Image

ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 2: തെക്കേമുറി)

Published on 16 August, 2020
 ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 2: തെക്കേമുറി)
അദ്ധ്യായം രണ്ട്
 
തമ്മിലറിയാത്ത ജനതതിയുടെ മുമ്പില്‍ പലതിലും സുനന്ദ പകച്ചുനിന്നു. പരാതികളും ആവലാതികളും പരിഭവങ്ങളും കേട്ട് മടുത്തു. പരിചയക്കുറവ് എന്ന പരിഹാസവും ഏറെ കേട്ടു. സ്വന്തം വിദ്യാര്‍ത്ഥികളില്‍ നിന്നു പോലും പരിഹാസ ലിപ്തമായ ചോദ്യങ്ങളും അടക്കങ്ങളും. “”എന്താ മാഡം കല്യാണിക്കാത്തത്? പ്രേമനൈരാശ്യമോ, അതോ തപസ്സോ? പ്രേമിച്ചവനെ  കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രേമിച്ചോളൂ.”
“”സ്റ്റാന്റ് അപ്പ് യു പ്ലീസ്’’ സുനന്ദയുടെ ശബ്ദം ഇടറുന്നുണ്ട ായിരുന്നു.അരക്കെട്ടില്‍ നിന്നുതിരുന്ന ഇക്കിളിയാല്‍ നാവില്‍ നിന്നു പുറപ്പെടുന്ന ഇക്കിളുപോലെ.
“”ഇഡിയറ്റ്‌സ്, പഠിക്കാനാണെന്നും പറഞ്ഞ് ചമഞ്ഞൊരുങ്ങി ഇറങ്ങിയിരിക്കുന്നു. മന്ഷ്യനെ ബുദ്ധിമുട്ടിക്കാതെ വല്ലവന്റെയും തോളില്‍കേറി വല്ലയിടത്തും പോയി തുലയ്.’’ സുനന്ദ നിന്നു വിറച്ചു.
 “”സോറി. മാഡം ! ഇരിക്കാന്‍ കൊള്ളാവുന്ന ഒരു തോള് സംഘടിപ്പിച്ച് തരാമെങ്കില്‍ ഞാന്‍ വിടപറയാം മാഡം. പല തോളിലിരുന്നിട്ടും ഇരുപ്പ് ഉറയ്ക്കാഞ്ഞിട്ടാണ് ഇവിടിരിക്കേണ്ട ി വന്നത്.’’. ആരോഗ്യ മന്ത്രിയുടെ അനിന്തരവത്തി ഇതു പറയുമ്പോള്‍ സുനന്ദയുടെ ആരോഗ്യം ക്ഷയിച്ചതു പോലെ തോന്നി.
“”താന്തോന്നിയായ നിന്നോടെന്തെന്നു ചോദിക്കാന്‍ ആളല്ല ഞാന്ം’’ മനസ്സു മന്ത്രിച്ചു. സുനന്ദ തന്റെ ശ്രദ്ധയെ അബ്‌ഡോമിനല്‍ കോളത്തിലേക്ക് തിരിച്ചു വിട്ടു.
ക്ലാസ്സ് കഴിഞ്ഞ് മുറിയിലേക്ക് മടങ്ങി. നന്നേ ക്ഷീണം തോന്നി. നേരിയ തലവേദനയും. ആരോഗ്യമന്ത്രിയുടെ അനന്തിരവത്തി ശോഭഎത്ര സൗന്ദര്യമുള്ള കുട്ടി. വിവരമോ? വിവരക്കേടോ?. പൊതുവേ പരാതികള്‍ മാത്രമേ അവളെപ്പറ്റി കേള്‍ക്കാന്ള്ളു. അമ്മാവന്റെ മകന്‍ അയല്‍ക്കാരന്‍, കസിന്‍സ് എന്നു വേണ്ട  ആഴ്ചയില്‍ നാലും അഞ്ചും സന്ദര്‍ശകര്‍. മന്ത്രിയുടെ അനന്തിരവള്‍ക്ക് ആരുടെയും അന്വാദം ഒന്നിന്ം വേണ്ട ല്ലോ!
അക്ഷരാഭ്യാസമില്ലാത്ത വകുപ്പു മന്ത്രിയുടെ ടെലിഫോണ്‍ കോളില്‍ ഐ. പി. എസ്. കാരനായ ജില്ലാ കലക്ടറും വിറയ്ക്കാറില്ലേ? പാര്‍ട്ടിയുടെ താലൂക്ക് പ്രസിഡന്റ്ിന്റെ മുമ്പില്‍ സബ്ബ് ഇന്‍സ്‌പെക്ടറുടെ “”ഹൂ ആര്‍ യൂ? എന്ന കൊമ്പന്‍ മീശയും ഐ. ആം സോറി എന്ന നിലയിലേക്ക് താണു പോകാറില്ലേ? ഇങ്ങിനെ എന്തെല്ലാം? സുനന്ദയുടെ ചിന്തകള്‍ കാടുകയറി.
“”ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മനസ്സില്‍ ഉതിര്‍ന്നു വരുന്ന നല്ല ചിന്തകളെ കുറിച്ചിടുന്നതും പിന്നീടത് വായിച്ചു നോക്കുന്നതും ഭൂതകാലത്തേയും ഭാവികാലത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വര്‍ത്തമാനകാലത്തെ  ശോഭനീയമാക്കാന്‍ ഉതകുമെന്ന മഹത്‌വചനം സുനന്ദയുടെ സ്മൃതിപഥത്തില്‍ മറയാതെ നിന്നു.
 സുനന്ദ ഡയറി നിവര്‍ത്തി . “”ഇന്ന് ജന്വരി പതിനൊന്ന്. ഉദ്യോഗത്തിന്റെ കുപ്പായം അണിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. അദ്ധ്യാപനം തുടങ്ങിയത് സംതൃപ്തിയോടെയാണ്.കാരണം അറിവിനെ അറിവില്ലാത്തവരിലേക്ക് പകരുന്ന പ്രക്രിയ. അതില്‍ എന്തോ ഒരു സംതൃപ്തി,. എന്നാല്‍ ഇന്ന് പ്രായം കൊണ്ട ും പഠിപ്പുകൊണ്ട ും തന്നെക്കാള്‍ താണവരില്‍ നിന്നും പരിഹാസമേല്‍ക്കേണ്ട ി വരുന്നു. ആത്മാര്‍ത്ഥതയെ അറിവില്ലായ്മ അപഹസിക്കുന്നു. ശോഭ എന്ന പെണ്‍കുട്ടി.’’
  “”ജനനത്തിന്ം മരണത്തിന്ം ഇടയിലുള്ള കാലയളവിനെ “”ജീവിതം ഭ’ എന്നു വിളിക്കുന്നു. അവിടെ കാണുന്ന കാഴ്ചകള്‍  ചെയ്യുന്ന പ്രവൃത്തികള്‍. തെറ്റും ശരിയും. തെറ്റ് ഏത്? ശരി ഏത്? ഉത്തരം കണ്ടെ ത്തും മുമ്പേ തീരുന്ന ജീവിതം. ഒരേ പ്രക്രിയയില്‍ കൂടി  ജനിക്കയും ഒരേ പ്രക്രിയയാല്‍ തന്നെ മറഞ്ഞു പോകുകയും ചെയ്യുന്ന മന്ഷ്യന്‍. അവന്് വിശക്കുമ്പോള്‍ ആഹാരവും, വികാരങ്ങള്‍ക്ക് നിര്‍വൃതിയും, ജീവിക്കുവാന്‍ പണവും വേണം. ഇതിന് വേണ്ട ി അവന്‍ മല്ലടിക്കുന്നു. ആ മല്‍പ്പിടുത്തത്തില്‍ വിജയികളാകുന്നവരും മരണത്തിന്റെ മുമ്പില്‍ പരാജിതരാകുന്നു. എന്താണു ജീവിതം.?
  സുനന്ദ ഡയറി മടക്കി വച്ചു. ശൂന്യമായ മനസ്സുമായി ബാത്ത്‌റൂമിലേക്ക് കയറി. നനുത്ത ഗൗണിനെ തന്നില്‍ നിന്നും വലിച്ചെറിഞ്ഞപ്പോള്‍ തന്റെ തനിമയുടെ വീര്‍പ്പുമുട്ടലുകളെ കണ്ണാടിയിലെ പ്രതിബിംബത്തില്‍ അവള്‍ കണ്ട ു. ഡോക്ടര്‍ ഗോപിനാഥ് ഇന്നലെ പറഞ്ഞ വാക്കുകള്‍.
 “”എടോ തന്നെ കാണുമ്പോള്‍ ഞാന്‍ എന്നെതന്നെ മറന്നു പോകുന്നു.’’ എത്രയോ ശരി ഉത്തരമൊന്നും പറയാതെ പടികളിറങ്ങിപ്പോയ താന്‍ അതിന്് ഉത്തരം ഇപ്പോള്‍ കണ്ടെ ത്തിയിരിക്കുന്നു.
 “”ഈ കണ്ണാടിയില്‍ ഞാന്‍ എന്നെ കാണുമ്പോള്‍ ഞാനറിയാതെ നിങ്ങളെയോര്‍ത്തുപോകുന്നു.”
 ഈറനണിഞ്ഞ വസ്ത്രങ്ങളുമായി ബഡ്‌റൂമില്‍ കയറി നനഞ്ഞ മുടികളെ കോതിയുണക്കി. പൊന്നിന്‍ കുടത്തിന്് ഒരു പൊട്ട് എന്നപോലെ ശുദ്ധിയായ സ്ത്രീ ശരീരത്തിലൊളിഞ്ഞിരിക്കുന്ന സുഗന്ധത്തിന് മേമ്പൊടിയായി ക്രീമും പൗഡറും പൂശി.
  ശോഭയെന്ന പെണ്‍കുട്ടി തന്നില്‍ എന്തോ ഒരു ഭാവഭേദം വരുത്തിയിരിക്കുന്നു. പേന കൈയ്യിലെടുത്തു. ഡയറി നിവര്‍ത്തി.
 “”ശോഭയെന്ന പെണ്‍കുട്ടിയെ കുറ്റം പറയുവാന്‍ എനിക്കാവില്ല. ഓരോ മനുഷ്യനും അറിഞ്ഞിരിക്കുന്ന അറിവിനെ വച്ച് ഇവിടെ ചൂതാട്ടം നടത്തുന്നു. നഷ്ടവും ലാഭവും എത്രയെന്നതല്ല. ഭയന്ന് പിന്‍മാറുന്നതിനേക്കാള്‍ ഭേദം കളത്തില്‍ പയറ്റിയെന്നതാണ്. ജയിച്ചവന്ം തോറ്റവന്ം  പാരിതോഷികം വാങ്ങി മടങ്ങും. പക്ഷേ കാഴ്ചക്കാര്‍ക്ക് ഒന്നും ലഭിക്കുന്നില്ല. അപ്പോള്‍ ഒരു കാഴ്ചക്കാരനായി അറച്ചു നില്‍ക്കുന്നതിനേക്കാള്‍ ഭേദം കളിക്കാരനായിവേഷം കെട്ടുന്നതുതന്നെ.’’
  ഡയറി മടക്കി വെച്ചു അണിഞ്ഞൊരുങ്ങി  വരാന്തയില്‍ കൂടി ശോഭയുടെ റൂമിനെ ലക്ഷ്യമാക്കി നടന്നു. പോകുന്ന വഴിയില്‍ ഓരോ മുറിയുടെയും വാതില്‍ക്കല്‍  കാതോര്‍ത്തു ചില നിമിഷങ്ങള്‍ നിന്നു. അടക്കിയൊതുക്കുന്ന വികാര നിശ്വാസങ്ങളുടെ മാറ്റൊലി ആ കതകുകളില്‍ തട്ടുന്നുണ്ട ായിരുന്നു.
  ശോഭയെ തേടി മുറിക്കുള്ളില്‍ കടക്കേണ്ട ി വന്നില്ല. അവള്‍ പതിവുപോലെ വെളിയിലുണ്ട ായിരുന്നു. അണിഞ്ഞിരിക്കുന്ന ഹാഫ് സ്ക്കര്‍ട്ടിനെ ശ്രദ്ധിക്കാതെ കാലുകളുയര്‍ത്തി ടീപ്പോയിലേക്ക് വച്ച് കസേരയില്‍ മലര്‍ന്നു കിടന്ന് എന്തോ വായിക്കുന്നു.
  വായന അറിവിനെ പകരുന്നുവെന്നതാണ് വയ്പ്പ്. മൂവിഡയറി മുതല്‍ മാതൃഭൂമിവരെ ആ ടീപ്പോയിയില്‍ ചിതറിക്കിടപ്പുണ്ട ് . സോവിയറ്റ് നാട്, റ്റൈംമാഗസിന്‍ , തുടങ്ങി റീഡേഴ്‌സ് ഡൈജസ്റ്റ്  വരെയുണ്ട ്. ശബ്ദമുണ്ട ാക്കാതെ ചുമരിനോടു ചേര്‍ന്ന് സുനന്ദ നിന്നു. തുറന്നു പിടിച്ചിരിക്കുന്ന മൂവി ഡയറിയിലേക്ക് എത്തി നോക്കി. ഉപ്പ്, മുളക് മസാല എന്ന തലക്കെട്ടില്‍ മൂന്നു ചിത്രങ്ങള്‍ . ശോഭ അതില്‍ പരിസരം മറന്ന് ലയിച്ചിരിക്കുകയാണ്. ആബാലവൃദ്ധം കണ്ട ാസ്വദിക്കുന്ന സിനിമയിലെ ചില ചൂടേറിയ ഭാഗങ്ങള്‍ പടത്തില്‍ നോക്കിയിരുന്ന് വായന അഭിനയിക്കുകയാണ് ശോഭ.
  “”ശോഭ എന്താണ് വായിക്കുന്നത്? സുനന്ദ ചോദിച്ചു. 
“”ഓ ഒന്നുമില്ല മാഡം. ഒരു റ്റൈംപാസ്.’’ ശോഭ ചാടിയെണീറ്റു. എന്താണു ചെയ്യേണ്ട തെന്നറിയാതെ ശോഭ പരുങ്ങി കൂട്ടുകാരികളുമൊത്തു നില്‍ക്കുമ്പോള്‍ ഏതു കൊലകൊമ്പനേയും നേരിടാന്ള്ള ധൈര്യമാണ് . പക്ഷേ ഒറ്റയ്ക്ക് ഒരാട്ടിന്‍ കുട്ടിയുടെ മുമ്പില്‍ അപ്രതീക്ഷിതമായി അകപ്പെട്ടാല്‍ ചിലപ്പോള്‍ കൊലകൊമ്പന്ം വിറച്ചു പോകുമല്ലോ!
  “”എന്താ മാഡം പതിവില്ലാതെ?’’
“”ഓ വെറുതെയൊന്നു നടക്കാനിറങ്ങിയതാ. ഭ’ സുനന്ദ ജനാലവഴിയിലൂടെ  മുറിക്കുള്ളിലേക്ക് കണ്ണുകള്‍ പായിച്ചു.
“”മാഡം അങ്ങോട്ട് നോക്കരുത് അവിടെ കുളികഴിഞ്ഞ് പലവിധത്തിലുള്ള ബഹളം നടക്കും.’’ ശോഭ ജനാലയുടെ കതകുകള്‍ ചേര്‍ത്തു ചാരി.
“” കുട്ടി! എന്റെ മുറിയിലേക്ക് വരൂ.’’ സുനന്ദ പിന്‍തിരിഞ്ഞു നടന്നു.
സുനന്ദയുടെ മുറിക്കുള്ളില്‍ കടന്ന ശോഭ ചുവരിലെ ചിത്രങ്ങളില്‍ കണ്ണും നട്ട് ഇരുന്നു. ചുവരില്‍  തൂങ്ങുന്ന ചിത്രങ്ങള്‍ കൊണ്ട ്  മുറിക്കുള്ളില്‍ വസിക്കുന്ന ആളിന്റെ ഏകദേശ സ്വഭാവം മനസ്സിലാക്കാമല്ലോ. മതവും ജാതിയും ബന്ധങ്ങളും എല്ലാമെല്ലാം ചിത്രങ്ങളില്ലാത്ത ചുവരുകള്‍ക്കുള്ളില്‍ ശൂന്യമായ മനസ്സായിരിക്കും അധിവസിക്കുക.
 “”മാഡം ഈ റോസിലിന്റെ ഫോട്ടോ ഇവിടെയെങ്ങനെ വന്നു? ശോഭ തിരക്കി. “”റോസലിനെ അറിയുമോ?
ഷീ ഈസ് മൈ സിസ്റ്റര്‍.’’ സുനന്ദ പുഞ്ചിരിച്ചു.
 “”മാഡം ഞങ്ങള്‍ ഒന്നിച്ചായിരുന്നു കോളേജില്‍ പ്രീഡിഗ്രിക്കു പഠിച്ചത്. ഞങ്ങള്‍ റൂമം മെയിറ്റ്‌സ്  ആയിരുന്നു. ഷീ ഈസ് മൈ ബസ്റ്റ് ഫ്രണ്ട ്. അവളിപ്പോള്‍ എന്തു ചെയ്യുന്നു?’’
  “”അവള്‍ ബി. എസ്. സിക്ക് രണ്ട ാം വര്‍ഷമാ.’’ സുനന്ദ ചായ തയ്യാറാക്കുന്നതിനിടയില്‍ പറഞ്ഞു.
ശോഭയുടെ മനസ്സു ഇക്കിളിയുടെ ഓര്‍മ്മകളിലേക്ക്  നീര്‍ക്കാന്‍ കുഴിയിട്ടു. എന്തെന്തു കഥകള്‍.
ഒരു നാണം കുണുങ്ങിയായി പാദം ചൂടുന്ന ഫുള്‍ പാവാടയും ഫ്രണ്ട ് ഓപ്പണ്‍ ബ്ലൗസുമണിഞ്ഞ് ആദ്യമായി ഹോസ്റ്റലിലേക്കു അവള്‍ വന്ന ദിവസം. എള്ളില്‍  വീണ “”ഒച്ചി’’നെപ്പോലെ ഒരു കോണില്‍ ഒരേയിരുപ്പു്.  തൊട്ടാവാടിയായി വളര്‍ന്ന നാടന്‍ പെണ്ണ്. ഒരു സിനിമാ മാസിക പോലും തുറന്നു നോക്കാന്‍ അറയ്ക്കുന്നവള്‍.
“”അല്ല അവളുടെ ജേഷ്ഠത്തിയായ ഇവരുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെയാ. അപ്പോള്‍ പിന്നെ. . .
“”എന്താ മാഡം മമ്മൂട്ടിയും മോഹന്‍ലാലുമൊന്നും ഈ ചുവരിലെങ്ങും ഇല്ലാത്തത്?’’ശോഭ ഊറിചിരിച്ചു.
 “”ഞാന്‍ സിനിമ ഇഷ്ടപ്പെടുന്നില്ല കുട്ടി.’’ “”അതെന്താണ് മാഡം?
“”യാഥാര്‍ത്ഥ്യമില്ലാത്ത ഭാവനകള്‍ക്കു് മോടി പിടിപ്പിച്ചു യാഥാര്‍ത്ഥ്യമറിയേണ്ട ുന്ന മന്ഷ്യ മസ്തിക്ഷത്തെ വെറും ഭൗതിക വാദത്തിലേക്ക് വഴിതിരിച്ച് വിടാന്‍ മാത്രം ഉപകരിക്കുന്ന മാദ്ധ്യമമല്ലേ  കുട്ടി ഈ സിനിമ. പാവപ്പെട്ടവന്റെ പോക്കറ്റിലെ പണം പിടിച്ച് പറിക്കാന്‍ വേണ്ട ി ചില തേവിടിശ്ലികളും തുണിയുരിയും. മദ്യപാനവും വ്യഭിചാരവും  മാത്രമല്ലേ സിനിമയില്‍ നിന്നും ഇളം തലംമുറ ഇന്ന് ജീവിതത്തിലേക്ക് പകര്‍ത്തുന്നുള്ളു. ആദിവാസികളെന്ന അപരിഷ്കൃതരുടെ ജീവിതത്തെ കഥയാക്കി മാറ്റി സര്‍വ്വജ്ഞാനവും നേടിയെന്നഭിമാനിക്കുന്ന ഈ നൂറ്റാണ്ട ിലെ തിന്നു പുളച്ച യുവതികളുടെ മാംസളഭാഗങ്ങളെ പ്രാകൃതവേഷം കൊണ്ട ് തുറന്നു കാട്ടാന്‍ മടിക്കാത്ത യഥാര്‍ത്ഥ പ്രാകൃത ജീവികളല്ലേ സിനിമാ മാദ്ധ്യമത്തിന്റെ നിലനില്‍പ്പ്?’’ സുനന്ദ മുടിവാരിയൊതുക്കികെട്ടി ചായയുമായി ശോഭയൊടൊപ്പം  വന്നിരുന്നു.
  ശോഭയുടെ മനസ്സ് റോസിലിനിലേക്ക് മടങ്ങി. ഇതേ ശൈലിയായിരുന്നു അവളുടേതും. പക്ഷേ ആറുമാസം തന്നോടൊപ്പം കഴിഞ്ഞപ്പോള്‍ അവള്‍ ചിലതൊക്കെ പഠിച്ചു. ഫുള്‍ സ്കര്‍ട്ടുകളെല്ലാം ഹാഫ് സ്കര്‍ട്ട്കളായി ചുരുങ്ങി. പുരുഷനിലുള്ള സകല സൈ്ത്രണ ഭാവവും സ്ത്രീകളിലുമടങ്ങിയിട്ടുണ്ട ് എന്ന് അവളെ മനസ്സിലാക്കിയതോടെ ജീവിതം ഒരു മധുരസംഗീതം പോലെ ഒഴുകുകയായിരുന്നു. കൗമാരത്തിന്റെ പ്രോമാന്ഭൂതികളയവിറക്കുവാന്‍ ഒരു കൂട്ടുകാരനെയും കണ്ടെ ത്തി, രാജന്‍. കത്തില്‍നിന്ന് കത്തിലേക്ക് ഒഴുകുന്ന പ്രേമഗംഗയില്‍ നീന്തിത്തുടിച്ച് നിര്‍വൃതികൊള്ളുന്ന ആ മുഖം കണ്ട ുനില്‍ക്കാന്‍ ഒരു പ്രത്യേകതരം രസം തന്നെയായിരുന്നു. പൊട്ടിച്ചിരിക്കുന്നതിനിടയില്‍ കണ്ണീര്‍കണങ്ങള്‍ മുത്തുമണികള്‍ പോലെ തറയിലേക്കു പൊഴിയും. എന്തൊക്കെയോ സമ്മിശ്രവികാരങ്ങളുടെ ഉറവിടമായിരുന്നു അവള്‍.
 കളങ്കമില്ലാത്ത സ്‌നേഹം. എന്നാലും രാജന്‍ പലപ്പോഴും പ്രലോഭനങ്ങളില്‍ കുടുക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അവള്‍ പറയുമായിരുന്നു. കലാലയ ജീവിതത്തിലെ പ്രതിപ്രവര്‍ത്തനത്താല്‍  മനസ്സില്‍ ഉണ്ട ാകുന്ന വെളുത്ത അവക്ഷിപ്തം ഭാവിയിലെ കുടുഃബ ജീവിതത്തെ കറുത്ത അവക്ഷിപ്തമാക്കി മാറ്റും.” എന്താണവള്‍ അര്‍ത്ഥമാക്കിയിരുന്നതെന്നു മനസിലായിട്ടില്ല. എന്തായാലും കോഴ്‌സ് കഴിയുന്നതുവരെ ആ ബന്ധം തുടര്‍ന്നിരുന്നു.  അവസാനം തന്നെ സാക്ഷിയാക്കി ഇരുവരും മോതിരം കൈമാറിയതോടെ താന്‍ അവരില്‍നിന്നും വേര്‍പെട്ടു..
“”എന്താ ശോഭ ചിന്തിച്ചിരിക്കുന്നത്? സുനന്ദ ശോഭയെ ചിന്തയില്‍ നിന്നുണര്‍ത്തി..
“”ഞാന്‍ റേിസിലിനെപ്പറ്റി ഓര്‍ത്തിരുന്നു.പോയി. അവളുടെ മാരിയേജ് വല്ലതും കഴിഞ്ഞേുവോ മാഡം?
“”എന്താ കുട്ടി നീയിപ്പറയുന്നത്? ജേഷ്ഠത്തിയെ നിര്‍ത്തിയിട്ട് അനിയത്തിയെ കെട്ടിക്കുമോ? വല്ലവരും?’’
അറിയാന്ള്ള ആഗ്രഹം ശോഭയുടെ മനസിനെ മഥിച്ചു. തന്നില്‍നിന്നകന്നു പോയെങ്കിലും രഹസ്യം പുറത്തുവിടാന്‍ പാടില്ലല്ലോ.
“”എന്താ മാഡം എന്നെ വിളിച്ചത്? “””ശോഭേ! തന്നെപ്പറ്റി അല്‍പ്പം കൂടുതല്‍ അറിയണമെന്നു തോന്നി അത്രമാത്രം.
“”ഞാന്‍ മാഡത്തിനെ ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം. മേലാല്‍ ഒരു ശല്യവും ചെയ്യുകയില്ല.’’
“”കുട്ടി മന്ഷ്യനെ നന്നാക്കുന്നതും ചീത്തയാക്കുന്നതും അവന്‍ വളരുന്ന സാഹചര്യമാണ്. മന്ഷ്യന്‍ സാഹചര്യത്തിന്റെ അടിമയാണ്. ആണായാലും പെണ്ണായാലും.
എന്നാല്‍ “വിവേകം തേടുന്ന മന്ഷ്യന്‍ ഭാഗ്യമുള്ളവന്‍’ എന്ന് സോളമന്‍ പറഞ്ഞിരിക്കുന്നു. അതിന്റെ അര്‍ത്ഥം മന്ഷ്യന് നേടാവുന്നതാണ് വിവേകം എന്നാണ്.’’
“”ശരിയാണ് മാഡം. എന്നാല്‍ എല്ലാ കാര്യങ്ങളുടെയും പിന്നില്‍ ഒരു കാരണമുണ്ടെ ന്ന്  പറഞ്ഞാല്‍ മാഡത്തിന് നിഷേധിക്കാനാവുമോ?
“” എന്തു കാരണമുണ്ടെ ന്നാലും തെറ്റും ശരിയും പതിരും മണിയും പോലെ വ്യത്യസ്തമല്ലേ?’’
“”പതിരും മണിയും ഒരേ കതിരിലല്ലേ മാഡം വിളയുന്നത്?’’
“”പതിരിനെ കാറ്റ് പറത്തികളയില്ലേ?’’
“അപ്പോള്‍ മണിയും നിലംപതിക്കുമല്ലോ!’’
“ശരിയാണ്”. സുനന്ദ എഴുന്നേറ്റു ഡ്രോയര്‍ വലിച്ചു തുറന്ന് ഒരു ഡയറി എടുത്തു ശോഭയുടെ നേര്‍ക്ക് നീട്ടി.
“”ശോഭ സമയം കിട്ടുമ്പോഴോക്കെ ഇതു വായിച്ചു നോക്കിയിട്ട്  തന്റെ അഭിപ്രായങ്ങള്‍ കുറിച്ചിടണം. അന്ഭവങ്ങളും ആശയങ്ങളും ആദര്‍ശങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്ന കുറെ കുറിപ്പുകളാണിതില്‍.’’
“”ശരി മാഡം. പരിമിതിക്കുള്ളില്‍ പറന്നുപരിചയിച്ച പറവയ്ക്ക് അന്തരീക്ഷത്തില്‍ കടന്നാലും അധികം ഉയരാനാവില്ല.’’
“”അന്തരീക്ഷത്തില്‍ ഉയര്‍ന്നു പറക്കുന്ന പറവയുടെ വിശ്രമം ഇങ്ങ് താഴെ ഭൂമിയില്‍.’’
“”ഞാനിറങ്ങട്ടെ മാഡം.’’ ശോഭ ഇറങ്ങിപ്പോകുമ്പോള്‍ സുനന്ദ ക്ലോക്കിലേക്കു നോക്കി . സമയം അതിക്രമിച്ചിരിക്കുന്നു. നാളത്തെ ക്ലാസ്സിന്ള്ള  ഒരുക്കങ്ങള്‍ തീര്‍ക്കണം.
പുസ്തകം നിവര്‍ത്തു വച്ചതിലെ മനുഷ്യ ശരീര ശാസ്ത്രത്തിലെ മാംസപേശികളെ എണ്ണിതിട്ടപ്പെടുത്തുമ്പോള്‍, “മുറ’ത്തില്‍ നിരത്തിയ “കുത്തരിയി’ലെ വെള്ളാറന്‍ കല്ലു് പെറുക്കുന്ന അന്നാമ്മയുടെ മുഖഭാവമായിരുന്നു സുനന്ദയ്ക്ക്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക