Image

ജോര്‍ജിയയില്‍ കോവിഡ് ബാധിച്ച് മരിച്ച ടോണിയുടെ (38) പുത്രിക്കായി ധനസമാഹരണം

Published on 15 August, 2020
ജോര്‍ജിയയില്‍ കോവിഡ് ബാധിച്ച് മരിച്ച ടോണിയുടെ (38) പുത്രിക്കായി ധനസമാഹരണം

ജോര്‍ജിയയില്‍ കോവിഡ് മൂലം 38-ം വയസില്‍ വിടപറഞ്ഞ ടോണി തോമസിന്റെ പുത്രിക്കായി ഗോ ഫണ്ട് മീ വഴി ധനസമാഹരണം നടത്തുന്നു.

കോവിഡ് പരിശോധനയുടെ ഫലം കിട്ടാന്‍ ദീര്‍ഘകാലം എടുക്കുന്നതിന്റെ ഇര കൂടിയാണു ടോണി. ജൂലൈ പകുതിയോടെ ആദ്യം രോഗ ലക്ഷണം കണ്ടത് ഭാര്യക്കാണ്. പക്ഷെ പരിശോധനാ ഫലം കിട്ടാന്‍ 22ദിവസമെടുത്തു. ഇതിനിടയില്‍ ടോണിക്കും കുട്ടിക്കും രോഗബാധ സ്ഥിരീകരിച്ചു. കൂടുതല്‍ അവശനിലയിലായ ടോണിയെ ജൂലൈ 29-നു ആശുപത്രിയിലാക്കി. അടുത്ത ദിവസം തന്നെ വെന്റിലേറ്ററിലാക്കി. മരുന്നുകളും ഡയാലിസിസും വരെ നോക്കി. ശ്വാസകോശം സ്വയം പ്രവര്‍ത്തിക്കാത്തതിനാല്‍ രക്തത്തില്‍ ഓക്‌സിജന്‍ നല്‍കുന്ന ഇ.സി.എം.ഒ മെഷീന്‍ ലഭ്യവുമല്ലായിരുന്നു.

സ്ഥിതി ഗുരുതരമായതോടെ ഭാര്യക്കും അമ്മക്കും ജനലിനപ്പുറത്തു നിന്നു ടോണിയെ ഒരു നോക്ക് കാണാന്‍ അനുവാദം കിട്ടി. ഓഗസ്റ്റ് 9-നു ടോണി വിടപറഞ്ഞു. ഓഗസ്റ്റ് 12-നു സംസ്‌കാരം നടത്തി.

ഈ സാഹചര്യത്തിലാണു പുത്രിയുടെ ഭാവിക്കായി ധനസമാഹരണം നടത്തുന്നത്.

https://www.gofundme.com/f/young-family-of-3-contracts-covid-only-2-survive?utm_source=facebook&utm_medium=social&utm_campaign=p_cp+share-sheet

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക