Image

അമേരിക്കൻ തിരഞ്ഞെടുപ്പ്,ചരിത്രത്തിൽ നിന്നുള്ള പാഠം (പി.പി ചെറിയാൻ)

Published on 14 August, 2020
അമേരിക്കൻ തിരഞ്ഞെടുപ്പ്,ചരിത്രത്തിൽ നിന്നുള്ള പാഠം (പി.പി ചെറിയാൻ)
ഒരു പൊതു തിരഞ്ഞെടുപ്പിന് അമേരിക്കൻ   ജനത തയാറെടുക്കുന്നു . നവംബര് മൂന്നിന് പോളിംഗ് ബൂത്തുകളിലേക്കു നീങ്ങുന്ന വോട്ടർമാർ  ഡൊണാൾഡ് ട്രംപിന്റെ നേത്ര്വത്വത്തിലുള്ള നിലവിലുള്ള ഗവര്മെന്റിനെയാണോ അതോ ജോ ബൈഡന്റെ  നേത്ര്വത്വത്തിലുള്ള ഗവര്മെന്റിനെയാണോ  അധികാരത്തിൽ അവരോധിക്കുകയ്യെന്നു നിശ്ചയമില്ല. ഇന്നത്തെ സാഹചര്യത്തിൽ ,സർവേ ഫലങ്ങൾ നൽകുന്ന സൂചന അത്രയും ശുഭകരമല്ല . തിരഞ്ഞെടുപ്പ് കഴിയുന്നതോടെ റോമൻ സാമ്രാജ്യത്തിന് സംഭവിച്ചത് പോലെയുള്ള അധോഗതി അമേരിക്കൻ ഐക്യ സംസ്ഥാനങ്ങൾക്കും വന്നുഭവിക്കുമോ എന്ന ആശങ്ക വർദ്ധിച്ചു വരുന്നു

 എഡ്‌വേഡ് ഗിബ്ബൺ "റോമാസാമ്രാജ്യത്തിന്റെ അധോഗതിയും വീഴ്ചയും" എന്ന തന്റെ  മഹാ സാഹിത്യകൃതിയിൽ  സുവർണ കാലഘട്ടത്തിൽ  റോമിന്റെ അധപതനത്തിനു അടിസ്ഥാന കാരണങ്ങളായി  ചൂണ്ടിക്കാണിക്കുന്നതു പ്രധാനപ്പെട്ട  അഞ്ച് കാര്യങ്ങളാണ് .1 . കുടുംബബന്ധങ്ങളുടെയും മനസിന്റെ വിശുദ്ധിയുടേയും അടിത്തറ തകർക്കപ്പെട്ടിരിക്കുന്നതു, 2 , നികുതികൾ വർധിപ്പിച്ചു പൊതു ഖജനാവിൽ നിന്ന് പണം എടുത്തു രാഷ്ട്ര നേതാക്കന്മാരും ഉദ്യോഗസ്ഥവൃന്ദവും ധൂർത്തടിച്ചതു, 3 മാനസിക ഉല്ലാസത്തിനും  സന്തോഷങ്ങൾക്കും വേണ്ടിയുള്ള പരക്കം പാച്ചിൽ, തൽഫലമായി കായികാഭ്യാസങ്ങളിൽ  ക്രൂരമായവയിൽ പോലും ആവേശം വർധിച്ചത്, 4 രാഷ്ട്രത്തിൻറെ യഥാർത്ഥ ശത്രു ജനങ്ങളുടെ സാമൂഹികവും ആത്മീയവുമായ അധോഗതി ആയിരിക്കെ അതിനു പരിഹാരം കണ്ടെത്താതെ അഭൂതപൂർവ്വമാം വിധം സൈനികശക്തി കെട്ടിപ്പടുത്തത് , 5 മതവിശ്വാസങ്ങൾ ജീർണിച്ച വെറും ആചാരങ്ങൾ മാത്രമായി തീർന്നത് 

അന്ന് റോമൻ  സാമ്രാജ്യത്തെ  അധംപതനത്തിലേക്കു നയിച്ച ആ സാഹചര്യം. ഈ കാലഘട്ടത്തിൽ  അമേരിക്കയിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന  സംഭവങ്ങളുമായി  എന്തെങ്കിലും സാമ്യമുള്ളതായി  തോന്നുന്നുണ്ടോ. മുകളിൽ  ചൂണ്ടിക്കാണിച്ച വിഷയത്തിൽ ഊന്നി ചില സത്യങ്ങൾ ചൂണ്ടികാണിക്കട്ടെ .

അമേരിക്കയുടെ ചരിത്രത്തിന്റെ  ആരംഭം   മുതൽ തന്നെ  സ്ഥാപക പിതാക്കന്മാർ ദൈവാനുഗ്രഹത്തിനും  ദൈവീക സംരക്ഷണത്തിനും ഏറ്റവും മുന്തിയ  സ്ഥാനമാണ് നൽക്കിയിരുന്നത് . രാഷ്ട്രത്തിന്റെ ഭാഗധേയം  ദൈവകരങ്ങളിൽ ആണെന്നുള്ളത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് തന്റെ  നാമം  അപമാനിക്കപ്പെടുന്നതും, നന്മ തിന്മകളെ സംബന്ധിച്ച് താൻ കല്പിച്ചിരിക്കുന്ന  അതിർ വരമ്പുകൾ  അവഹേളിക്കപെടുന്നതും  തൻറെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതുമായ  സംഭവങ്ങൾ സർവ സാധാരണമായിരിക്കുന്നു .. തൽഫലമായി  റോമാസാമ്രാജ്യത്തിന്റെ ശക്തി ഊറ്റിയെടുത്തു കളഞ്ഞ അതേ കാര്യങ്ങൾ തന്നെ രാഷ്ട്രത്തിന്റെ ശക്തിയും സാവകാശത്തിൽ ചോർത്തി കൊണ്ടിരിക്കുന്നുവെന്ന യാഥാർഥ്യം നാം വിസ്മരിക്കരുത് .

 അമേരിക്കൻ ഐക്യ നാടുകളിലെ  അഥവാ മറ്റേതെങ്കിലും രാജ്യത്തെ   പൗരൻമാർക്ക് അവരുടെ രാഷ്ട്രത്തെ അധോഗതിയിൽ  നിന്നും രക്ഷിക്കുന്നതിന് എന്തു ചെയ്യുവാൻ കഴിയുമെന്നു തീരുമാനമെടുക്കേണ്ട  സമയമാണ് സമാഗതമായിരിക്കുന്നത്. അതിനുള്ള അവസരമാണ് പൊതു തിരഞ്ഞെടുപ്പിലൂടെ വോട്ടർമാർക്ക് ലഭിച്ചിരിക്കുന്നത്. പൂർവ പിതാക്കന്മാർ ആരിൽ ആശ്രയം വെച്ചിരുന്നുവോ അവങ്കലേക്ക് കൂടിതൽ അടുത്ത്  വരുന്നതിന് അനുകൂലിക്കുകയോ, പിന്തുണ നൽകുകയോ ചെയ്യണ്ട ഭരണ നേത്ര്വത്വം  അധികാരത്തിൽ വരേണ്ടിയിരിക്കുന്നു . മാത്രമല്ല  ഇതിനൊക്കെ കാരണഭൂതനായ, ഇതിനൊക്കെയും നിയന്ത്രിക്കുന്ന ക്രിസ്തുവിനെ കുറിച്ചും ദൈവവിശ്വസത്തിന്റെ  പ്രാധാന്യത്തെക്കുറിച്ചും  ബോധ്യം വരുത്തേണ്ട ഉത്തരവാദിത്വം കൂടെ ഇവിടെയുള്ളവർ ഏറ്റെടുക്കേണ്ടിയിരിക്കുന്നു.  ഇതിനൊക്കെ  ഉപരിയായി  നാം തന്നെ സത്യത്തിനും നീതിക്കും വേണ്ടി നിലനിൽക്കുകയും നേരോടും നീതിയോടും ഭരിക്കാൻ  നമ്മുടെ നേതാക്കന്മാരെ ആഹ്വാനം ചെയ്യുകയും വേണം.. യഹോവ ദൈവമല്ലാത്ത യാതൊരു രാഷ്ട്രത്തിനോ ഭരണകൂടത്തിനോ അധികനാൾ പിടിച്ചുനിൽക്കാനാവില്ല. അതാണ് ചരിത്രത്തിൽ നിന്നുള്ള പാഠം വ്യക്തമാകുന്നതും. 
Join WhatsApp News
BobyVarghese 2020-08-15 07:15:42
If you declare your faith in God, Kamala will throw you in a jail.
2020-08-15 07:37:28
മൂല്യാധിഷ്ടിതമായ ഒരു ദിശയോ സമീപനമോ വെറും പഴഞ്ചൻ ചിന്താഗതിയായി മാറി. ഇത് ഇന്നത്തെ ലോകത്തിന്റെ പോക്ക്, അത് രാഷ്ട്രീയത്തിലും, മതത്തിലും , കുടുംബത്തിലും. തകർച്ചയ്ക്കു ഇതിൽ കൂടുതൽ സാഹചര്യം ആവശ്യമല്ലല്ലോ. അമേരിക്കയിലെ ഇപ്പോഴത്തെ നേതൃത്വ നിരയിൽ മൂല്യനിർണ്ണയം ചൂണ്ടിക്കാണിക്കാവുന്ന ഏതാണ് ആരാണ് ഉള്ളത് എന്നത് സംശയം. പിന്നെ തമ്മിൽ ഭേദം തൊമ്മൻ എന്ന ചിന്തയിലാണ് വോട്ടിംഗ് ബൂത്തിലേക്ക് പോകാനാവുക. - കോരസൺ
TomAbraham 2020-08-15 09:03:22
Roman govt did not give 1200 dollar stimulus checks, nor explore outer space. In God we Trust is American , with religious freedom. Freedom of speech is given by God Himself, is very comprehensive. Those who want to be patriotic must work for bilateral solutions, get out of the COVID-19 challenges. Mother Nature demands more constructive , reasonable human action to sustain life.
Drknow 2020-08-15 12:37:59
Have a dose of disinfectant followed by hydroxychlorxychloroquine. This will take away your fear of going to jail. -Dr. Know
John 2020-08-15 12:41:46
Stimulus check is not coming from Trump's pocket. It is the tax payers money, shamelessly, he is signing and sending it. There is no proof that Trump paid tax. Anyone who evades tax likes Trump.
TomAbraham 2020-08-15 14:38:47
Biden s first action of choosing a VP is Not A responsible act, though he says mask will be mandatory, responsible leadership. How safe will America be with Kamla in WH , her Tamil brain plus Jamaican make. Americans see irresponsibility in Biden-Harris , Democratic liberalism as against Trump s four years of great American conservatism.
MathewJoys 2020-08-15 15:08:21
Thanks PPC, for highlighting the importance of the foundation on which this nation is built up. Recent revolts and agitations are political strategies manipulated against existing government, that is evident from the modus operandi of the organizations behind those atrocities. Let the voters use their liberal conscience, to keep the nation’s economy and Security uncompromising at any rate.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക