Image

ഒഎന്‍സിപി കുവൈറ്റ് സ്വാതന്ത്യ ദിനാഘോഷം സംഘടിപ്പിച്ചു

Published on 16 August, 2020
 ഒഎന്‍സിപി കുവൈറ്റ് സ്വാതന്ത്യ ദിനാഘോഷം സംഘടിപ്പിച്ചു


കുവൈറ്റ് : ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് 19 സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് സംഘടനാ ഭാരവാഹികള്‍ മാത്രം പങ്കെടുത്ത് പ്രതീകാത്മക രീതിയില്‍ സംഘടിപ്പിച്ചു.

ഒ എന്‍ സി പി ദേശീയ പ്രസിഡന്റ് ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ഞേരി അധ്യക്ഷത വഹിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി.പീതാംബരന്‍ മാസ്റ്റര്‍ ( മുന്‍ എം എല്‍ എ ) സ്വാതന്ത്ര്യ ദിന സന്ദേശം വീഡിയോ കോണ്‍ഫ്രന്‍സിംഗ് മുഖേന നല്‍കി. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ നമ്മുടെ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചു.

തുടര്‍ന്ന് അംഗങ്ങള്‍ ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുത്തു. ട്രഷറര്‍ രവീന്ദ്രന്‍ നന്ദി പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോഫി മുട്ടത്ത് , ബിജു സ്റ്റീഫന്‍, അരുള്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക