുവരി മുതല്‍ 1963 നവംബറില്‍ കൊലചെയ്യപ്പെടുന്നതുവരെ അമേരിക്കയുടെ 35ാമത്തെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ജോണ്‍ എഫ്. കെന്നഡിയുടെ ഡെമോക്രാറ്റിക് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നിരവധി വിപ്ലവകരമായ നേട്ടങ്ങള്‍ക്കാണ് അടിത്തറയിട്ടത്. പീസ് കോര്‍ അദ്ദേഹം സ്ഥാപിച്ചു. അമേരിക്ക മാത്രമല്ല ആഗോള ഗ്രാമീണ വികസനത്തിന്റെ ഭാഗമായി ഇംഗ്ലീഷ് പഠിപ്പിക്കുന്നത് മുതല്‍ വീടുകളും കിണറുകളും മറ്റും പണിയുന്നതും, താഴെക്കിടയിലുള്ള നഗരഗ്രാമീണ സമൂഹങ്ങള്‍ക്ക് വിഭവ ലഭ്യതയ്ക്കും വേണ്ടിയും, വിദ്യാഭ്യാസ സമത്വത്തിനും അദ്ദേഹം ഉന്നല്‍ നല്‍കി.

പിന്നീട് വന്ന ലിന്‍ഡണ്‍ ബി. ജോണ്‍സണ്‍ സിവില്‍ റൈറ്റ്സ് ആക്റ്റ് ഉള്‍പ്പെടെ നിരവധി സുപ്രധാന നിയമനിര്‍മ്മാണങ്ങളില്‍ ഒപ്പുവെച്ചു. ഏഷ്യാക്കാര്‍ക്കും പൗരത്വം ലഭിച്ചത് ആ നിയമത്തിലൂടെയാണ്.

ഇതിലൂടെ ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമായ വംശം, നിറം, മതം, ലൈംഗികത, അല്ലെങ്കില്‍ ദേശീയ ഉത്ഭവം എന്നിവയില്‍ ആളുകളോട് വിവേചനം കാണിക്കുന്നത് നിയമവിരുദ്ധമാക്കി. കൂടാതെ വോട്ടിംഗ് അവകാശ നിയമവും, വോട്ടിംഗ് പ്രക്രിയയില്‍ നിറമുള്ള ആളുകളോട് വിവേചനം കാണിക്കുന്നത് നിയമവിരുദ്ധമാക്കി. പ്രായമായവര്‍ക്കും ദരിദ്രര്‍ക്കും മതിയായ വൈദ്യസഹായം ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനായി മെഡികെയര്‍, മെഡ്‌ക്കെയ്ഡ് പ്രോഗ്രാമുകളും അദ്ദേഹം സ്ഥാപിച്ചു.

നമ്മള്‍ ഇന്ത്യക്കാരായവര്‍ക്ക് ഇവിടെ എത്തുവാനും ഒക്കെ സാധിച്ചത് ഡെമോക്രറ്റുകളുടെ ഭരണത്തിന്‍ കീഴിലാണ്.
Join WhatsApp News
BobyVarghese 2020-08-19 10:57:01
Historically, the Democrats stood for segregation. They opposed integration and did their best to keep black Americans as slaves. They opposed Abraham Lincoln and fought against him and finally assassinated him. Lyndon Johnson created today's welfare system which took away incentive for hard work. Most minorities, especially blacks, saw govt as a provider and stopped getting good education and training for better jobs. The welfare system produced more single parents and more than 70% of black Americans are with no father. Women started to produce more children out of wedlock to get bigger welfare checks. Finally, Bill Clinton's Community Reinvestment Act created more bankruptcies among black and other minorities.
RajuPhilipWI 2020-08-19 11:50:23
When and where did trump meet melina? this is a question to bobby.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക