Image

രോഗം എന്ന മിത്രം (തോമസ് കളത്തൂർ)

Published on 17 August, 2020
രോഗം എന്ന  മിത്രം (തോമസ് കളത്തൂർ)

അണു / കണികകളാൽ  നിർമ്മിതമായ ശരീരം,  വിവിധ തരം  പേശികളാൽ  നിർമ്മിക്കപ്പെട്ട  ആന്തരീക അവയവങ്ങൾ.  ചിന്തയുടെയും  വൈകാരികതയുടെയും പ്രവർത്തിയുടെയും ,  പ്രത്യാഘാതമായി   പലതരം  രാസ പദാർത്ഥങ്ങളെ  ഉല്പാദിപ്പിക്കാൻ  ഉള്ള പ്രാപ്തി. ഇതെല്ലാം  പ്രവർത്തന ക്ഷമം  ആക്കികൊണ്ടു,  വൈദ്ധ്യുത-കാന്ത പ്രവാഹം സദാ പ്രവഹിപ്പിച്ചു കൊണ്ടിരിക്കുന്ന  അണു / കണികകൾ . ഇതെല്ലാം  വ്യവസ്ഥാനുസൃതമായി  പ്രവർത്തിച്ചു  നിലനിൽക്കുന്ന ന്നതാണ്  ശരീരവും ജീവനും.

ജീവന്റെ  യാന്ത്രീകമായ  പ്രവാഹം  തടസ്സപ്പെടുത്താവുന്ന  കാരണങ്ങളെ,  ലാക്ഷണീ കമായി  മുന്നറിയിപ്പ്  തന്നു സഹായിക്കുന്ന മഹത്തായ കർമ്മമാണ്‌  "രോഗങ്ങൾ" എന്ന നമ്മുടെ "മിത്രങ്ങൾ"  ചെ യ്യുന്നത്.     ജീവന്റെയും  ജീവിതത്തിന്റെയും ജീർണ്ണോദ്ധാരണം  ലക്ഷ്യമിട്ടു  നൽകുന്ന  'ഈ അപായ സൂചനകൾ'  മഹാരോഗ്യത്തിലേക്കുള്ള  ആഹ്വാനമായി  കണക്കിലെടുക്കാം.അതിനാൽ 'രോഗം' ശത്രുവല്ല,  മിത്രമാണ്.    ഭയം കൂടാതെ ശ്രെദ്ധിക്കുകയാണ്  നമ്മുടെ ചുമതല.  
  
ശരീരത്തിലും  മനസ്സിലും  കുടുംബങ്ങളിലും, സമൂഹത്തിലും  പലപ്പോഴും  ഈ രോഗ ലക്ഷണങ്ങൾ  പ്രകടമാവും.    മൂർച്ഛിക്കും മുൻപേ  കാരണങ്ങൾ  കണ്ടുപിടിച്ചു,  വ്യവസ്ഥിതിയിൽ  മാറ്റങ്ങൾ  വരുത്തേണ്ടതാണ് .        അത്   ജീവന്റെയും  ജീവിതത്തിന്റെയും  സർഗാത്മകവും  സുഗമവുമായ   പ്രവാഹത്തിന്   സഹായകവും  ആയിരിക്കും.

എല്ലാ പ്രതിഭാസങ്ങളും,   "കാരണം  അഥവാ  ഹേതു"  മൂലമായി,  അനുകൂലമായ  "അവസ്ഥ  അഥവാ സ്ഥിതിയിൽ",
സംഭവിക്കുന്നു  എന്ന്  ബുദ്ധ സൂത്രങ്ങളിലും  കാണാവുന്നതാണ്.    പ്രകൃതിയിലും  സമൂഹത്തിലും  കുടുംബ വ്യക്തി  ജീവിതങ്ങളിലും              ഇത്  പ്രസക്തമാണ് എന്ന്  എടുത്തു പറയേണ്ടതുണ്ട്.         ഇതിൽ വിശ്വസിക്കാത്തവർ,  'എല്ലാം  യാദൃഛീകം',  എന്ന്  വിശ്വസിച്ചു ചിന്താ ശൂന്യരായി  കഴിയുന്നു.        മറ്റു ചിലർ, 'വിധിയുടെ വിളയാട്ടം',  എന്ന് സമാധാനിച്ചു  ആലസ്യത്തിൽ ജീവിക്കുന്നു.      "കാര്യ-കാരണ-അവസ്ഥകളെ"  അപഗ്രഥിച്ചു   പൂർണ്ണ  ആരോഗ്യത്തിൽ   തിരിച്ചെത്താൻ  ശ്രമിക്കാതെ,  ദൈവത്തെയോ   മറ്റുള്ളവരെയോ  പഴിച്ചതു   കൊണ്ടോ, എല്ലാം  ദൈവത്തിൽ  മാത്രം  സമർപ്പിച്ചത്  കൊണ്ടോ  കാര്യമാവില്ല.         "തന്നെത്താൻ  സഹായിക്കുന്നവനെ  ആണ്,  ദൈവവും  സഹായിക്കുക"
എന്ന പഴമൊഴി  അർത്ഥവത്താണ്.   
                                             
ഹൈന്ദവ ചിന്തകളിലും "കർമ്മവും(ആക്ഷൻ) ഉം അതിന്റെ ഫലവും (എഫ്ഫക്റ്റ്) വിവരിക്കുന്നുണ്ട്.         ഫലം  സംഭവിക്കു
ന്നതിലേക്കുള്ള  സാഹചര്യ  നിർമ്മിതി യെയാണ്  "അവസ്ഥ"  എന്ന് ബൗദ്ധ ചിന്തകളിൽ വിവക്ഷിക്കുന്നത്.      എല്ലാ കർമ്മങ്ങൾക്കും പ്രത്യാഘാതം  ഉണ്ട് എന്ന് ശാസ്ത്രവും  തെളിയിക്കുന്നു.  ("ആക്ഷൻ ആൻഡ് റീആക്ഷൻസ്  ആർ  ഈക്വൽ ആൻഡ്  ഓപ്പസിറ്റ്" ).     ഇത് ആത്മീയ തലത്തിൽ,   പാണ്ഡവ-കൗരവ  യുദ്ധ ശേഷം,  ഗാന്ധാരി യുടെ  ശാപ വാക്കുകൾക്കു  ഉത്തരമായി, ശ്രീകൃഷ്ണൻ  സ്പഷ്ടമായി  പറയുന്നുണ്ട്.      "ശാപങ്ങളും  വിധികളും  നിയോഗങ്ങളും  ഏറ്റുവാങ്ങിയ  ജന്മങ്ങൾ  അത് അനുഭവിച്ചേ  തീരു"… (അല്ലെങ്കിൽ, ധർമ്മോപദേഷ്ടാവായ  ഈശ്വരൻ,  ഒരു കപട നാട്യക്കാരനും,  ധർമ്മം,  വിവേചനമുള്ള അധർമ്മവുമായി  മാറും).        സത്  കർമ്മങ്ങൾക്ക്   നല്ല   ഫലമായി   ആരോഗ്യകരമായ  ജീവിതവും, ..ദുഷ്കര്മ്മ  ങ്ങൾക്ക്  അനാരോഗ്യ കരമായ അവസ്ഥ യും, മാത്രമല്ലാ... ഈ രോഗ ലക്ഷണങ്ങൾ  വരും തലമുറ കളിലേക്കും നിലനിന്നു പോയേക്കാം.        അതിനാൽ "കാരണവും,  അവസ്ഥയും”  മനസ്സിലാക്കി,   വേണ്ട ചികിത്സാ/ വ്യതിയാനങ്ങൾ  വരുത്തേണ്ടതാണ്.         ‘രോഗം എന്ന മിത്രം’   തരുന്ന   അപായ   സൂചനകളെ     അവഗണിച്ചാൽ,    അത്   ഭാവി യിലേക്കുള്ള  "സസ്‌റ്റൈനബിലിറ്റിയെ"/ നിലനിൽപ്പിനെ  ബാധിക്കാ നിടയാകും.     
                             
വ്യക്തികൾ ക്കെന്നപോലെ  പ്രകൃതിയിലായാലും   "കോസ് & കണ്ടിഷൻസ്”    (കാരണ  അവസ്ഥകൾ),   ആഗോള  താപനം, അന്തരീക്ഷ  മലിനീ കരണം  മുതലായ , പാരിസ്‌തീക പ്രശ്നങ്ങൾക്കും     പ്രകൃതിഷോഭങ്ങൾക്കും,   വഴി   ഒരുക്കുന്നു,.....സമൂഹത്തിലായാലും അതിക്രമങ്ങളും  മൂല്യച്യുതിയും  അന്തഛിദ്രങ്ങങ്ങളും കടന്നു വരും.
സംരക്ഷകനാകേണ്ട  മനുഷ്യൻ,  പ്രധാന കുറ്റവാളി ആയി മാറുന്ന അവസ്ഥയാണ്  പലപ്പോഴും കാണുന്നത്.    മനുഷ്യനെ  അനാരോഗ്യ ത്തിലേക്കു  നയിക്കുന്ന   പ്രധാന  ഘടകം  "കാമം" ത്തോടുള്ള  ബന്ധനം  (അത്യാസക്തി) ആണ്.    ബന്ധനങ്ങൾ എല്ലാം അപകട കാരികളാണ്.     കാമം എന്ന ആഗ്രഹം,  മനുഷ്യനെ  സ്വാര്ഥത യിലേക്കും  ഉടമസ്ഥാഭിനിവേശത്തിലേക്കും   വെറുപ്പിലേക്കും  അക്ഷമയിലേക്കും ....എന്തിനു.,..സർവ നാശ  കാരണങ്ങളിലേക്കൊക്കെ  നയിക്കുന്ന ഒരു  നിഷേധ രൂപം  ആക്കി മാറ്റുന്നു.  
         
മറ്റുള്ളവരിൽ നിന്നും സാമ്പത്തികവും  അംഗീകാരവും നേടാൻ വേണ്ടി  ചിലർ "മനുഷ്യ ദൈവങ്ങളും  അവരുടെ ബിനാമികളും, പ്രാഞ്ചികളും  ഒക്കെ ആയി ജീവിക്കുന്നു.       അതിനു സാധിക്കാത്ത,  അദ്ധ്വാന വിരോധികൾ ആയ മറ്റു ചിലർ, രാഷ്ട്രീയത്തിലോ  ഉദ്യോഗത്തിലോ  കയറിപ്പറ്റി   അഴിമതി വീരന്മാരായി  വിലസ്സുന്നു.     ഇത്തരം  അനാരോഗ്യ  അവസ്ഥകൾ  നേരിട്ട് വ്യക്തിയിലേക്കും , പരോക്ഷമായി സമൂഹത്തി ലേക്കും  വ്യാപിക്കുന്നു.     സമൂഹത്തിന്റെ  രോഗലക്ഷണങ്ങ ളായി  ഇത്തരക്കാരെ  കാണേണ്ടതും  നിരുത്സാഹ പെടുത്തേണ്ട തുമാണ്.    സത്യസന്ധതയും ധർമ്മ ബോധവും ഇല്ലാത്തവർ  നേതൃ സ്ഥാനങ്ങളിൽ  എത്താതിരിക്കാൻ സമൂഹം  ഉണർന്നിരിക്കേണ്ടതാണ്.
       
വ്യക്തികളുടെ  'പ്രജ്ഞ',   സമൂഹ  പ്രജ്ഞയെ  ബാധിക്കുന്നു.    അതിനാൽ വ്യക്തികൾ, തങ്ങളുടെ   നിഷേധാത്മക പ്രവർത്തനങ്ങളെയും  അവയുടെ കാരണമായി സംഭവിച്ച,  അനാ രോഗ്യ അവസ്ഥ വിശേഷങ്ങളെയും ഗൗരവമായി കാണേണ്ടിയിരി ക്കുന്നു.     ഒരു സ്വയം അവലോകനം ആവശ്യമായി വരും.       നിശ്ചലതയും  നിശ്ശബ്ദതയും  ഉള്ള നിമിഷങ്ങൾ,.. ഒരു ധ്യാനം, ഉപവാസം  ഇവക്കായ്‌ ഉപയോഗപ്പെടുത്താം.    മതത്തിനു  അതീത മായ ആത്മീയത യാണ്  പ്രാപിക്കേണ്ടത്.    ശരീരവും  മനസ്സും  അന്യോന്യം  സമ്പർക്കം  പുലർത്തി കൊണ്ടിരിക്കുന്നു.    ചിന്തകൾ ഓർമ്മകൾ  ഇവയെല്ലാം ബോധ മണ്ഡലത്തെ  തിടുക്കപെടുത്തുന്നുണ്ടാ വാം.    തിരകൾ ഉള്ളതോ,  തിളയ്ക്കുന്നതോ  ആയ  വെള്ള ത്തിനുള്ളിൽ എന്ത്‌ ആണെന്ന്  കാണാനൊക്കില്ലല്ലോ,...അതുപോലെ ആണ്  അശാന്തമായ  മനസ്സും.   നിശ്ചലതയിൽ, ശ്വാസോച്‌വാസം മന്ദ ഗതിയിലാക്കി, ചിന്തയെ നിയന്ദ്രിച്ചുകൊണ്ടു ശാന്തതയിൽ മനസ്സിനെ എത്തിച്ചു കൊണ്ട്  ധ്യാനത്തിലാകുന്നു.    ഉപവാസം  (കൂടെ വസിക്കുക),  അതിനായി ഞാൻ എന്നിൽ നിന്ന് പുറത്തുകടന്ന്,  എന്നോട് കൂടെ വസിച്ചുകൊണ്ടു, എന്നെ  മനസിലാക്കുക.      എന്റെ തെറ്റുകളേയും  നന്മകളേയും  കുറിച്ച്  എനിക്ക് ഒരു അവബോധം   ഉണ്ടാക്കുക.    വീണ്ടും പറയട്ടെ,  ഇത് മതത്തിന്റെ  ആത്മീകതയ്ക്കപ്പുറമായി,  മനുഷ്യന്റെ  ആത്മീകതയെ  ആണ്  പ്രാപിക്കേണ്ടത്.     അങ്ങനെ  തിരുത്തലുകൾ, ചികിത്സകൾ  നടത്തി, വ്യക്തിയുടെയും സമൂഹത്തിന്റെയും  പ്രജ്ഞയെ  തന്നെ  ശക്തവും  നിലനിൽപ്പുള്ളതും ആക്കാൻ  സാധിക്കുന്നു.    
          
"രോഗം", ...സുഹൃത്താണ്. ....   സുഹൃത്ത്   ചൂണ്ടി കാണിക്കുന്നത് ....കാണുക.....സ്വയമേവ...സ്വയത്തിലേക്കു  നോക്കുക..കാരണങ്ങളെ  തിരുത്തുക...   അവസ്ഥാന്തരം  വരുത്തുക...  അടുത്ത തലമുറയ്ക്ക്,  ശാശ്വതവും  സജീവവും  ആയ,....  ആരോഗ്യം ഉള്ള
ഒരു ലോകത്തെ  നിർമ്മിച്ച് കൊടുക്കാൻ  സാധിക്കട്ടെ!

Join WhatsApp News
TomAbraham 2020-08-17 21:47:58
Then, all surgeries that get rid of the disease, even breast cancer, wrong ? Diseases are being conquered progressively, with heart stents or carotid stent implant. Brain surgery effectively done for our Pranab. Dysfunctional is subdued by modern day medicines, even to the height of stem cell treatment. Ayurvedic accomplishments need mentioning. How can call disease a friend ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക