Image

കൊടിക്കുന്നില്‍ സുരേഷ്‌ എം.പിയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ ഊഷ്‌മള വരവേല്‍പ്‌

ജോയിച്ചന്‍ പുതുക്കുളം Published on 03 June, 2012
കൊടിക്കുന്നില്‍ സുരേഷ്‌ എം.പിയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ ഊഷ്‌മള വരവേല്‍പ്‌
ന്യൂയോര്‍ക്ക്‌: എഐസിസി സെക്രട്ടറിയും മാവേലിക്കര എം.പിയുമായ കൊടിക്കുന്നില്‍ സുരേഷിന്‌ ഐ.എന്‍.ഒ.സി യു.എസ്‌.എ പ്രസിഡന്റ്‌ ജോര്‍ജ്‌ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ഊഷ്‌മള സ്വീകരണം നല്‍കി.

ഐ.എന്‍.ഒ.സി കേരള ന്യൂയോര്‍ക്ക്‌ ചാപ്‌റ്ററിന്റെ ഉദ്‌ഘാടനത്തിനും, ഐ.എന്‍.ഒ.സി പെന്‍സില്‍വേനിയ ചാപ്‌റ്റര്‍ ഉദ്‌ഘാടനത്തിനും, മറ്റ്‌ വിവിധ പരിപാടികളിലും പങ്കെടുക്കുന്നതിനാണ്‌ കൊടിക്കുന്നില്‍ സുരേഷ്‌ ന്യൂയോര്‍ക്കില്‍ എത്തിയത്‌. കേരള ചാപ്‌റ്റര്‍ ദേശീയ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌, നോര്‍ത്ത്‌ ഈസ്റ്റ്‌ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ സജി ഏബ്രഹാം, ട്രഷറര്‍ ബാലചന്ദ്ര പണിക്കര്‍, വര്‍ഗീസ്‌ തെക്കേക്കര എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു.

ജൂണ്‍ മൂന്നിന്‌ ഞായറാഴ്‌ച വൈകുന്നേരം 5.30-ന്‌ കൊട്ടിലിയോണ്‍ ബാങ്ക്വറ്റ്‌ ഹാളില്‍ നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ ഐ.എന്‍.ഒ.സി നേതാക്കളെ കൂടാതെ മുഖ്യധാരാ രാഷ്‌ട്രീയ നേതാക്കളും പങ്കെടുക്കും.

മുന്‍കാല കോണ്‍ഗ്രസ്‌ ഭാരവാഹികളും, പ്രവര്‍ത്തകരുടേയും സംഘചേതനയാണ്‌ ന്യൂയോര്‍ക്കില്‍ അരങ്ങേറുന്നത്‌. ആഘോഷങ്ങളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

ഹ്യൂസ്റ്റണ്‍, ഫ്‌ളോറിഡ, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ തുടങ്ങിയ ചാപ്‌റ്ററുടെ ഉദ്‌ഘാടനത്തോടെ ഐ.എന്‍..ഒ.സി കേരള ചാപ്‌റ്റര്‍ അമേരിക്കയിലെ പ്രമുഖ നഗരങ്ങളില്‍ കൂടുതല്‍ ചാപ്‌റ്ററുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നു.

ഐഎന്‍ഒസി സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട്‌ കൊടിക്കുന്നില്‍ സുരേഷ്‌ എംപി എ.ഐ.സി.സിയുടെ കീഴിലുള്ള ഐ.എന്‍.ഒ.സിയുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിന്‌ ഫോറിന്‍ അഫയേഴ്‌സ്‌ കമ്മിറ്റി ചെയര്‍മാന്‍ ഡോ. കരണ്‍സിംഗ്‌ തന്നെ ഉത്തരവാദപ്പെടുത്തിയാണ്‌ അയച്ചതെന്നും, ശ്രീമതി സോണിയാ ഗാന്ധിക്കും താന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്നും അറിയിച്ചു. എ.ഐ.സി.സിയുടെ കീഴിലുള്ള ഏക സംഘടനയായ ഐ.എന്‍.ഒ.സിയില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ എല്ലാ മലയാളികളേയും ആഹ്വാനം ചെയ്‌തു. ഐ.എന്‍.ഒ.സി അമേരിക്കയില്‍ കൂടുതല്‍ കരുത്ത്‌ ആര്‍ജിച്ച്‌ പടര്‍ന്നു പന്തലിക്കട്ടെ എന്നും ആശംസിച്ചു. നാഷണല്‍ ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്‌ അറിയിച്ചതാണിത്‌.
കൊടിക്കുന്നില്‍ സുരേഷ്‌ എം.പിയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ ഊഷ്‌മള വരവേല്‍പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക