Image

വീണ്ടും വരുമോ നല്ല നാളുകൾ (വിചിന്തനം: സി.എസ്.ജോർജ്ജ് കോടുകുളഞ്ഞി)

Published on 17 August, 2020
വീണ്ടും വരുമോ നല്ല നാളുകൾ (വിചിന്തനം: സി.എസ്.ജോർജ്ജ് കോടുകുളഞ്ഞി)
ഈ കൊറോണ കാലഘട്ടത്തിൽ പലചിന്തകളും മനസിൽ കടന്നുവരുന്നു. പ്രത്യേകിച്ച് അത് കൊറോണയെന്ന മഹാമാരി തന്നെ. എന്തു ചെയ്യും...? സർവ്വസ്വാതന്ത്യത്തോടെ ജീവിതം കഴിച്ചു കൂട്ടിയ നമ്മൾ ഓരോരുത്തരും ഇന്ന് ഭയാശങ്കകളുടെ പിടിയിൽ ആയിരിക്കുന്നു. മനുഷ്യൻ മനുഷ്യനെ കാണുമ്പോൾ ഭയക്കുന്നു , മൂക്ക് പൊത്തുന്നു. വായ് മൂടിക്കെട്ടി സംസാരിക്കുന്നു. കടയിലും ബാങ്കിലും ഇങ്ങനെ എല്ലായിടത്തും മനുഷ്യൻ ഈ മഹാമാരിയെ പേടിക്കുന്നു. സ്വന്ത വീട്ടിനുള്ളിൽ പോലും മുഖം മൂടി ധരിയ്ക്കുന്ന വർ കൂടുന്നു.

വേണ്ടതിനും വേണ്ടാത്തതിനും പ്ളെയിൻ യാത്ര ചെയ്തവർ പ്ളെയിനിൽ കേറാൻ പേടിക്കുന്നു. അതുപോലെ ട്രെയിനിലും ബസ്സിലും യാത്ര ചെയ്യാൻ മടിയ്ക്കുന്നു. ഒരു യന്ത്രം പോലെ ഓടി നടന്നവർ ചരട് പൊട്ടിയ പട്ടം പോലെ ആയിരിക്കുന്നു.
കൊറോണ വന്നതിനു ശേഷം ആർക്കും ആരെയും കാണേണ്ട ആരെയും വിളിയ്ക്കേണ്ട, എങ്ങും പോകേണ്ട ,ആരും വീട്ടിൽ പോലും വരേണ്ട എന്നിങ്ങനെ ഉള്ള പൊതു നിയമങ്ങളിൽ ജീവിതം കുരുങ്ങി എല്ലാവരും മാസ്ക് ധാരികളായി തീർന്നിരിക്കുന്നു.

ഇനിയും തിരിച്ചു കിട്ടുമോ  കഴിഞ്ഞു പോയ ആ നല്ല നാളുകൾ ? പാട്ടും കൂത്തുമായി കഴിഞ്ഞിരുന്ന സമ്മേളനങ്ങൾ, ഈങ്ക്വിലാബ് സിന്ദാബാദിൽ മുഴങ്ങിയ പാർട്ടി യോഗങ്ങൾ, കുരിശുവരയിലും ധൂപം വീശലിലും നിലനിന്നിരുന്ന പള്ളി ആരാധനകൾ, ദീപാരാധനയിൽ , കർപ്പൂര കാത്തിയിൽ വിളങ്ങിയ മണ്ഡല പൂജകൾ ആഘോഷങ്ങൾ, ഉൽസവങ്ങൾ.

ഇന്ന് പള്ളി സമരമില്ല. അമ്പലമേളയും വാദ്യവും മേളവും ഇല്ല. സ്ത്രീ പുരുഷഭേദം ഇല്ല , എല്ലാവരും മാസ്ക് ധാരികൾ .കാരണം ദൈവം കൊറോണയെന്ന വില്ലൻ. ഒരു ജീവിതവും ജീവനും ഇല്ലാത്ത വെറും പൊടി വൈറസ്.  ഇതിന് ജീവിക്കാൻ മനുഷ്യന്റെ ശാസകോശം (lungs ) വേണം. അവിടെ അള്ളിപ്പിടിച്ച് പൊട്ടിമുളച്ച്‌ മനുഷ്യനെ അപായപ്പെടുത്തുന്നു.

ഇത് മനുഷ്യന്റെ സൃഷ്ടിയോ അതോ ഈ പ്രകൃതിയുടെ വികൃതിയോയെന്ന് നാം ഉത്തരം തേടുമ്പോൾ വീണ്ടും മരണ സംഖ്യ കൂടുന്നു. ഹോസ്പിറ്റലുകൾ കവിയുന്നു. അതുപോലെ  പണക്കാരന്റെയും പാവങ്ങളുടെയും നാട്ടിൽ ഒരു വിപ്ളവം തന്നെ ഈ കൊറോണ അഴിച്ചു വിട്ടിരിക്കുന്നു.

ഇതിനിടയിൽ ആ ചോദ്യം വീണ്ടും ആവർത്തിക്കുന്നു.
ആ കഴിഞ്ഞു പോയ പഴയ നാളുകൾ നമുക്ക് ഇനിയും തിരിച്ചു കിട്ടുമോ..എന്തോ..!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക