Image

യഥാര്‍ത്ഥ സ്വാതന്ത്ര്യം (രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 15 August, 2020
യഥാര്‍ത്ഥ സ്വാതന്ത്ര്യം (രാജന്‍ കിണറ്റിങ്കര)
മരണത്തിലാണ്
യഥാര്‍ത്ഥ
സ്വാതന്ത്ര്യം
ആഘോഷിക്കപ്പെടുന്നത്
അരുതാത്തതൊന്നും
കാണേണ്ട
അപ്രിയമായതൊന്നും
പറയേണ്ട
അശുഭകരമായതൊന്നും
കേള്‍ക്കേണ്ട
വെറുതെ
പുഞ്ചിരിച്ച്
ഒരു മാലയുമിട്ട്
ചുവരില്‍ ഇരുന്ന്
ഊഞ്ഞാലാടാം
അടുത്ത
വൈറ്റ് വാഷിന്
തട്ടിന്‍പുറത്ത്
തള്ളും വരെ
അതുവരെ
ആളുകള്‍ പറയും
എന്തൊക്കെയായാലും
നല്ല മനുഷ്യനായിരുന്നു
മരണം തരുന്ന
ഉപാധികളില്ലാത്ത
സ്വാതന്ത്ര്യം

Join WhatsApp News
PCChandrani 2020-08-15 11:34:06
It is not realfreedom one must get freedominreal life
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക